മൃഗം – 5 1

പെണ്ണ് ഗത്യന്തരമില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ആക്കി.

“ഉം..മാറിനെടാ..ഈ നായിന്റെ മോളെ കയറ്റി വിട്..” ചിതറിക്കൂടി നിന്ന ആളുകളോട് വാസു പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ അവളുടെ വണ്ടി മുന്‍പോട്ടു നീങ്ങി.

“അവള്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ..” പോലീസുകാരന്‍ ഭീതിയോടെ വാസുവിനോട് ചോദിച്ചു.

“അവള്‍ ആരായാലും..ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോള്‍ ആയാലും എനിക്കൊരു പുല്ലുമില്ല..സാറ് ചെന്നു സാറിന്റെ പണി ചെയ്യ്‌….”

അവന്‍ നേരെ വന്നു ഹെല്‍മറ്റ് എടുത്ത് വച്ച് വണ്ടിയിലേക്ക് കയറി. അവിടെ നടന്ന ദൃശ്യങ്ങള്‍ പല മൊബൈലുകളില്‍ പകര്‍ത്തപ്പെട്ടത് പക്ഷെ വാസു അറിഞ്ഞിരുന്നില്ല. ആയിരക്കണക്കിന് ആളുകള്‍ അവനെ കൈയടിച്ച് അനുമോദിച്ചു.

“അവള്‍ക്കിത് അത്യാവശ്യമായിരുന്നു..പണത്തിന്റെ ഹുങ്കില്‍ മദിച്ചു നടക്കുന്ന അവളെ പോലീസുകാര് പോലും ഒന്നും ചെയ്യില്ല എന്ന അഹങ്കാരം..പക്ഷെ ആ ചെറുക്കന്റെ കാര്യം എന്താകുമോ എന്തോ…”

പ്രായമായ ഒരാള്‍ കാറില്‍ ഒപ്പമിരുന്ന ഭാര്യയോട് പറഞ്ഞു. വാസുവിന്റെ ബൈക്ക് തിരക്കിനിടയിലൂടെ കുതിച്ചു പാഞ്ഞു; ഡോണ പോയ വഴിയെ…..[തുടരും]…

Leave a Reply

Your email address will not be published. Required fields are marked *