“വാ മാഡം” ആദ്യത്തെ വാതില്‍ തുറന്നത് ഒരു ചെറിയ നീളന്‍ ഹാളിലേക്കാണ്.. ഇരു വശത്തും സോഫയും ചെയറുകളും നിരത്തിയിരിക്കുന്നു. വലതു വശത്തെ രണ്ടാമത്തെ മുറിയിലേക്ക് അവള്‍ കയറി. വൈഗയും സാറയും പുറത്തു മടിച്ചു നിന്നു …അവള്‍ കയറിയപ്പോള്‍ തന്നെ അകത്തു നിന്നു ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും അട്ടഹാസവും കേട്ടു
എന്നാ മായാ ‘. ഇത്രയും ലേറ്റ് ആയെ? ആമാ …എങ്കെ അന്ത സല്‍മ?
വരും സാര്‍..ഡ്യൂട്ടി ചേഞ്ച് ആയിട്ട് ഇപ്പ വരും..സാര്‍ …ഒരു അമ്മയും മകളും വന്നിട്ടുണ്ട്.. ഇപ്പൊ ഫോണ്‍ ചെയ്തു പറഞ്ഞില്ലേ !!’
ആഹ്….അവരോടു കയറി വരാന്‍ പറ
മായ എന്ന് പറഞ്ഞ ആ പെണ്ണ് പുറത്തേക്കിറങ്ങി അവരോടു കയറി വരാന്‍ പറഞ്ഞു.
വൈഗയും സാറയും അകത്തേക്ക് കയറി.. |
ഒരു വലിയ ഹാള്‍, അതിന്‍റെ അപ്പുറത്ത് കര്‍ട്ടന്‍ പാതി വലിച്ചിട്ടിരിക്കുന്ന വലിയ ബെഡ്.
ഹാളിലെ കസേരകളില്‍ മൂന്നു പേര്‍ ഇരിപ്പുണ്ട് ..അതിലൊരാൾ MLA ആയിരിക്കും എന്നവൾ കരുതി.
വൈഗ മൂന്നുപേര്‍ക്കും നേരെ കൈ കൂപ്പി..
മോളി, വിഷണ്ണയായി നിന്നതേയുള്ളൂ.
‘
ഹും. നിങ്ങളു വന്ന കാര്യം CI വിളിച്ചു പറഞ്ഞിരുന്നു.. പക്ഷെ , ഒന്നും ചെയ്യാൻ പറ്റില്ല.
കാമരാജ് …അങ്ങനെ പറയല്ലേ ! പാവം അന്ത അമ്മാവെ നോക്ക്…’
കാമരാജ് അയാളുടെ നേരെ തിരിഞ്ഞു
ശരവണാ.. സാര്‍ ഒന്നും പറയുന്നില്ല..ഞാന്‍ ഒഴിവാക്കി വിട്ടാല്‍ എന്ത് സംഭവിക്കും എന്നറിയാമല്ലോ… മാത്രമല്ല CC ടിവിയിലെ വീഡിയോ പ്രശ്നമാ !!
കാമരാജ് ആണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ എന്ന് വൈഗക്ക് മനസിലായി..
അത് വരെ ഒന്നും മിണ്ടാതിരിക്കുന്നയാള്‍ MLA ആണെന്നും..
മറ്റെയാള്‍ ആരാണാവോ ?’
സാര്‍ …ഞാന്‍ കാലുപിടിക്കാം, പൈസ തരികേം ചെയ്യാം..എന്‍റെ ഭര്‍ത്താവിനെ രക്ഷിക്കണം.
എത്ര കൊടുക്കും ….നീ എഴുന്നേറ്റേ..!
അയാള്‍ വൈഗയുടെ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു.
“സാര്‍ …”
വൈഗയുടെ മുഖത്ത് ഒരു പ്രകാശം പരന്നു
നീയൊരു മുപ്പത് ലക്ഷം കൊടുക്കുമോ?’. പിന്നെ ഇവര്‍ക്കുള്ളത് വേറെയും.
MLA പറഞ്ഞു.
വൈഗ ഒന്ന് ഞെട്ടി… ബാങ്കിലും മറ്റും ഉള്ളത് നോക്കിയാല്‍ ഒരു ആറേഴുലക്ഷം കാണും. ബാക്കി ആരോടെങ്കിലും വാങ്ങാം.
അവള്‍ മോളിയെ നോക്കി.
നിര്‍വികാരയായി ഭിത്തിയിലേക്ക് നോക്കി നില്‍ക്കുവാണ് മോളി.
“മമ്മി …”
വൈഗയുടെ വിളി കേട്ട് മോളി അവളെ നോക്കി…
വൈഗ മോളിയെ വിളിച്ചുകൊണ്ട് ഹാളിലേക്ക് വന്നു .
“മമ്മി ..എങ്ങനെ പൈസ ഉണ്ടാക്കും ?
മമ്മി കേട്ടില്ലേ…അയാള്‍ക്ക് മുപ്പത് ലക്ഷം വേണോന്നു..മറ്റുള്ളവര്‍ക്ക് വേറെയും.
കേട്ടു മോളെ…നമ്മുടെ വീട് വില്‍ക്കാം…. എന്നിട്ട് നമുക്കാ പൈസ കൊടുക്കാം.
വൈഗ എതിര്‍ത്തു പറയാനൊന്നും നിന്നില്ല…ബോബിയെ അത്ര മാത്രം സ്നേഹിക്കുന്ന മമ്മി എതിര്‍ത്താലും സമ്മതിക്കില്ല എന്നവള്‍ക്കറിയാം’
അവര്‍ സംസാരിച്ചു കൊണ്ടിരിക്കെ അവരേ അവിടെ ആക്കിയിട്ടു പുറത്തേക്ക് പോയ റിസപ്ഷനിസ്റ്റ് മായ എന്ന പെണ്ണ്‍ അകത്തേക്ക് വന്നു..
അവളുടെ കയ്യിലെ ട്രേയില്‍ ഐസ് ക്യൂബും സോഡയും മദ്യവും ഒക്കെയുണ്ടായിരുന്നു.. അവളുടെ പുറകെ വൈഗ അകത്തേക്ക് കയറി
‘സര്‍ ..പൈസ ഞങ്ങള് തരാം , പക്ഷെ അല്‍പം സാവകാശം തരണം …കയ്യില്‍ അത്രയും ഇല്ല. അഞ്ചുലക്ഷം ഇപ്പൊ തന്നിട്ട് ഞങ്ങളുടെ വീട് വില്‍ക്കാനുള്ള സമയം തരണം.
വൈഗ ഊട്ടിയില്‍ ആയിരുന്നതിനാല്‍ അവള്‍ക്ക് നന്നായി തമിഴ് അറിയാമായിരുന്നു.
അന്ത അമ്മവേ കൂപ്പിട്.
മായ പുറത്തേക്കിറങ്ങി, മോളിയെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു.
കാമരാജ് എന്നാ പറയുന്നു ?
MLA ചോദിച്ചു
അത് പറ്റില്ല പളനി സാര്‍… ഇന്ന് വൈകിട്ട് വരെ മാക്സിമം..നാളെ കോര്‍ട്ടില്‍ ഹാജരാക്കണം.
നാളെ പത്തു മണിക്കുള്ളില്‍ പൈസയുമായി വന്നാല്‍ ഞാന്‍ ഒകെ സാര്‍.
MLA പളനി വൈഗയെ നോക്കി
അയ്യോ സാര്‍, ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ”
വൈഗയുടെ കണ്ണ് നീര്‍ ഒഴുകി…
അത് വരെ മനസ് കല്ല്‌പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണമെന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു.
