രമിതയും ഗോകുലും Likeഅടിപൊളി  

“എന്താ മോനു കുറച്ചു കൂടി കിടക്കു ”

എന്നുപറഞ്ഞു അവൾ എന്റെ നെഞ്ചിൽ ഒരു ഉമ്മ കൂടി വച്ചു…

ഇത് കണ്ടു ചേട്ടത്തി പിന്നെയും കിടന്നു ചിരിക്കാൻ തുടങ്ങി.. അപ്പോൾ ആ സൗണ്ട് കേട്ടു മാളു അങ്ങോട്ട് നോക്കി.. അപ്പോഴാണ് ചേട്ടത്തി നിൽക്കുന്നത് അവൾ കണ്ടത്.. ചേട്ടത്തി അപ്പോഴും നോക്കി ചിരി നിൽക്കുന്നു… അത് കണ്ടു മാളു എന്റെ നെഞ്ചിൽ മുഗം ഒളിപ്പിച്ചു കിടന്നു..
“അയ്യേ.. ഇനി ചമ്മണ്ട… ഞാൻ എല്ലാം കണ്ടു…. രണ്ടുപേരും താഴെ വാ ചായ കുടിക്കാം ”

അതും പറഞ്ഞു ഒന്നു കൂടി ചിരിച്ചു ചേട്ടത്തി പോയി… ചേട്ടത്തി പോയപ്പോൾ മാളു ഒന്നു വാതിലിൽ നോക്കിട്ടു തിരിഞ്ഞ് എന്റെ നെഞ്ചിൽ ഒറ്റ കടി… അവളുടെ പല്ലുകൾ എന്റെ മാംസത്തിൽ ഇറങ്ങി.. എന്നാലും അവൾ അധികം ഇറക്കിയില്ല… ചെറിയ സുഖമുള്ള വേദന…

” എന്നാലും ചേച്ചി നിൽക്കുന്നു എന്ന് പറയാതെന്തു മോനു… ആകെ നന്നാക്കേടായി.. ഇനി ചേട്ടത്തിയുടെ മുഖത്തു എങ്ങനെ നോക്കും.. ”

“അതല്ലെടി പോത്തേ നിന്നെ ഞാൻ വിളിച്ചേ… നീ മോനുന്നും വിളിച്ചു ഉമ്മ വാക്കും എന്ന് ഞാൻ അറിഞ്ഞോ?””

“എന്നാലും ചേച്ചി കളിയാക്കില്ലേ”

“അതിനു ഇപ്പോൾ എന്താ നീ എന്റെ ഭാര്യ അല്ലേ…. എന്റെ മാത്രം മാളുട്ടി..”

ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൾക്കു അത് നന്നായി ഇഷ്ടം ആയി.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു…..

പിന്നെ ഞങ്ങൾ എണിറ്റു.. ഞാൻ ഒരു ട്രാക്ക് പാന്റും എടുത്തിട്ട് ഒരു t ഷർട്ടും ഇട്ടു.. മാളു പഴയ വേഷം തന്നെ ഞങ്ങൾ താഴെ പോയി..

ചേട്ടത്തി ഞങ്ങളെ കണ്ടു ചെറുതായിട്ട് ചിരിക്കുന്നു.. അത് കണ്ട മാളു പോയി ചേട്ടത്തിയുടെ തോളും ചാരി നിന്നു.. ചേട്ടനും അവിടെ ഉണ്ടായിരുന്നു… ഇന്ന് എല്ലാരും നേരത്തെ തന്നെ വന്നു… ഞാൻ അപ്പോൾ എല്ലാവരോടും പുറത്തു പോയി ഫുഡ്‌ കഴിക്കുന്ന കാര്യം പറഞ്ഞു.. എല്ലാവർക്കും സമ്മതം ആയിരുന്നു……

ഞങ്ങൾ ഒരു 6 മണി ആയപ്പോൾ ഇറങ്ങി.. കുറെ നേരം ബീച്ചിൽ ഒക്കെ പോയി നിന്നു.. ആ കടൽത്തീരത്തു കൂടി മാളു എന്റെ കയ്യും പിടിച്ചു നടന്നു.. ഇന്ന് ഞങ്ങൾ വളരെ സന്തോഷത്തിൽ ആണ്.. ഞങ്ങളുടെ ഒരു ആഗ്രഹം ഇന്ന് മാളുവിന്റെ വയറ്റിൽ ഉണ്ട്.. മാളുവിന്റെ വലിയ സ്വപ്നം..

കുറെ നേരം അവിടെ ചിലവഴിച്ചു അവസാനം ഞങ്ങൾ ആഹാരം കഴിക്കാൻ പോയി… എല്ലാവരും നല്ല സന്തോഷത്തിൽ ആണ്.. ഞങ്ങൾ ഇങ്ങനെ എല്ലാരും ആയി പുറത്തു പോകുന്നത് വളരെ കുറവാണു.. അത് കൊണ്ട് ഇന്നത്തെ ദിവസം എല്ലാവർക്കും പ്രിയപ്പെട്ടതാണ്…
റെസ്റ്റോറന്റിൽ ഫുഡ്‌ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്തു നിന്ന സമയത്തു ഞാനും മാളുവും ഒരുമിച്ചു തന്നെ കാര്യം എല്ലാരോടും പറഞ്ഞു.. അത് കേട്ട അവർ 3 പേരുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്ക് ലോകം കീഴടക്കിയ പോലെ ആയിരുന്നു.. അമ്മയും ചേട്ടത്തിയും ഇരുന്നിടത്തു നിന്നു എണിറ്റു ഞങ്ങളുടെ അടുത്ത് വന്നു.. മാളൂനെയും എന്നെയും കെട്ടിപിടിച്ചു. ഉമ്മ തന്നു.. ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. എല്ലരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാര്യം ആണിത്..

എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു.. അവർ എല്ലാം മാളുവിനെ ഓരോന്ന് കഴിപ്പിക്കുന്ന തിരക്കിൽ ആണ് ഇപ്പോൾ.. അവളെ വീട്ടിൽ ഉള്ളപ്പോൾ ഒരുപാട് ജോലിയും ചെയ്യാൻ അവർ സമ്മതിക്കുന്നില്ല.. അവളുടെ വാശി കൊണ്ട് മാത്രം ആണ് ജോലിക്ക് വിടുന്നത്. ജോലി സമയത്ത് എപ്പോഴും അമ്മ വിളിച്ചു അവളുടെ സുഖ വിവരം ഓരോന്ന് തിരക്കി കൊണ്ടിരിക്കും… മാളു എന്നെ എപ്പോഴും കാണാൻ ആണ് ജോലിക്ക് വരുന്നത്.. ഒരുപാട് മിച്ചു വരുമ്പോഴും പോകുമ്പോഴും അവൾ എന്റെ തോളിൽ ചാരി ആണ് കാറിൽ ഇരിക്കുന്നത്…

അവൾ പ്രെഗ്നന്റ് ആയ വിവരം അവളുടെ വീട്ടിൽ അറിയിച്ചപ്പോഴും സ്ഥിതി ഇത് തന്നെ അവർ സന്തോഷം കൊണ്ട് തുള്ളി ചാടുക ആയിരുന്നു…. വിവരം അറിഞ്ഞ അടുത്ത ദിവസം അവർ ഞങ്ങളെ കാണാൻ വന്നു.. ഞങ്ങളുടെ നിർബന്ധം കൊണ്ട് 2 ദിവസം നിന്നിട്ടാണ് അവർ പോയത്.. എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ ആണ്..

Leave a Reply

Your email address will not be published. Required fields are marked *