” ചേട്ടാ എനിക്കു എല്ലാരോടും ഒരു കാര്യം പറയാൻ ഉണ്ട് ”
ഞാൻ പറഞ്ഞ കേട്ടു എല്ലാരും എന്നെ ശ്രെദ്ധിച്ചു…
“അത്.. എന്റെയും മാളുവിന്റെയും കല്യാണം നേരെ നടന്നില്ലലോ.. അപ്പോൾ നമുക്ക് റിസപ്ഷൻ നടത്തിയാലോ… നമ്മുടെ കുറച്ചു അടുത്ത ബന്ധുക്കളും അവളുടെ ബന്ധുക്കളും ഒക്കെ ആയി ഒരു കൊച്ചു റിസപ്ഷൻ നടത്തിയാലോ ”
ഞാൻ എല്ലാവരോടും ആയി പറഞ്ഞു…. മാളു സന്തോഷത്തോടെ എന്റെ മുഖത്തു നോക്കി…അമ്മ അപ്പോൾ പറഞ്ഞു തുടങ്ങി..
“നല്ല കാര്യം ആണ് മോനെ.. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ആഗ്രഹം…. എന്തായാലും നന്നായി… നമുക്ക് അത് നടത്തം.. ”
അമ്മ പറഞ്ഞ അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു.. എല്ലാവർക്കും അത് താല്പര്യം ഉള്ള കാര്യം ആയിരുന്നു…. ഞങ്ങൾ മാളുവിന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും 100 വട്ടം സമ്മതം.. അങ്ങനെ 10 ദിവസം കഴിഞ്ഞു ഉള്ള ഒരു ഡേറ്റ് ഞങ്ങൾ തീരുമാനിച്ചു…
അന്ന് രാത്രി എന്നെ കെട്ടിപിടിച്ചു കിടന്ന മാളു എന്റെ നെറ്റിയിൽ ഉമ്മ വച്ചിട്ട്
“എന്റെയും ഒരു വലിയ ആഗ്രഹം ആയിരുന്നു മോനു ഇന്ന് പറഞ്ഞത്….. എന്റെ മോനുവിന് എന്റെ മനസ്സ് നാന്നായി അറിയാം… ഒത്തിരി താങ്ക്സ്.. ”
അവൾ അതും പറഞ്ഞു എന്നെ ഉമ്മകൾ കൊണ്ട് മൂടി.. ഞാനും അവളും കെട്ടിപിടിച്ചു തന്നെ കിടന്നു ഉറങ്ങി….
പിന്നീട് റീസെപ്ഷന്റെ തിരക്കുകളിൽ കടന്നു വളരെ കുറച്ചു ആളുകളെ മാത്രം ആണ് വിളിക്കാൻ ഉണ്ടായിരുന്നത്.. ചിലയിടത്തു അമ്മയും ചേട്ടനും എല്ലാവരും പോയി വിളിച്ചു… ഞങ്ങൾ എല്ലാവർക്കും ഡ്രസ്സ് എടുക്കൽ അങ്ങനെ ദിവസ്സങ്ങൾ പോയി … വീട്ടിൽ വച്ചു തന്നെ നടത്താൻ ആയിരുന്നു തീരുമാനം…. അങ്ങനെ ഒരുക്കങ്ങൾ എല്ലാം നല്ലരീതിയിൽ നടന്നു….
നാളെയാണ് ഫങ്ക്ഷൻ വച്ചിരിക്കുന്നത്.. വൈകുട്ടു 4 മണി മുതൽ…. ഇന്ന് ജോലി ഒക്കെ തീർത്തു 11 മണി ആയപ്പോൾ ആണ് ഞാനും മാളുവും കിടക്കാൻ പോയത്.. ക്ഷീണം ഉള്ളത് കൊണ്ട് കലാപരിപാടിയിൽ ഒന്നും കടക്കാതെ ഞങ്ങൾ ഉറങ്ങാൻ തന്നെ തീരുമാനിച്ചു…. അവൾ എന്നത്തേയും പോലെ എന്റെ നെഞ്ചിൽ കിടന്നു..
“അതെ മാളു… എന്റെ ലീവ് അടുത്ത് ആഴ്ച കഴിയും.. എനിക്കു തിരിച്ചു പോകാൻ സമയം ആയി ”
ഞാൻ മാളുവിനോട് പറഞ്ഞു.. എന്നാൽ അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിൽ നനവ് പോലെ തോന്നി.. ഞാൻ നോക്കിയപ്പോൾ മാളു കരയുന്നു.. ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു ഇരുത്തി..അവൾ കരഞ്ഞു കൊണ്ട് തന്നെ എന്റെ നെഞ്ചിൽ മുഖം പുഴ്ത്തി വച്ചു..
“അയ്യേ എന്റെ മാളു പറയുവാനോ…. അയ്യേ എന്തിനാ കരയുന്നെ?”
“എന്നെ വിട്ടു പോകല്ലേ… ഇനി പോകണ്ട ഇവിടെ തന്നെ നിന്നാൽ മതി… എനിക്കു പറ്റുല.. ഇവിടെ നിന്നാൽ മതി ”
” എന്റെ മാളുട്ടി.. നമുക്ക് ജീവിക്കാൻ ജോലി വേണ്ടേ… അതിനല്ലേ ഞാൻ പോകുന്നെ.. നീയും കൂടെ വാ നമുക്ക് അവിടെ ജീവിക്കാം ”
“അത് പറ്റൂല.. ഈ വീട് വിട്ടു ഞാൻ വരൂല… എനിക്കു അമ്മയെയും ചേട്ടത്തിയെയും കല്യാണിയെയും ഒന്നും വിട്ട് വരാൻ കഴിയില്ല.. നമുക്ക് അവിടത്തെ ജോലി വേണ്ട നമുക്ക് ഇവിടെ ജോലി നോക്കാം… അല്ലേൽ എന്തേലും സ്വന്തം ആയിട്ട് തുടങ്ങാം..”
അവൾ പിന്നെയും കരഞ്ഞു ഓരോന്ന് പറഞ്ഞു അവസാനം അവളുടെ വാശിക്കു മുന്നിൽ ഞാൻ തോറ്റു കൊടുക്കേണ്ടി വന്നു….. അവസാനം എന്തൊക്കയോ പറഞ്ഞു അവളെ സമാധാനിപ്പിച്ചു.. ലാസ്റ്റ് എന്നെ കൊണ്ട് മുല കുടിപ്പിച്ചിട്ട അവൾ ഉറങ്ങിയത്…
..🥰
4 മണിക്ക് തന്നെ റിസപ്ഷൻ തുടങ്ങി… എല്ലാവരും ഓരോ കാര്യങ്ങൾ ആയിട്ട് അങ്ങനെ നടക്കുന്നു.. ഞാനും മാളുവും സ്റ്റേജിൽ.. ഞാൻ ഒരു ബ്ലു സുട്ടിൽ നല്ല അണിഞ്ഞു ഒരുങ്ങി നിൽക്കുന്നു…. മാളു അതെ കളറിൽ ഉള്ള ഫ്രോക് ഇട്ടു അതിസുന്ദരി ആയി നിൽക്കുന്നു.. അങ്ങനെ ഞങ്ങൾ വരുന്നവരെ സ്വീകരിച്ചു അങ്ങനെ നിന്നു.. ഒരു 5 മണി ഒക്കെ ആയപ്പോൾ മാളുവിന്റെ വീട്ടുകാരും വന്നു… അവൾക്കു അവരെ എല്ലാരും കണ്ടപ്പോൾ സന്തോഷം ആയി.. അവളുടെ അച്ഛനും അമ്മയും എന്നോട് വന്നു നല്ല പോലെ സംസാരിച്ചു.. കൂടാതെ അവളുടെ കുറച്ചു ബന്ധുക്കളും ഫ്രണ്ട്സും എല്ലാം വന്നു..
എന്നാൽ അവർ വന്നപ്പോൾ ഞങ്ങൾക്ക് ഒരു സർപ്രൈസ് ആയിട്ടാണ് വന്നത്….. അവളുടെ അച്ഛൻ ഒരു സാധനം കൊണ്ട് എന്റെ കയ്യിൽ തന്നു.. നോക്കുമ്പോൾ ജീപ്പ് കോമ്പസ് ന്റെ താക്കോൽ.. ഞങ്ങൾക്ക് ഗിഫ്റ്റ് ആയി ഒരു ചുവന്ന ജീപ്പ് തന്നെ ആവർ കൊണ്ട് വന്നു.. ഞങ്ങൾ ഒട്ടും പ്രേതിക്ഷിച്ചില്ല ഇത്.. ഞങ്ങൾ രണ്ടും നന്നയി സർപ്രൈസ് ആയി.. അവർ എല്ലാം കൂടി ഫങ്ക്ഷൻ അടിപൊളി ആക്കി….
