രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 6

 

അവളുടെ നിഷ്കളങ്കമായ ചോദ്യം എന്നെ തളർത്തി. സത്യത്തിൽ അവൾ ചോദിച്ചതിന്റെ ഉത്തരം എനിക്കറിയില്ലായിരുന്നു.

 

“”അത്.. ഞാൻ അങ്ങനെ എല്ലാരോടും സംസാരിക്കാറില്ല “”

 

“”എന്നിട്ട് മിയയോടും ബാക്കി എല്ലാരോടും സംസാരിക്കാറുണ്ടല്ലോ “”

 

ഞാൻ പെട്ടു.. പുല്ല് എന്ത് പറയണമെന്ന അവസ്ഥയിൽ ആയി.

 

“”എനിക്ക് നിന്നോട് ഒരു ദേശ്യവുമില്ല. പക്ഷെ നിന്നോട് സംസാരിക്കാൻ മാത്രം ഒരു മടി പോലെ “”

 

മനസ്സിൽ തോന്നിയ കാര്യം ഞാൻ തുറന്നു പറഞ്ഞു.

 

“”എന്നോട് വെറുപ്പുണ്ടെങ്കിൽ പറയണം ട്ടോ… എന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നീ. നിനക്ക് ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യില്ല “”

 

ഞാൻ ചിരിച്ചതെ ഉള്ളു..

 

കുറച്ചു കഴിഞ്ഞു അവൾക്കു ദോശയും ചായയും വാങ്ങി കൊടുന്നു. പക്ഷെ അവൾക്കു എണീറ്റിരുന്നു കഴിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു. ഞാൻ അവൾക്കു ദോശയെടുത്തു വായിൽ വച്ചുകൊടുത്തു. ആദ്യം ഒരു മടിയോടെ ആണ് കഴിച്ചതെങ്കിലും. പിന്നീട് എന്തോ ആലോചനയിൽ അവൾ കരഞ്ഞു പോയി. കണ്ണീർ ഉതിർത്തു കൊണ്ടു അവൾ കഴിക്കാൻ തുടങ്ങി.

 

“”എന്തിനാ കരയുന്നെ “”

 

“”””ഹേയ് ഒന്നുമില്ല””

 

ശബ്ദം ഇടറികൊണ്ട് അവൾ പറഞ്ഞു. ഞാൻ അവളുടെ കണ്ണീർ തുടച്ചു കൊടുത്തു. അവൾ എന്നെ തന്നെ നോക്കി നിന്നു.

 

“”ഒരിക്കലും ജീവിതത്തിൽ ഒറ്റപെട്ടു എന്ന് വിചാരിക്കരുത്. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. എന്താവിശ്യത്തിനും നിനക്ക് എന്നെ വിളിക്കാം. ഓരോ പ്രതിസന്ധികളും നമ്മൾ തരണം ചെയ്തു മുന്നോട്ടു പോകണം “”

 

എന്റെ വാക്കുകൾ അവൾ അത്ഭുത വാർത്ത കേട്ടപോലെ കേട്ടു നിന്നു..ഞാൻ അവൾക്കു വീണ്ടും വായിൽ ഫുഡ്‌ വച്ചു കൊടുത്തപ്പോൾ ആണ് കറക്റ്റ് സമയത്ത് മിയ കയറി വരുന്നത്. അവളെ കണ്ടതും ആവിശ്യമില്ലാതെ പേടിച്ച ഞാൻ അവളുടെ വായിൽ നിന്നും കയ്യെടുത്തു.

 

“”അല്ല എന്താ ഇവിടെ പരിപാടി “”

 

“”എന്ത് പരിപാടി “”

 

ഞാൻ കണ്ണിറുക്കി ചോദിച്ചു.

 

“”അല്ല പോരുന്നൊന്നും ഇല്ലേ. ഇവിടെ കിടക്കാനാണോ പ്ലാൻ “”

 

അവൾ ആക്കി ചോദിച്ചു…

 

“”കുറച്ചു കഴിഞ്ഞു പോകുമെന്ന ഡോക്ടർ പറഞ്ഞെ.. കുഴപ്പമൊന്നുമില്ല.. “”

 

ബാക്കി ഫുഡ്‌ മടക്കി വച്ചു കൊണ്ട് ഞാൻ പറഞ്ഞു..

 

“”അയ്യോ ബാക്കി ഫുഡ്‌ കൊടുക്ക്‌. എടുത്തു വെക്കേണ്ട “”

 

“”അയ്യോ എനിക്ക് മതി “”

 

ആവണി മിയയെ നോക്കി പറഞ്ഞു..

 

“”നീയെന്താ ഈ നേരത്തു. മാഡം ഇല്ലേ അവിടെ “”

 

ഞാൻ മിയയോട് ഈ നേരത്തു വന്ന കാര്യം ചോദിച്ചു.

 

“”അത് ഇവൾ ഒരു പെൺകുട്ടിയല്ലേ. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു എന്നോട് വരാൻ പറഞ്ഞു. ആ പിന്നെ… നിന്നോട് ഇവിടുത്തെ ബില്ല് ഓഫീസിൽ submit ചെയ്യാൻ പറഞ്ഞിട്ടുണ്ട് “””

 

 

“”ആ ok “”

 

 

“”അല്ല ഇനി എങ്ങനെയാ കാര്യങ്ങൾ. ഇവൾക്ക് റൂമിൽ ഒറ്റയ്ക്ക് നിൽക്കാൻ കഴിയുമോ “”

 

എന്നോട് മിയ ചോദിച്ചപ്പോയാണ് ഞാൻ ആ കാര്യം ആലോചിച്ചത്.

 

“”അയ്യോ അതിനു കുഴപ്പമൊന്നുമില്ല. ഇതിപ്പോൾ പെട്ടെന്ന് മാറില്ലേ “”

 

മിയയെ നോക്കി ആവണി പറഞ്ഞു.

 

“”എന്നിട്ടാണോ ഇവൻ നിനക്ക് ഫുഡ്‌ വാരി തരുന്നത് “”

 

ഞങ്ങളെ കളിയാക്കി മിയ അത് പറഞ്ഞതും ആവണി എന്നെ നോക്കി തല ചെരിച്ചു.

 

“”ഒരു ആഴ്ച റസ്റ്റ്‌ വേണമെന്നല്ലേ ഡോക്ടർ പറഞ്ഞെ. അപ്പോൾ അവിടെ ഒറ്റക്കല്ലേ.. “”

 

മിയ പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവളെ നോക്കി.

 

“”അല്ല അതിനിപ്പോൾ എന്താ ചെയ്യാ.. നിന്റെ റൂമിൽ കിടത്താൻ പറ്റുമോ..””

 

എന്റെ ചോദ്യം കേട്ടത്തോടെ മിയ ഒന്ന് ആലോചിച്ചു..

 

“”ശരിയാ അല്ലാതെന്തു ചെയ്യാൻ. ഞാൻ അത്രയ്ക്ക് ചിന്തിച്ചില്ല “”

 

മിയയുടെ മറുപടി കെട്ട് ഞാനും ആവണിയും ചിരിച്ചു.. എന്തോ ആലോചിച്ച മിയ എന്നെ നോക്കി.

 

“”അല്ല നിന്റെ റൂമിൽ നീ ഒറ്റക്കല്ലേ “”

 

“”അതിനു “”

 

എന്നോടുള്ള ചോദ്യത്തിൽ ചിരി മായ്ച്ചു കണ്ണുരുട്ടി അവളോട്‌ ചോദിച്ചു..

 

 

“” അല്ല അതൊരു ഫാമിലി റൂം അല്ലെ. പോരാത്തതിന് അപ്പുറതും അപ്പുറത്തും ഫാമിലി ഉണ്ട് “”

 

“”നീയെന്തൊക്കെയാ ഈ പറയുന്നേ.. എന്നിട്ട് ഇവൾ എന്റെ കൂടെ ഒറ്റയ്ക്ക് വന്നു അവിടെ നിക്കണോ “”

 

ഞാൻ അവളോട്‌ കുറച്ചു ഗൗരവത്തിൽ ചോദിച്ചു…

 

“”അയ്യോ നിങ്ങൾ ഒന്ന് മിണ്ടാതിരിക്.. ഞാൻ എന്റെ റൂമിൽ തന്നെ നിന്നോളം “”

 

ആവണി അത് പറഞ്ഞതിന് ശേഷം കുറച്ചു നേരം മൗനം മാത്രം. പെട്ടെന്ന് മിയ തല പൊക്കി ആ..

 

“””ഒരു കാര്യം ചെയ്യാം. ഞാനും ഇവളും കൂടി നിന്റെ റൂമിൽ വന്നു നിൽക്കാം. ഒരാഴ്ചത്തെ കാര്യമല്ലേ ഒള്ളു””

 

അത് കേട്ടപ്പോൾ വലിയ കുഴപ്പമില്ലാത്ത ഒരു കാര്യമാണെന്ന് എനിക്ക് തോന്നി. ആവണിയുടെ മുഖതും അത് കാണാമായിരുന്നു.

 

“”അത് കുഴപ്പമില്ല വേറെ ആരും ഇല്ല അവിടെ ഞാൻ ഒറ്റക്കല്ലേയുള്ളു “”

 

ഞങ്ങൾ മൂന്നാളും അതിനെ കുറിച്ച് സംസാരിച്ചിരുന്നു.. മാഡത്തിനോട് സംസാരിച്ചു ഞാനും മിയയും അന്ന് ലീവ് എടുത്തു. വൈകുനേരം വരെ ഞങ്ങൾ കത്തിയടിച്ചിരുന്നു. പിന്നെ ഹോസ്പിറ്റലിൽ നിന്നും മൂന്നാളും എന്റെ റൂമിലേക്ക്‌ വന്നു. അവിടെയെല്ലാം നോക്കി. അടുതുള്ള ഫാമിലിയോട് കയറി ചെല്ലുമ്പോൾ തന്നെ പറയണമെന്ന് കരുതിയതാ. പക്ഷെ അവിടെ ആരെയും കണ്ടില്ല..

 

“”ആഹാ വലിയ കിച്ചൻ ആണല്ലോ.. എന്നിട്ടാണോ നീ പുറത്തൂന്ന് കഴിക്കുന്നത്‌ “”

 

കിച്ചനിലേക്ക് നോക്കി മിയ പറഞ്ഞു..

ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. ഒരു ആണിന്റെ റൂമിലേക്ക്‌ ഒരു പെണ്ണ് പെട്ടെന്ന് കയറുമ്പോൾ എല്ലാ ആണുങ്ങളും ഒന്ന് പേടിക്കും. പക്ഷെ എനിക്ക് പേടിക്കാൻ ഒന്നുമില്ലായിരുന്നു. വലിയല്ല കുടിയില്ല. വീട്ടിലായിരുന്നപ്പോഴും എല്ലാം വൃത്തിയിൽ സൂക്ഷിക്കുന്നതാണ് എനിക്കിഷ്ടം. അത് ഞാൻ ഇവിടെയും തുടർന്നിരുന്നു.

 

റൂമിന്റെ ഉൾവശം കണ്ട മിയയും ആവണിയും അന്തംവിട്ടു നനിന്നു.

 

“”ഇത്രെയും വലിയ റൂമിൽ ആണോ നീ കിടക്കുന്നെ “”

 

ഞാൻ ചിരിച്ചു. ഒരു വലിയ റൂം ആണ് എന്റേത്. അറ്റാച്ഡ് ബാത്റൂമും ഉണ്ട്. ചുവരിൽ തൂക്കിയിട്ട പെയിന്റിംഗ് നോക്കി നിന്ന മിയ എന്നെ നോക്കി.

 

“”ഇതൊക്കെ നീ വരച്ചതാണോ “”

 

“”അതെ. എന്റെ ഒരു ഹോബി ആണ്. വെറുതെ ഇരിക്കുമ്പോൾ വരയ്ക്കുന്ന എഴുതുക എന്നുള്ളതൊക്കെ “”

 

“”സൂപ്പറാട്ടോ “”

 

മിയ എന്നെ നോക്കി പറഞ്ഞു.. അപ്പോഴേക്കും ആവണിയോട് ഞാൻ എന്റെ ബെഡിൽ കിടക്കാൻ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ കിടന്നു. നല്ലോണം ക്ഷീണമുണ്ട്. മിയ കിച്ചണിൽ പോയി ഒരു പാത്രത്തിൽ കുറച്ചു ചൂടുവെള്ളം ഉണ്ടാക്കി എന്റെ ഫ്ലാസ്കിൽ ഒഴിച്ച് ആവണിയുടെ അടുത്ത് വചു.

Leave a Reply

Your email address will not be published. Required fields are marked *