അയ്യോ ..ഇനി എന്ത് ചെയ്യും സാർ..എങ്ങെനെയെങ്കിലും..
അജിത് കൈ കൂപ്പി.
സാർ…ഞങ്ങളെക്കൊണ്ട് പറ്റാവുന്ന പൈസയൊക്കെ തരാം. എങ്ങനെയെങ്കിലും ..ഒന്ന്..
തമ്പി ….ഇന്ന് സായന്തരത്തുക്കുള്ളേ കോർട്ടിൽ കേസ് വന്താൽ ഒന്നുമേ പണ്ണ മുടിയാത്’..നീ ഒരു കാര്യം ചെയ്….ഇങ്കേ കേസ് പോട്ടിട്ടാ കോയമ്പത്തൂർ നാർക്കോട്ടിക് സെല്ലിലെ ഇറുക്കു..
മിനിസ്റ്റർ വിജയകുമാർ സാർ ഇന്നേക്ക് കോയമ്പത്തൂർ ഇറുക്കാങ്കെ .. അങ്കേ ഇന്നേക്ക് ഒറു ഫങ്ഷൻ ഇറുക്കെ .. അവങ്കളെ പാറുങ്കോ.. നിജം എന്ന വോ അത് വന്ത് അവർക്കിട്ടെ സൊല്ലിട്. മിനിസ്റ്റർ വന്ന് നല്ലവർ താൻ..
സാറ് മനസൈ വെച്ചിട്ടാൻ ഉന്നുടെ അണ്ണന്ക്ക് വിടുതലൈ കൊടച്ചിടും.!!
ശെരി സാർ …നന്ദി സാർ !!
അജിത് പോക്കറ്റിൽ നിന്ന് അയ്യായ്യിരം രൂപ എടുത്തു കൊടുത്തു .
അജിത് ചെന്ന് കാര്യങ്ങൾ വൈഗയോടും സാറയോടും പറഞ്ഞു .
അവർ സ്റ്റേഷനിൽ നിന്നിറങ്ങാൻ നേരം CI അവരെ കാബിനിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു
തമ്പീ.. അവർക്കു കാശു കൊടുക്കവേണ്ട .. ….വാങ്കിട മാട്ടേൻ.. നീ ഒൻട്ര് സെയ്തിട്.. അന്ത പയ്യൻ അമ്മാവും പൊണ്ടാട്ടിയും താനെ ഇവർ? ഇവരേ അവരെ പോയ് പാക്കട്ടും.. നീ പോകവേണ്ടാ..
അത് എന്തിനാ സാറേ ..
പൊമ്പിളൈ പേച്ച്ക്ക് അവളവ്
importance ഇരുക്കേൻ.. നമ്മ മിനിസ്റ്ററിക്ക് പൊമ്പിളൈ അഴ്‌വ് പാക്കതേ കഷ്ടം താൻ.. അവങ്ക അഴ്ത് സൊല്ലിട്രേൻ എൻട്ര് വെച്ചു ങ്കോ.. പ്രഛിനം സോൾവ്ഡ് ആയി ഡും..
CI അവരെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
വൈഗ മോളിയോടും അജിത്തിനോടും വീട്ടിൽ പൊക്കോളാൻ പറഞ്ഞിട്ട് കോയമ്പത്തൂർക്ക് പോകാൻ ഒരുങ്ങി. എന്നാൽ മോളി നിർബന്ധം പിടിച്ചു.
മോളയുടെ വാശിയിൽ അജിത്തിനെ ഊട്ടിയില്‍ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് വൈഗയും സാറയും കൂടി കൊയമ്പത്തൂര്‍ക്ക് ഒരു ടാക്സിയില്‍ തിരിച്ചു.
വൈകുന്നേരം ആറു മണിയോടെ അവര്‍ CI പറഞ്ഞ സ്ഥലത്തെത്തി. അവിടെ അയാള്‍ പറഞ്ഞതനുസരിച്ച് ഉദ്യോഗസ്ഥനെ കണ്ടപ്പോഴാണ് മേലുദ്യോഗസ്ഥന്‍ MLA യുടെ കൂടെ ഒരു റിസോര്‍ട്ടില്‍ ആണെന്നറിഞ്ഞത്.
വൈഗ അയാളുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞപ്പോള്‍ ബോബിയെ കാണാന്‍ സമ്മതിച്ചു. അയാള്‍ക്ക് ഒരു ആയിരം രൂപയും കൊടുക്കേണ്ടി വന്നു..
ഉള്ളില്‍ ആകെ പരിഭ്രാന്തനായ അവസ്ഥയിലായിരുന്നു ബോബി.
മുഖമൊക്കെ കരഞ്ഞു കലങ്ങി, അടി കൊണ്ട പാടുകള്‍ മുഖത്തും തോളത്തും. ഇട്ടിരുന്ന ജീന്‍സ് ഷര്‍ട്ട് ഇല്ല ..
മോളി ബോബിയെ കണ്ടതും തളര്‍ന്നു അവിടെ ഇരിപ്പായി.
ബോബി അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു.
സാധാരണ സ്കൂള്‍ കുട്ടികള്‍ വന്നു ബുക്ക്സ്റ്റാളില്‍ ബാഗൊക്കെ വെച്ചിട്ട് പുറത്തു പോകുന്നതാണ്.
അന്നും മൂന്നാല് പേര്‍ വന്നു, ബാഗ് വെച്ചിട്ട് പുറത്തുപോയി..
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എക്സൈസ്കാർ വന്നു ഷോപ്പ് റെയ്ഡ് ചെയ്തു.. ബാഗിനുള്ളില്‍ നിന്ന് പിടിച്ചത്, ഒന്നും രണ്ടുമല്ല.. ആറോ ഏഴോ പാക്കറ്റ് ഹെറോയിനാണ്. ആരോ ഒറ്റികൊടുത്തതാണ്.
MLA യുടെ പയ്യനെ കുടുക്കി MLA യെ താഴെ ഇറക്കാന്‍..
പക്ഷെ, കുടുങ്ങിയത് ബോബിയും.
ബോബി CC ടിവി വീഡിയോ കാണിച്ചവരെ ബോദ്ധ്യപെടുത്താന്‍ നോക്കി. പക്ഷെ ആ വീഡിയോ വെച്ചവര്‍ MLAയുടെ കാശ് വാങ്ങി, ബോബിയെ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
അപ്പോഴേക്കും, അവരെ അകത്തേക്ക് കയറ്റി
വിട്ട ഉദ്യോഗസ്ഥന്‍ അങ്ങോട്ട് വന്നു..
നിങ്ക വാങ്കോ ..
അയാൾ അവരെ കൂടെ വരാൻ കൈയ്യാഗ്യം കാണിച്ചിട്ട് തൻ്റെ ക്യാബിനിലേക്ക് പോയി.
വൈഗ സാറയെയും വിളിച്ചു അയാളുടെ കൂടെ പോയി.
ഉക്കാറമ്മാ.. ഊട്ടിയിലിരുന്തു CI ഫോണ്‍ പണ്ണിയാച്ച്.. അമ്മാ..അന്ത MLA വന്ത് പൊമ്പിളപൊറുക്കി.!!
അവരോടൈ പയ്യന്‍താന്‍ ഉള്ളെ പോകവേണ്ടിയിറുന്തത്.. ആനാ MLA, നമ്മ സാറ്ക്ക് പ്രൊമോഷൻ ഓഫർ പണ്ണിത്താൻ കേസേ മാറ്റിട്ടാൻ.. നീങ്ക അവരെ പോയ് പാറ്.. ഉങ്കളുടൈ അഴകൈ പാത്താ.. അവങ്ക മനസ്സ് മാറിടും..
സര്‍, ഞങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുമോ?
വൈഗ ചോദിച്ചു. പെണ്ണാണ് വേണ്ടതെങ്കിൽ എന്തിനും തയ്യാറാണ് താനെന്ന് അവൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തിരുന്നു.
