രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 6

 

എന്നെ നോക്കി എന്റെ അടുത്തേക്ക് ആവണി വന്നു.

 

“”വിശക്കുന്നുണ്ടോ “”

 

തല തോർത്തുന്നത് കൊണ്ട് മുലയുടെ വലിപ്പം കാണാൻ പറ്റി. ഉരുണ്ട മുലകൾ എന്റെ മുമ്പിൽ പ്രത്യക്ഷപെട്ടു.

 

“”ഹേയ് നിന്നോടാ ചോദിച്ചേ “”

 

“”ഇല്ല.. പിന്നെ മതി “”

 

ബോധം വീണ്ടെടുത്ത ഞാൻ പറഞ്ഞൊപ്പിച്ചു.

 

“”ഉണ്ടെങ്കിൽ പറയണം. ഞാൻ എടുത്തു തരാം.””

 

“”ഉം ഞാൻ മൂളി. “””

 

എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പോയി ബെഡിലിരുന്നു. അടുക്കളയിൽ നിന്നും വന്ന മിയ അവളുടെ തോർത്തെടുത്തു കുളിക്കാൻ പോയി. ആവണി കണ്ണാടിയുടെ മുമ്പിൽ പോയി മുടിയിലെ വെള്ളം തട്ടി തെറിപ്പിച്ചു കളയാൻ തുടങ്ങി. തിരിഞ്ഞു നിൽക്കുന്നതിനാൽ അവളുടെ ഉരുണ്ട ചന്തികൾ കാണാൻ കഴിഞ്ഞു..

 

“””ഇപ്പോൾ കുറവുണ്ടോ “””

 

ഇടയ്ക്കു അവൾ ചോദിച്ചു..

 

 

“”കുറവുണ്ട്.. എന്നാലും ചെറിയൊരു ബുദ്ധിമുട്ട്. ചെന്നിനായകമല്ലേ കയറ്റിയത് പെട്ടെന്ന് മാറിക്കോളും “”

 

“”ഉം എന്നാലും ജെയ്സൺ പെട്ടെന്ന് അങ്ങനെ തീയറ്ററിൽ പ്രതികരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി “”

 

“”അതൊക്കെ സാഹചര്യം കൊണ്ടല്ലേ “”

 

“”ഞാൻ ഒരു കാര്യം ചോദിക്കട്ടെ “”

 

“”ഉം “”

 

“””അന്ന് എനിക്ക് പനി വന്നപ്പോൾ മാഡത്തിന്റെ അടുത്ത് സംസാരിച്ചു എന്നെ സപ്പോർട്ട് ചെയ്തില്ലേ..’”

 

“”അതിനു “”

 

“”എന്നോട് ചൂടായി നടന്ന ഒരാൾ പെട്ടെന്ന് അങ്ങനെ ചെയ്തേതെന്തിനാ “””

 

“”നിന്നോട് ചൂടായി എന്നല്ലേയുള്ളു. ദേഷ്യം ഒന്നും ഇല്ലല്ലോ. പിന്നെ നിന്റെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി നിനക്ക് തീരെ വയ്യാന്നു. കണ്ടപ്പോൾ സങ്കടം തോന്നി അത്രേയുള്ളൂ “”

 

“”സത്യത്തിൽ അന്ന് എനിക്ക് തീരെ വയ്യായിരുന്നു. പക്ഷെ നീയത് പെട്ടെന്ന് മനസിലാക്കി “””

 

“””ഞാൻ മനുഷ്യനല്ലേ””

 

“”ആദ്യം അല്ലായിരുന്നു. ഇപ്പോൾ ആണ് “”

 

അവൾ പൊട്ടിച്ചിരിച്ചു. കൂടെ അറിയാതെ ഞാനും ചിരിചു പോയി. ഞങ്ങൾക്കിടയിലുള്ള കെട്ടുകൾ അവിടെ അറുക്കപെടുകയായിരുന്നു. കളഞ്ഞു പോയ എന്തോ ഒന്നു തിരിച്ചു കിട്ടിയ പോലെ ആയിരുന്നു അവൾക്കപ്പോൾ. കുളി കഴിഞ്ഞു അതെ ഡ്രസ്സ്‌ ഇട്ടു വന്ന ആവണിയെ നേരത്തെ സംസാരിച്ച പവറിൽ ആവണി കളിയാക്കി..

 

“”വീണ്ടും ഈ ഡ്രസ്സ്‌ തന്നെയാണോ ഇടുന്നെ. നാറും പെണ്ണെ “”

 

“”എന്റെ കൂടെ നീയല്ലേ കിടക്കുന്നെ നാറിക്കോട്ടെ.””

 

“”ഓഹോ എന്നെ നിനക്ക് പുല്ലു വിലയാണല്ലേ “”

 

“”എന്താ സംശയം “”

 

അവർ രണ്ടുപേരും പരസ്പരം പുകഴ്ത്തി കൊണ്ടിരുന്നു. പിന്നെ സാധാരണ പോലെ ഉറക്കത്തിലേക്കു….

 

 

രണ്ടു ദിവസത്തിന് ശേഷം എന്റെ വേദനയെല്ലാം മാറി. ഞങ്ങൾ ഓഫീസിലേക്ക് ഒരുമിച്ചു പോയി വരാൻ തുടങ്ങി. അപ്പോഴാണ് അറിയുന്നത് അന്ന് ആവണി പ്ലാൻ വരച്ചു നൽകിയ കമ്പനി വീണ്ടും പുതിയ ഒരു പ്രൊജക്റ്റ് മായി വന്നത്. പക്ഷെ അത് അന്ന് ആവണിക്കു കിട്ടിയ പ്രോജെക്ടിന്റെ ഡബിൾ ആയിരുന്നു. മാത്രമല്ല ആ വിദേശ കമ്പനി ഇപ്രാവശ്യം വേറെ കുറെ കമ്പനികളിൽ നിന്നും പ്ലാൻ സ്വീകരിക്കുന്നുണ്ട്.. വീണ്ടും മാഡത്തിന്റെ വക ഒരു മീറ്റിംഗ്. ആര് ഏറ്റെടുക്കും എന്ന് ചോദിച്ചപ്പോൾ എല്ലാവരും ഒരൊറ്റ പേരെ പറഞ്ഞുള്ളു.. ആവണി!!! ആവണി എന്നെയും മിയയെയും നോക്കി. എന്റെ കോൺഫിഡൻസ് കണ്ട അവൾ ധൈര്യപൂർവം എണീറ്റ് നിന്നു പറഞ്ഞു. യെസ് മാം ഞാൻ ചെയ്യാം.

 

“”ഗുഡ് ഇങ്ങനെയാണ് ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. ആരും മിണ്ടാതിരിക്കരുത് “”

 

 

മാഡത്തിന്റെ വക ഒരു അഭിനന്ദനം കിട്ടിയ അവൾ ഒന്നു പൊങ്ങി. അപ്പോഴാണ് മാഡത്തിന്റെ വക അടുത്ത വാക്കുകൾ.

 

“”ഇത് ആവണിയെ മാത്രം ഏൽപ്പിക്കേണ്ട പണിയല്ല. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഈ പ്രാവശ്യവും നമ്മുടെ കമ്പനിയിൽ നിന്നു തന്നെ അവർ പ്ലാൻ സ്വീകരിക്കണം. അതും നമ്മുടെ ബ്രാഞ്ചിൽ നിന്നും മാത്രം. അത് കൊണ്ടു ഞാൻ പറയുന്ന ഒരാൾ കൂടി വേറൊരു പ്ലാൻ തയ്യാറാകണം “””

 

എല്ലാവരും പേടിക്കാൻ തുടങ്ങി.

 

 

“””മിയ ആൻഡ് ആവണി. ഇവർ രണ്ടുപേരും പ്ലാൻ തയ്യാറാക്കട്ടെ “””

 

മിയ എന്നെ നോക്കി. ഞാൻ ചിരിച്ചു കൊണ്ട് അവളെ മൈൻഡ് ചെയ്തില്ല. അവൾ കണ്ണുരുട്ടി എന്നെ നോക്കി.

 

“””എന്താ മിയ ok അല്ലെ “””

 

യാന്ദ്രികമായി എണീറ്റുനിന്ന അവൾ സമ്മതം മൂളി. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പ്ലാൻ submit ചെയ്യാൻ ഓർഡർ വന്നു. മീറ്റിംഗ് കഴിഞ്ഞതും അന്നയും മിയയും എന്റെ അടുത്ത് വന്നു.

 

“”എന്ത് ചെയ്യും ടാ.. എന്റെ കയ്യും കാലും വിറക്കുന്നു “”

 

“”വെയിറ്റ് നമുക്ക് ആലോചിക്കാം. ഇപ്പോൾ പോ.. റൂമിൽ നിന്നും സംസാരിക്കാം. എല്ലാവരും ശ്രദ്ധിക്കും “”

 

ഞാൻ പറഞ്ഞത് മനസിലാക്കിയ അവർ സീറ്റിൽ പോയിരുന്നു. വൈകുന്നേരം ഓഫീസ് കഴിഞ്ഞു ഞങ്ങൾ റൂമിൽ എത്തി. എത്തിയതും മിയ ടെൻഷൻ അടിക്കാൻ തുടങ്ങി. ഞാൻ വേഗം കുളിക്കാൻ കയറി..

 

“”ഇപ്പോഴാടി പുല്ലേ അന്ന് നീ എത്ര ടെൻഷൻ അടിച്ചതെന്നു മനസിലായത് “”

 

“”ദൈവം ഉണ്ടല്ലോ മോളെ നീ എന്തിനാ പേടിക്കുന്നെ “””

 

“”അവൻ ചെയ്തു തരുമോടീ “”

 

“”ചോദിക്കാം “”

 

അപ്പോഴാണ് ഞാൻ കുളി കഴിഞ്ഞു വന്നത്. ഒരു നിക്കർ മാത്രാമാണ് എന്റെ വേഷം. എന്നെ കണ്ടതും ആവണി ദേഷ്യത്തോടെ നോക്കി..

 

“”പോയി തുണിയെടുക്കെടാ “”

 

ഞാൻ അവളെ നോക്കി..

 

“”അതിനിപ്പോൾ എന്താ നിങ്ങൾ മാത്രമേയുള്ളു ഇവിടെ “”

 

“”അവൻ എന്തെങ്കിലും ഉടുത്തോട്ടെ. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം “”

 

മിയ ആവണിയെ നോക്കി പറഞ്ഞു..

 

ഞാൻ പോയി ഒരു മുണ്ടുടുത്തു കൂടെ ഒരു ബനിയനും.. പിന്നെ ഫോൺ എടുത്തു ബെഡിൽ കിടന്നു. ഓരോ റീൽസും കണ്ടിരുന്നു. ആ സമയം രണ്ടുപേരും കൂടി എന്റെ അടുത്ത് വന്നിരുന്നു.

 

“”ടാ മാം പറഞ്ഞത് അനുസരിച്ചു ഒരു പ്ലാൻ വരക്കണ്ടേ. എനിക്കതു കേട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്..””

 

മിയ എന്നെ നോക്കി പറഞ്ഞു.

 

“”എനിക്കും “”

 

കൂടെ ആവണിയും പറഞ്ഞു..

 

“”അതിനിപ്പോൾ… ഞാൻ വരച്ചാൽ ശരിയാകുമോന്നറിയില്ല. അന്നെന്തോ ഭാഗ്യത്തിന് അത് പാസ്സായി എന്നുള്ളു. എല്ലാ പ്രാവശ്യവും അങ്ങനെ സംഭവിക്കില്ലല്ലോ “”

 

“”എന്നാലും നീ ഒന്നു ട്രൈ ചെയ്യെടാ. മാം അത് പറഞ്ഞപ്പോൾ എനിക്കാകെയുള്ള ഒരു സമാധാനം നീയായിരുന്നു “”

 

ആവണി എന്നെ നോക്കി കെഞ്ചി പറഞ്ഞു. മിയയും അവളെ സപ്പോർട്ട് ചെയ്തു.

 

“”ഒരു പ്ലാനല്ല രണ്ടെണ്ണം ഉണ്ട്. അതും ഉറക്കമൊഴിച്ചു ചെയ്യണം. ഓഫീസിൽ വച്ചു നിങ്ങളുടെ പ്ലാൻ എനിക്ക് വർക്ക്‌ ചെയ്യാനും പറ്റില്ല “”

Leave a Reply

Your email address will not be published. Required fields are marked *