നാൻ അവരെ കൂപ്പിട്ട് സൊൽറേൻ..
അയാള്‍ എഴുന്നേറ്റു അപ്പുറത്തേക്ക് മാറി ഫോണ്‍ എടുത്തു ആരെയോ വിളിക്കാന്‍ തുടങ്ങി.
അമ്മാ…അവര്‍ റിസോര്‍ട്ടിലേ ഇറുക്കിറേൻ.. ഉങ്കള്ക്ക് അവങ്കളെ പാക്കണോന്നാ അന്തയിടത്ത്ക്ക് സെല്ലുങ്കോ..
വൈഗ അയാളെ മാറ്റി നിര്‍ത്തി സംസാരിച്ചു.
അപ്പോൾ അയാൾ പറഞ്ഞു..
പാറുങ്കോ.. എന്നുടെ സുപ്പീരിയർ പണത്ത്ക്ക് ആശൈപ്പെട്ടവൻ താൻ.. ആനാ .. അവങ്ക കേക്കണ കാശ് ഉങ്കളാലെ കൊടുക്ക മുടിയാത്. പത്ത് ലച്ചം കേട്ടാ അത് അറേൻജ് പണ്ണ മുടിയുമാ ?!!
മുടിയാതെൻറ് എനക്ക് തെരിയുമേ..
ആനാ .. അവങ്ക വിക്ക്നസ്സിലെ പുടിച്ചിടൂങ്കേ.. ഈസിയാ പ്രോബ്ളം സോൾവ് പൺട്ര മുടിയും..”
സാർ.. സാറ് പറഞ്ഞ വീക്ക്നസ്സ് ഞങ്ങളാണോ?
ആമാങ്കേ ..അത് താൻ..
ഉന്നുടെ ഹസ്ബൻ്റ് മാറ്റർ താനേ..
അങ്കേ.. മിനിസ്റ്റർ വിജയകുമാർ സാറും ഇറിപ്പാങ്കേ.. മൊതലേ അവറെ പാറുങ്കോ..അവർ നല്ലവർ താൻ ..
വൈഗ ആലോചിച്ചു..
തനിക്കിഷ്ടമുള്ളവരുടെ കൂടെ താന്‍ കിടന്നിട്ടുണ്ട്…ബോബിക്ക് വേണ്ടി, ഇതും ഇതിലപ്പുറവും താന്‍ ചെയ്യും…പക്ഷെ, മമ്മി?!!
മമ്മി വരാതിരുന്നാല്‍ മതിയാരുന്നു !!
വൈഗ മോളിയോട് ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപെടുത്തി.
മമ്മീ.. മമ്മിയെ ഞാന്‍ ഒരു ഹോട്ടലില്‍ മുറി എടുത്ത് നിര്‍ത്താം.എന്നിട്ട് ഞാന്‍ ഈ ടാക്സിയില്‍ അവിടെ പോയി സംസാരിക്കാം..എന്നിട്ട്, ടാക്സി വിട്ടാല്‍ മതിയല്ലോ “
എന്‍റെ മോളെ..നീ തനിച്ചെങ്ങനെയാ? ഞാനും വരുന്നു…നിന്നെ തനിച്ചു ഞാന്‍ വിടില്ല.
മമ്മി പറയുന്നത് കേള്‍ക്ക്..മമ്മി കരുതുന്ന പോലെയല്ല കാര്യങ്ങൾ.
ഇതൊന്നും മമ്മിക്കു താങ്ങാന്‍ പറ്റില്ല…മമ്മി അറിയുന്നത് പോലെയല്ല ലോകം…പണത്തിനും പെണ്ണിനും വേണ്ടി എന്തും ചെയ്യുന്നവരാണിവര്‍.
എന്നാലും മോളെ…!! നിന്നെ തനിച്ചു വിട്ടിട്ട് ഞാനെങ്ങനെ? ഞാനും വരുന്നു…അവിടെ പോയി കരഞ്ഞു പറയാം നമുക്ക്…ആ മന്ത്രി നല്ലവനാണെന്നല്ലേ പറഞ്ഞത് ..അയാളെ കാണാം ആദ്യം ..
വൈഗ എത്ര പറഞ്ഞിട്ടും മോളി അവളെ തനിച്ചു വിടാന്‍ സമ്മതിച്ചില്ല. അവസാനം ആ ടാക്സിയില്‍ അവര്‍ പറഞ്ഞ റിസോര്‍ട്ടിലെത്തി.
റിസപ്ഷനിൽ ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു. വൈറ്റ് കളര്‍ ഷര്‍ട്ടും ഇളം നീല കളര്‍ കോട്ടും ഇട്ടു ചുണ്ടില്‍ ലിപ്സ്റ്റിക് ഒക്കെയിട്ട ഒരുത്തി..
വൈഗ അവളോട് കാര്യം പറഞ്ഞു.
അവള്‍, അവരെ അടുത്തുള്ള സോഫയില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്, ഫോണ്‍ ഡയല്‍ ചെയ്തു. ഇടക്ക് അവരുടെ നേരെ നോക്കിയും ചിരിച്ചുമൊക്കെ അവള്‍ എന്തൊക്കെയോ സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു വൈഗ.
മാഡം…പത്തു മിനിറ്റിനുള്ളില്‍ അവിടേക്ക് പോകാം..
അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പയ്യന്‍ അവര്‍ക്ക്, ചായ കൊണ്ട് വന്നു കൊടുത്തു.
പത്തു മിനുറ്റിന് മുന്‍പേ വേറൊരു പെണ്‍കുട്ടി, അതെ വേഷമിട്ട് ആദ്യത്തെ പെണ്ണിന്റെ അടുത്ത് റിസപ്ഷനിലേക്ക് കയറി.
ആദ്യത്തെ പെണ്‍കുട്ടി അവരുടെ അടുത്തേക്ക് വന്നു:
‘പോകാം മാഡം ..’
അവള്‍ ഒരു ഇടനാഴിയില്‍ കൂടി അവര്‍ക്ക് മുന്‍പേ നടന്നു.
ഹൈഹീൽ ചെരിപ്പിന്‍റെ ശബ്ദത്തിനുമേലെ വൈഗയുടെയും മോളിയുടെയും ഹൃദയമിടിപ്പ്, ശ്രദ്ധിച്ചിരുന്നെങ്കില്‍
കേള്‍ക്കാമായിരുന്നു.
അല്‍പം നടന്നിട്ടവർ, തെങ്ങും പുളിയും മാവും ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരു പറമ്പിലൂടെ നടക്കുവാന്‍ തുടങ്ങി..
കല്ല് പാകിയ ആ വഴിക്ക് ഇരു വശവും ഇളം നീല വെളിച്ചം ഉണ്ടായിരുന്നു..
അവള്‍ ആദ്യം ചെന്നെത്തിയത് ഒരു ചെറിയ കൊട്ടെജിന്റെ മുന്നിലാണ്..
അവള്‍ അവിടെത്തെ ലൈറ്റിട്ട് വാതില്‍ തുറന്നു, രണ്ടു മൂന്നു കുപ്പിയുമായി തിരിച്ചിറങ്ങി.
വീണ്ടും മൂന്നാല് കോട്ടേജുകള്‍ കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഉച്ചത്തില്‍ ചിരിക്കുന്ന ശബ്ദം കേട്ട്തുടങ്ങി..
രണ്ടു മൂന്ന് കോട്ടേജുകള്‍ കൂടി കഴിഞ്ഞപ്പോള്‍ അല്‍പം വലിയ രണ്ടു കൊട്ടെജുകള്‍ക്ക് നടുവിലെ സ്വിമ്മിംഗ് പൂളിന് അരികിലെത്തി.
വലതു വശത്തെ വെളിച്ചം കാണുന്ന കൊട്ടെജിലേക്ക് അവള്‍ അവരുമായകയറി .
