രണ്ടാമൂഴം – 2അടിപൊളി  

അനു പോയി കഴിഞ്ഞതും ശ്രീകുട്ടൻ മനുവിന്റെ ബൈക്കും എടുത്തുകൊണ്ട് മനുവിന് അടുത്തേക്ക് പോയി.

ശ്രീകുട്ടന്റെ മനസ്സിൽ അന്നേരം ചിത്രശലഭങ്ങൾ പറന്ന് നടക്കുകയായിരുന്നു. അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം.

ശ്രീകുട്ടൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ തന്നെ ബൈക്കിന്റെ മിറർ തിരിച്ച് അതിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തിൽ നോക്കി.

ഒരുപാട് വർഷങ്ങൾക്ക് ശേഷം ശ്രീക്കുട്ടൻ മനസറിഞ്ഞു ചിരിക്കുന്നത് അവനാ കണ്ണാടിയിലൂടെ നോക്കി കണ്ടു.

അവൻ കാറ്റത് അലസമായി പാറി കളിക്കുന്ന തന്റെ നീളൻ തലമുടികളെ കൈകൊണ്ട് കൊതി ഒതുക്കി അതിന് ശേഷം മുഖത്തെ വെട്ടി കുറ്റിയാക്കി നിർത്തിയ താടിയിലും മീശയിലും അല്പ നേരം വിരലുകൾ ഓടിച്ചു. ശേഷം കണ്ണാടി നേരെ നിർത്തി വണ്ടി മനുവിന് അടുത്തേക്ക് പായിച്ചു.

മനു ശ്രീകുട്ടനെയും കാത്ത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് ശ്രീകുട്ടൻ സ്വപ്നവും കണ്ട് മനുവിന്റെ അടുത്തേക്ക് ചെല്ലുന്നത്.

എന്താടാ ഒരു പതിവില്ലാത്ത ഒരു ചിരിയൊക്കെ… ശ്രീകുട്ടൻ മനുവിന് മുന്നിൽ ബൈക്ക് നിർത്തിയതും മനുവിന്റെ ചോദ്യമെത്തി.

ഹ ഹ.. ഹാ… അതൊക്കെ ഉണ്ട് മോനെ.

നീ കാര്യം പറ മൈരേ.. മനു ചെറിയ കലിപ്പിൽ തന്നെ ചോദിച്ചു.

അനു ഇന്ന് എന്നെ കാണാൻ വന്നിരുന്നു.

നിന്നെയോ… പോടാ.. മനു അതിശയത്തോടെ ചോദിച്ചു.

അതേടാ മനു സത്യം.

എന്തിന്… കല്യാണം പറയാനോ..

അത് കേട്ടതും ശ്രീകുട്ടന്റെ മുഖത് നിന്നും ചിരി മങ്ങി. അതുവരെ താൻ കണ്ട സ്വപ്നകോട്ട ഒരു നിമിഷം കൊണ്ട് തകർന്ന് വീഴുകയായിരുന്നു.

ശ്രീകുട്ടന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് ഏറെ കുറെ മനുവിന് മനസിലായി.

ടാ നാളെ മറ്റൊരാളുടെ ഭാര്യയാവാൻ പോവുന്നവളാണവൾ. നീ വെറുതെ അവൾ സംസാരിച്ചു എന്ന് കരുതി മനക്കോട്ട കെട്ടരുത് .

മനുവിന്റെ വാക്കുകൾ കേട്ടതും ശ്രീകുട്ടന്റെ മുഖം ഗ്രഹണം ബാധിച്ച സൂര്യനെ പോലെ ഇരുണ്ടു.

ടാ മനു വർഷങ്ങൾക്ക് ശേഷണ് അനു എന്നോട് സംസാരിക്കുന്നത്.

എന്ന് കരുതി.. നാളെ അവൾ മറ്റൊരാളുടെ ആവാതിരിക്കുമോ.. അല്ലങ്കിൽ അവൾ നിന്നോട് എന്താ പറഞ്ഞത് അവളെ കെട്ടണം എന്നല്ലല്ലോ…

ശ്രീകുട്ടന്റെ കണ്ണുകളിൽ ഈറൻ പൊടിയൻ തുടങ്ങി.

ടാ ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നീ എനിയും അവളെയും മനസ്സിൽ കണ്ടിരിക്കരുത് അതുകൊണ്ട് പറഞ്ഞതാണ്.

അവരുടെ ആ സംസാരം അവിടെ അവസാനിച്ചു.

അന്ന് രാത്രി ശ്രീകുട്ടൻ അനുവിനെ ഓർത്ത് കരഞ്ഞു. ദിവസങ്ങൾക്ക് ശേഷം അവൾ വീണ്ടും അവന്റെ നെഞ്ചിലെ നോവായി മാറി.

കല്യാണത്തിന്റെ തലേന്നാൾ :

ശ്രീകുട്ടൻ രാവിലെ മുതൽ തന്നെ വെള്ളമടി തുടങ്ങി എന്ന് പറയുന്നതാവും സത്യം. തന്റെ ജീവിതത്തിലെ രണ്ടാമത്തെ മദ്യപാനം എങ്കിലും അവൻ അവന്റെ കപ്പാസിറ്റിയിൽ ഒതുങ്ങിയത് മാത്രം കഴിച്ചു.

എന്നാൽ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ അവന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന അളവറ്റ മദ്യം അവന്റെ സിരകളിൽ ഉറങ്ങികിടന്ന പലതും കനൽ കട്ടയിൽ കാറ്റടിച്ചതുപോലെ ആളി കത്തിച്ചു.

ടാ ശ്രീക്കുട്ട മതി മതി കുടിച്ചത്. മനു കുഴഞ്ഞ നാവുമായി ശ്രീക്കുട്ടന് നേരെ ആഗ്ന്യയുടെ സ്വരമുയർത്തി.

നീ പോടാ.. ഞാൻ ഇന്ന് കുടിക്കും. കുടിച്ച് മരിക്കും എന്നാലും എനിക്ക് സന്തോഷ.. പണത്തിന്റെ അഭാവം മൂലം ജാവനിൽ ഒതുക്കിയ ആഘോഷം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ കുപ്പിയിൽ കാൽ ഭാഗം വരുന്ന ജവാൻ വെള്ളം ചേർക്കത്തെ വായിലേക്ക് കമിഴ്ത്തിയത് കണ്ട മനു ശ്രീകുട്ടനെ തടഞ്ഞു.

നിനക്കറിയോ മനു ഓർമ്മവച്ച കാലം മുതൽ എന്റെ ഉള്ളിൽ കൊണ്ടു നടന്നത അവളെ എന്റെ പെണ്ണായിട്ട്.

ഓ.. തുടങ്ങി അവന്റെ. ടാ മൈരേ നീ കുടിച്ച് ചാവണ്ട എന്ന് കരുതിപറഞ്ഞതല്ല. നീ അത് മുഴുവൻ കമിഴ്ത്താതെ കുറച്ച് എനിക്ക് കൂടി താ മൈരേ.

അതേടാ മൈരേ നിനക്ക് ഞാൻ ചത്താലും ഒരു രോമവുമില്ല എന്നെനിക്ക് നന്നായിട്ടറിയാം. എന്റെ സങ്കടങ്ങൾ അത് എന്റെത് മാത്രമാണല്ലോ..

അളിയാ നീ അങ്ങനെ പറയരുത്. നിന്റെ എന്ത് കാര്യത്തിന ഞാൻ കൂടെ നിൽക്കാതിരുന്നിട്ടുള്ളത് പറ..

നീയും അനുവും ഓന്നിക്കുന്നത് കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.

ഹും.. ഒന്നിക്കും പോലും. അവള് പോയി അവള് പോയടാ.. അവളെ അവളുടെ ആ പ്രൊഫസറ് മൈരൻ കൊണ്ടോയി അത് പറയുബോൾ ശ്രീക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അളിയാ.. നീ വിഷമിക്കാതിരി നിനക്ക് അവളെ കെട്ടണമെന്ന് അത്രക്ക് നിർബന്ധണോ..

അതേടാ ഞാൻ അവളില്ലങ്കിൽ ചിലപ്പോ ചത്തുപോകും.

ഹും.. ഒരു പ്ലാനുണ്ട് നിനക്ക് അവളെ കെട്ടാൻ പറ്റും എന്നെനിക്ക് ഉറപ്പുതരാൻ പറ്റില്ല. പക്ഷേ ചിലപ്പോ ഈ കല്യാണം മുടങ്ങാൻ ചാൻസുണ്ട്. കുറച്ച് നാറിയ കളിയാണ് എങ്കിലും ഒന്ന് ട്രൈ ചെയ്തുനോക്കാം.

എന്ത് ഊംബിയ കളി ആയാലും വേണ്ടില്ല എനിക്ക് അവളെ വേണം. പറയടാ മനു എന്താ.. എന്താ ഞാൻ ചെയ്യേണ്ടത്.. ശ്രീക്കുട്ടൻ അന്നേരം എന്ത് തറ പണി ചെയ്യാനും ഒരുക്കമായിരുന്നു.

നീ വാ ഞാൻ പറയാം. മനു അതും പറഞ്ഞ് എഴുനേറ്റശേഷം ശ്രീക്കുട്ടന്റെ കയ്യിൽ പിടിച്ച് വലിച്ചെഴുനേൽപ്പിച്ചു.

പിറ്റേന്ന് :

എനി കഥ കുറച്ച് ശ്രീക്കുട്ടനിലൂടെ പറയാം:

ടാ… എഴുന്നേൽക്കട.. ടാ……

ഉറക്കത്തിനിടയിൽ ആരുടെ എല്ലാമോ അവ്യക്തമായ വാക്കുകൾ കേൾക്കുന്നുണ്ട്.

എനിക്ക് കണ്ണ് തുറന്ന് നോക്കാൻ ആഗ്രഹമുണ്ട് പക്ഷേ അതിന് കഴിയുനില്ല. കൺ പോളയിൽ വല്ലാത്ത കനം അനുഭവപ്പെടുന്നത് പോലെ ഒരു തോന്നൽ ഞാൻ ഇന്നലെ അടിച്ച ജവാന്റെ ഹാങ്ങോവറ് മൂലം ഒന്നുടെ ചുരുണ്ടുകൂടികിടന്നു.

പെട്ടെന്നാണ് തലവഴി കുറച്ച് അധികം വെള്ളം വന്ന് വീണത്.

അയ്യോ… ഞാൻ പെട്ടെന്നുള്ള വെപ്രാളത്തിൽ ഞെട്ടി എഴുനേറ്റ് കണ്ണുതുറന്നു നോക്കി.

കണ്ണ് തുറന്നതും ഞാൻ കാണുന്നത് എനിക്ക് ചുറ്റും ഒരുപാട് പേർ കൂടി നിൽക്കുന്നതാണ് .

ഞാൻ കണ്ണ് തിരുമ്മി ഒന്നുടെ മിഴിച്ചു നോക്കി.

അച്ഛൻ മാമൻ അനുവിന്റെ അമ്മയുടെ അനിയനും അനിയത്തിയുടെ ഭർത്താവും അങ്ങിനെ തുടങ്ങിയ ചിലർ പിന്നെ കുറച്ച് എന്റെ നാട്ടുകാര് തെണ്ടികളും.

നിനക്ക് എന്തിന്റെ കേടായിരുന്നെടാ എന്നും പറഞ്ഞുകൊണ്ട് അനുവിന്റെ മാമൻ എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് വലിച്ചെഴുനേൽപ്പിച്ചു.

ഞാൻ കാര്യം മനസിലാവാതെ എല്ലാരുടെയും മുഖത്തേക്ക് തുറിച്ചുനോക്കി.

എല്ലാരുടെയും മുഖത്തുള്ള വികാരം എന്തായാലും സ്നേഹത്തിന്റെതല്ല എന്ന് എനിക്ക് മനസിലായി . പക്ഷേ എന്തിന്… അതിന്റെ കാരണം മാത്രം എനിക്ക് പിടികിട്ടിയില്ല.

ട നായെ നീ ഞങ്ങടെ കുട്ടിനെ കുറിച്ച് എന്താടാ പറഞ്ഞത്. എന്ന് പറഞ്ഞതും അനുവിന്റെ മാമൻ എന്റെ കാരണം നോക്കി ആഞ്ഞു വീശി.

ഉറക്കം പിടിമുറുക്കിയ കണ്ണുകളിൽ എനിക്ക് നേരെ വരുന്ന ആ കൈ പതിഞ്ഞെങ്കിലും ആ കയ്യിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന് മുൻപ് അയാളുടെ കൈ എന്റെ വലത് കവിളിൽ വന്ന് പതിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *