യൂറോപ്യൻ ഡ്രീംസ് – 2 12

ഞങ്ങൾ രണ്ടും കുറച്ച് സമയം മിണ്ടാതെ ഇരുന്നു.

നിമ്മി എൻ്റെ കയ്യിൽ പിടിച്ചു. ഞാൻ അവളുടെ മുഖത്ത് നോക്കി, അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

എടാ ജോകുട്ടാ, എനിക്ക് എന്ത് മാത്രം ദേണ്ണം ഉണ്ടെന്ന് അറിയാമോ നീ ഇത്രേം കഷ്ടപ്പെട്ട് പഠിച്ചിട്ടും ഇവിടെ വന്ന് കെട്ടികിടക്കുന്നത് കാണുബോ.
ഇനി ഞാൻ കാരണം നീ നല്ലൊരു ജോലി വേണ്ടാന്ന് വെച്ചാൽ പിന്നെ എനിക്ക് എന്നോട് തന്നെ എത്ര വെറുപ്പ്‌ ആവും എന്ന് നിനക്ക് അറിയാമോ?

സോറി ഡി, ഞാൻ ഒന്നും ആലോചിച്ചിട്ട് അല്ല.

ഞങ്ങൾ രണ്ടും വീണ്ടും ഒന്നും മിണ്ടാതെ തറയിൽ നോക്കി ഇരുന്നു.

അതൊക്കെ പോട്ടെ. അവർ എന്നാ ജോയിൻ
ചെയ്യാൻ പറഞ്ഞേക്കുന്നെ? അവൾ ചോദിച്ചു.

ഞാൻ അത് വായിച്ചില്ല ഡി, കണ്ടപ്പോ പെട്ടെന്ന് ഒരു മരവിപ്പായിരുന്നു.

ഇങ്ങ് താ ഞാൻ നോക്കാം.
അവൾ പറഞ്ഞു, ഞാൻ ഫോൺ അവൾക്ക് കൊടുത്തു.

അവൾ അത് തുറന്ന് വായിച്ചു, പെട്ടെന്ന് അവൾ പറഞ്ഞു. ‘എന്റെ കർത്താവെ’

എന്നാ നിമ്മി?

നീ ശമ്പളം കണ്ടാരുന്നോ?

ഇല്ല, ഞാൻ തുറന്ന് നോക്കിയില്ല ഡി.

ഇന്നാ നോക്ക്

ഞാൻ അത് വാങ്ങി വായിച്ചു.
Upon successfully completing the training period of three months…
ഈശോയെ… ഞാനും മനസ്സിൽ വിചാരിചിട്ട് അവളെ നോക്കി.

എടാ ജോകുട്ടാ നീ രക്ഷപെട്ടു.

ഞാൻ അല്ല ഡി, നമ്മൾ. ഞാൻ പറഞ്ഞിട്ട് അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *