രമിതയും ഗോകുലും Likeഅടിപൊളി  

“നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ… അവൾ എന്റെ പെങ്ങളെ പോലെയാ… പാവം ”

“ആരെ പോലെ ആയാലും എന്റെ മോനുനെ തൊടണ്ട.. ഇത് എന്റെ മോനു ആണ്… എന്റെ മോനുനെ ഞാനും മാത്രം തൊട്ടാൽ മതി.. ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ കൊല്ലും ഞാൻ ”

അതും പറഞ്ഞു അവൾ കടിച്ചിടത്തു അവൾ ഉമ്മവച്ചു…. അവൾ പിന്നെയും അവിടെ തലവച്ചു കിടന്നു.. നോക്കുമ്പോൾ എന്റെ നെഞ്ച് നനയുന്നു… ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു..

“നീ എന്തിനാ മാളു കരയുന്നെ…. ”

“സോറി.. ഞാൻ ദേഷ്യം കൊണ്ട് കടിച്ചതാ.. എന്റെ മോനുനു വേദനിച്ചോ.. സോറി.. അവൾ വന്നു അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിച്ചില്ല.. നീ എന്റെ മാത്രം ആണ് ”

അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ പിന്നെയും വരിഞ്ഞു മുറുകി.. എന്റെ പെണ്ണിന്റ സ്നേഹം കണ്ടു എന്റെയും കണ്ണ് നിറഞ്ഞു… അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നു..

അവിടെ നിന്നു ഞങ്ങൾ ഒരു ആഴ്ച കൊടൈക്കനാൽ പോയി അടിച്ചു പൊളിച്ചു… അവളും അത് നല്ല രീതിയിൽ എൻജോയ് ചെയ്തു.. ഒരു ചെറിയ ഹണിമൂൺ പോലെ.. അവളുടെ ആഗ്രഹം കുഞ്ഞൊക്കെ ആയിട്ട് പരിസ് പോണം എന്നാണ്.. എല്ലാരും ആയിട്ട്…. അതു സാധിച്ചു കൊടുക്കും എന്നു ഞാൻ അവൾക്കു ഉറപ്പു കൊടുത്തു….

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

അങ്ങനെ അടുത്ത മാസ്സം ആദ്യത്തോടെ ഞാനും മാളുവും ജോലിക്ക് കയറി.. ഞാൻ അവിടെ മാനേജർ ആയും അവൾ അക്കൗണ്ടന്റ് ആയും.. ഞങ്ങളുടെ വീട്ടിൽ നിന്നു അടുത്ത് തന്നെ ആണ് ഓഫീസ് അതുകൊണ്ട് എന്നും പോയി വരാൻ കഴിയും.. ഞാനും അവളും ഒരുമിച്ചു തന്നെ ആണ് പോയിരുന്നത്..
അങ്ങനെ ജീവിതത്തിലെ ദിവസ്സങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു….. എല്ലാവരും ഹാപ്പി ആയി തന്നെ പോയി…

ജീവിതത്തിലെ 6 മാസത്തിനു ശേഷം ഒരുദിവസം.. എന്നും രാവിലേ ഉള്ള പതിവ് കിട്ടാതെ ആണ് ഞാൻ അന്ന് ഉറക്കം എണീറ്റത്തു.. മാളു അപ്പോഴും സുഖ ഉറക്കം ആയിരുന്നു.. അവളെ നോക്കിയപ്പോൾ എനിക്കു വാത്സല്യം തോന്നി.. ഒരു കൊച്ചു കുട്ടി ഉറങ്ങും പോലെ ക്യൂട്ട് ആയിരുന്നു അവളുടെ ഉറക്കം.. ഞാൻ അവളെ ഉണർത്താതെ തന്നെ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു..

ഞാൻ നേരെ എണിറ്റു പോയി ഫ്രഷ് ആയി വന്നു. അപ്പോഴും മാളു ഉറക്കം തന്നെ ആയിരുന്നു..

“മാളു…. മാളു.. എനിക്കു സമയം ആയി പെണ്ണെ എനിക്കു..” ഒരുപാട് നേരം വിളിച്ചപ്പോൾ അവസാനം പെണ്ണ് എണിറ്റു.. ഉറക്കം മാറാതെ എന്നെ നോക്കി..

“മോനു ഇന്ന് പോണോ.. എനിക്കു എന്തോ സുഖം ഇല്ലാത്ത പോലെ….. നമുക്ക് കുറച്ചു കൂടി കെട്ടിപിടിച്ചു കിടന്നാലോ ”

അവൾ എന്നെ നോക്കി ചോദിച്ചു.. എന്നിട്ട് കൈ നീട്ടി..

“അയ്യെടി മോളെ… ഇന്ന് നടക്കുല… ഇന്ന് വരുൺ രാവിലെ ഡോക്യുമെന്റ് നോക്കാൻ വരും.. അതുകൊണ്ട് പോയെ പറ്റു.. മാളു വേണേ ലീവ് ആക്കിക്കോ ”

അവസാനം അവളോട്‌ പറഞ്ഞു അവളെ അവിടെ തന്നെ കിടത്തി.. ഞാൻ ഡ്രസ്സ്‌ ചെയ്തു.. കണ്ണാടിയിലൂടെ നോക്കുമ്പോൾ അവൾ എന്നെയും നോക്കി കിടക്കുന്നു.. ഞാൻ ഡ്രസ്സ്‌ എല്ലാം ചെയ്ത് അവളുടെ അടുത്ത് പോയി അവളെ വലിച്ചു എഴുന്നേൽപ്പിച്ചു.. സ്ഥിരം ഉള്ള ഉമ്മ പരസ്പരം കൊടുത്തു.. എന്നാൽ അവൾ എന്നെ വിടാതെ ഇറുക്കി പിടിച്ചു തന്നെ വച്ചിരുന്നു….

“വിടു പെണ്ണെ… എനിക്കു പോണ്ടേ?”

“മോനു ഇന്ന് പോണ്ട… എന്റെ കൂടെ ഇരിക്ക്….. മാളുവിന്‌ വയ്യാത്തോണ്ടല്ലേ…. പ്ലീസ് ”

അവൾ എന്നെ വിടാതെ കൊഞ്ചി കൊണ്ടിരിക്കുന്നു….

“നിനക്ക് അറിയാവുന്നതു അല്ലേ മാളു… ഇന്ന് പോയെ പറ്റു.. ഞാൻ ഇന്ന് നേരത്തെ വരാം..”

ഞാൻ അതും പറഞ്ഞു അവളെ വിടുവിക്കാൻ നോക്കി.. എന്നാൽ അവളുടെ മുഖം തെളിഞ്ഞില്ല.. അവൾ മുഖവും കെട്ടിപിടിച്ചു നിന്നു.. അവൾക്കു നല്ല ക്ഷീണം ഉണ്ട്.. എന്നാൽ എനിക്കു പോകാതെ ഇരിക്കൻ പറ്റില്ല.. അവസാനം മനസ്സില്ല മനസ്സോടെ ഞാൻ പോകാൻ ഇറങ്ങി.. മാളു എന്നോട് പിണക്കം കാട്ടി പിന്നെയും പോയി കിടന്നു..
ഞാൻ നേരെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു ഓഫീസിൽ പോയി.. പോകുമ്പോൾ എല്ലാം മാളുവിന്റ മുഖം ആണ് മനസ്സിൽ വന്നത്..

Leave a Reply

Your email address will not be published. Required fields are marked *