“ആഹ്,,”
മഞ്ജു ഒന്ന് പിടഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കി. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ.
ആ ചേച്ചിക്ക് അതോടെ സമാധാനം ആയെന്നു തോന്നുന്നു .പിന്നെ ഒന്നും ചോദിച്ചില്ല. ഞങ്ങളെ കണ്ടാൽ അത്ര പ്രായ വ്യത്യാസം ഒന്നും തോന്നില്ലല്ലോ..പിന്നെന്താ ഇവർക്കൊക്കെ ഓരോ സംശയം.
പത്തിരുപതു മിനുട്ട് ഞങ്ങൾക്ക് അക്ഷമരായി കാത്തിരിക്കേണ്ടി വന്നു. അതിനു ശേഷമാണ് ഡോക്റ്ററെ കാണാൻ സാധിച്ചത് .
ഞങ്ങളുടെ ഊഴം ആയപ്പോൾ മഞ്ജുവിന് പിന്നാലെ ഞാനും അകത്തേക്ക് കയറാൻ ഭാവിച്ചു.
“വേണ്ട വേണ്ട..നീ വരണ്ട…അകത്തുള്ള ആള് എന്റെ അച്ഛന്റെ ഫ്രണ്ടാ..നീ അനിയൻ ആണെന്ന് പറഞ്ഞാൽ അങ്ങേരെന്റെ അച്ഛനെ തെറ്റിദ്ധരിക്കും “
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ പുറത്തു നിർത്തികൊണ്ട് അകത്തേക്ക് കയറിപ്പോയി.
അഞ്ചു മിനുട്ട് കഴിഞ്ഞു അവൾ തിരിച്ചു വന്നു . ഞാനാ സമയം കൊണ്ട് തിരിച്ചു കാറിനടുത്ത് വന്നു നിൽപ്പുണ്ടായിരുന്നു .
“പോവാം “
മഞ്ജു കുണുങ്ങി കുണുങ്ങി നടന്നു വന്നുകൊണ്ട് എന്നോടായി പറഞ്ഞു.
“മ്മ്..”
ഞാൻ മൂളി..
മഞ്ജു ഫ്രണ്ട് ഡോർ തുറന്നു കാത്തിരി. അപ്പുറത്തെ വശത്തെ ഡോർ തുറന്നു ഞാനും കയറി.
“നിനക്കു ഡ്രൈവിംഗ് അറിയോ ?”
മഞ്ജു സീറ്റിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
“കുറച്ചു..”
ഞാൻ പറഞ്ഞു..
“അതെന്താ കുറച്ചു…ബാക്കി എവിടെ പോയി ?”
മഞ്ജു ചിരിയോടെ തിരക്കിക്കൊണ്ട് സീറ്റ് ബെൽറ്റ് എടുത്തിട്ടു.
“അത്ര പ്രാക്ടീസ് ആയിട്ടില്ല..എന്ന് വെച്ചാ ലോങ്ങ് ഡ്രൈവ് ഒന്നും പോയിട്ടില്ലെന്ന് “
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“മ്മ്…വണ്ടിക്കു ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞോ..ഞാൻ തരാം “
മഞ്ജു ചിരിയോടെ പറഞ്ഞു.
“മ്മ്…നേരാണോ ?”
ഞാൻ അതിശയത്തോടെ അവളെ നോക്കി.
“ആഹ്…വേണെങ്കി പറഞ്ഞ മതി.നമുക്ക് ആലോചിക്കാം..പക്ഷെ കൊണ്ട് പോണ രൂപത്തിൽ തിരിച്ചു എത്തിക്കണം “
അവൾ പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു . വണ്ടി തിരിക്കാനുള്ള സ്ഥലം അവൾ മുൻപിൽ കണ്ടു വെച്ചിരുന്നു . അവിടെക്കെടുത്ത് വണ്ടി തിരിച്ചു വീണ്ടും വന്ന വഴിയേ തിരികെ വിട്ടു !
“ഡോക്ടർ എന്ത് പറഞ്ഞു ?”
ഞാൻ തിരക്കി..
“കുഴപ്പം ഒന്നുമില്ല..രണ്ടു ദിവസം കൂടി മെഡിസിൻ കണ്ടിന്യു ചെയ്യണമെന്ന് “
മഞ്ജു ഒന്ന് ചുമച്ചുകൊണ്ട് പറഞ്ഞു .
“മ്മ്..”
ഞാൻ മൂളി.
പോകും വഴിക്കു മഞ്ജു ടൗണിൽ ഒരു മെഡിക്കൽ സ്റൊരന് മുൻപിൽ വണ്ടി നിർത്തി. ഞായറാഴ്ച ആയതുകൊണ്ട് അധികം കടകൾ ഒന്നുമില്ല . മരുന്ന് വാങ്ങാൻ ആകുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് ഞാൻ ഇറങ്ങാമെന്നു കരുതി.
“ലിസ്റ്റ് താ..ഞാൻ പോയി വാങ്ങാം “
മഞ്ജു കാര് നിർത്തിയപ്പോൾ ഞാൻ പറഞ്ഞു..
“വേണ്ട..നീ ഇവിടിരുന്ന മതി..”
മഞ്ജു അതും പറഞ്ഞു സീറ്റ് ബെൽറ്റ് വേർപെടുത്തി. പുറത്തേക്കിറങ്ങി. ഡോറിന്റെ സൈഡിലുള്ള ഗ്യാപ്പിൽ ലിസ്റ്റും പേഴ്സും അവൾ വെച്ചത് എടുത്തുകൊണ്ട് ആണ് പോയത്.
പെട്ടെന്ന് തന്നെ എല്ലാം വാങ്ങി അവൾ തിരിച്ചെത്തി. പാഡ് ഉം കൂട്ടത്തിൽ ഉണ്ടായിരുന്നു . അത് പൊതിഞ്ഞു കെട്ടിയതു കാരണം എനിക്ക് മനസിലായില്ല .
“ഇതെന്താ ഇത്ര വല്യ മരുന്ന് “
ഞാൻ അവളുടെ കയ്യിലെ പൊതിയുടെ വലിപ്പം കണ്ടു തിരക്കി.
“ഇത് മരുന്നല്ല പൊട്ടാ ..”
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് കയറി ഇരുന്നു .എന്നിട്ട് ആ പൊതിയും ലിസ്റ്റും പേഴ്‌സും എല്ലാം കൂടി ഡാഷ് ബോർഡ് തുറന്നു ഉള്ളിലേക്ക് തിരുകി വെച്ചു.
പിന്നെ സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് വണ്ടി മുന്നോട്ടെടുത്തുകൊണ്ട് ഇടം കൈകൊണ്ട് അടിവയറ്റിൽ അമർത്തി ..
“എന്താ മഞ്ജുസേ ?”
ഞാൻ ചോദിച്ചു..
“ഒന്നുമില്ല..ചെറിയ വയറു വേദന “
അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.പിന്നെ കൈ വയറ്റിൽ നിന്നും മാറ്റി ഗിയർ ഷിഫ്റ്റ് ചെയ്തു .
“അതൂടെ പറയാരുന്നില്ലേ?”
ഞാൻ തിരക്കി..
“ഇത് ഡോക്ടറെ കാണിക്കാനുള്ള വയറു വേദന അല്ല പൊട്ടാ ..ഇടക്കിടക്ക് ഉണ്ടാവുന്നതാ”
അവൾ എന്നെ നോക്കി കണ്ണുരുട്ടി പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം കത്തിയത്.
