രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 8

എന്ന ഷാഹിദ് കപൂറിന്റെ ഹിന്ദി മൂവിക്കാണ് കയറിയത്. എന്റെ അടുത്ത് മിയയും മിയയുടെ അപ്പുറത്ത് ആവണിയും ഇരുന്നു. ഹിന്ദി ആയിരുന്നെങ്കിലും കഥ പെട്ടെന്ന് മനസിലാക്കുന്ന തരത്തിലാണ് സിനിമ. അതിലെ ഓരോ ചൂടൻ രംഗങ്ങൾ വരുമ്പോൾ മിയ ആവണിയെ പിച്ചി കൊണ്ടിരുന്നു. ഞാൻ അതൊക്കെ കണ്ടില്ലെന്നു നടിച്ചു.. സിനിമ കഴിഞ്ഞു ഇറങ്ങുന്ന തിരക്കിനിടയിൽ ആവണിയുടെ ബാക്കിൽ ഒരുത്തൻ തോണ്ടി. ആവണി ദേഷ്യത്തോടെ അവനെ നോക്കി. ഞാൻ അത്ഭുതപെട്ടുപോയി. ആദ്യമായിട്ടായിരുന്നു അവളിൽ അങ്ങനെ ഒരു മുഖം കാണുന്നത്. മിയയും ആകെ പേടിച്ചിരുന്നു. പക്ഷെ അയാൾ ആ നോട്ടംകൊണ്ടൊന്നും ഭയന്നില്ല. ആവണിയെ നോക്കി ഇളിച്ചു കൊണ്ടിരുന്നു.. പടെ..!!!! അയാളുടെ കരണം നോക്കി ഒന്ന് കൊടുത്തിട്ട് ആവണി തിരിഞ്ഞു ഞങ്ങളെ നോക്കുന്നു. എല്ലാവരും ആവണിയെ നോക്കുന്നു. അയാൾ തന്റെ കവിളിൽ തലോടി കൊണ്ടു അവളെ നോക്കി ചിരിച്ചു. മിയ ഞാനെന്ന നിസ്സഹായകനെ നോക്കി നിന്നു. പെട്ടെന്ന് അയാൾ അവളുടെ തോളിൽ കൈ വെക്കാൻ പോയതും ഞാൻ വളരെ വേഗത്തിൽ ആ കൈ പിടിച്ചു!!!!! അയാൾ അന്തം വിട്ടു എന്നെ നോക്കി. കൂടെ മിയയും ആവണിയും. ഞാൻ അവന്റെ വിരലുകൾ മുകളിലേക്കുയർത്തി പൊട്ടിച്ചു. അപ്പോഴേക്കും മറ്റൊരുത്തൻ വന്നു കാലിൽ ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഞാൻ അവനെ എന്റെ മുട്ടുകാലിന്റെ ഉള്ളിൽ ആക്കി കഴുത്തു ഒടിച്ചു. പിന്നെ കൈ മാറ്റി മറ്റവന്റെ കവിളിൽ ശക്തിയായി ഇടിച്ചു. അവന്റെ ഒരു പല്ല് കണ്ടുനിന്ന ഒരു ചേച്ചിയുടെ കണ്ണടയിൽ തട്ടി തെറിച്ചു. ചോര തുപ്പിയ അവൻ മുട്ടുകാലിൽ ഇരുന്നു നിലത്തേക്ക് കുഴഞ്ഞു വീണു. ഒപ്പമുള്ള രണ്ടു പേർ എന്റെ മുഖത്തെ രൗദ്ര ഭാവം കണ്ടു പിന്നോട്ട് ഓടി പോയി. ഞാൻ കൈ തട്ടി പുറത്തേക്കു ആവണിയുടെയും മിയയുടെയും കൈ പിടിച്ചു പോയി. കിട്ടിയ ഓട്ടോയുമായി ഞങ്ങൾ റൂമിലേക്ക്‌ പോയി.

 

“”നീ ഇതൊക്കെ എവിടുന്നു പഠിച്ചു “”

 

മിയ എന്നെ നോക്കി ചോദിച്ചു.

 

“”ഇതൊക്കെ ആരെങ്കിലും പഠിച്ചിട്ടാണോ ചെയ്യുന്നേ. അവസരത്തിനൊത്തു പുറത്തു വരും അത്രേയുള്ളൂ “”

 

ഷർട്ട്‌ മാറ്റിയിടുന്നതിനിടയിൽ ഞാൻ പറഞ്ഞു.

 

“”നിന്റെ കാലിനു കുഴപ്പമൊന്നുമില്ലല്ലോ “”

 

പരിഭ്രമത്തോടെ ആവണി ചോദിച്ചു.

 

“”ഇല്ല.. ചെറിയ വേദനയുണ്ട് അത് രാവിലെ മാറിക്കോളും “”

 

എന്റെ മറുപടി കേട്ടു അവർ അതും ഇതും പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവരോടു പോയി കിടക്കാൻ പറഞ്ഞു. ഞാൻ വേഗം തന്നെ കിടന്നു. അവർ രണ്ടു പേരും മൊബൈലിൽ കളിച്ചു കിടന്നു.

 

പിറ്റേന്ന് രാവിലെ വൈകിയാണ് എല്ലാവരും എണീറ്റത്. സമയം 10 മണിയായി. ആവണി വന്നു എന്നെ വിളിച്ചു. എണീക്കാൻ പറഞ്ഞു. കുറെ വിളിച്ചപ്പോൾ ഞാൻ എണീറ്റ് ബാത്‌റൂമിലേക്ക് നടക്കാൻ നോക്കിയപ്പോൾ കാലു അനക്കാൻ പറ്റുന്നില്ല. നല്ല വേദന. വേദന കൊണ്ട് ഞാൻ നിലവിളിച്ചു. അടുക്കളയിൽ ആയിരുന്ന മിയ ഓടിവന്നു. എന്റെ മുഖം കണ്ടു രണ്ടുപേരും പേടിച്ചിട്ടുണ്ടായിരുന്നു. അവർ എന്നോട് തുണി പൊക്കി വെക്കാൻ പറഞ്ഞു. ഞാൻ കട്ടിലിൽ കിടന്നു. മിയ വന്നു തുണി പൊക്കി. തുടയുടെ അവിടെയാണ് അടി കൊണ്ടത്. അവിടെ ആകെ നീര് വച്ചിരിക്കുന്നു. മിയ പതിയെ അവിടെ തൊട്ടു. വേദന കൊണ്ടു ഞാൻ പുളഞ്ഞു.

 

“”ആശുപത്രിയിൽ പോകാം “”

 

മിയയെ നോക്കി കണ്ണ് വലുതാക്കി ആവണി പറഞ്ഞു.

 

“”ഈ അവസ്ഥയിൽ എങ്ങനെ കൊണ്ടു പോകും “”

 

“”ആശുപത്രിയിൽ ഒന്നും പോകേണ്ട. നിങ്ങൾ പോയി താഴത്തൊരു വൈദ്യശാല ഉണ്ട് അവിടെ ഒന്നു പറഞ്ഞാൽ മതി “”

 

“”എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം. “”

 

മിയ ആവണിയെ അവിടെ ഇരുത്തി ഷാൾ ഇട്ടു വേഗം താഴത്തേക്ക് ഓടി. ആവണി എന്നെ സമാധാനിപ്പിച്ചു. എന്റെ അടുത്ത് തന്നെ ഇരുന്നു.

 

അൽപ സമയത്തിന് ശേഷം ഒരു പാന്റും ഷർട്ടും ധരിച്ച കുറച്ചു പ്രായം തോന്നിക്കുന്ന വൈദ്യർ വന്നു. അയാൾ എന്റെ കാലിൽ പിടിച്ചമർത്തി. ഞാൻ നിലവിളിച്ചു. അപ്പോഴൊക്കെ ആവണിയും ഞെട്ടുന്നുണ്ടായിരുന്നു. അയാൾ എണീറ്റ് മിയയോട്…

Leave a Reply

Your email address will not be published. Required fields are marked *