“പക്ഷെ സാറെ..പോലീസില്‍ എനിക്കെതിരെ പരാതി നല്‍കിയ ആ നായിന്റെ മോന്‍ ശങ്കരനെ ഞാനൊരു പാഠം പഠിപ്പിക്കും” പല്ല് ഞെരിച്ചുകൊണ്ട് മുസ്തഫ പറഞ്ഞു.
“മുസ്തഫെ..പൌലോസ് ഈ സ്റ്റേഷനില്‍ ഉള്ളിടത്തോളം നീ അതിനു തുനിയാതിരിക്കുന്നതാണ് നല്ലത്…ആദ്യം അവനെ ഇവിടുന്ന് എങ്ങോട്ടെങ്കിലും തട്ടാനുള്ള വല്ല വഴിയും കണ്ടു പിടിക്ക്.എനിക്ക് നിങ്ങളുമായി ബന്ധമുണ്ട് എന്നവനു സംശയമുണ്ട്..അവന്‍ അര്‍ഥം വച്ച് ചില സംസാരം ഇടയ്ക്കിടെ നടത്താറുണ്ട്..അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാതെ നമുക്കിവിടെ അധികം കളിക്കാന്‍ പറ്റത്തില്ല..അതിനുള്ള വഴി നീ ആദ്യം നോക്ക്..പിന്നെ ശങ്കരനെ നിന്റെ സൗകര്യം പോലെ നീ പണിഞ്ഞോ..” രവീന്ദ്രന്‍ മുസ്തഫയ്ക്ക് പൌലോസ് ഉണ്ടായലുള്ള ഭവിഷ്യത്ത് പറഞ്ഞ്കൊടുത്തു.
“അതെ..അവനൊരു ശല്യമാണ്..ഞാന്‍ സി ഐ സാറിനെ വേണ്ടപോലെ നാളെയോ മറ്റോ ഒന്ന് കാണുന്നുണ്ട്…വേണ്ടി വന്നാല്‍ ഡി വൈ എസ് പിയെയും കാണാം” മുസ്തഫ ആലോചനയോടെ പറഞ്ഞു.
ദിവാകരന്‍ ഏഴാം സ്വര്‍ഗത്തില്‍ എത്തിയവന്റെ സന്തോഷത്തില്‍ ആയിരുന്നു. രുക്മിണിയെയും ദിവ്യയെയും ഇനി തനിക്ക് എപ്പോള്‍ വേണേലും പോയി കാണാം. ഹോ..ആ ദിവ്യപെണ്ണിന്റെ ഒരു കടി..എന്ത് രുചിയായിരുന്നു അവളുടെ നെയ്യിന്..ഹാ..ഭ്രാന്തമായ കാമാര്‍ത്തിയോടെ അയാള്‍ മനക്കോട്ട കെട്ടി.
—————
ചാനലില്‍ വാര്‍ത്ത കണ്ടിരിക്കുകയയിരുന്ന സ്റ്റാന്‍ലി, അര്‍ജുന്‍, മാലിക്ക് എന്നിവര്‍ പുറത്ത് ഒരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റു.
“അച്ഛനാണ്” അര്‍ജ്ജുന്‍ മന്ത്രിച്ചു.
മൂവരും സമപ്രായക്കാരായിരുന്നു. 26 വയസാണ് അവര്‍ക്ക്. സ്റ്റാന്‍ലി ആറടി ഉയരമുള്ള, മുടിയും താടിയും വളര്‍ത്തിയ മെലിഞ്ഞ്, നല്ല വയര്‍ പോലത്തെ ഉറച്ച ശരീരമുള്ള യുവാവാണ്. അര്‍ജുന്‍ അവനെക്കാള്‍ അല്പം ഉയരം കുറഞ്ഞ, അല്പം തടിയുള്ള സുമുഖനായ യുവാവാണ്. സാധാരണ സ്റ്റൈലില്‍ വളര്‍ത്തിയ മുടിയും ചെറിയ മേല്‍മീശയും അവനുണ്ട്. മാലിക്ക് ക്ലീന്‍ ഷേവ് ചെയ്ത് മുടി പറ്റെ വെട്ടിയ ജിം ബോഡി ഉള്ള ഒരാളാണ്. മുഖത്ത് സാദാ ക്രൂരഭാവമാണ് അവന്. അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ സാരഥികളാണ് അവര്‍ മൂവരും. തങ്ങളുടെ ആവശ്യത്തിനായി സിറ്റിയുടെ അതിര്‍ത്തിയില്‍ പണി കഴിപ്പിച്ചിരുന്ന വലിയ ബംഗ്ലാവിന്റെ ഉള്ളിലായിരുന്നു മൂവരും.
പുറത്തു വന്നു നിന്ന ടയോട്ടാ ലാന്‍ഡ് ക്രൂസറില്‍ നിന്നും അര്‍ജ്ജുന്റെ പിതാവ് ഗൌരീകാന്ത് പുറത്തിറങ്ങി. സമയം സന്ധ്യ ഏഴര കഴിഞ്ഞിരുന്നു. അഞ്ചരയടി മാത്രം ഉയരമുള്ള മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ഗൌരീകാന്ത്. അയാളുടെ രൂപം കണ്ടാല്‍ ഒരാളും പറയില്ല എത്ര വലിയ ക്രിമിനലാണ് അയാളെന്നുള്ള വസ്തുത. കോട്ടും ടൈയും ധരിച്ചിരുന്ന അയാള്‍ ചടുലമായി വീട് ലക്ഷ്യമാക്കി നടന്നു.
“നിങ്ങള്‍ എന്ത് തീരുമാനിച്ചു?”
ഒരു സോഫയിലേക്ക് വീണ് സിഗരറ്റിനു തീ കൊടുത്തുകൊണ്ട് അയാള്‍ ചോദിച്ചു.
“അവനെ കണ്ടുപിടിക്കാന്‍ പിള്ളേരെ ഇറക്കിക്കഴിഞ്ഞു..” സ്റ്റാന്‍ലി ആണ് മറുപടി നല്‍കിയത്.
“ഞാനിതില്‍ ഇടപെടണോ? അതോ നിങ്ങള്‍ തന്നെ അവനെ കണ്ടെത്തുമോ?”
“വേണ്ട അങ്കിള്‍..ഇത് ചീള് കേസ്..ഞങ്ങള്‍ അവനെ പിടിച്ചുകെട്ടി അങ്ങയുടെ മുന്‍പില്‍ ഇട്ടുതരാം..ഡോണ്ട് വറി” മാലിക്കായിരുന്നു അത് പറഞ്ഞത്.
“ഗുഡ്..പക്ഷെ ചാനലുകാര്‍ പബ്ലിസിറ്റി നല്‍കിയതോടെ ഇതൊരു സര്‍ക്കാര്‍ തല വീഴ്ചയായി മാറിയിരിക്കുകയാണ്..അതുകൊണ്ട് പോലീസ് അവനെ പിടികൂടാന്‍ സാധ്യതയുണ്ട്. അത് പാടില്ല..പോലീസ് ഇതില്‍ ഇടപെടരുത്…അവനെ എനിക്ക് വേണം ജീവനോടെ..ഗൌരീകാന്തിന്റെ മകളെ തൊട്ടാലുണ്ടാകുന്ന ഭാവിഷ്യത്തെന്താണ് എന്ന് ഇതേ ചാനലുകളിലൂടെ ഇതേ ജനം അറിയണം..” അയാള്‍ പല്ല് ഞെരിച്ചു.
“അതിനിപ്പം എന്താണ് അച്ഛാ വഴി? പോലീസിനു ഇതില്‍ ഇടപെടാതിരിക്കാന്‍ പറ്റില്ലല്ലോ? നമുക്ക് പരാതി ഇല്ല എന്ന് പറഞ്ഞാലും സ്ത്രീ സംരക്ഷകര്‍ എല്ലാം കൂടി രംഗത്ത് ഇറങ്ങിയതുകൊണ്ട് പൊലീസിന് കണ്ണും പൂട്ടി ഇരിക്കാന്‍ പറ്റുമോ?” അര്‍ജ്ജുന്‍ ചോദിച്ചു.
