ഞാൻ പെട്ടെന്ന് അവൾക്കരികിലേക്കു നടന്നു നീങ്ങി..ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൾ പെട്ടെന്ന് കണ്ണുതുടച്ചുകൊണ്ട് മുഖത്ത് ചിരി വരുത്തി..
“മഞ്ജുസ് കരഞ്ഞോ ?”
ഞാൻ അവളെ ഒരു വല്ലായ്മയോടെ നോക്കി ..
“ഏയ് എന്തിനു ?”
അവൾ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു..
“അല്ല…കണ്ണ് കലങ്ങിയിട്ടുണ്ടല്ലോ ..”
ഞാൻ അവളെ സൂക്ഷിച്ചു നോക്കി..മഞ്ജു പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു.
“ഏയ്..നിനക്കു തോന്നീതാവും …”
മഞ്ജു അതും പറഞ്ഞുകൊണ്ട് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഞാൻ പെട്ടെന്ന് ഓടിപിടിച്ചു അപ്പുറത്തെ സൈഡിലോട്ടു ചെന്ന് വാതിൽ തുറന്നു കയറി ഇരുന്നു..മഞ്ജു ഇരു കയ്യും സ്റ്റീയറിങ്ങിലേക്കു നീട്ടി പിടിച്ചുകൊണ്ട് എന്നെ നോക്കി.
“അല്ല…ഉണ്ട്..ഞാൻ കാരണം ആണോ ?”
ഞാൻ വിഷമത്തോടെ നിർത്തിയിടത്തു നിന്നും തുടങ്ങികൊണ്ട് ചോദിച്ചു..
“ഏയ്..അല്ല…നീ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. പക്ഷെ കുറെ സ്വത്തും പണവും ഉണ്ടായിട്ടൊന്നും കാര്യമില്ലെടാ .ലൈഫിൽ സന്തോഷം വേണം, പൈസ കൊടുത്താൽ അതൊന്നും കിട്ടില്ല .”
മഞ്ജു ചിരിയോടെ പറഞ്ഞു..
ഏതോ സിനിമയിലെ മെലോഡ്രാമ സീൻ ആണ് എനിക്ക് അപ്പോൾ ഓര്മ വന്നതെങ്കിലും മഞ്ജുസിന്റെ ലൈഫ് അകെ കൂടി കോഞ്ഞാട്ട ആയി കിടക്കുന്നതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു . പുള്ളിക്കാരി സ്വല്പം ഇമോഷണൽ ആകുന്നുണ്ടോ എന്നെനിക്കു തോന്നാതെ ഇരുന്നില്ല..
“സോറി …”
ഞാൻ പതിയെ പറഞ്ഞു അവളെ നോക്കി..
“ഏയ് നീ ഒന്നും വിചാരിക്കണ്ട ..സത്യം പറഞ്ഞ നിന്നെ കണ്ടതിൽ പിന്നെയാ ഞാൻ ഒന്ന് ചിരിച്ചു കളിയ്ക്കാൻ തുടങ്ങിയത് …അതോണ്ടല്ലേ നിന്നെ ഞാൻ ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നെ “
മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവുമൊക്കെ ഒപ്പം മനസ്സിൽ വിരിഞ്ഞു..ലഡ്ഡുവും ജിലേബിയുമൊക്കെ മാറി മാറി പൊട്ടി !
ജൂമ്പലക്ക ജൂമ്പലക്ക ജൂമ്പാല ജൂമ്പ ലെ…
ജൂമ്പലക്ക ജൂമ്പലക്ക ജൂമ്പാല ജൂമ്പ ലെ ..
എന്ന് മനസു കിടന്നു ചാടി തുള്ളി …
“ഇങ്ങനെ കൊണ്ട് നടപ്പു മാത്രേ ഉള്ളോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“ഡാ ഡാ ..നിനക്ക് ഈ ഒറ്റ വിചാരമേ ഉള്ളോ ..ആദ്യം നന്നായി ബിഹേവ് ചെയ്യാൻ പഠിക്ക്..നിന്റെ ഐ കോൺടാക്ട് ഒക്കെ വേണ്ടാത്ത സ്ഥലത്താ..നിനക്ക് മനസിലാകാഞ്ഞിട്ട അത് ..”
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
ഞാനവളെ സംശയത്തോടെ നോക്കി..
അത്രക് മോശം സ്വാഭാവം സെർട്ടിഫിക്കറ്റ് ആണോ എനിക്ക് ടീച്ചേഴ്സിന്റെ ഇടയിൽ ! സബാഷ് !
“ചുമ്മാ തള്ളാതെ മഞ്ജുസേ..”
ഞാനവളെ നോക്കി ചിരിച്ചു.
അവൾ പെട്ടെന്ന് സീറ്റ് ബെൽറ്റ് എടുത്തിട്ടുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് മുന്നോട്ടെടുത്തു.
“തള്ളിയതൊന്നും അല്ല ..മുഖത്ത് നോക്കി സംസാരിക്കാൻ പഠിക്ക് ആദ്യം . “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാൻ വീണ്ടും ആലോചിച്ചു നോക്കി . ചിലപ്പോ ശരി ആകും . ഒരു കിടു പീസിനെ കണ്ട ആദ്യം നോക്കുന്നത് ഡിക്കിയും ഡോറും ഒക്കെ ആണ് ! നമ്മളെ അവര് ശര്ധിക്കുന്നുണ്ടോ എന്ന് നോക്കാറുമില്ലല്ലോ . വെറുതെ അല്ല ബീനേച്ചിയും വിനീതയുമൊക്കെ എന്നെത്തന്നെ ചാക്കിട്ടു പിടിച്ചത് !
“ഡാ..ആ ഗ്ലാസ് താഴ്ത്തി വെച്ചോ…എ.സി ഇട്ട എനിക്ക് ഉള്ളു കുടയും “
മഞ്ജു പനിയുടെ ലാഞ്ചന വെച്ച് പറഞ്ഞപ്പോൾ ഞാൻ സൈഡ് ഗ്ലാസ് താഴ്ത്തി വെച്ചു.
“മിസ്സിന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളെ..ഞാനിതു വരെ അത് ചോദിച്ചില്ല “
എന്തോ പെട്ടെന്ന് ഒത്ത പോലെ തിരക്കി ഞാനവളെ നോക്കി ..
“അച്ഛൻ ..അമ്മ പിന്നെ ഒരു മുത്തശ്ശി “
മഞ്ജു നിർത്തി നിർത്തി പറഞു…
“അച്ഛനെന്താ ചെയ്യുന്നേ ?”
ഞാൻ തിരക്കി
“ബിൽഡർ ആണ് ..എന്തെ ?”
മഞ്ജു എന്നെ നോക്കി..
“ഒന്നുമില്ല..ചുമ്മാ ചോദിച്ചതാ ..ബ്രദർസ് ഒന്നുമില്ലേ ?”
ഞാൻ വീണ്ടും ചോദിച്ചു.
“ഇല്ല…”
മഞ്ജു ഭാവ വ്യത്യസം ഒന്നുമില്ലാതെ പറഞ്ഞു.
“ഭാഗ്യം…”
ഞാൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
മഞ്ജു അത് കേട്ടെന്നോണം പതിയെ ചിരിച്ചു.
മഞ്ജു നേരെ ശ്രദ്ധിച്ചു കൊണ്ട് തന്നെ ആണ് സംസാരം അത്രയും . അസ്സലായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട് . ഗിയർ ഒകെ മാറ്റി ഇടുന്നതു പോലും അറിയുന്നില്ല..അത്ര ഫ്ലോ ഉണ്ട് !
