“എടി മതി… നിന്റെ കല്യാണം ഒന്നും അല്ലല്ലോ. അല്ലേലും ഒരുങ്ങാതെ തന്നെ എന്റെ മാളു സുന്ദരി അല്ലേ….. പിന്നെ എന്താ ”
അവസാനം അവൾ ഒരുവിധം ഒരുങ്ങി ഇറങ്ങി.. ഒരു ചുവന്ന ഫ്രോക്ക് ആണ് അവൾ ഇട്ടതു… വയർ നന്നായി വീർത്തു നിൽക്കുന്നു.. അത് കാണാൻ തന്നെ ഭംഗി ആണ്.. ഞാൻ അവൾക്കു മാച്ച് ആയി ചുവന്ന ഷർട്ടും വൈയ്റ്റ് പാന്റും ആണ്.. എന്നും എവിടേലും പോകുന്നതിനു മുൻപ് ഒരു ഉമ്മ വൈപ്പു ഉണ്ട്.. അതുപോലെ തന്നെ ചുണ്ടുകൾ പരസ്പരം കോർത്തു കുറച്ചു നേരം നിന്നിട്ടാണ് ഞങ്ങൾ ഇറങ്ങിയത്…
ഒരു 7 മണിയോടെ ഞങ്ങൾ അങ്ങ് എത്തി.. മാളു പ്രെഗ്നന്റ് ആയതു കൊണ്ട് പതുക്കെ ആണ് ഞങ്ങൾ വന്നത്… ഞങ്ങൾ ഒരുമിച്ചു തന്നെ ഹാളിൽ പ്രവേശിച്ചു… ആദ്യം ഞങ്ങളെ കണ്ടത് അശ്വതി (അച്ചു ) ആയിരുന്നു.. അവൾ വന്നു എനിക്ക് കൈ തന്നു.. അവളും വരുണിന്റ കമ്പനിയിൽ തന്നെ ആണ് ജോലി.. വരുൺ വരുമ്പോൾ ഇടയ്ക്കു ഇവളും കൂടെ ഓഫീസിൽ വരുമായിരുന്നു… ഇടകൾക്കു ഞങ്ങളുടെ ഓഫീസിൽ കുറച്ചുനാൾ വർക്ക് ചെയ്യാൻ വരാറുണ്ട്.. അപ്പോൾ ഞങ്ങളുടെ വീട്ടിൽ ആണ് ഇവൾ നിൽക്കുന്നെ…
എനിക്കും മാളുവിനും ഇവളെ ഭയങ്കര ഇഷ്ടം ആണ്… പാവം ആണ്… അവൾ വന്നു മാളുവിന്റെ വയറിൽ ഒക്കെ തൊട്ടും ചെവി വച്ചും ഒക്കെ നോക്കി.. ഞങ്ങളുടെ കുറച്ചു നേരം സംസാരിച്ചു അവൾ പോയി..
ഞങ്ങൾ നേരെ വരുണിനെ കാണാൻ പോയി… വരുണും ആര്യയും നല്ല അടിപൊളി ആയി നിൽക്കുന്നു.. ആര്യയെ കണ്ടതും മാളുവിന്റെ മുഖത്തു അസ്സുയ മിന്നി മറയുന്നത് കണ്ടു.. ആര്യ അത്ര സുന്ദരി ആയിരുന്നു… വരുണും.. അവർ made for each other എന്നാ വാക്കിന് യോജിച്ചവർ ആയിരുന്നു… ഞങ്ങൾ അവരോടു കുറച്ചു നേരം സംസാരിച്ചു. എന്നിട്ടാണ് അവിടന്ന് പോയത്..
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു നേരത്തെ തന്നെ ഇറങ്ങി… കാർ ഞങ്ങൾ പതുക്കെ ആണ് പോയി കൊണ്ടിരുന്നത്..
” മോനുസ്സേ വരുണേട്ടന്റ ഭാര്യ എന്ത് സുന്ദരി ആണല്ലേ…. കാണാൻ തന്നെ എന്ത് ഐശ്വര്യം അല്ലേ ”
അവൾ എന്നെ നോക്കി ചോദിച്ചു.. ഞാൻ ശരിയാണെന്നു വല്ലോം പറഞ്ഞാൽ തീർന്നു.. എന്നെ ഇവൾ വലിച്ചു കീറും…ഞാൻ തന്ത്രപരമായി നീങ്ങാൻ തീരുമാനിച്ചു…
“സുന്ദരി ആണ്.. എന്നാൽ മാളുവിന്റെ അത്ര ഒന്നും ഇല്ല.. എന്റെ മാളു അടിപൊളിഅല്ലേ…വയറൊക്കെ വച്ചപ്പോൾ കൂടുതൽ സുന്ദരി ആയി… ഐ ലവ് യു ❤️❤️”
അത് അവൾക്കു ഇഷ്ടം ആയി.. അവൾ എന്റെ കൈ എടുത്തു ഉമ്മ വച്ചു.. എന്നിട്ട് എന്റെ തോളിൽ ചാരി അങ്ങനെ കിടന്നു….
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ദിവസ്സങ്ങൾ പിന്നെയും കടന്നു പോയി.. മാളുവിന് 9 മാസ്സം ആയി.. ഇന്ന് അവളുടെ വീട്ടിൽ നിന്നു അവളെ കൊണ്ട് പോകുന്ന ദിവസം ആണ്.. എനിക്കു അതിനു ഒട്ടും ഇഷ്ടം അല്ല.. അവളെ പിരിയാൻ പറ്റില്ല.. അവൾക്കും എന്നാലും അവരുടെ ആഗ്രഹം അല്ലേ മോളെ നോക്കണം എന്ന്.. അത് കൊണ്ട് ഞാൻ സമ്മതിച്ചു.. ഞാൻ സമ്മതിച്ചത് കൊണ്ട് മാളു എന്നോട് രണ്ടു ദിവസം പിണങ്ങി നടന്നു.. ഇന്നാണ് ഒന്നു മിണ്ടിയത്…
ഞാൻ രാവിലെ മുതൽ അവൾക്കു വലിയ മുഖം കൊടുക്കാതെ നടക്കുക ആണ്.. അവളുടെ മുഖം കണ്ടാൽ ഞാൻ കരഞ്ഞു പോകും.. ഞാൻ മാക്സിമം കടിച്ചു പിടിച്ചു നിൽക്കുവാ.. ഞാൻ മാത്രം അല്ല അമ്മയും ചേട്ടത്തിയും എല്ലാം.. ആർക്കും അവളെ പിരിയുന്നത് ഇഷ്ടം അല്ല..
അവൾ ഇപ്പോൾ കരയും എന്നാ മട്ടിൽ നടക്കുവാ.. ഞാൻ ഇന്നലെ തന്നെ അവൾക്കു കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു വച്ചിരുന്നു…
അവളുടെ വീട്ടിൽ നിന്നു അവളുടെ അച്ഛനും അമ്മയും മാത്രം ആണ് വന്നത്.. അവർ 9 കുട്ടം പലഹാരം കൊണ്ടാണ് വന്നത്.. ഞങ്ങളെ ചടങ്ങ് പോലെ കുറച്ചു കഴിപ്പിച്ചു.. എന്നിട്ട് കുറെ നേരം കഴിഞ്ഞാണ് അവർ ഇറങ്ങിയത്…
ഇറങ്ങാൻ നേരം അവൾ എല്ലാരേയും കെട്ടിപിടിച്ചു കരഞ്ഞു.. അമ്മയും ചേട്ടത്തിയും എല്ലാം അവളോടൊപ്പം കരഞ്ഞു.. എന്നാൽ ഞാൻ കരയാതെ നിന്നു… അവൾ എന്നോട് യാത്ര പറഞ്ഞില്ല പറഞ്ഞിരുന്നേൽ ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞേനെ അവളുടെ പോക്കും മുടങ്ങിയേനെ……
അവൾ എന്നെ നോക്കാതെ തന്നെ കാറിൽ കയറി പോയി.. ഞാൻ അവൾ പോകുന്നത് നോക്കി നിന്നു.. അവളുടെ കാർ ഗേറ്റ് കടന്നതും…. അമ്മ കരഞ്ഞു കൊണ്ട് അകത്തു പോയി.. അതുവരെ പിടിച്ചു വച്ച എന്റെ എല്ലാ ശക്തിയും പോയി ഞാൻ നേരെ കരഞ്ഞു കൊണ്ട് സോഫയിൽ പോയി ഇരുന്നു.. എനിക്കു വിഷമം സഹിക്കാൻ പറ്റിയിരുന്നില്ല.. ഞാൻ എല്ലാ സങ്കടവും കൂടി കരയാൻ തുടങ്ങി.. അത് കണ്ടു ചേട്ടത്തി എന്നെ വന്നു സമാധാനിപ്പിക്കാൻ നോക്കി.. എന്നാൽ എന്റെ സങ്കടം മാറിയില്ല.. ഞാൻ ചേട്ടത്തിയെ കെട്ടിപിടിച്ചു കരഞ്ഞു.. ചേട്ടനും എന്നെ വന്നു സമാധാനിപ്പിച്ചു.. ഞാൻ അവരുടെ രണ്ടുപേരുടെയും കൂടെ അങ്ങനെ ഇരുന്നു.. എന്നാൽ എന്റെ വിഷമം മാറിയിരുന്നില്ല…
