മൃഗം – 7

മലയാളം കമ്പികഥ – മൃഗം – 7

“നില്‍ക്ക് മോളെ..പോകാന്‍ വരട്ടെ..”

രാത്രി വേഷം മാറി പുറത്തേക്ക് പോകാനിറങ്ങിയ ഡോണയെ പുന്നൂസ് തടഞ്ഞു. ഡോണ തിരിഞ്ഞ് പപ്പയെ നോക്കി. സാധാരണ താന്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ പപ്പാ തിരികെ വിളിക്കാറുള്ളതല്ല.

“എന്താ പപ്പാ…” അവള്‍ അയാളുടെ അരികിലേക്ക് എത്തി.

“മോള്‍ ഇരിക്ക്..ചിലത് പറയാനുണ്ട്”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“ബട്ട് പപ്പാ..ഐ ഹാവ് നോ ടൈം..എനിക്ക് ഒന്ന് രണ്ടുപേരെ കണ്ടു ചെറിയ ഒരു ഇന്റര്‍വ്യൂ ഉണ്ടാക്കണം. എങ്കിലേ നാളെ എനിക്ക് അവള്‍ക്കെതിരെ ന്യൂസ് നല്കാന്‍ പറ്റൂ. ..അവള്‍ക്കെതിരെ ആയതുകൊണ്ട് എന്റെ അഭിപ്രായം മാത്രം വച്ച് എഡിറ്റര്‍ ന്യൂസ് നല്കാന്‍ സമ്മതിക്കില്ല..”

“അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യമാണ് എനിക്ക് പറയാനുള്ളത്..അത് കേട്ട ശേഷം നീ പൊയ്ക്കോ” പുന്നൂസ് പറഞ്ഞു.

ഡോണ ബാഗ് മാറ്റി വച്ചിട്ട് ഇരുന്നു. എതിരെ പുന്നൂസും റോസിലിനും ഇരുന്നു.

“നിനക്ക് അയാളെ കാണണോ?” പുന്നൂസ് വളച്ചുകെട്ടില്ലാതെ നേരെ ചോദിച്ചു.

“ആരെ?” ഡോണയ്ക്ക് സംഗതി മനസിലായില്ല.

“അഞ്ജനയെ തല്ലിയ ആളെ?”

ഡോണ ഞെട്ടി.

“എന്താ പപ്പ പറഞ്ഞത്? ദാറ്റ് മീന്‍സ് യു നോ ഹിം?”

“യെസ്..ഐ നോ ഹിം..റാദര്‍ ഐ ബ്രോട്ട് ഹിം ഹിയര്‍”

ഡോണയുടെ ഞെട്ടല്‍ ഇപ്പോള്‍ അവളുടെ മുഖത്ത് വളരെ പ്രകടമായിരുന്നു. അവിശ്വസനീയതയോടെ അവള്‍ പുന്നൂസിനെ നോക്കി.

“പപ്പാ എന്താണ് പറയുന്നത്..പ്ലീസ് മേക്ക് ഇറ്റ്‌ ക്ലിയര്‍..”

“മോളെ..നിനക്ക് അവനെ കാണണോ അതോ നീ പ്ലാന്‍ ചെയ്ത ഇന്റര്‍വ്യൂവിനു പോകുന്നോ എന്നാണ് എന്റെ ചോദ്യം..ക്ലിയര്‍ അല്ലെ?”
ഡോണ അത്ഭുതത്തോടെ പുന്നൂസിനെ നോക്കി. അവള്‍ക്ക് ഒന്നും തന്നെ മനസിലാകുന്നുണ്ടയിരുന്നില്ല.

“അയാളെ കാണാന്‍ സാധിച്ചാല്‍ ഇറ്റ്‌ വില്‍ ബി എ ഗ്രേറ്റ് അച്ചീവ്‌മെന്റ്.. നാളെത്തന്നെ അയാള്‍ക്ക് പറയാനുള്ളത് എന്റെ ചാനലിലൂടെ ജനം കേള്‍ക്കും…” ഉത്സാഹത്തോടെ അവള്‍ പറഞ്ഞു.

“ദെന്‍..കം വിത്ത് മി”

പുന്നൂസ് പോകാന്‍ എഴുന്നേറ്റ് സ്കൂട്ടറിന്റെ താക്കോല്‍ എടുത്തു പുറത്തിറങ്ങി. ഡോണ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി. റോസ്‌ലിന്‍ പുഞ്ചിരിച്ചുകൊണ്ട് വേഗം പോ എന്ന് ആംഗ്യം കാട്ടി.

പുന്നൂസ് തിരികെപ്പോയ ശേഷം വാസു ഒരു ചെറിയ പെഗ് കൂടി അടിച്ചു. അവന്‍ ആലോചനയിലായിരുന്നു. ഉടനെ എങ്ങും പുറത്ത് ഇറങ്ങരുത് എന്നാണ് സാറിന്റെ കല്പന. എന്നാല്‍പ്പിന്നെ ഇറങ്ങാന്‍ പറ്റുന്ന അന്ന് വരെ നാട്ടില്‍ ഒന്നു പോയാലോ എന്നവന്‍ ആലോചിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ പറ്റില്ല എങ്കിലും ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ തനിക്ക് താമസിക്കാം. ദിവ്യയുടെ വിവരം വല്ലതും അറിയാന്‍ പറ്റുമെങ്കില്‍ അറിയുകയും വേണം. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണാണ്‌! വാസു ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ ഓരോ മറിമായങ്ങള്‍! തന്നെ കാണുന്നത് തന്നെ വെറുപ്പായിരുന്നു ഒരിക്കല്‍ അവള്‍ക്ക്; ആ അവള്‍ ഇന്ന് തന്നെ സ്വന്തം ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു. തന്നെ ജീവനെപ്പോലെ സ്നേഹിച്ച അമ്മ, പക്ഷെ ഇന്ന് തന്നെ വെറുക്കുന്നു. എന്നാലും അമ്മയെയും അവളെയും കാണാന്‍ തനിക്ക് കൊതി തോന്നുന്നുണ്ട്. അമ്മ എത്ര പിണങ്ങിയാലും തനിക്ക് അമ്മയെ മറക്കാന്‍ പറ്റില്ലല്ലോ; താനെന്ന വ്യക്തി ആ അമ്മയുടെ ത്യാഗം മാത്രമാണ്. അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

വാസു കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു പെഗ് കൂടി ഒഴിച്ചു. സമയം എട്ട് ആകാറായി. കുറെ കഴിയുമ്പോള്‍ ഗോപാലേട്ടന്‍ ആഹാരവുമായി എത്തും. രുക്മിണിയുടെയും ദിവ്യയുടെയും കാര്യം ഓര്‍ത്തപ്പോള്‍ അവന്റെ മനസ് വിങ്ങുന്നുണ്ടായിരുന്നു. ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു വാസു ജനലിലൂടെ നോക്കി; മുതലാളി ആണ്. ഒപ്പം മകളുമുണ്ട്. അവന്‍ മദ്യവും ഗ്ലാസും അടുക്കളയിലേക്ക് മാറ്റിയിട്ട് വേഗം പുറത്തെത്തി.

“വാസൂ..”

പുറത്ത് നിന്നും പുന്നൂസിന്റെ വിളി അവന്‍ കേട്ടു. അവന്‍ മെല്ലെ വാതില്‍ക്കലേക്ക് ചെന്നു. ഒരു ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു അവന്റെ വേഷം. വാസുവിനെ കണ്ട ഡോണയുടെ മുഖം വിടര്‍ന്നു.

“മോളെ..ഇതാണ് നീ അന്വേഷിച്ച ആള്‍..പേര് വാസു. മുഖം സൂക്ഷിച്ചു നോക്കിക്കോ..നീ വീഡിയോയില്‍ കണ്ട ആള് തന്നെയാണോ അതോ വേറെ വല്ലവരും ആണോന്ന്”

പുന്നൂസ് അവള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അവള്‍ അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും അവനെ നോക്കി കൈകള്‍ കൂപ്പി.

“ഹായ്..ഞാന്‍ ഡോണ…”

അവള്‍ വിടര്‍ന്ന ചിരിയോടെ സ്വയം പരിചയപ്പെടുത്തി. വാസുവും തിരിച്ചു കൈകള്‍ കൂപ്പി പുഞ്ചിരിച്ചു.

“വാ മോളെ..കയറി ഇരിക്ക്” പുന്നൂസ് അവളെ വിളിച്ചു. അവര്‍ക്ക് ഉള്ളിലേക്ക് കയറാനായി വാസു മാറി നിന്നു.

“ആ കതക് അടച്ചിട്ട് ഇരിക്കടാ” പുന്നൂസ് വാസുവിനോട് പറഞ്ഞു.

വാസു കതകടച്ച ശേഷം വന്നു പുന്നൂസും ഡോണയും ഇരുന്ന സോഫയ്ക്ക് എതിരെ ഇരുന്നു. ഡോണ കൌതുകത്തോടെ അവനെത്തന്നെ നോക്കുകയായിരുന്നു.

“ഇതെന്തൊരു നോട്ടമാ കൊച്ചെ? ഞാന്‍ കാഴ്ചബംഗ്ലാവില്‍ നിന്നും ഓടിയിറങ്ങി വന്നതല്ല..മനുഷ്യനാ..” വാസു അവളോട്‌ പറഞ്ഞു.
അതുകേട്ടു പുന്നൂസും അല്പം കഴിഞ്ഞപ്പോള്‍ ഡോണയും ചിരിച്ചു.

“എന്റമ്മോ..വീഡിയോയില്‍ കണ്ട വീരസാഹസികനെ നേരില്‍ കണ്ട ആരാധന കൊണ്ട് നോക്കിപ്പോയതാ മാഷേ..കൊല്ലല്ലേ..” അവള്‍ ചിരിക്കിടെ പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി.

“ഒരു വലിയ സീരിയസ് കാര്യം പറയാന്‍ വന്നതാണ്..അവനത് പൊട്ടിച്ച് വെറും പഞ്ഞി ആക്കിയത് കണ്ടില്ലേ…ങാ മോളെ..ഇതാണ് വാസുവിന്റെ ഒരു മുഖം.. ഇവനെ ഞാനാണ്‌ കൊച്ചിക്ക് കൊണ്ടുവന്നത്….”

പുന്നൂസ് തുടര്‍ന്ന് വാസുവിന്റെ ലഘു ചരിത്രവും അവനെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതിന്റെ കാരണങ്ങളും അവളോട്‌ വിശദമായി പറഞ്ഞു. അയാള്‍ സംസാരിക്കുന്നതിനിടെ അവള്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല.

“വളരെ നന്നായി പപ്പാ..പപ്പ എന്റെ സുരക്ഷയ്ക്ക് വേണ്ടി കണ്ടെത്തിയ ആള്‍ പെര്‍ഫക്റ്റ് ആണ്..ആ പെര്‍ഫക്ഷന്‍ എന്നെ കാണിക്കാനായി ഒരു പക്ഷെ ദൈവം ഒരുക്കിയ വഴിയാകാം ഇന്ന് രാവിലെ നടന്ന സംഭവം…”

അയാള്‍ പറഞ്ഞു നിര്‍ത്തിയ ശേഷം അവള്‍ പറഞ്ഞു. പിന്നെ വാസുവിനെ നോക്കി തുടര്‍ന്നു “വാസുവിന് കാര്‍ ഓടിക്കാന്‍ അറിയുമോ? അറിയുമെങ്കില്‍ എന്റെ ഒപ്പം തന്നെ നാളെ മുതല്‍ വരാം..താങ്കളെപ്പോലെ ഒരാള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്കെന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും..”

“കാറോടിക്കാന്‍ അറിയാം..പക്ഷെ ഞാന്‍ കൊച്ചിന്റെ കൂടെ വരുന്നതിനേക്കാള്‍ നല്ലത് അല്പം മാറിത്തന്നെ നില്‍ക്കുന്നതല്ലേ? കൊച്ചിനെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ അതെനിക്ക് അറിയാന്‍ സാധിക്കുമല്ലോ..നമ്മള്‍ ഒരു ടീമാണ് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കുന്നതാകും നല്ലത്” വാസു തന്റെ അഭിപ്രായം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *