രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 6

 

രണ്ടു ദിവസത്തിന് ശേഷം നമ്മുടെ ഓഫീസിൽ നിന്നും വരച്ച പ്ലാനും മറ്റു ബ്രാഞ്ചിലെ പ്ലാൻ ഒന്നും ആ വിദേശ കമ്പനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനു മാഡത്തിന് നല്ലോണം ചീത്ത കിട്ടി. അത് മാഡം എല്ലാരുടെയും മുമ്പിൽ വച്ചു ആവണിയോട് തീർത്തു. എന്നിട്ട് നാളെ വൈകുന്നേരത്തിനു മുൻപ് ഒരു പ്ലാൻ മാഡത്തിന്റെ മുമ്പിൽ വെക്കാനും അല്ലെങ്കിൽ വേറെ ജോലി നോക്കാനും പറഞ്ഞു.. എല്ലാവരും അവളെ നോക്കി നിന്നു. അവൾ തല താഴ്ത്തി കണ്ണുനീർ പൊഴിച്ചു. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതോടെ ആവണി ആകെ തകർന്നു പോയെന്നു പറയാം..

 

 

“””പോട്ടെടീ.. നാളെ വൈകുന്നേരം വരെ സമയം ഉണ്ടല്ലോ. ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും “””

 

മിയ അവൾക്കു ആശ്വാസ വാക്കുകൾ നൽകി. ആവണിയാണെകിൽ ആകെ അവശയായിരിക്കുന്നു. കണ്ണുനീർ തുടക്കാൻ അവൾ ഒരുപാട് പാടുപെട്ടു. താൻ എല്ലാവരുടെയും മുമ്പിൽ നാണം കെട്ട പോലെ തോന്നി അവൾക്കു.

 

സത്യത്തിൽ എനിക്കും സങ്കടമായി. ഇത്രെയും ആളുകളുടെ മുമ്പിൽ ദേഷ്യപ്പെട്ടാൽ ആർക്കായാലും വിഷമമാകും. അവൾ ഒരു പെണ്ണല്ലേ.. സഹിക്കുന്നുണ്ടാവില്ല. റൂമിൽ എത്തിയിട്ടും എനിക്കതായിരുന്നു ചിന്ത. ഞാൻ അമ്മച്ചിയെ വിളിച്ചു സംസാരിച്ചു. പതിവില്ലാത്ത വിളി കണ്ടപ്പോൾ അമ്മച്ചിക്ക് ഒരേ സംശയം. കുത്തി കുത്തിയുള്ള ചോദ്യങ്ങൾക്കൊടുവിൽ ഞാൻ ഓഫീസിലെ കാര്യങ്ങൾ പറഞ്ഞു.

എന്റെ കഴിവുകൾ ഏറ്റവും കൂടുതൽ അറിയാവുന്ന അമ്മച്ചി എന്നോട് അവളെ ഹെല്പ് ചെയ്യാൻ പറഞ്ഞു. ഞാൻ നോക്കട്ടെ എന്നും പറഞ്ഞു call cut ചെയ്തു. അമ്മച്ചി പറഞ്ഞതിനെ കുറിച്ച് കുറെ നേരം ആലോചിച്ചപ്പോഴാണ് എനിക്ക് ഒന്ന് വരച്ചു നോക്കാൻ തോന്നിയത്. ഞാൻ ഉടനെ ലാപ് ഓൺ ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ വച്ചു ഒരു പ്ലാൻ രാവിലെ വരെ ഇരുന്നു തയ്യാറാക്കി. ഒരു പോള കണ്ണടച്ചില്ല. നല്ല തല വേദന ഉണ്ടായിരുന്നു. പ്ലാൻ തയ്യാറാക്കി അത് പെൻഡ്രൈവിൽ സേവ് ചെയ്തു കുളിക്കാൻ പോയി.

 

പിന്നെ നേരെ ഓഫീസിലേക്ക്. നേരത്തെ എത്തിയല്ലോ എന്ന് കരുതി ഒരു വെജിറ്ററിയൻ ഹോട്ടലിൽ കയറി മസാല ദോശക്കു ഓർഡർ ചെയ്തു. അപ്പോഴാണ് പുറത്തു ആവണി വാടിയ മുഖവുമായി താഴോട്ട് മാത്രം നോക്കി ഓഫീസ് ബിൽഡിങ്ങിലെക്ക് കയറി പോകുന്നത് കണ്ടത്. അവളുടെ മുഖമൊക്കെ ആകെ മങ്ങിയിരിക്കുന്നു. എന്തായാലും മസാല ദോശയൊക്കെ കഴിച്ചു ഞാൻ ഓഫീസിൽ പോയി സീറ്റിൽ ഇരുന്നു. മിയ വന്നു ഗുഡ്മോർണിംഗ് പറഞ്ഞു.

അപ്പോഴാണ് അടുത്തിരിക്കുന്ന ആവണി പ്ലാൻ തയ്യാറാക്കുന്നത് കണ്ടത്. അവൾ ഇന്നലെ രാത്രി ഉറങ്ങാതെ ചെയ്തതാണെന്ന് തോന്നുന്നു. മങ്ങിയ മുഖം കണ്ടാൽ അറിയാം. അത് പൂർത്തിയാകാനുള്ള ശ്രമത്തിൽ ആണ്. കൈകൾ വിറക്കുന്നുണ്ട് പാവത്തിന്റെ.

 

ഞാൻ വേഗം ആരും കാണാതെ എന്റെ ബാഗ് തുറന്നു അതിൽ നിന്നും പെൻഡ്രൈവ് എടുത്തു. അവളെ നോക്കാതെ അത് അവളുടെ മുമ്പിൽ വച്ചു. എണീറ്റ് മിയയുടെ അടുത്ത് പോയി സംസാരിച്ചിരുന്നു. അവൾ ഒന്നും മനസിലാകാതെ ഇരിക്കുന്നുണ്ടായിരുന്നു. എന്താണ് എന്ന അർത്ഥത്തിൽ അവൾ എന്നെ നോക്കി. ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അവൾ അത് സിസ്റ്റത്തിൽ ഇട്ടു ഓപ്പൺ ചെയ്തു നോക്കി.

ഞാൻ ഉണ്ടാക്കിയ പ്ലാൻ കണ്ടതും അവളുടെ മുഖത്തു സന്തോഷം കാണാൻ തുടങ്ങി. സന്തോഷത്തോടെ കണ്ണീർ വീഴ്ത്തി കൊണ്ടു എന്നെ നോക്കി. അവളുടെ മുഖം അപ്പോൾ വിറക്കുന്നുണ്ടായിരുന്നു. ആ മുഖത്തെ നിഷ്കളങ്കത ഞാൻ കണ്ടു. ഞാൻ അത് മൈൻഡ് ചെയ്യാതെ ഇരുന്നു. പിന്നെ അവളുടെ അടുത്ത് പോയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആ പ്ലാനിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

 

“”പ്ലീസ് submit ദിസ്‌ one “”

 

അവളെ മൈൻഡ് ചെയ്യാതെ ഞാൻ കമ്പ്യൂട്ടർ ഓൺ ആക്കി കൊണ്ടു പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നെ നോക്കി നന്ദി സൂചകമായി ആ കണ്ണുകൾ ചിമ്മി തല താഴ്ത്തി. എന്നോട് സംസാരിക്കാൻ കുറെ ശ്രമിച്ചു. പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല. എന്തായാലും മാഡം വന്ന ഉടനെ അവൾ അത് submit ചെയ്തു. മാഡം ഉടനെ അത് ഫോർവേഡ് ചെയ്തു. എന്തായാലും അവൾ തിരിച്ചു വന്നു അവളുടെ പ്ലാൻ കംപ്ലീറ്റ് ചെയ്തു. അന്നത്തെ ദിവസം അങ്ങനെ പോയി..

 

പിറ്റേ ദിവസം പതിവ് പോലെ എല്ലാവരും വന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് മാഡം വളരെ സന്തോഷത്തിൽ ഓടി വരുന്നത് കണ്ടത്. ഓടി വന്നു ആവണിക്ക് ഷേക്ക്‌ ആൻഡ് നൽകി. പിന്നെ എല്ലാവരോടും ഒരുമിച്ചു നിൽക്കാൻ പറഞ്ഞു.

 

“”ആവണി ഇന്നലെ തന്ന പ്ലാൻ കമ്പനി അംഗീകരിച്ചിരിക്കുന്നു. സൊ അവരുടെ മീറ്റിംഗ് നടന്നതിനു ശേഷം നമുക്ക് ഒഫീഷ്യൽ ആയിട്ട് മെയിൽ വരും. എന്തായാലും ആവണിക്ക് സ്പെഷ്യൽ congrats “”

 

മാഡം അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു ഞാനും. അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. സന്തോഷത്തിൽ നിറഞ്ഞ കണ്ണ് നീർ തുടക്കാൻ അവൾ മറന്നു പോയിരുന്നു. പിന്നെ എല്ലാവരും അവളെ അഭിനന്ദിച്ചു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ മാഡം അവളുടെ അടുത്തേക്ക് വന്നു.

 

“ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കുറച്ചു കൂടിപ്പോയി. എനിക്ക് മുകളിൽ നിന്നു അത്രെയും പ്രഷർ കിട്ടിയപ്പോൾ കയ്യിൽ നിന്നും പോയതാണ്. Sorry ആവണി “”

 

“”അത് സാരമില്ല മാം “”

 

മാഡം ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൾക്കു എന്നോട് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എന്നോടുള്ള പേടി അവളെ തടഞ്ഞു. എന്നാലും അവൾ സന്തോഷത്തോടെ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് അവൾക്കു പോലും മനസിലായില്ല. കുറച്ചു കഴിഞ്ഞ് മിയ വന്നു.

 

“”ഞാൻ പറഞ്ഞില്ലേ ദൈവം കൂടെയുണ്ടാകുമെന്ന്. ഇപ്പോൾ ഹാപ്പി ആയില്ലേ. വൈകുന്നേരം ചിലവുണ്ട്ട്ടോ “‘

 

അപ്പോൾ വീണ്ടും അവൾ എന്നെ നോക്കി. മിയയോട് ചിരിച്ചു.

 

“എന്തായാലും ചെയ്യാം. ഓഫീസ് കഴിഞ്ഞിട്ട് പുറത്തു പോവാം “”

 

അങ്ങനെ മിയപോയി. വൈകുന്നേരം ആയപ്പോൾ എല്ലാ സ്റ്റാഫും പോയി. ഞങ്ങൾ ഇറങ്ങിയിട്ട് വേണം സെക്യൂരിറ്റിക്ക് ഓഫീസ് ക്ലോസ് ചെയ്യാൻ. അയാൾ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞ് മാഡം തിരിച്ചു കൊടുത്ത പെൻഡ്രൈവ് എന്റെ കയ്യിൽ തന്നിട്ട് അതുവരെ പിടിച്ചു നിന്ന കരച്ചിൽ അവൾ തുറന്നു വിട്ടു. മിയ എന്താന്നു അറിയാതെ ഞങ്ങളെ നോക്കി. അവൾ കരഞ്ഞു കൊണ്ടു കൈ കൂപ്പിനിന്നു. മിയ അടുത്തേക്ക് വന്നപ്പോഴേക്കും എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ബന്ധം അത് ഏത് തന്നെ ആയാലും അവൾ ഇപ്പോൾ നില്കുന്നത് അവളുടെ കുടുംബത്തിലെ ആരെയോ അല്ലെങ്കിൽ സ്വന്തം മാതാപിതാകളെയോ കെട്ടിപ്പുണർന്നു നിൽക്കുന്നത് പോലെയാണ്.. ആ നൊമ്പരത്തിൽ നിന്നും എനിക്കതു മനസിലായി. അവളുടെ കണ്ണുനീർ എന്റെ കഴുത്തിൽ ചൂട് പരത്തി.. ഞാൻ അവളെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *