വാസു ഉദ്വേഗത്തോടെയാണ് ഡോണ പറഞ്ഞത് കേട്ടുകൊണ്ടിരുന്നത്.
“അതിനു ശേഷം കബീര്‍ അവളെ കാണാന്‍ ചെന്നിട്ടില്ല..ബാങ്കില്‍ അവന്‍ പകരം ജോലിക്കാരെ വിടാന്‍ തുടങ്ങി..ഏറെ താമസിയാതെ മുംതാസിനു ചില ഭീഷണി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വിവരം അവള്‍ ആരോടും പറഞ്ഞില്ല. പറയാതിരിക്കാന്‍ കാരണം അവള്‍ ഗര്‍ഭിണിയാണ് എന്ന രഹസ്യം പരസ്യമാകും എന്ന ഭീതി മൂലമായിരുന്നു. പക്ഷെ അവള്‍ ഭയക്കാതെ മുന്നേറിയപ്പോള്‍ ഒരു ദിവസം വീട്ടിലേക്ക് വരുന്ന വഴി ചിലര്‍ ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയി. അവിടെവച്ച് അവളോട് അവര്‍ അബോര്‍ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ മുംതാസ് തന്റെ നിലപാടില്‍ ഉറച്ചുതന്നെ നിന്നു. താന്‍ ആര്‍ക്കും ശല്യമാകില്ല എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ആ മൂവരും അവളെ മൃഗീയമായി ബലാല്‍സംഗം ചെയ്തു. അവരുടെ കൊതി തീര്‍ന്നപ്പോള്‍ അവരുടെ ഏതോ ഒരു റാന്‍ മൂളിയോടും അവളെ അനുഭവിച്ചോളാന്‍ പറഞ്ഞു. അവന്‍ അവളെ ബന്ധപ്പെടുന്ന വീഡിയോ അവര്‍ എടുത്തു. തളര്‍ന്ന് കിടന്ന മുംതാസിനെ അവരുടെ ഏതോ ഡോക്ടറെ വച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു…ഇതിനെതിരെ എവിടെയെങ്കിലും പരാതിക്ക് പോയാല്‍, അവളുടെ വീഡിയോ ലോകം മൊത്തം കാണും എന്നവര്‍ ഭീഷണിയും മുഴക്കി. എന്നാല്‍ അവരോട് സഹകരിച്ചു നിന്നാല്‍ അവള്‍ക്ക് സുഖമായി ജീവിക്കാം എന്നും അവര്‍ പറഞ്ഞത്രേ….അങ്ങനെ ജീവിതം പാടെ നശിച്ച അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്നാണ് അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്..അത്രമാത്രം സ്വാഭിമാനം ക്ഷതപ്പെട്ടു പോയിരുന്നു അവള്‍ക്ക്..
തന്നെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ആ മൂവര്‍ സംഘത്തെ അവള്‍ക്ക് പക്ഷെ അറിയില്ലായിരുന്നു..അവര്‍ ആരാണ് എന്ന് എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ ഞാനാണ് കണ്ടെത്തിയത്..അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ നേതാക്കന്മാരായിരുന്നു അവന്മാര്‍..മുംതാസിന്റെ മരണം ഒരു സ്വാഭാവിക മരണമല്ല എന്ന് എന്റെ ചാനലിലൂടെ ഞാന്‍ നടത്തിയ പോരാട്ടം മറ്റു ചാനലുകളും ഏറ്റെടുത്തപ്പോള്‍ പോലീസിനു ഇടപെടേണ്ടി വന്നു..അങ്ങനെയാണ് അറേബ്യന്‍ ഡെവിള്‍സ് ഇട്ടുകൊടുത്ത, അവളെ അവസാനം പ്രാപിച്ച വ്യക്തിയെ വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലും അയാള്‍ കുറ്റം സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലും പോലീസ് അറസ്റ്റ് ചെയ്തത്.”
“അവന്റെ പേരെന്താണ്?” വാസു ചോദിച്ചു.
“ഒരു അസീസ്..” ഡോണ വെറുപ്പോടെ പറഞ്ഞു.
“കൊച്ച് ആ എഴുത്ത് പോലീസിനു നല്‍കിയില്ലേ?”
“നല്‍കി..പക്ഷെ അതില്‍ പ്രതികളുടെ പേരില്ലായിരുന്നല്ലോ? മാത്രമല്ല..ചാനലുകളില്‍ പ്രശ്നം തുടങ്ങിയതോടെ കബീര്‍ ഏതോ വിദേശ രാജ്യത്തേക്ക് പോകുകയും ചെയ്തു..അവനെവിടെയാണ് എന്നൊരു വിവരവും ഇപ്പോഴും ആര്‍ക്കുമില്ല…പണമുള്ള അവന് എവിടെയും പോകാന്‍ പറ്റുമല്ലോ…മെല്ലെമെല്ലെ ആളുകള്‍ ഇത് മറക്കുകയും മുംതാസിന്റെ ജീവിതം ചവിട്ടി അരച്ചവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ നെഞ്ചു വിരിച്ചു ഇതേപോലെ വിലസി ജീവിക്കുകയും ചെയ്യും..അത് ഞാന്‍ അനുവദിക്കില്ല.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് നല്‍കാന്‍ ഇനി എനിക്ക് സാധിക്കുന്ന ഏക സമ്മാനം അവളെ ചതിച്ചവര്‍ക്ക് എതിരെ പ്രതികാരം ചെയ്യുക എന്നത് മാത്രമായിരിക്കും..എന്റെ മാര്‍ഗ്ഗം നിയമത്തിന്റെ വഴിയിലൂടെത്തന്നെ അവര്‍ക്കെതിരെ ഉള്ള തെളിവുകള്‍ സമാഹരിക്കുക എന്നതാണ്….”
“നിയമപരമായി അവരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..കൊച്ച് എന്ത് ചെയ്യും?” വാസു ചോദിച്ചു.
“അത് അപ്പോള്‍ നോക്കാം….മുംതാസിനെ കബീര്‍ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവുകളും സാക്ഷികളും എനിക്ക് കിട്ടിക്കഴിഞ്ഞു..ഇനി അവിടെ നിന്നും അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടലിലേക്ക് എനിക്ക് എത്തിച്ചേരാന്‍ കണ്ണികള്‍ വേണം…അത് അപകടം പിടിച്ച വഴിയാണ്..അവിടെയാണ് എനിക്ക് വാസുവിന്റെ സഹായം അത്യാവശ്യമാകുന്നത്”
“മോളെ..ഞങ്ങളുടെ മോളോ പോയി..ഇപ്പോള്‍ ഈ വാപ്പച്ചിക്കും ഉമ്മയ്ക്കും ഏക ആശ്വാസം മോളാണ്..മോള്‍ ഇതിന്റെ പിന്നാലെ പോയി അപകടം ഒന്നും വരുത്തി ബക്കണ്ട..അവര്‍ക്കുള്ള ശിക്ഷ പടച്ചോന്‍ നല്‍കും..” കണ്ണുകള്‍ തുടച്ചുകൊണ്ട് മൂസ പറഞ്ഞു.
