പച്ച കത്തിയപ്പോള്‍ ഏറ്റവും മുന്‍പില്‍ കിടന്നിരുന്ന ഡോണയുടെ മാരുതി മുന്‍പോട്ടു നീങ്ങി. വാസുവിന്റെ തൊട്ടു വലത്ത് മറ്റൊരു കാറായിരുന്നു നിര്‍ത്തിയിരുന്നത്. അവന്റെ ബൈക്കിനും ആ കാറിനും മുന്‍പിലായിരുന്നു ഓഡി. സിഗ്നല്‍ ഓണായിട്ടും ഓഡി മുന്‍പോട്ടു നീങ്ങിയില്ല. വാസുവും കാറുകാരനും പിന്നിലുള്ള മറ്റു പല വണ്ടികളും ഹോണ്‍ മുഴക്കിയിട്ടും ഉച്ചത്തിലുള്ള പാട്ടുമായി മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന ഓഡിയുടെ ഡ്രൈവര്‍ ഒരു കൂസലുമില്ലാതെ ഇരിക്കുകയായിരുന്നു. ഡോണ കടന്നു പോയതോടെ വാസു എങ്ങനെയും മുന്‍പിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും ആ കാറ് കാരണം പോകാന്‍ പറ്റിയില്ല. ട്രാഫിക്കില്‍ നിന്നിരുന്ന പോലീസുകാരന്‍ യാതൊന്നും ചെയ്യാതെ നില്‍ക്കുന്നതും വാസു ശ്രദ്ധിച്ചു. സിഗ്നല്‍ റെഡ് ആയതോടെ വാസു ബൈക്ക് അതില്‍ ഇരുന്നുകൊണ്ട് തന്നെ സ്റ്റാന്റില്‍ വച്ച് ഹെല്‍മറ്റ് ഊരി അതിന്റെ മുകളില്‍ വച്ചിട്ട് ഇറങ്ങി. അവന്‍ നേരെ ഓഡിയുടെ ഡ്രൈവിംഗ് സീറ്റിന്റെ അരികിലേക്ക് ചെന്നു. പെണ്ണ് ഇളകിക്കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ആര്‍ക്കോ മെസേജ് വിടുകയാണ്.
“ഹേയ് മാഡം..ഇത് സിഗ്നല്‍ ആണ്..നിങ്ങള്‍ എന്താണ് വണ്ടി എടുക്കാഞ്ഞത്” വാസു ഉറക്കെ ചോദിച്ചു. ശബ്ദം കേട്ടു പെണ്ണ് മ്യൂസിക്കിന്റെ ശബ്ദം കുറച്ചിട്ട് അവനെ നോക്കി.
“ഹു ആര്‍ യു? വാട്ട് ഡൂ യു വാണ്ട്?” അവള്‍ അവനെ നോക്കി ചോദിച്ചു.
“ഇപ്പം പച്ച കത്തിയപ്പോള്‍ നിങ്ങള്‍ വണ്ടി എടുത്തില്ല..ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന് പറയാന്‍ വന്നതാണ്..നിങ്ങള് കാരണം കുറെ വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി കിടക്കുകയാണ്..” പരമാവധി സംയമനത്തോടെ അവന്‍ പറഞ്ഞു.
“പോടാ..ജസ്റ്റ് ഫക്ക് ഓഫ്…” പെണ്ണ് അലക്ഷ്യമായി പറഞ്ഞിട്ട് മ്യൂസിക്കിന്റെ ശബ്ദം കൂട്ടി വീണ്ടും മോബൈലില്‍ ശ്രദ്ധിച്ചു.
ഗ്ലാസ് പൊടിഞ്ഞ് അവളുടെ ദേഹത്തെക്കും കാറിന്റെ ഉള്ളിലേക്കും വീഴുന്നത് യാത്രക്കാരില്‍ പലരും ഞെട്ടലോടെ കണ്ടു. വാസുവിന്റെ ഇടതുകൈ ആ കാറിന്റെ മുന്‍പിലെ ഗ്ലാസ്സില്‍ ശക്തമായി പതിഞ്ഞിരുന്നു. പെണ്ണ് ഞെട്ടലോടെ ചാടി എഴുന്നേറ്റു കാറിന് പുറത്തിറങ്ങി ഒരു അഭ്യാസിയെപ്പോലെ ചുവടു വച്ചു. അവളുടെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി.
“ബ്ലഡി ഫൂള്‍…ഹൌ ഡെയര്‍ യു…………..”
മിന്നല്‍ പോലെ അവളുടെ കാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി പാഞ്ഞുവന്നു. പക്ഷെ അതിനു മുന്‍പേ അവന്‍ ഒഴിഞ്ഞ് തന്റെ വലതുകാല്‍ കാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ശക്തമായി പതിപ്പിച്ചു. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു.
“കഴുവര്‍ട മോളെ..തന്തയില്ലാഴിക കാണിച്ചിട്ട് അവരാധിച്ച പണി കൂടി കാണിക്കുന്നോടി..” അവന്‍ അവളെ തൂക്കിയെടുത്ത് വണ്ടിയിലിട്ടുകൊണ്ട് അലറി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ വേഗം അവിടേക്ക് ഓടിയെത്തി.
“എന്താ..എന്താ ഇവിടെ പ്രശ്നം..”
“സാറ് കണ്ടില്ലാരുന്നോ? ഈ നായിന്റെ മോള് കാരണം എത്ര വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി എന്നറിയാമോ..വണ്ടി എടുക്കണം എന്ന് ഞാന്‍ വന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നെ രണ്ടു തെറി..ഇംഗ്ലീഷില്‍ തെറി പറഞ്ഞാല്‍ ചിലതൊക്കെ എനിക്കും മനസിലാകും സാറേ..”
“എടാ നായെ..നീ ഇതിനനുഭവിക്കും..ഞാനാരാണ് എന്ന് നിനക്കറിയാമോടാ? നിന്നെ അതറിയിച്ചിട്ടേ ഞാന്‍ പോകൂ..” അവള്‍ ചീറിക്കൊണ്ട് മൊബൈല്‍ എടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. വാസു അവളുടെ ഫോണ്‍ പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു.
“പട്ടിക്കഴുവേറി മോളെ..വണ്ടി എടുത്ത് മാറ്റിയില്ലെങ്കില്‍ നിന്റെ പുലകുളി അടിയന്തിരം ഞാനിവിടെ നടത്തും.. വണ്ടി എടുക്കടി..” വാസു അലറി. പോലീസുകാരന്‍ അവന്റെ ഭാവം കണ്ടു ഭയന്നു പിന്മാറി.
പെണ്ണ് അവനെ ആക്രമിക്കാന്‍ ചാടി എഴുന്നേറ്റു. പക്ഷെ അവളുടെ മുഖമടച്ച് വാസു പ്രഹരിച്ചു. കറങ്ങി വണ്ടിയിലേക്ക് വീണ അവള്‍ പകയോടെ അവനെ നോക്കി.
“എടുക്കടി വണ്ടി” വാസു കാല്‍ ഉയര്‍ത്തി ഗര്‍ജ്ജിച്ചു. വലിയ ഒരു ആള്‍ക്കൂട്ടം അവിടേയ്ക്ക് അടുത്തു കഴിഞ്ഞിരുന്നു.
