ഞാൻ അകത്തേക്ക് പോയി. മുന്നിൽ ഇരിക്കുന്ന ആളിനെ കണ്ടു ഞാൻ ഞെട്ടി. ഒരു ഭീകരൻ ആണ് മുന്നിൽ ഇരിക്കുന്നതെന്നു എനിക്ക് തോന്നി. അയാളെ കണ്ടപ്പോൾ തന്നെ പകുതി ജീവൻ പോയി. പിന്നെ പോട്ടെ പുല്ലു എന്നും പറഞ്ഞു അറ്റൻഡ് ചെയ്തു. എല്ലാം വളരെ കൂളായി തന്നെ കഴിഞ്ഞു. തിരിച്ചു പോന്നു..
ഇനി അവരുടെ ഭാഗത്തു നിന്നും റിപ്ലൈ കിട്ടണം. അത് വരെ നാട്ടിൽ പോകാൻ തീരുമാനിച്ചു. മുംബൈയിൽ നിന്നും ഫ്ലൈറ്റ് എടുത്തു നാട്ടിൽ എത്തി. രണ്ടു ദിവസത്തിന് ശേഷം എന്നെ കണ്ടതും അപ്പനും അമ്മച്ചിക്കും സന്തോഷമായി..
കാര്യങ്ങൾ ഒക്കെ ചോദിച്ചു..
പിറ്റേ ദിവസം രാവിലെ 11 ആയപ്പോൾ ആണ് കമ്പനിയിൽ നിന്നും കാൾ വന്നത്. ഞാൻ സെലക്ട് ആയെന്നും monday തന്നെ ജോയിൻ ചെയ്യണമെന്നും പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അപ്പനും അമ്മയ്ക്കും എന്നെ വിട്ടു പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും എന്റെ സന്തോഷത്തിൽ അവരും പങ്കു ചേർന്ന്. എനിക്ക് മുംബയിൽ ഒരു ഫ്ലാറ്റിൽ ഒരു റൂം അച്ഛൻ എടുത്തു തന്നു.
വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധത്തിന് വഴങ്ങി ഞാൻ സമ്മതിച്ചു. Monday രാവിലെ ഓഫീസിൽ എത്തണം. അതിനു മുൻപ് അവർ പറഞ്ഞത് പ്രകാരം കുറച്ചു ഡീറ്റെയിൽസ് അയച്ചു കൊടുത്തു. ശനിയാഴ്ച ഫ്ലൈറ്റിൽ മുംബൈയിൽ എത്തി. ഫ്ലാറ്റിൽ റൂം കണ്ടു പിടിച്ചു. കൊള്ളാം നല്ല റൂം. എനിക്കിഷ്ടപ്പെട്ടു. അപ്പുറത്തൊക്കെ ഫാമിലി ഉണ്ട്. ഒരു റൂമിൽ ഹൈദരാബാദ് ഫാമിലി മറ്റൊരു റൂമിൽ കേരള ഫാമിലി. കിച്ചൻ എല്ലാവർക്കും ഒന്ന് തന്നെ.
അങ്ങനെ monday രാവിലെ കുളിച്ചു ഫ്രഷ് ആയി ഞാൻ ഓഫീസിലേക്ക് നടന്നു. എന്റെ ആദ്യ ജോലി. ആദ്യ ദിവസം. നല്ലോണം പ്രാർത്ഥിച്ചു ഞാൻ ഓഫീസിൽ കാലെടുത്തു വച്ചു. ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് എന്റെ കണ്ണുകൾ ഒരിടത്തു ഉടക്കി. അന്ന് ഇന്റർവ്യുനു കണ്ട പെൺകുട്ടി.
മാനേജരുടെ റൂമിൽ വെയിറ്റ് ചെയ്യുന്നു. എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. റെക്കമെന്റ്…. ഹും ഞാൻ പുച്ഛിച്ചു. നേരെ മാനേജരുടെ റൂമിന്റെ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു സമയത്തിന് ശേഷം അവൾ പുറത്തിറങ്ങി എന്നോടൊന്നു ചിരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല. അകത്തേക്ക് കയറിയ എന്നോട് മാനേജർ ഇരിക്കാൻ പറഞ്ഞു. ഒരു പെൺ സിംഹം എന്ന് തന്നെ പറയാം. കുറച്ചു തടിയുണ്ട്. മുഖത്തു അഹങ്കാരം വാരി വച്ചിട്ടുണ്ട്.
“””ജെയ്സൺ”””
“യെസ് മാം “”
“”Congrats, actually ഞാൻ ഒരു മലയാളി ആണ്. സൊ നമുക്ക് മലയാളത്തിൽ സംസാരിക്കാം. 8 വർഷത്തോളമായി നമ്മുടെ കമ്പനി വർക്ക് തുടങ്ങിയിട്ട്. ഇന്ന് രണ്ടു പുതിയ സ്റ്റാഫ് ജോയിൻ ചെയ്തു. ഒന്ന് ജയ്സൻ മറ്റൊന്ന് ആവണി. പിന്നെ ഓഫീസ് ടൈമും കാര്യങ്ങളും എല്ലാവരോടും ചോദിച്ചു മനസിലാക്കു””
“”Ok മാം “”
“”ജെയ്സൺ മാരീഡ് ആണോ ”
“”ഇല്ല മാം. സിംഗിൾ ആണ് “”
“”ഉം. ജെയ്സന്റെ ഡ്യൂട്ടി ചാർട്ട് അവിടെ ക്ലർക്കിനോട് ചോദിക്കൂ “”
“”Ok മാം “”
“”താമസം എങ്ങനെയാ “”
“അത് ഇവിടെ അടുത്ത് ഒരു റൂം എടുത്തിട്ടുണ്ട് ”
“”അഹ് കൊള്ളാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാൻ മറക്കണ്ട. ഓഫീസിലെ ആയാലും പേർസണൽ ആയാലും. നമ്മൾ ഒരു ഫാമിലി പോലെയാണ് എല്ലാവരും. Ok ജെയ്സൺ പൊക്കോളൂ “”
ഞാൻ അവരോടു പറഞ്ഞു പുറത്തിറങ്ങി. കാണുമ്പോൾ ഉള്ള പോലെയല്ല ആള് പാവമാണ്. പക്ഷെ അവരുടെ നോട്ടം എന്റെ ശരീരത്തിൽ കൂടി പോയോ എന്നൊരു സംശയം ഇല്ലാതില്ല.. എന്തെങ്കിലും ആവട്ടെ. ഞാൻ ചെന്ന് ക്ലർകിനെ കണ്ടു എന്റെ ചാർട്ട് വാങ്ങി. എനിക്ക് കാണിച്ചു തന്ന സീറ്റിൽ പോയി ഇരുന്നു.. ഞാൻ അപ്പുറവും ഇപ്പുറവും ഒന്ന് നോക്കി. ഒരു സൈഡിൽ കുറച്ചു പ്രായമുള്ള ഒരാൾ. മറ്റേ സൈഡിൽ അവൾ. ഹോ ഇവളുടെ അടുത്ത് തന്നെ കിട്ടിയോ.. അപ്പുറത്തിരുന്ന ആൾ എന്നോട് വിശേഷങ്ങൾ എല്ലാം ചോദിച്ചു പരിചയപെട്ടു..
