അപ്പോഴാണ് അടുത്ത പ്രശ്നം. ഒരു വലിയ കട്ടിലാനുള്ളത്. അങ്ങനെ ഞാൻ നിലത്തു കിടക്കാനും അവർ ബെഡിൽ കിടക്കാനും തീരുമാനമായി. ആവണി പറഞ്ഞ അഡ്രസ് വച്ചു അവളുടെ റൂമിൽ പോയി അവിടെ കാര്യങ്ങൾ സംസാരിച്ചു അവളുടെ ഡ്രസ്സ് എല്ലാം എടുത്തു കൊടുന്നു. കൂടെ മിയയുടെയും. ഞങ്ങൾ തിരിച്ചു വന്നപ്പോഴേക്കും ആവണി ഉറങ്ങിയിരുന്നു.
“” ടാ നിന്നോടെന്തും സംസാരിക്കാൻ എനിക്ക് അവകാശമുണ്ടെന്നാണ് ഞാൻ കരുതുന്നത് “”
മിയക്കു എന്നോടെന്തോ പറയാനുണ്ടെന്ന് മനസിലായി..
“” നീ വളച്ചുകെട്ടാതെ കാര്യം പറ “”
“” ഞാൻ ചോദിച്ചത് നിനക്ക് പറ്റിയില്ലെങ്കിൽ ആ വിഷയം അപ്പോൾ തന്നെ വിടണം. പിന്നെ അതിന്റെ പേരിൽ പിണങ്ങരുത് “”
“” പോന്നു മോളെ നീ ടെൻഷൻ അടിപിക്കാതെ കാര്യം പറ “”
“” എടാ അത്… ഏതായാലും നീ ഇവിടെ ഒറ്റക്കല്ലേ ഞാനും ഇവളും കൂടി സ്ഥിരമായിട്ട് ഇവിടെ നിൽക്കട്ടെ. അതാവുമ്പോൾ റെന്റ് നമുക്ക് ഷെയർ ചെയ്യാം. പിന്നെ ഫുഡ് ഒക്കെ ഞാനും ഇവളും വച്ചോളാം “”
അവൾ പറഞ്ഞത് കേട്ടു ഞാൻ കട്ടിലിൽ ആവണിയുടെ കാലിനരികിലായി ഇരുന്നു.. മൗനം പാലിച്ചു ആലോചിച്ചു..
“”നീ എന്താ ഒന്നും പറയാതെ. ഞാൻ ചോദിച്ചെന്നേയുള്ളു. നിന്റെ കൂടെയാകുമ്പോൾ ഞങ്ങൾക്കും ഒരു വിശ്വാസമാണ് “”
ഞാൻ അവളെ നോക്കി.. വരും വരായ്കളെ കുറിച്ച് ആലോചിച്ചു. പിന്നെ അവളെ നോക്കി..
“” എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഇവൾ സമ്മതിക്കുമോ. മാത്രമല്ല നിന്റെ വീട്ടുകാർ അറിയില്ലേ ഒരു പുരുഷനായ എന്റെ കൂടെ റൂം ഷെയർ ചെയ്യുന്നത് “”
അവൾക്കു സന്തോഷമായി.
“”അതൊന്നും പ്രശ്നമില്ല. തല്ക്കാലം ഞാൻ വീട്ടിൽ പറയുന്നില്ല. ഇവൾക്ക് പിന്നെ അങ്ങനെ ഒരു പ്രശ്നമില്ലല്ലോ. എനിക്ക് നിന്റെ സമ്മതം കിട്ടിയാൽ മതി. അവിടെ ഹോസ്റ്റലിൽ മടുപ്പാടോ “”
“”ഉം, എനിക്ക് പ്രശ്നമൊന്നുമില്ല. വാടക ഷെയർ ചെയ്യേണ്ട ഒരു ആവിശ്യവുമില്ല. അതൊക്കെ അപ്പൻ സെറ്റ് ആക്കിയിട്ടുണ്ട്. ഞാനെന്തായാലും അമ്മച്ചിയെ വിളിച്ചു നോക്കട്ടെ “”
“”Mm ok””
ഇനി അമ്മച്ചി നോ പറഞ്ഞാലും അവൾക്കു പ്രശ്നമില്ലായിരുന്നു. അവന്റെ സമ്മതം കിട്ടിയിട്ടുണ്ടല്ലോ. അവൻ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു മടുപ്പായേനെ..അവൾ ചിന്തിച്ചു കൊണ്ടിരുന്നു.
ഞാൻ ഫോൺ എടുത്തു അമ്മച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ സ്വഭാവത്തെ കുറിച്ച് നല്ലോണം അറിയാവുന്ന അമ്മച്ചി ഒരു എതിർപ്പും പറഞ്ഞില്ല. മാത്രമല്ല അന്ന് നീ ഹെല്പ് ചെയ്ത കുട്ടിയാണോ എന്നും ചോദിച്ചു. അതെന്നു പറഞ്ഞതും അമ്മച്ചി അവൾക്കു ഫോൺ കൊടുക്കാൻ പറഞ്ഞു. പക്ഷെ അവൾ ഉറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. പിന്നെ അമ്മച്ചി മിയയെ വിളിച്ചു സംസാരിച്ചു. അങ്ങനെ അമ്മച്ചിയുടെ സമ്മതം കൂടി കിട്ടിയതോടെ ഞാൻ ഹാപ്പി ആയി. മിയക്കു ഭയങ്കര സന്തോഷമായി. അവൾ സന്തോഷം കൊണ്ടു തുള്ളി ചാടിയെന്ന് പറയാം.
പിന്നെ ആവണി എണീറ്റപ്പോൾ കാര്യങ്ങൾ സംസാരിച്ചു. അവൾക്കും സന്തോഷമായി. തൊട്ടടുത്തുള്ള ഫ്ലാറ്റിൽ പോയി ഹൈദരാബാദ് ഫാമിലിയെ കണ്ടു സംസാരിച്ചു. അപ്പോഴാണ് അറിയുന്നത് മറ്റേ കേരള ഫാമിലി നാട്ടിൽ പോയിരിക്കുകയാണെന്ന്.
പിന്നെ ഞങ്ങൾ റൂമിൽ പുതിയൊരു സിംഗിൾ കട്ടിൽ സംഘടിപ്പിച്ചു.. ഞാൻ വേണമെകിൽ റൂം part ആയി തിരിക്കാം എന്ന് പറഞ്ഞു. പക്ഷെ അവർ തന്നെ വേണ്ടെന്നു പറഞ്ഞു. അവർക്കു രണ്ടുപേർക്കും എന്നെ പൂർണ്ണ വിശ്വാസമായിരുന്നു.
റൂമിൽ ഞങ്ങൾ അടിച്ചു പൊളിച്ചു ഓഫീസിലും. ഫുഡ് അവർ രാവിലെ ഉണ്ടാക്കും. ആവണിയുടെ അസുഖം മാറിയതും അവൾ ഉഷാറായി. ആവണിയോട് ഞാൻ കൂടുതൽ സംസാരിക്കാൻ തുടങ്ങി. അവർ രാവിലെ നേരത്തെ എണീക്കും. ഞാൻ പോകുന്നതിനു അരമണിക്കൂർ മുൻപ് മാത്രമേ എണീക്കാറുള്ളു. പക്ഷെ അവർ എന്നെ ശല്യപെടുത്താതിരിക്കാൻ ലൈറ്റ് ഓൺ ചെയ്യാറില്ല.
ഒരു ശനി രാത്രി ഓഫീസ് കഴിഞ്ഞു ഞങ്ങൾ ഫിലിം കാണാൻ പോകാൻ തീരുമാനിച്ചു. ഞായർ ഓഫ് ആയതു കൊണ്ടുതന്നെ നേരം വൈകി കിടന്നാലും ഒരു പ്രശ്നവുമില്ല. സത്യത്തിൽ ഞായറാഴ്ചയെക്കാളും സുഖം ശനിയാഴ്ച രാത്രിയാണ്. Teri Baaton Mein Aisa Uljha Jiya
