രതി ശലഭങ്ങൾ – 28 15അടിപൊളി 

ഞാൻ സംശയത്തോടെ അവളെ നോക്കി.

“പനി ഒകെ ഇപ്പോഴും ഉണ്ട്…ഞാൻ ഡോക്ടറെ കാണാൻ ഇറങ്ങാൻ നിക്കുവാരുന്നു ..നീ തട്ടുമ്പൊ ഞാൻ ഡ്രസ്സ് മാറ്റികൊണ്ടിരിക്കുവാ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“മ്മ്..എന്നിട്ട് കണ്ടാ കല്യാണത്തിന് ഇറങ്ങിയ പോലുണ്ടല്ലോ “

ഞാൻ അവളുടെ ഡ്രസിങ് കണ്ടു ചോദിച്ചു.

“മ്മ്..”

അവളൊന്നു അമർത്തി മൂളികൊണ്ട് എന്നെ മുഖം ഉയർത്തി കണ്ണുരുട്ടി നോക്കി. ഞാൻ ഒന്നും മിണ്ടാതെ അവളെ കടന്നു ഹാളിലേക്ക് നടന്നു..

“ഡാ ഡാ..നീ എങ്ങോട്ടാ ..”

അകത്തേക്ക് പോകുന്ന എന്റെ കയ്യിൽ പിടിച്ചു നിർത്തി മഞ്ജു തിരക്കി.

“അവിടെ നിക്കുന്നത് എന്തിനാ.ഇരുന്നു സംസാരിക്കാന്നെ”

ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു..മഞ്ജു കയ്യിൽ കടന്നു പിടിച്ചപ്പോൾ അവളുടെ കയ്യിന്റെ തണുപ്പ് ഞാൻ നന്നായി അനുഭവിച്ചറിഞ്ഞു…

“എന്തോന്ന് സംസാരിക്കാൻ ..ഞാൻ പറഞ്ഞില്ലേ എനിക്ക് പോണം “

മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“എന്ന ഞാനും വരാം “

ഞാൻ ചിരിയോടെ പറഞ്ഞു..

“ഡോക്റ്ററുടെ അടുത്തേക്കോ ?”

മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി..

“ആഹ് …”

ഞാൻ മൂളി…

“ഏയ് അതൊന്നും ശരി ആവില്ല …”

മഞ്ജു അപ്പോഴാണ് എന്റെ കയ്യിൽ അവൾ അകയറി പിടിച്ചിരുന്നത് ശ്രദ്ധിച്ചത്. അതുവരെയും പിടി വിട്ടിട്ടില്ലെന്നു ഓർത്തപ്പോൾ അവൾ എന്നെ ചെറിയ ജാള്യതയോടെ നോക്കി കൊണ്ട് കൈ വിട്ടു .

“അതൊക്കെ ആവും…”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് മഞ്ജുവിന്റെ നെറ്റിയിൽ തൊട്ടു നോക്കാനായി എന്റെ കൈ ഉയർത്തി . അത് എന്തിനാണെന്ന് മനസിലാകാത്തപോലെ മഞ്ജു പിന്നാക്കം മാറി..പിന്നെ എന്റെ കൈ അവൾ ഇടതു കൈകൊണ്ട് തടഞ്ഞു..ഞാൻ അവളെ കേറിപിടിക്കാൻ ശ്രമിച്ച പോലെ !

“മ്മ്..എന്താ ?”

അവൾ പുരികം ഉയർത്തി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..

“പനി ഉണ്ടോന്നു തൊട്ടു നോക്കാനാ ..അല്ലാതെ കേറി പിടിക്കാൻ ഒന്നുമല്ല “

ഞാൻ ദേഷ്യത്തോടെ പാഞ്ഞുകൊണ്ട് കൈ കുടഞ്ഞു അവളുടെ പിടുത്തം വിടുവിച്ച്.

“ഓ…അത് പറഞ്ഞ പോരെ ..ഇയാൾക്ക് ഇത്രേം സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല..ആരും പറഞ്ഞില്ല ഉണ്ണി ..”

മഞ്ജു കളിയാക്കി പറഞ്ഞുകൊണ്ട് ചിരിച്ചു .

പിന്നെ എന്റെ മുൻപിലേക്ക് നീങ്ങി കൈകെട്ടി നിന്നു..

“മ്മ്..തൊട്ടു നോക്ക്…”

അവൾ പതിയെ എന്റെ അടുത്ത് പറഞ്ഞു.

അവളുടെ വായിൽ നിന്നുള്ള ശ്വാസത്തിന് പോലും നല്ല ചൂട് ഉണ്ട് !

ഞാൻ കൈ ഉയർത്തി വിരലുകൾ ചേർത്ത് പിടിച്ചുകൊണ്ട് , അതിന്റെ പുറംഭാഗം കൊണ്ട് മഞ്ജുവിന്റെ നെറ്റിയിലേക്ക് ചേർത്തു..

“വേറെ എവിടേം തൊടാൻ നിക്കണ്ട കേട്ടല്ലോ…”

മഞ്ജു ഞാൻ കൈ ചേർക്കുമ്പോൾ ചിരിയോടെ പറഞ്ഞു.

“പക്ഷെ തൊടാൻ ആഗ്രഹം ഉള്ള പോലുണ്ടല്ലോ സംസാരം കേക്കുമ്പോ “

ഞാൻ ഒന്നു കൌണ്ടർ ചെയ്യാൻ ശ്രമിച്ചു..

“അയ്യാ …”

മഞ്ജു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..

ഞാൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി . കൈത്തണ്ടയിലെ തണുപ്പ് പോലല്ല . നെറ്റിയിൽ അത്യാവശ്യം ചൂട് ഉണ്ട് . എന്റെ കയ്യിലേക്ക് ആ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു .ഞാൻ കൈ സ്വല്പം കൂടി താഴ്ത്തി അവളുടെ നഗ്നമായ കഴുത്തിലേക്ക് ചേർത്ത്. അവിടെ നെറ്റിയിൽ ഉള്ളതിനേക്കാൾ ചൂട് ഉണ്ട്..

എന്റെ കൈ അവളിൽ പതിഞ്ഞപ്പോൾ അവളുടെ മുഖം കൂമ്പിയ താമര മൊട്ടു പോലെ ആയി..അവൾ കണ്ണടച്ച് നിന്നു .

“മ്മ്…അത്രക്കൊന്നുമില്ല “

ഞാൻ കൈ പിൻവലിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് മഞ്ജു കണ്ണ് തുറന്നത് .

“ആഹ്..ഇപ്പൊ ഭേദം ഉണ്ട്..എന്നാലും രണ്ടു ദിവസം കഴിഞ്ഞു ഒന്നുടെ ചെല്ലണമെന്ന് ഡോക്റ്റർ പറഞ്ഞതാ “

മഞ്ജു ഷാൾ നേരെ ഇട്ടുകൊണ്ട് പറഞ്ഞു..

ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നപ്പോൾ മഞ്ജു ഒന്ന് പിന്നാക്കം നീങ്ങി. സാധാരണ അവൾ അടുത്ത് നിൽക്കുമ്പോൾ ഉള്ള ഗന്ധം ഇപ്പോഴില്ല…

“മ്മ്..എന്താടാ ?”

മഞ്ജു എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..

“ഒന്നുമില്ല..എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ , ഞാനൊന്നും ചെയ്യാൻ പോണില്ല..’

അവളുടെ നോട്ടം ഇഷ്ടപെടാത്ത പോലെ ഭാവിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

“അല്ലെങ്കി നീ എന്ത് ചെയ്യാനാ ?”

Leave a Reply

Your email address will not be published. Required fields are marked *