“മ്മ്…വിളിച്ചിരുന്നു . അതിപ്പോ ചടങ്ങായിട്ടൊന്നും കഴിക്കണ്ടാന്നു ആണ് മായേച്ചി പറയണേ ”
ഞാൻ പയ്യെ മറുപടി നൽകി റോസ്‌മോളുടെ പുറത്തു തഴുകി .
“ആഹ്..എന്നാൽ അങ്ങനെ . നീ പോയി ഇങ്ങോട്ട് കൂട്ടികൊണ്ടു പൊന്നോ . ഹേമ അല്ലേലും ഒറ്റക്കല്ലേ. മായ വന്നാൽ അവൾക്കും ഒരു ആശ്വാസം ആകും ”
എന്റെ അമ്മ ഒരു ദീർഘ ശ്വാസം വിട്ടു .
“മ്മ്…അതൊക്കെ നോക്കാം . മഹേഷേട്ടൻ അവളുടെ കല്യാണത്തിന് വന്നു പോയതാ . ആ ചങ്ങായി കൂടി വേഗം ഒരു കല്യാണം കഴിച്ചാൽ ഹേമാന്റിക്ക് ഒരു കൂട്ടാവും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ആഹ് ..ഏതാണ്ട് ഒരെണ്ണം ശരി ആയിട്ടുണ്ടെന്നു ഒക്കെ കേട്ടു . അവൻ അടുത്ത മാസം ക്യാൻസൽ ആക്കി വരുവാണത്രെ . ഇനി പോണില്ലെന്നാണ് പറയുന്നത് ”
അമ്മച്ചി പയ്യെ പറഞ്ഞു .
“ആഹ്…നല്ല കാര്യം . ഒരു പെണ്ണൊക്കെ കെട്ടി ഇവിടെ കൂടാം ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
അങ്ങനെ ഞാനും അമ്മയും മിണ്ടിപ്പറഞ്ഞിരിക്കുന്നതിനിടെ മഞ്ജുസിന്റെ കാർ ഗേറ്റ് കടന്നെത്തി . നാലഞ്ചു ദിവസത്തെ കോളേജ് ടൂർ കഴിഞ്ഞുള്ള വരവ് ആണ് ! ഹെഡ് ലൈറ്റിന്റെ വെളിച്ചം ഗേറ്റിനടുത്തെത്തിയപ്പോഴേ അത് മഞ്ജുവാണെന്നു അമ്മച്ചിയും ഉറപ്പിച്ചു .
“ആഹ്..മോള് വന്നെന്നു തോന്നണു ”
അമ്മ പറഞ്ഞു തീരും മുൻപേ കാർ വീട്ടുമുറ്റത്തെത്തി .
നേരം കളയാതെ തന്നെ കക്ഷി ഡോറും തുറന്നു പുറത്തിറങ്ങി . കൊണ്ട് പോയ ബാഗും ലഗേജും ഒന്നും എടുക്കാൻ നിക്കാതെ തന്നെ അവൾ എന്നെ നോക്കി ചിരിച്ചു ഡോർ അടച്ചു ലോക്ക് ചെയ്തു .
ഒരു കറുത്ത ടോപ്പും നീല ജീൻസും ആണ് വേഷം ! ടോപ്പിനു മീതെ ഒരു ജാക്കെറ്റ് ഉം അണിഞ്ഞിട്ടുണ്ട് ! കഴുത്തറ്റം വരെ സിബ്ബ് ഉണ്ടെങ്കിലും മഞ്ജു അത് പതിയോളമേ കയറ്റിയിട്ടിട്ടുള്ളു ! അതിനിടയിലൂടെ അവളുടെ വീർത്തു നിൽക്കുന്ന മാമ്പഴങ്ങൾ കാണാം . ഡെലിവറി കഴിഞ്ഞു കിടക്കുന്ന ടൈമിൽ അവള് ശരിക്കും സ്വല്പം തടിച്ചിരുന്നു . സ്വല്പം എടുപ്പ് കൂടിയതോടെ നല്ല സെക്സി ലുക്ക് ആയി .
പക്ഷെ മൂന്നു നാലാം മാസം കഴിഞ്ഞപ്പോ വർക്ക് ഔട്ട് ഒകെ ചെയ്തു തടിയൊക്കെ കുറച്ചു. എന്നാലും ഇപ്പോഴും മൊത്തത്തിൽ ആ പഴയ സ്ലിം ബ്യൂട്ടി ആയിട്ടില്ല .
“ഇത്ര വേഗം എത്തിയോ ?”
ഡോർ അടച്ചു ഉമ്മറത്തേക്ക് കയറുന്ന അവളെ നോക്കി ഞാൻ ആശ്ചര്യത്തോടെ തിരക്കി .
“നല്ല സ്പീടിൽ വിട്ടു…റോഡ് ഒക്കെ കാലിയല്ലേ..”
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു
പിന്നെ ഉമ്മറത്തേക്ക് കയറി .
“യാത്ര ഒകെ സുഖായില്ലേ മോളെ ?”
ഉമ്മറത്തേക്ക് കയറിയ മഞ്ജുസിന്റെ കൈപിടിച്ച് എന്റെ അമ്മച്ചി തിരക്കി .
“എന്ത് സുഖം അമ്മെ ..എനിക്കിവിടത്തെ കാര്യം ആലോചിച്ചിട്ട് ആകെ ടെൻഷൻ ആയിരുന്നു . ഞാൻ ആദ്യം ആയിട്ടല്ലേ പിള്ളേരെ വിട്ടു നിക്കുന്നത് ”
മഞ്ജുസ് ചെറിയ വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി . പിന്നെ കയ്യിൽ ഇരുന്ന റോസുമോളെയും നോക്കി ചിരിച്ചു കാണിച്ചു .
“എടി ..പൊന്നുസേ…അമ്മേടെ സ്വത്തു ഉറങ്ങീലെ ഡീ ..”
മഞ്ജുസ് അവളെ നോക്കി ചിണുങ്ങി .
അമ്മയെ കണ്ടതും പെണ്ണിനും ഒരു ഇളക്കം ഉണ്ട് .
“മ്മ്..പിന്നെ , നീ വല്ലോം കഴിച്ചോ മഞ്ജു ? ഇല്ലേൽ ഞാൻ ചോറെടുക്കാം ”
മാതാശ്രീ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .
“ഉണ്ടാവോ അതിനു ?”
മഞ്ജുസ് അമ്മയെ സംശയത്തോടെ നോക്കി .
“പോടീ പെണ്ണെ ..നിനക്കുള്ളതൊക്കെ ഇവിടെ മാറ്റിവെച്ചിട്ടുണ്ട്..”
അമ്മച്ചി ചിരിയോടെ പറഞ്ഞതും മഞ്ജുസും പുഞ്ചിരിച്ചു . അതോടെ അമ്മ അകത്തേക്ക് പോയി . ഞങ്ങൾക്ക് വേണ്ടി മനഃപൂർവം ഒഴിഞ്ഞു തന്നു എന്നും പറയാം !
അമ്മച്ചി പോയതോടെ മഞ്ജുസ് എന്റെ അടുത്തേക്ക് വന്നു . നല്ല വിയർപ്പ് മണം ഉണ്ടവൾക്ക് !
“ഡീ ..പൊന്നുസേ വാടി..”
എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു മഞ്ജു കുഞ്ഞിനു നേരെ കൈനീട്ടി . അതോടെ പെണ്ണ് എന്നെവിട്ടു അമ്മയുടെ അടുത്തേക്ക് ചാഞ്ഞു .
“വാ വാ വാ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളെ എന്നിൽ നിന്നും പറിച്ചെടുത്തു . പിന്നെ അതിനെ കൈകളിൽ വാരിയെടുത്ത് കവിളിലും നെറ്റിയിലും ചുണ്ടത്തുമൊക്കെ ചുംബിച്ചു .
