രതി ശലഭങ്ങൾ – 28 15അടിപൊളി 

“ഡ്രൈവിംഗ് പഠിച്ചിട്ട് ഒരുപാടായോ ?”

ഞാൻ സംശയത്തോടെ തിരക്കി..

“മ്മ്…പത്താം ക്‌ളാസ്സ് ലു പഠിക്കുമ്പോ അച്ഛൻ പഠിപ്പിച്ചതാ..പുള്ളിക്കൊരു ജീപ്പ് ഉണ്ടായിരുന്നു അന്ന് “

മഞ്ജു അച്ഛനെ ഓർത്തുകൊണ്ട് പറഞ്ഞു..

“ആഹാ…അച്ഛൻ നല്ല കമ്പനി ആണോ ?”

“മ്മ്.എനിക്ക് എല്ലാ ഫ്രീഡവും തന്നിട്ടുണ്ട് ..പക്ഷെ കല്യാണ കാര്യത്തിലുമാത്രം അച്ഛന്റെ ഡിസിഷൻ ഒന്ന് തെറ്റി..ആ വിഷമം ഇപ്പോഴും ഉള്ളിലുണ്ട്..എന്റെയടുത്തു ഒന്നും കാണിക്കാറില്ലെന്നു മാത്രം, സത്യം പറഞ്ഞ ഞാനിവിടെ ഒറ്റയ്ക്ക് നിക്കുന്നത് തന്നെ മൂപ്പർക്ക് ഇഷ്ടമല്ല .. “

മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു.

“ഹസ്ബൻഡ് പിന്നെ വന്നോ ?”

ഞാൻ മടിച്ചു മടിച്ചു തിരക്കി..

“നിനക്കിപ്പോ എന്തിനാ അതൊക്കെ അറിഞ്ഞിട്ട് ?”

മഞ്ജു എന്നെ ചെരിഞ്ഞു നോക്കി .

“അല്ല..അന്ന് അടി ഒകെ ആയി പോയതല്ലേ…”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു..

അപ്പോഴേക്കും കാർ മെയിൻ റോട്ടിലേക്കു കയറി. അല്പം തിരക്കുള്ള വഴിയാണ് . മഞ്ജു ഹോൺ മുഴക്കിക്കൊണ്ട് വണ്ടി മുന്നോട്ട് നേരിയ സ്പീഡിൽ വിട്ടു..

“മ്മ്..അയാൾ ഇനി വരത്തൊന്നുമില്ല..അച്ഛൻ നേരിട്ട് പോയി ഒന്ന് പൊട്ടിച്ചെന്ന പറഞ്ഞത് ..പിന്നെ അച്ഛന് പോലീസിലോക്കെ ഒരുപാട് ഫ്രെണ്ട്സ് ഉണ്ട്…”

മഞ്ജു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“മാര്യേജ് കഴിഞ്ഞിട് ഒരുപാടായോ ?”

“3 ഇയർ ആവുന്നു …എനിക്ക് 25 ആയപ്പോഴേക്കും മൂത്ത് നരച്ച പോലെ ആയിരുന്നു വീട്ടുകാരുടെ കാര്യം , ഇനി ഇങ്ങനെ വിടാൻ പറ്റില്ല…ഇങ്ങനെ കളിച്ചും പഠിച്ചും മാത്രം നടന്ന പോരാ ..അങ്ങനെ അങ്ങനെ ..”

മഞ്ജു ശാന്തമായി പറഞ്ഞു .

“മ്മ്…”

ഞാൻ ഒന്നമർത്തി മൂളി .

“എന്നിട്ട് ?’

ഞാൻ വീണ്ടും ചോദിച്ചപ്പോൾ മഞ്ജു വണ്ടി ഒരു പോക്കെറ്റ് റോഡിലേക്ക് ടേൺ ചെയ്തു കയറ്റിക്കൊണ്ടു ഓരം ചേർത്തു നിർത്തി .

“എന്നിട്ട് ഒന്നുമില്ല..നീ ഇറങ് “

മഞ്ജു പറഞ്ഞുകൊണ്ട് സീറ്റ് ബെൽറ്റ് ഊരി.

“എന്തിനാ ?”

ഞാൻ ചോദിച്ചു..

“അങ്ങോട്ടെറങ്ങേടാ..സ്ഥലം എത്തി “

മഞ്ജു ശുണ്ഠി എടുത്തു പറഞ്ഞു.

രത്നാകരൻ ഡോക്ട്ടർ / അയാളുടെ സ്ഥാന മാനങ്ങളൂം അടങ്ങിയ ഒരു ബോർഡ് വീടിനു മുൻപിൽ ഉണ്ട്. ടൗണിലെ സ്വകാര്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ പ്രധാനി ! മധ്യ വയസ്കന് ആണ് ! വീട്ടിൽ വൈകീട്ട് ആറു മാണി മുതൽ ഒൻപതു വരെ പരിശോധന ഉണ്ട്. മഞ്ജു വണ്ടിയുടെ ഡാഷ്ബോർഡ് തുറന്നു , അതിൽ വെച്ചിരുന്ന പ്രിസ്‌ക്രിപ്‌ഷൻ ലിസ്റ്റും പേഴ്‌സും എടുത്തുകൊണ്ടിറങ്ങി.

ഞാനും പിന്നാലെ ഇറങ്ങി . വലിയവീടിനു ഓരം ചേർന്ന് തന്നെ ഔട്ട് ഹൌസ് ഉണ്ടാക്കിയിട്ടുണ്ട് .അതിലാണ് പരിശോധന . അവിടെ മുൻപിലുള്ള മരത്തിന്റെ ചാരി ഇരിക്കാവുന്ന തരത്തിലുള്ള ബെഞ്ചിൽ മൂന്നു നാല് പേരുണ്ട് . അവരുടെ കൂടെ കഴിഞ്ഞു വേണം ഞങ്ങൾക്ക് കയറാൻ .

ഞാനും മഞ്ജുവും അടുത്തടുത്തായി ഇരുന്നു . അവിടെ ഇരുന്ന പ്രായം ചെന്ന ഒരു ചേട്ടനും ചേച്ചിയും ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളും തിരിച്ചു ചിരിച്ചു കാണിച്ചു . വേറെയും ഒന്ന് രണ്ടു പേര് കൂടി ഉണ്ട്. ഒരു ചെറിയ കുട്ടിയുമായി വന്ന ദമ്പതികളും വേറെ ഒരു ചേച്ചിയും മകനും എല്ലാം അതിൽ പെടും.

നിശബ്ദത പാലിക്കുക എന്ന് ബോർഡ് ഒകെ എഴുതി തൂക്കിയതുകൊണ്ടോ എന്തോ ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ മഞ്ജുവിനോട് ചേർന്നിരുന്നു..പിന്നെ സ്വകാര്യം പറയും പോലെ പറഞ്ഞു..

“വരണ്ടായിരുന്നു “

അവളെന്നെ ചെരിഞ്ഞു നോക്കി..

“അതല്ലേ ഞാൻ നിന്നോട് മര്യാദക്കു പറഞ്ഞത് “

അവൾ അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…ഇനി പറഞ്ഞിട്ട് കാര്യമില്ല..”

ഞാൻ പതിയെ പറഞ്ഞു.

“ഇതാരാ മോളെ ..?”

ഞങ്ങളുടെ കുശു കുശുക്കൽ കണ്ടിട്ട് അടുത്തിരുന്ന ചേച്ചി തിരക്കി.

“ഏഹ്..എന്താ ചേച്ചി “

മഞ്ജു അവരുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..

“ഇതാരാ കൂടെ ..അനിയൻ ആണോ ?”

ആ ചേച്ചി എന്നെ നോക്കികൊണ്ട് തിരക്കി.

“ആഹ്…ആ ചെറിയ ബ്രദർ ആണ് “

മഞ്ജു എന്നെ നോക്കി കണ്ണടിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതിഷ്ടപ്പെടാത്ത പോലെ അവളുടെ കയ്യിൽ അറിയാത്ത ഭാവത്തിൽ പിച്ചി.

Leave a Reply

Your email address will not be published. Required fields are marked *