“”ഇതിനിപ്പോ കരയേണ്ട ആവശ്യമില്ലല്ലോ.. കാര്യങ്ങൾ നല്ല രീതിയിൽ ആയില്ലേ “”
ഞാൻ അവളെ മാറ്റി നിർത്തി. മിയ വന്നു കാര്യം ചോദിച്ചു. ആവണി കരഞ്ഞു കൊണ്ടു കാര്യങ്ങൾ പറഞ്ഞു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.
“”എടാ എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ “”
“”അത് ഇന്നലെ ഇവളെ എല്ലാരുടെയും മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ ചെയ്തതാണ് “”
ഈറനണിഞ്ഞ കണ്ണുമായി നന്ദി സൂചകമായി ആവണി എന്നെ നോക്കി.
“”വേറെ ഒന്നും വിചാരിക്കരുത്. ഞാൻ അത്രേം ടെൻഷൻ അടിച്ചിരുന്നു. എനിക്ക് വേണ്ടി ഇന്നലെ ഉറക്കമൊഴിച്ചു ചെയ്‍തതാണെന്ന് മനസിലായപ്പോൾ….. കൂടെ ആരൊക്കെ ഉണ്ടെന്നു തോന്നി പോയി.. Sorry..””
വിതുമ്പി കൊണ്ട് അവളത് പറഞ്ഞപ്പോൾ ഞാൻ നോക്കി ചിരിച്ചതേയുള്ളു.. അപ്പോഴേക്കും മിയയുടെയും എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“”എന്തായാലും രണ്ടുപേരും ഒന്ന് മിണ്ടിയല്ലോ.. വാ പോകാം..””
അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി ജ്യൂസ് ഒക്കെ കുടിച്ചു റൂമിൽ പോയി. പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാനും എല്ലാം വന്നു.
ഒരു ദിവസം രാവിലെ മാഡം എല്ലാവരെയും മീറ്റിംഗ് ഹാളിലേക്ക് വിളിച്ചു.
“”നമ്മുടെ പ്ലാൻ അവർ അംഗീകരിച്ചെങ്കിലും ബാക്കി കാര്യങ്ങൾ ഇന്നാണ് തീരുമാനമായതു. അതായതു അവർ നമ്മളുമായിട്ടുള്ള കോൺട്രാക്ട് സൈൻ ചെയ്തു “”
എല്ലാവരും കയ്യടിച്ചു..എല്ലാവരുടെയും മുഖത്തു സന്തോഷവും അതിനെകാളുപരി അഭിമാനവും നിറഞ്ഞിരുന്നു. എല്ലാവരും ആവണിയെ നോക്കി കൈ ഉപയോഗിച്ച് super എന്ന് പറഞ്ഞു. ആവണിയും മിയയും എന്നെ നോക്കി…..
“”അതിന്റെ ഭാഗമായി ഈ മാസം തന്നെ നമ്മുടെ ബ്രാഞ്ചിൽ നിന്നും ഒരു ടൂർ പോകാൻ അനുവാദം തന്നിട്ടുണ്ട് “””
എല്ലാവരുടെയും മുഖത്തു സന്തോഷം.. കുറെ കാലത്തിനു ശേഷം ഒന്ന് relax ആവാൻ കിട്ടിയ അവസരം. അതും കമ്പനി ചിലവിൽ. പൊളിക്കും.
“”സൊ പോകേണ്ട സ്ഥലം നമ്മൾ തീരുമാനിക്കണം. ഇപ്പോൾ തന്നെ തീരുമാനിച്ചു മുകളിലേക്കു അയച്ചാൽ അവർ പെട്ടെന്ന് sanction ആക്കി തരും”””
അങ്ങനെ എല്ലാവരും ഓരോ സ്ഥലങ്ങൾ പറയാൻ തുടങ്ങി. മൈസൂർ, ഊട്ടി, കൊടൈക്കനാൽ, ഹൈദ്രബാദ് അങ്ങനെ കുറെ… അവസാനം കുറച്ചു പേരുകൾ നൽകിയതിൽ നിന്നും ഹൈദരാബാദ് തിരഞ്ഞെടുത്തു. എല്ലാവരും കയ്യടിച്ചു പാസ്സ് ആക്കി. രണ്ടു ദിവസത്തിന് ശേഷം ടൂർ അപ്പ്രൂവ് ചെയ്തു മെയിൽ വന്നു.
വളരെ സന്തോഷമായ ദിനങ്ങളിൽ ഒന്ന്.. ടൂർ അത് സ്കൂളിൽ നിന്നായാലും ഓഫീസിൽ നിന്നായാലും ഒരേ വൈബ് ആണ്. അങ്ങനെ ഒരു വ്യാഴം രാത്രി പോയി ടുസ്‌ഡേ പോയി വരാനാണ് പ്ലാൻ.
വ്യാഴം രാത്രി എല്ലാവരും എത്തി.. പോകുന്ന വഴിക്കു വേണം ആവണിയെ എടുക്കാൻ. അങ്ങനെ വണ്ടി സ്റ്റാർട്ട് ചെയ്തു. 16 പേര് അടങ്ങുന്ന ടൂർ കൂടെ ഡ്രൈവറും ഒരു സഹായിയും. വണ്ടി മുന്നോട്ടു നീങ്ങി. സമയം രാത്രി 12 മണി. കുറച്ചപ്പുറത്തു ആവണിയെ കണ്ടു ബസ് നിർത്തി. ഞാൻ നോക്കിയപ്പോൾ അവൾ ഒറ്റക്കാണ്.. ഈ നേരത്തു ഇവിടെ ഒറ്റക്കോ.. മനസ്സിൽ ആലോചിച്ചു.. അങ്ങനെ ആവണി കയറി. അവളും ഞാനും മിയയും പുറകിൽ ആണ് ഇരുന്നത്. വണ്ടി സ്പീഡിൽ പോയി കൊണ്ടിരുന്നു. പാട്ടൊക്കെ വച്ചു എല്ലാരും ഡാൻസ് ചെയ്തു. മാഡം ഒക്കെ തകർത്തു കളിച്ചു. മിയയാണെങ്കിൽ ഒരു രക്ഷയുമില്ല. ഞാനും ആവണിയും ഒരു സൈഡിൽ മാറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും ക്ഷീണിച്ചു. പിറ്റേന്ന് ഉച്ച കഴിഞ്ഞു ഹൈദരാബാദ് എത്തി. ഫുഡ് ഒക്കെ കഴിച്ചു. ഒന്ന് രണ്ടു കാഴ്ചകൾ കണ്ടു അന്ന് രാത്രി ബീച്ചിൽ പോകാൻ തീരുമാനിച്ചു.
അങ്ങനെ ബീച്ചിൽ എല്ലാവരും തകർക്കുന്നു. ഞാനും മിയയും ആവണിയും കൂടി ബീച്ചിലെ ഹൈദരാബാദ് സ്പെഷ്യൽ ഫുഡ് ഒക്കെ ട്രൈ ചെയ്തു നടന്നു. ഞങ്ങൾ കൂടുതൽ പരിചയപ്പെടാൻ തുടങ്ങി. മിയ അവളുടെ ഫാമിലിയെ പറ്റി വാ തോരാതെ സംസാരിച്ചു. ഞാൻ എന്റെ ഫാമിലിയെ പറ്റിയും. എന്നാൽ ആവണി ഫാമിലിയെ കുറിച്ച് സംസാരിച്ചില്ല. മിയ അവളോട് ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി ഒരു കഥ!!!!
