രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 8

 

“”എന്താണ് ജെയ്സൺ തടിയൊക്കെ കൂടിയല്ലോ. എവിടെ പുതിയ രണ്ടു പേര് കൂടി എത്തിയെന്നു കെട്ട് “”

 

ഞാൻ രണ്ടുപേരെയും പരിചയപ്പെടുത്തി. അയാളുടെ കൂടെ ഭാര്യയും ഡിഗ്രി കംപ്ലീറ്റ് ചെയ്ത മകളും ഉണ്ടായിരുന്നു. അവളെ കാണാൻ പഴയ കാവ്യയുടെ ലുക്ക്‌ ആണ്. അവൾ ഇങ്ങോട്ട് വന്നു ഷേക്ക്‌ ഹാൻഡ് തന്നു എന്നെ പരിചയപെട്ടു. വാ തോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. അവർ പിന്നെ വിശദമായിട്ട് കാണമെന്നും പറഞ്ഞു നാട്ടിലെ പലഹാരങ്ങൾ തന്നു പോയി. പോയപ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി. ഞാൻ കതകടച്ചതും മിയ പോയി പാന്റ് ഊരിയിട്ട് നിക്കറിൽ ആയി. അപ്പോഴും ആവണി എന്നെ ദേഷ്യത്തോടെ നോക്കികൊണ്ടിരുന്നു. ആ കുട്ടി തിരിഞ്ഞു നോക്കിയത് ഇവൾ കണ്ടിരിക്കുന്നു. ഞാൻ ഇളിച്ചു കാണിച്ചു.. കുശുമ്പതി മിയ കേൾക്കാതെ ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. അവൾ മൈൻഡ് ചെയ്തില്ല. പിന്നെ ഞാൻ ലാപ് തുറന്നു വർക്ക്‌ തുടങ്ങി. ആവണി ഷാൾ ഇട്ടിട്ടുണ്ടായിരുന്നു. ഞാനൊന്നു ചുമച്ചു. അതുമനസിലാക്കിയ അവൾ വേഗം മിയയെ നോക്കി. ഭാഗ്യം അവൾ ഇന്ന് നല്ല കുട്ടിയാണ്. കഴുത്തു ഉറക്കമില്ലാത്ത ഒരു ഫുൾ സ്ലീവ് ബനിയൻ ആണ്. ഞാൻ മുഖത്തെ നിരാശ ആവണിയെ കാണിച്ചു. അവൾ കൊഞ്ഞനം കുത്തി കളിയാക്കി.

 

“”ദേ നമുക്ക് രാവിലെ വരെ ഇരിക്കണം. ഇടയിൽ ഉറങ്ങിയാൽ ഞാൻ എന്റെ പാട്ടിനു പോവും പറഞ്ഞേക്കാം “”

 

എന്റെ വാക്കുകൾ മിയ ഏറ്റെടുത്തു. അവൾ ഉറങ്ങില്ലെന്നു ശബദ്ധം ചെയ്തു. അങ്ങനെ വർക്ക്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു ദിവസം ഉറങ്ങാത്തത് കാരണം ആവണിക്ക് നല്ല തല വേദന. അവൾ അത് പറയുകയും ചെയ്തു. മിയയുടെ നിർദ്ദേശ പ്രകാരം അവൾ പാരസെറ്റമോൾ കുടിക്കുകയും കിടന്നുറങ്ങുകയും ചെയ്തു. ആവണി എന്റെ ബെഡിൽ ആണ് കിടന്നതു. നല്ല ഉറക്ക ക്ഷീണം അവളെ പെട്ടെന്നുറക്കി..

 

പിന്നെ ഞാൻ വർക്ക്‌ തുടങ്ങി. ഉറക്കം വരാതിരിക്കാൻ മിയ ഓരോ സംശയങ്ങൾ ചോദിച്ചു തുടങ്ങി.

 

“”എടാ സമയം 2 മണിയായി. രാവിലെ ആകുമ്പോഴേക്കും തീരുമോ “”

 

“”നോക്കട്ടെ “”

 

“”അങ്ങനെ പറയല്ലേടാ പ്ലീസ്‌. നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം പ്ലീസ്‌ “”

 

“”Mm okok “”

 

കുറെ നേരത്തെ കഠിന ശ്രമത്തിനൊടുവിൽ ഞാൻ പ്ലാൻ കംപ്ലീറ്റ് ചെയ്തു. സമയം 5.30

 

“”Its കംപ്ലീറ്റ് “”

 

“”Wow നീ സൂപ്പറാടാ മുത്തേ. “”

 

“”ഇനി ഇത് അവർ സ്വീകരിച്ചില്ലെങ്കിൽ എന്നെ ഒന്നും പറയരുത് “” ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു.

 

“”നീ വരച്ചതല്ലേ എന്തായാലും എടുക്കും “”

 

“”ആണോ നോക്കാം.. എന്നാൽ എനിക്ക് താ””‘

 

“”Ok പറ എന്താണ് എന്റെ ചെക്കന് വേണ്ടത് “”

 

“”സമ്മാനം ചോദിച്ചാൽ തരുമെന്ന് ഉറപ്പല്ലേ. പിന്നെ വാക്ക് മാറരുത് “”

 

 

“”എന്നാ എനിക്കൊരു ഉമ്മ താ “”

 

“”പോടാ തെണ്ടി.. അപ്പോൾ ഇതാണ് നിന്റെ മനസ്സിൽ അല്ലെ ”

 

 

“”കണ്ടോ സമ്മാനം ചോദിച്ചാൽ തരുമെന്ന് പറഞ്ഞിട്ടു ഇപ്പോൾ വാക്ക് മാറുന്നു…”””

 

“””എന്നാലും നീ ഇങ്ങനെ ചോദിക്കുമെന്ന് ആരറിഞ്ഞു “”

 

“”Ok തരുന്നില്ലെങ്കിൽ വേണ്ട. അത് അതേയുള്ളു എന്ന് മനസിലായി. നിങ്ങള്ക്ക് വേണ്ടി 3 ദിവസമായി ഞാൻ ഉറക്കമൊഴിക്കുന്നു. സ്നേഹത്തോടെ ഒരു ഉമ്മ ചോദിച്ചു. അത് തന്നൂന്നു കരുതി നിന്റെ മാനമൊന്നും പോകില്ലല്ലോ. “”

 

“”എന്നാലും ഒരു അന്യ പെണ്ണിനോട് ഇങ്ങനെ ചോദിക്കാൻ പാടുണ്ടോ. നീയിത്ര വൃത്തികെട്ടവനാണോ ജൈസാ “”

 

“”എന്ത് വൃത്തി കെട്ടവൻ ഞാൻ ഇത്രേം ദിവസം നിങ്ങളുടെ കൂടെ ഒരു റൂമിൽ കിടന്നു എന്നിട്ട് എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോ. പിന്നെ നീ പറഞ്ഞില്ലേ നീ എനിക്ക് ഒരു അന്യ ആണെന്ന്. ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല. ഒരു കല്യാണം കഴിഞ്ഞു പോയാലും ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത്‌ ആയി കാണാനാണ് എനിക്കിഷ്ടം “”

 

“”എന്തൊക്കെയാ ജൈസാ നീ പറയുന്നേ. നീയും എനിക്ക് നല്ലൊരു friend തന്നെയാണ്. അത് കരുതി…”””

Leave a Reply

Your email address will not be published. Required fields are marked *