രണ്ടാമൂഴം – 2അടിപൊളി  

അല്ല ഞാനവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്.

ഹും.. അവളുടെ ആ സംസാരം കേട്ട് മനു പുച്ഛത്തോടെ ചുണ്ട് കൊട്ടി കാണിച്ചു.

എന്ന ശരിടാ ഞാൻ പോണു.

മ്മ് ശരി.. ശരി.. എന്നും പറഞ്ഞ് മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടന്നു.

മനു ശ്രീക്കുട്ടന്റെ അടുത്ത് എത്തുബോൾ ശ്രീക്കുട്ടൻ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്.

ടാ മൈരേ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് എന്ത് മൈരാണ് നിനക്ക് പറയാനുള്ളത്. മനു അല്പം കലിപ്പിൽ ചോദിച്ചു.

ശ്രീക്കുട്ടൻ പതിയെ മനുവിന് നേരെ തിരിഞ്ഞു.

എന്താടാ.. എന്തു പറ്റി. എന്തിനാണ് നീ കരഞ്ഞത്.. ശ്രീകുട്ടന്റെ മുഖഭാവം കണ്ട് മനു ചോദിച്ചു.

ശ്രീക്കുട്ടൻ കരച്ചിലിന്റെ അകമ്പടിയോടെ കാര്യങ്ങളെല്ലാം മനുവിനോട് പറഞ്ഞു.

മനു എല്ലാം കേട്ട് കഴിഞ്ഞ് ശ്രീക്കുട്ടനെ ആശ്വസിപ്പിച്ചു.

ടാ.. ഈ ലോകത്ത് ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാൻ മാത്ര സ്വാതന്ത്ര്യള്ളു അയാൾ തിരിച്ചും ഇഷ്ടപ്പെടണം എന്ന് പറയാൻ കഴിയില്ല അതുകൊണ്ട് നീയത് മറന്നേക്ക്.

മനു അത് പറഞ്ഞതും ശ്രീകുട്ടൻ കലങ്ങിയ കണ്ണുമായ് അവനെ നോക്കി. ശേഷം മനുവിന്റെ നെഞ്ചിൽ വീണ് കുറച്ച് നേരം കരഞ്ഞു.

നിന്റെ സങ്കടം മാറാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്.. കുറച്ച് നേരം കരയാൻ വിട്ടതിനു ശേഷം മനു ശ്രീകുട്ടനെ തന്റെ നെഞ്ചിൽ നിന്നും പറിച്ച് മാറ്റി കൊണ്ട് പറഞ്ഞു.

ശ്രീക്കുട്ടൻ എന്ത് എന്ന ഭാവത്തിൽ കണ്ണ് തുടച്ച് മനുവിനെ നോക്കി.

വാ.. മനു ശ്രീക്കുട്ടനെ കൊണ്ട് നേരെ പോയത് കുറച്ച് അകലെയുള്ള ഒരു ബിവറേജിലേക്കാണ്.

തന്റെ അപ്പോഴത്തെ സങ്കടം മറക്കാൻ എന്ത് വിഷം കഴിക്കാനും ശ്രീക്കുട്ടൻ അന്നേരം ഒരുക്കാമായിരുന്നു.

ബിവറേജിൽ പോയി ഒരു കുപ്പിയും എടുത്ത് കൂടെ കഴിക്കാൻ രണ്ട് ബിരിയാണിയും വാങ്ങി അവർ വീണ്ടും തിരിച്ചു വന്നു.

അടുത്തതായി ആരും കാണാതെ അത് അകത്താക്കുക എന്നതാണ്.

അവർ അതികം ആരും വരാത്ത ഒരു പള്ളി സ്മശാനതോട് ചേർന്ന ഒഴിഞ്ഞ പറമ്പാണ് തിരഞ്ഞെടുത്തത്. അവിടെ ഒരു വലിയ പുളിമാവിന്റെ ചുവട്ടിൽ അവർ സ്ഥാനം പിടിച്ചു.

ഇതിനിടയിൽ അനുവിന്റെ വീട്ടിൽ വിവേക് സാറും വീട്ടുകാരുമെത്തിയിരുന്നു.

പെണ്ണ് കാണാൻ വന്നവരെയെല്ലാം തികഞ്ഞ ആദിത്യ മര്യാദയോടും കൂടി അനുവിന്റെ വീട്ടുകാർ വരവേറ്റു. കൂട്ടത്തിൽ ശ്രീക്കുട്ടന്റെ വീട്ടുകാരും. എന്നാൽ ആ കൂട്ടത്തിൽ ശ്രീകുട്ടൻ മാത്രം ഉണ്ടായിരുന്നില്ല.

ഒരു തലയ്ക്കൽ അനുവിന്റെ പെണ്ണുകാണൽ തകൃതിയായി നടക്കുമ്പോൾ മറു തലയ്ക്കൽ ശ്രീക്കുട്ടൻ ആദ്യമായി മദ്യത്തിന്റെ രുചിയറിയുകയായിരുന്നു.

അവൻ വാശി തീർക്കും പോലെ കുടിച്ച് തീർത്ത മദ്യത്തോടൊപ്പം അവന്റെ കണ്ണുകൾ കലി തുള്ളിയ വർഷം പോലെ പെയ്ത് കൊണ്ടിരുന്നു.

അവൻ ബോധം നഷ്ട്ടമാവുന്നത് വരെ കുടിച്ചു. അവന് കൂട്ടായി മനുവും.

വിവേക് എന്ന സുമുഖനായ യുവാവിനെ അവിടെയുള്ള എല്ലാർക്കും ഇഷ്ടമായി. നല്ല പെരുമാറ്റവും കാണാനും സുന്ദരൻ. കൂട്ടത്തിൽ നല്ല ജോലിയും പിന്നെ എങ്ങിനാണ് വിവേക് സാറിനെ പോലെ ഒരാളെ ഇഷ്ടപെടാതിരിക്കുന്നത്.

വിവേകും അനുവും കൂടി വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിക്കുമ്പോൾ ഏതോ ശവപറമ്പിൽ സമയമെന്തെന്ന് പോലും അറിയാതെ ശ്രീകുട്ടൻ ബോധമറ്റുകിടക്കുകയായിരുന്നു.

മനു കണ്ണ് തുറക്കുമ്പോൾ അന്തരീക്ഷം മുഴുവൻ ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു. അവൻ വേഗം അടുത്ത് കിടന്നിരുന്ന ശ്രീകുട്ടനെ തട്ടി വിളിച്ചു.

ടാ ശ്രീക്കുട്ട.. ടാ എഴുനേൽക്ക്.

മനുവിന്റെ കുലുക്കി വിളി കേട്ടാണ് ശ്രീകുട്ടൻ കണ്ണ് തുറന്നത്. അവൻ കണ്ണുകൾ വെട്ടി വെട്ടി മിഴിച്ച് മനുവിനെ നോക്കി.

മനു… അവള് പോയടാ. ശ്രീക്കുട്ടൻ കണ്ണുതുറന്നതും ഒപ്പം അവന്റെ വാ തുറന്നു.

മൈര്.. ഒന്ന് മിണ്ടാതിരിയട. ഇത് എവിടെയാ കിടക്കുന്നത് സമയം എന്തായി എന്ന് വല്ല ചിന്തയുമുണ്ടോ നിനക്ക്… മനു അല്പം കലിപ്പിൽ തന്നെ ചോദിച്ചു.

ങേ… ഇതെവിടെ സ്ഥലം… ശ്രീക്കുട്ടൻ സ്വബോധം വീണ്ടെടുത് ചുറ്റും നോക്കി കൊണ്ട് മനുവിനോട് ചോദിച്ചു.

വാ.. മനു ശ്രീക്കുട്ടന്റെ കയ്യിൽ പിടിച്ച് എഴുനേൽപ്പിച്ച് അവനെയും താങ്ങി പിടിച്ച് ചുറ്റും നോക്കി.

ഒരുമിച്ച് കളിച്ച് വളർന്നിട്ടും അവൾക്ക് എന്നെ മനസിലാക്കാൻ കഴിയാതെ പോയല്ലോടാ മനു.

ഹോ വീണ്ടും തുടങ്ങി. ടാ.. അതിന് നീ നിന്റെ ഇഷ്ടം ഇതുവരെ പറഞ്ഞിട്ടുണ്ടോ അവളോട്..

എങ്ങനാടാ എങ്ങനാ ഞാൻ പറയേണ്ടത്.. എന്നെ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്ന അവളോട് ഞാൻ എങ്ങിനെ പറയും.

നീ വിഷമിക്കാതിരിക്ക് പെണ്ണുകാണൽ കഴിഞ്ഞു എന്നല്ലേ ഒള്ളു എനിയും സമയമുണ്ടല്ലോ. മനു ശ്രീകുട്ടനെ സമദനിപ്പിക്കാൻ വേണ്ടിയാണെങ്കിലും ആ ഒരു വാക്ക് പറഞ്ഞപ്പോൾ തകർന്ന് നിന്നിരുന്ന ശ്രീക്കുട്ടന്റെ ഉള്ളിൽ നേർത്തൊരു വേട്ടം തെളിഞ്ഞു.

മനു അവന്റെ G’FIVE ൽ (അന്നത്തെ പ്രധന ചൈന ഫോൺ ബ്രാൻഡ്) സമയം നോക്കുബോൾ സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു.

അയ്യോ സമയം ആറു മണിയായോ. ഈശ്വരാ ഇതേത് സ്ഥലം… മനു ചുറ്റുപാടും ഒന്ന് കാണോടിച്ചുകൊണ്ട് സ്വയം ചോദിച്ചു.

ദൈവമേ ഇത് പള്ളി പറമ്പല്ലെ.. ഇവിടണോ ഇത്രയും നേരം നമ്മള് കിടന്നത്. അത് പറയുബോൾ മനുവിന്റെ വാക്കുകളിൽ ചെറിയ ഭയം നിഴലിച്ചിരുന്നു.

ടാ വേഗം വാ നമ്മുക്ക് വേഗം പോവാ. മനു ശ്രീക്കുട്ടന്റെ കയ്യും പിടിച്ച് വീട് ലക്ഷ്യമാക്കി നടന്നു.

ശ്രീകുട്ടനാവട്ടെ തീർത്തും മനുവിന്റെ നിയത്രണത്തിൽ എന്നപോലെ അവന് പുറകെ നടന്നു.

ശ്രീകുട്ടനെ അവന്റെ വീട്ടിൽ ആക്കിയ ശേഷമാണ് മനു അവന്റെ വീട്ടിലേക്ക് പോയത്.

ശ്രീകുട്ടനാണെകിൽ തന്റെ നിയന്ത്രണത്തിൽ അല്ലാത്ത കാലുകൾ വെച്ച് വെച്ച് വീട്ടിലേക്ക് കയറി. അവൻ ആരുടേയും കണ്ണിൽ പെടാതിരിക്കാൻ പരമാവതി ശ്രമിക്കുന്നുണ്ടായിരുന്നു.

തന്നെ ആരും കാണുന്നില്ല എന്ന പ്രദീക്ഷയോടെ ശ്രീക്കുട്ടൻ റൂമിനുള്ളിൽ കയറി കിടന്നു.

എന്നൽ ഇതെല്ലാം അവന്റെ അമ്മ കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ അമ്മയുടെ വിളി കേട്ടാണ് ശ്രീക്കുട്ടൻ ഉറക്കമുണർന്നത്.

അവൻ എഴുന്നേറ്റത്തും അവന്ന് തല പെരുക്കുന്നത് പോലെ തോന്നി. അവൻ തല കുടഞ്ഞുകൊണ്ട് അവനരികിലിരിക്കുന്ന അമ്മയെ നോക്കി.

നീ ഇന്നലെ രാത്രി കുടിചിട്ടാണോ വന്നത്.. അമ്മയുടെ ആ ചോദ്യം കേട്ടതും ശ്രീക്കുട്ടൻ ഒരു ഞെട്ടലോടെ അമ്മയെ നോക്കി.

ങേ.. ഹേയ് ഇല്ല.. ഇന്നലെ കുടിച്ചതിന്റെ ഹാങ്ങോവർ എല്ലാം അമ്മയുടെ ആ ഒറ്റ ചോദ്യത്തിൽ പോയിക്കിട്ടി.

ഹും… എനി ഞാൻ അങ്ങനെ ഒരു കാഴ്ച്ച കാണാൻ ഇടവരരുത്. എന്ന അന്ന് നീ ഈ പടിക്ക് പുറത്താണ് ഞാൻ പറഞ്ഞേക്കാം. അമ്മ തെല്ലൊരു ഭിഷണിയോടെ പറഞ്ഞ ശേഷം അവിടെ നിന്നും ഇറങ്ങി പോയി. തന്റെ മകൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥ മനസിലാക്കിയതുകൊണ്ടാവാം ആ അമ്മ കൂടുതലൊന്നും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *