രാധികാസ്വയംവരം 1

പെട്ടന്നവൾ കുളത്തിലേക്ക് ആഞ്ഞു. പക്ഷേ അതിലും വേഗത്തിൽ അവന്റെ കൈകൾ അവളെ താങ്ങി.

എന്നെ വിട് കണ്ണേട്ടാ….ഞാനൊന്ന് ചത്തോട്ടെ….അപ്പൊ സന്തോഷമാകുമല്ലോ എല്ലാർക്കും….എന്നെ വിട് കണ്ണേട്ടാ…..അയാളുടെ വീട്ടിലേക്ക് പോവാൻ എനിക്ക് വയ്യ കണ്ണേട്ടാ…. അവൾ ദയനീയമായി കേണു. അവൾ വീണ്ടും കരഞ്ഞുതുടങ്ങിയിരുന്നു.

പിന്നെയവന് ഒന്നും നോക്കാനില്ലായിരുന്നു. അവളെ മറ്റൊരാൾക്ക് കൊടുക്കാൻ അവന് കഴിയില്ലെന്ന് വിളിച്ചോതിയ ആ ഒരു നിമിഷം…. അവനവളെ കൈകളിൽ കോരിയെടുത്തു. അവൾ കിടന്നു പിടഞ്ഞെങ്കിലും അവനത് കാര്യമാക്കിയില്ല. അവൻ ആ കുളത്തിന്റെ പടിക്കേട്ടുകൾ കയറി ക്ഷേത്രാങ്കണത്തിലെത്തി. എന്നിട്ടവളെ താഴെയിറക്കി. അവൾക്കൊന്നും മനസ്സിലായില്ല. അവൾ അമ്പരപ്പോടെ അവനെ നോക്കി. ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം അവന് വായിക്കാൻ പോയിട്ട് ഊഹിക്കാൻ പോലും സാധിച്ചില്ല.
ഈ തമ്പുരാട്ടിക്കുട്ടിയെ ഞാനങ്ങോട്ടു എടുക്കുവാ…ആർക്കെങ്കിലും എതിർപ്പുണ്ടോ??? അടഞ്ഞുകിടക്കുന്ന ക്ഷേത്രവാതിലിലേക്ക് നോക്കിയവൻ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.

മറുപടിയായി ഒരു മന്ദമാരുതൻ മാത്രം അങ്ങോട്ടോടിയെത്തി. ആ കാറ്റിന് കാഞ്ഞിരപ്പൂവിന്റെ മണമായിരുന്നു. അവൾക്കൊപ്പം പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന ചീവിടുകൾ പെട്ടന്ന് നിശബ്ദമായി.

അവൻ തന്റെയരുകിൽ ഒരു പ്രതിമപോലെ നിൽക്കുന്ന രാധികയെ നോക്കി.അവൾ ഈ ലോകത്തെങ്ങുമല്ലന്നവന് തോന്നി. അവൻ ചുറ്റും നോക്കി. സർപ്പക്കാവിൽ സർപ്പങ്ങൾ വസിക്കുന്നുവെന്നു വിശ്വസിച്ചു ആളുകൾ ചാർത്തിയ ഒരു പൂമാല അവന്റെ കണ്ണിൽപെട്ടു. അവൻ അത് പോയി കയ്യിലെടുത്തു. ആരാണ് തങ്ങളുടെ മാലയെടുത്തതെന്നറിയാൻ അരിശംപൂണ്ടു ഇഴഞ്ഞെത്തിയ രണ്ടു നാഗങ്ങൾ അവിടെ നടക്കുന്നത് എന്തെന്നറിയാൻ തലയുയർത്തി നോക്കിനിന്നു.

അവൻ പതിയെ അവളെ സമീപിച്ചു. എന്നിട്ട് വാടിതുടങ്ങിയ ആ മാല അവളുടെ കഴുത്തിലണിയിച്ചു. അവളൊന്നു ശക്തിയായി നടുങ്ങി. പെട്ടന്നവൻ അവളുടെ കയ്യിൽ പിടിച്ചു.

ആർക്കൊക്കെ ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും ഈ നിമിഷം മുതൽ അവളെന്റെ പെണ്ണാ….അതൊരു ആണിന്റെ വാക്കുകളായിരുന്നു. അതിന് സമ്മതമെന്നോണം അമ്പലത്തിന്റെ മുറ്റത്തെ ആൽമരം ശിരസ്സിളക്കി ഒന്നാടി. നിലാവ് അല്പംകൂടി മിന്നിതിളങ്ങി. അവൾ ഒരേങ്ങലോടെ അവനിലേക്ക് വന്നുവീണു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവൾ കരയുന്നത്??? അവൻ അവളെ തടഞ്ഞില്ല. അവളുടെ ഏങ്ങലടി തീരാൻ അവൻ കാത്തുനിന്നു.

കരച്ചിൽ ഒതുങ്ങിയതും അവൻ അവളെ ഒന്നടർത്തിമാറ്റി. എന്നിട്ട് ആ സർപ്പക്കാവിന് അലങ്കാരം പോലെ വെച്ചിരുന്ന സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി. അവളപ്പോളും പ്രതിമപോലെ നിന്നുകൊടുത്തു. അത് നോക്കിനിന്ന നാഗങ്ങളും അനുവാദം എന്നപോലെ അനങ്ങാതെ ആ കാഴ്ച നോക്കിനിന്നു. അവൻ അവളുടെ മുഖം ഇരുകൈകളാലും കോരിയെടുത്തു. അവൾ യാതൊരു എതിർപ്പും ഇല്ലതെ മുഖമുയർത്തി.

അവൻ അവളുടെ നെറ്റിയിൽ ഒന്നുമ്മ വെച്ചു. അവളൊന്നു ഞെട്ടിയോ???? പക്ഷേ അവനത് കാര്യമാക്കിയില്ല. അവൻ തന്റെ കൈകൊണ്ട് അവളെ പഴയത് പോലെ കോരിയെടുത്തു. അവൾ ഒരു വാടിയ ചേമ്പിൻതണ്ട്‌ പോലെ ആ ബലിഷ്ഠമായ കൈകൾക്കുള്ളിൽ കിടന്നു.
അവൻ ആ വലിയ ആൽമരച്ചുവട്ടിലേക്കാണ് നടന്നത്. വീതിയേറിയ അതിന്റെ ചുവട്ടിലെ കൽകെട്ടിൽ അവനവളെ കിടത്തി. അവൾ ഒന്നനങ്ങിയത് പോലുമില്ല. സർവാഭരണ വിഭൂഷിതയായി ആ നിലാവെളിച്ചതിന്റെ പ്രകാശത്തിൽ കിടക്കുന്ന അവളിലേക്ക് അവന്റെ ചുണ്ടുകൾ താണിറങ്ങി. ആദ്യം നെറ്റിയിൽ…പിന്നെ കണ്ണിൽ….പിന്നെ ആ ചേഞ്ചുണ്ടിൽ….അവൻ അവളിലേക്ക് പടരുകയായിരുന്നു. എന്തിനും സമ്മതമെന്ന മട്ടിൽ അവൾ ആ ചുണ്ടുകൾ അവന്റെ ചുണ്ടോട് ചേർത്തു. അതുവരെ നിൽക്കുകയായിരുന്ന അവൻ അതോടെ അവളിലേക്ക്

വീണു. ആ ഭാരം താങ്ങാനാവാതെ അവളൊന്നു ഞരങ്ങി. എങ്കിലും അവനെ തടയാൻ അവൾക്ക് ആവുമായിരുന്നില്ല. എന്നാൽ ഇതൊന്നുമറിയാതെ അവൻ ആ വിറയാർന്ന ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *