മഞ്ജു എന്നെ ഒന്നാക്കിയ പോലെ നോക്കികൊണ്ട് തിരക്കി..
“ഓ…ഹ്..ഞാൻ പോവ്വാ ..”
ഞാൻ ദേഷ്യത്തോടെ അവിടെ നിന്നു മാറി പുറത്തേക്കു നടക്കാൻ തുടങ്ങിയതും മഞ്ജു എന്റെ കയ്യിൽ പിടിച്ചു ..
“നിക്ക് നിക്ക് ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ..നീ ചൂടാവല്ലേ ..”
മഞ്ജു എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
ഞാൻ അവളെ നോക്കി..
അവൾ കണ്ണടച്ച് കാണിച്ചു . എല്ലാം പറഞ്ഞു കോംപ്ലിമെൻറ് ആക്കി എന്ന പോലെ.
“ഇനി പറ..എന്താ കാര്യം ?”
മഞ്ജു എൻെറ കയ്യിലെ പിടി വിട്ടുകൊണ്ട് തിരക്കി ..
“ഒന്നുമില്ല..ചുമ്മാ …ഇന്ന് സ്പ്രേ ഒന്നും അടിച്ചില്ലേ ..മഞ്ജുസ് അടുത്ത് വരുമ്പോൾ ഉള്ള മണം ഇല്ലല്ലോ “
ഞാൻ ചിരിയോടെ തിരക്കി..
അവളും അതുകേട്ട് പുഞ്ചിരിച്ചു .
“ഹ് ഹ്ഹ …ഇല്ല ..അടിച്ചില്ല ..പിന്നെ അത് സ്പ്രേ അല്ല..ലോഷൻ ആണ് “
മഞ്ജു എന്റെ അറിവിലേക്കായി പറഞ്ഞു തന്നു ..
“മ്മ്…എന്തായാലും നല്ല സ്മെൽ ആണ് “
ഞാൻ ചിരിയോടെ പറഞ്ഞു..
“മ്മ്…”
മഞ്ജു മൂളി പിന്നെ ഇടം കയ്യിൽ കെട്ടിയ ലേഡീസ് വാച്ചിലേക്ക് നോക്കി.
“അയ്യോ ..നേരം പോയി…വാ വാ പുറത്തിറങ്ങ്..”
മഞ്ജു എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
“ഹാഹ്..എന്താ കാര്യം…”
ഞാൻ തിരക്കി..
“ഏഴുമണിക്ക് ഡോക്ടറുടെ വീട്ടിൽ എത്തണം ..നീ വിട്ടോ ഞാൻ പോവാ “
അകത്തെ ലൈറ്റ് അണച്ചുകൊണ്ട് മഞ്ജു എന്നെയും കൂട്ടി പുറത്തിറങ്ങി വാതിൽ അടച്ചു ലോക് ചെയ്തു .
“ഞാനും വരാം”
മഞ്ജു കുനിഞ്ഞു വാതിൽ ലോക് ചെയ്യുമ്പോൾ ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു. അവൾ പൊടുന്നനെ തിരിഞ്ഞു ..
“എന്തിനു ..അതൊന്നും വേണ്ട…”
മഞ്ജു എന്നെ നിരുത്സാഹപ്പെടുത്തി.
“വേണം…അത്ര നേരം മഞ്ജുസിന്റെ കൂടെ ഇരിക്കാലോ “
ഞാൻ നമ്പർ ഇട്ടു.
“മ്മ്..മ്മ്…സോപ്പൊക്കെ കയ്യില് വെച്ച മതി ..വരുന്നേല് കുഴപ്പമില്ല ..ഇമ്മാതിരി ചീഞ്ഞ ഡയലോഗ് ഒന്നും വേണ്ട ‘
മഞ്ജു എന്നെ നോക്കി ചരിച്ചുകൊണ്ട് പറഞ്ഞു..
“അത്രക്ക് ബോറാ?”
ഞാൻ ചോദിച്ചു..
“മ്മ്…നല്ല ബോറാ ..ഞാൻ കോളേജിൽ പഠിക്കുമ്പോ ഇതിനേക്കാൾ നല്ല ഒലിപ്പിക്കൽ കേട്ടിട്ടുള്ളതാ..”
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. സ്റ്റെപ്പിൽ നിന്നു അവളുടെ ചപ്പൽ എടുത്തിട്ട് അവൾ കാറിനടുത്തേക്ക് നടന്നു .അത്യാവശ്യം സ്പീഡിൽ ആണ് നടത്തം .
“നടത്തം കണ്ട പനി ഉണ്ടെന്നു തോന്നില്ലല്ലോ ?”
ഞാനും പിന്നാലെ ഇറങ്ങി കൊണ്ട് ചോദിച്ചു .
“പിന്നെന്തു തോന്നും ?”
അവൾ നടക്കുന്നതിനിടെ താനെ എന്നെ നോക്കാതെ ചോദിച്ചു.
“അല്ല ഈ സ്പീഡിൽ നടക്കുവാണേൽ മഞ്ജുസിനു കാറ് വേണ്ടല്ലോ “
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു. ആ തമാശ ഏറ്റില്ലെന്നു തോന്നുന്നു .
അവൾ ഒന്നും മിണ്ടാതെ ഡോർ ഒകെ അൺ ലോക് ചെയ്തു. കി കി കി …ശബ്ദം അവിടെ ഒന്ന് മുഴങ്ങി . പിന്നെ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നുകൊണ്ട് അവളെന്നെ നോക്കി ..
“നീ വരുന്നോ ?”
അവളെന്നെ നോക്കി ചോദിച്ചു..കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ ഓടി പാഞ്ഞു കാറിനടുത്തേക്ക് എത്തി.
“പറ്റിക്കൽസ് അല്ലാലോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“അല്ല…”
അവൾ ചിരിയോടെ പറഞ്ഞു..
ഞാൻ മുൻസീറ്റിലേക്ക് കേറാൻ തുടങ്ങിയപ്പോൾ മഞ്ജു വിലക്കി..
“അതെ അതെ..പൊറകില്..ബേക്കില് ഇരുന്ന മതി ..നിന്നെ അത്ര വിശ്വാസം പോരാ “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഓ..എന്ന വരുന്നില്ല..ഇയാളൊറ്റക്ക് ഒണ്ടാക്കിക്കോ “
ഞാൻ ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചുകൊണ്ട് പറഞ്ഞു..
“ഡാ ഡാ..എന്റെ വണ്ടി “
മഞ്ജു മുഖം വാടിക്കൊണ്ട് എന്നെ നോക്കി ..
“വണ്ടി അല്ല..അണ്ടി …”
ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ മഞ്ജു ചിരിച്ചു .
“ഡാ ഡാ..ഒരു പണി കഴിഞ്ഞു ഇപ്പൊ തിരിച്ചിറക്കിയതേ ഉള്ളു ..പൈസ എത്രയാ പോയെന്നു അറിയോ “
മഞ്ജു പറഞ്ഞു..
“ഓ..പൂത്ത കാശ് ഉണ്ടല്ലോ പിന്നെന്താ “
ഞാൻ ദേഷ്യം വിടാതെ പറഞ്ഞു..
“ആ അത് മാത്രേ ഉള്ളു ഇപ്പൊ “
മഞ്ജു സ്വല്പം നിരാശയോടെ പറഞ്ഞു എന്നെ നോക്കാതെ മുഖം തിരിച്ചു ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കി .പിന്നെ ഷാളുകൊണ്ട് കണ്ണ് തുടക്കുന്ന പോലെ ഭാവിച്ചു. എനിക്ക് പെട്ടെന്നൊരു വല്ലായ്മ തോന്നി..മഞ്ജുസ് പാവം ആണ്..ഞാൻ ഇടകിടെക് ചൂട് ആയിട്ടും അവളെന്നോട് അങ്ങനെ ഒന്നും മറുത്തു പറഞ്ഞിട്ടില്ല. അതെന്നോട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ !
