രണ്ടാമൂഴം – 2അടിപൊളി  

രണ്ടാമൂഴം 2

Randamoozham Part 2 | Author : JK

Previous Part

 


 

നമസ്കാരം.. JK യാണ്. ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.

പിന്നെ ഒരു പ്രദാന കാര്യം എന്തെന്നാൽ രണ്ടാമൂഴo എന്ന ഈ കഥ കളി എഴുതുക എന്ന ഉദ്ദേശം വച്ചുകൊണ്ട് എഴുതി തുടങ്ങിയ കഥയല്ല. അതായത് ഈ കഥ തീർത്തും പ്രണയത്തിന് പ്രാധാന്യം നൽകികൊണ്ട് മനസ്സിൽ കണ്ട ഒരു കഥയാണ്. അതുകൊണ്ട് തന്നെ പ്രണയം വായിക്കാൻ താല്പര്യമില്ലാത്തവർ ഈ കഥ വായിക്കാതിരിക്കുക.

പിന്നെ കുറച്ച് കമന്റ്‌കൾ ഞാൻ കണ്ടു. ഒരു CD യുടെ പേരിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമോ.. അല്ലങ്കിൽ അതിന്റെ പേരിൽ ഒരു പെൺകുട്ടി ഒരാളെ ഇത്രയും വെറുക്കുമോ എന്ന് .

അതിന് എനിക്ക് പറയാനുള്ളത്. ശ്രീകുട്ടന്റെയും അനുവിന്റെയും സ്കൂൾ കാലം (SSLC) എന്ന് പറയുന്നത് 2005 നും 2010 നും ഇടയിലായിട്ട് വരും. ആ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയവർക്ക് ഒരുപക്ഷെ അറിയാൻ കഴിയും അന്നത്തെ അവസ്ഥകളെ കുറിച്ച്.

അതായത് ഇന്നത്തെ പോലെ പോൺ മൂവിയെന്നും പോൺ സ്റ്റാർസ് എന്നും പറയുന്നത് വലിയ അപരാധമായിരുന്ന കാലം. എന്നാൽ സാധാ മലയാളം തമിഴ് A പടങ്ങളിൽ നിന്നും ഇംഗ്ലീഷ് പോൺ മൂവികളിലേക്ക് മലയാളി നോട്ടം മാറ്റുന്ന കാലവുമാണ് അത്.

ഫോണുകൾ പോലും ഇത്തരം വീഡിയോസ് കാണാൻ വേണ്ടി വാങ്ങാൻ തുടങ്ങിയ കാലം. അതുകൊണ്ട് തന്നെ 2000 രൂപക്ക് താഴെവരെ ചൈന ബ്രാണ്ടുകൾ നമ്മുടെ വിപണി ഭരിച്ചിരുന്നു അന്ന്.

ആ ഒരു കാലത്തിലെ കഥയാണ് ഞാൻ പറയുന്നത്. പിന്നെ വെറുമൊരു കഥയല്ലേ അതിനെ അങ്ങനെ കണ്ടാൽ മതി. പിന്നെ Like (❤️) കൂമ്പരമാവുബോൾ എഴുത്തുകാർക്ക് എഴുതാനുള്ള ഇൻട്രസ്റ്റും വരും. അതുകൊണ്ട് ഹൃദയം ചുവക്കട്ടെ കഥകൾ കാറ്റ് പോലെ എല്ലാരിലേക്കും എത്തപെടട്ടെ.

എന്നാൽ നമ്മുക്ക് രണ്ടാമൂഴത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം..

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അനുവിന് ഒരു കല്യാണലോചന വന്നിട്ടുണ്ട് അവളുടെ കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ് പയ്യൻ. അമ്മയുടെ ആ വാക്കുകൾ ശ്രീക്കുട്ടന്റെ കാതിൽ ഒരു വെള്ളിടി പോലെ മുഴങ്ങി.

നാളെ അവർ അനുവിനെ കാണാൻ വരും. അവർ വരുബോ നമ്മളെല്ലാരും അവിടെ ഉണ്ടാവണം എന്നാണ് മാമൻ പറഞ്ഞത്. അമ്മ അത് കൂടി പറഞ്ഞു കേട്ടപ്പോൾ ശ്രീക്കുട്ടന് അവന്റെ കൈ കാലുകൾ തളർന്ന് പോകുന്നത് പോലെ തോന്നി.

ശ്രീക്കുട്ടൻ ഇരുന്നിടത് നിന്നും പതിയെ എഴുനേറ്റു. എനി ഒരു നിമിഷം പോലും അവനവിടെ ഇരുന്നാൽ ഒരുപക്ഷേ അവൻ അവന്റെ അമ്മക്ക് മുന്നിലിരുന്ന് പൊട്ടികരയും എന്നവന് തോന്നി.

ശ്രീകുട്ടൻ അമ്മ അവന് നൽകിയ ചായ പോലും കുടിക്കാതെ അവൻ നേരെ നടന്നത് താമരപൂക്കൾ പൂത് നിൽക്കുന്ന തിരുനാവായ പാടത്തേക്കാണ്. തന്റെ എല്ലാ സങ്കടങ്ങൾക്കും സാക്ഷിയാവറുള്ള ആ താമര പൂക്കൾകടുത്തേക്ക്.

അവനവിടെ എത്തിയതും അതുവരെ അടക്കി പിടിച്ചിരുന്ന കരച്ചിൽ അണ പൊട്ടിയ വെള്ളം പോലെ കുത്തി ഒലിച്ച് പുറത്തേക് ഒഴുകാൻ തുടങ്ങി.

ശ്രീക്കുട്ടൻ അവിടിരുന്ന് ഒരുപാട് നേരം കരഞ്ഞു. അനുവിന്റെ മുഖം അവന്റെ മനസിലേക്ക് കയറി വരും തോറും അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകികൊണ്ടിരുന്നു.

അനു എനി മുതൽ തനിക്കുള്ളതല്ല. അവൾ മറ്റൊരാൾക്ക്‌ അവകാശപെട്ടതാണ് എന്ന് ചിന്തിച്ചപ്പോൾ അന്നേരം അവന് തല പെരുക്കുന്നത് പോലെ തോന്നി. അനുനിമിഷം അവൻ കരഞ്ഞുകൊണ്ടേയിരുന്നു.

കരഞ്ഞ് കരഞ്ഞ് നേരം ഒരുപാട് കടന്ന് പോയി. അല്പ നേരത്തിന് ശേഷം അവൻ താമര പാടത്തെ ഇളം കലക്കമുള്ള വെള്ളത്തിൽ മുഖം കഴുകിയതിന് ശേഷo പതിയെ വീട്ടിലേക്ക് നടന്നു.

ടാ.. നിനക്ക് ചോറ് വേണ്ടേ.. അവൻ റൂമിലേക്ക് കയറാൻ നേരം അവന്റെ അമ്മ പുറകിൽ നിന്നും വിളിച്ച് ചോദിച്ചു.

വേണ്ട… അവൻ അമ്മക്ക് മുഖം കൊടുക്കാതെ എങ്ങിനെയോ പറഞ്ഞൊപ്പിച്ച ശേഷം തന്റെ റൂമിൽ കയറി വാതിലടച്ചു.

വാതിൽ അടച്ചതും അതുവരെ അവൻ പിടിച്ചു നിന്ന നൊമ്പരം അവന്റെ കണ്ണുകളിൽ നിന്നും വീണ്ടും ഉറവയായി പൊട്ടിയോഴുകാൻ തുടങ്ങി.

അവൻ കരച്ചിലിന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ ബെഡിൽ ചെന്ന് കിടന്ന് തലയിണയിലേക്ക് മുഖമമർത്തി പിടിച്ചു.

അവന്റെ മനസിലേക്ക് അനുവിന്റെ മുഖം കയറി വരും തോറും അവൻ കൂടുതൽ സങ്കടപ്പെട്ടു. അവന്റെ കണ്ണുകൾ ആ തലയിണയെ ഒരുപാട് നേരം ഇറനണിയിച്ചു കൊണ്ടിരുന്നു.

ചെറുപ്പം മുതൽ അനു തന്റേതാകും എന്ന് വിശ്വസിച്ച അവന് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല അനു മറ്റൊരാളുടേത് ആവുന്നത്.

കരഞ്ഞ് കരഞ്ഞ് ശ്രീകുട്ടൻ എപ്പോഴോ തളർന്ന് ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ അവനെഴുനേൽക്കുബോൾ തല്ലേനാൾ കരഞ്ഞതിന്റെ ഷീണം അവന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

അവൻ വേഗം തന്നെ എഴുനേറ്റ് കുളിച്ച് ചായ കുടിച്ചെന്ന് വരുത്തിയ ശേഷം വേഗം വീടിന് വെളിയിലേക്കിറങ്ങി.

അവന്റെ ലക്ഷ്യം മനുവിനെ കാണുക തന്റെ സങ്കടങ്ങൾ മനുവുമായി പങ്ക് വെക്കുക എന്നതാണ്. ഒരുപക്ഷേ എനിയും അതിന് വൈകിയാൽ തന്റെ ഹൃദയം ഒരു ബലൂൺ പോലെ പൊട്ടിപോവുമെനവന് തോന്നി.

ശ്രീക്കുട്ടൻ വീടിന് വെളിയിലേക്ക് ഇറങ്ങിയതും അവന്റെ പുറകിൽ നിന്നും അച്ഛന്റെ വിളിയെത്തി.

ടാ.. നീ രാവിലെ തന്നെ എങ്ങോട്ടാ.. നിന്നോട് അമ്മ ഇന്നലെ പറഞ്ഞില്ലേ ഇന്ന് അനുമോളെ കാണാൻ കുറച്ച് പേർ വരുന്നുണ്ടെന്. എനി അവർ വരുന്ന നേരത്ത് നീ എവിടേലും പോയി കിടക്കരുത് ഞാൻ പറഞ്ഞേക്കാം. അച്ഛൻ അതും പറഞ്ഞ് വീടിനുള്ളിലേക്ക് കയറി പോയി. ശ്രീകുട്ടൻ നേരെ മനുവിന്റെ അടുത്തേക്കും.

എന്നാൽ അച്ഛന്റെ അന്ത്യശാസനതിനോടുവിൽ ശ്രീക്കുട്ടൻ കണ്ണും തുടച്ച് പഠിപ്പുര ഇറങ്ങി പോവുന്നത് അവന്റെ അമ്മ അടുക്കളയുടെ ജനലിലൂടെ കാണുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടൻ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്.

എന്താ മോനെ.. ശ്രീക്കുട്ടനെ കണ്ടതും മനുവിന്റെ അമ്മ അവനോട് ചോദിച്ചു.

മനു എവിടെ..

അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല.

മ്മ് എന്ന അവനെ ഒന്ന് വിളിക്കോ..

ആ ശരി. മോൻ കയറിയിരിക്ക്. മനുവിന്റെ അമ്മ ശ്രീക്കുട്ടനോട് കയറി ഇരിക്കാൻ പറഞ്ഞ ശേഷം വീടിനുള്ളിലേക്ക് കയറി പോയി.

മനു……. ടാ.. മനു.

ഈ.. തള്ള ഉറങ്ങാനും സമതിക്കില്ലേ. മനു കിടക്കപ്പായയിൽ കിടന്ന് പിറുപിറുത്തു കൊണ്ട് ഒന്നുടെ തിരിഞ്ഞ് കിടന്നു.

ടാ…

എന്താമ്മേ…

ടാ ആ ശ്രീകുട്ടനത്ത നിന്നെയും കാത്ത് പുറത്ത് നിൽക്കുന്നു.

ങേ.. ആര്..

നിന്റെ അച്ഛൻ വേലായുധൻ. അവന്റെ അമ്മ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

ങേ അതിന് അങ്ങേരിന് പണിക്കൊന്നും പോയില്ലേ മനുഷ്യനെ മെനക്കെടുത്താനായിട്ട്.. മനു പിറുപിറുത്തും കൊണ്ട് പുറത്തേക്ക് നടന്നു.

മനു വീടിന് വെളിയിൽ എത്തിയപ്പോഴാണ് പുറത്ത് ശ്രീക്കുട്ടൻ നിൽക്കുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *