“അയ്യോ പിടിക്കല്ലേടാ….! അവൻ സ്വന്തമായനക്കുന്നതല്ലാതെ കൈകാലുകളേ നമുക്ക് പിടിക്കാമ്മേല വേദനയെടുക്കും!”
എന്നെ തടഞ്ഞ ലതിക ആങ്ങളയോട്
“കൊച്ചതേലിരുന്നോടാ”
എന്ന് പറഞ്ഞിട്ട് അവൻ കാണാതെ എന്നെ കണ്ണ് കാട്ടി അകത്തേയ്ക് വിളിച്ചിട്ട് കുടിലിനുള്ളിലേയ്ക് കയറി…!
ഞാൻ കുനിഞ്ഞ് അകത്ത് കയറിയപ്പോൾ അമ്മ ഒരു പായിൽ ചാണകം മെഴുകിയ തണുത്ത തറയിൽ പുതച്ച് മൂടി കിടന്ന് വിറയ്കുന്നുണ്ട്…!
ആ കുടിലിന്റെ ഏറ്റവും ഉയരമുള്ള മദ്ധ്യഭാഗത്ത് പോലും എനിയ്ക് നിവർന്ന് നിൽക്കാൻ വയ്യ! അത്ര ഉയരമേയുള്ളു അതിന്…!
ലതിക ചുണ്ടുകൾ എന്റെ ചെവിയോട് ചേർത്ത് മന്ത്രിച്ചു:
“അവനോടു പഠിത്തത്തെപ്പറ്റിയൊന്നും ചോയിച്ചേക്കല്ലേ…!”
ഞാൻ തലകുലുക്കിയിട്ട് വീണ്ടും പുറത്തേയ്ക് ഇറങ്ങി….
“നീ പേരുപറഞ്ഞില്ലല്ലോടാ മോനേ…”
“ലതീഷ്….”
അവൻ ചിരിയോടെ മറുപടി പറഞ്ഞു. ആ മുഖത്ത് വിടരുന്ന പുഞ്ചിരി കാണുമ്പോൾ കാണുന്നവർക്ക് ഒരു നീറ്റലാണ് അനുഭവപ്പെടുക!
എന്റെ ബൈക്കിന് മുന്നിലായി മുകൾഭാഗം മഞ്ഞ നിറമുള്ള ഒരു കറുത്ത അംബാസിഡർ വന്ന് നിന്നു.
ഡ്രൈവർ പരിചയമുള്ള ആള് തന്നെയാണ്…!
വണ്ടി വന്ന് നിന്നപ്പോൾ തന്നെ ലതീഷ് കസേരയിൽ നിന്ന് എണീൽക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു….
ലതിക അമ്മയെ താങ്ങിപ്പിടിച്ച് കൊണ്ട് ചെന്ന് വണ്ടിയുടെ തുറന്ന പിൻവാതിലിലൂടെ അകത്തേയ്ക് കയറ്റി. തുണികളും മറ്റും അടങ്ങിയ കൂടുകളും ഒക്കെ എടുത്ത് വീടിന്റെ ഓലമറ എടുത്ത് ചാരി അടച്ച ലതിക വന്ന് വണ്ടിയിൽ കയറിയപ്പോൾ ലതീഷ് മുൻസീറ്റിൽ കയറിയിരുന്നു….
കാറ് സ്റ്റാർട്ടാക്കിയ ഡ്രൈവറോട് ഞാൻ കുനിഞ്ഞ് ആശുപത്രിയുടെ പേര് പറഞ്ഞപ്പോൾ ലതിക എന്നെയൊന്ന് നോക്കി!
ഞാൻ അവളെ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു!
പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേര് കേട്ടതാണ് അവൾ ചെറിയൊരു ഞെട്ടലോടെ എന്നെ നോക്കാൻ കാര്യം!
കാറ് തിരിച്ച് പുറപ്പെട്ടപ്പോൾ ഞാൻ ബൈക്കുമെടുത്ത് കാറിനെ മറികടന്ന് മുന്നോട്ട് പോയി…
എനിയ്കെന്നാ മൈര് നോക്കാനാ!
ഫോൺബിൽ അടയ്കാൻ തന്ന പണം എന്റെ കൈയിലിരുന്നതും കൂട്ടി ലതികയ്ക് കൊടുത്തു എന്ന് പറഞ്ഞപ്പോൾ നിന്റെ കൈയിലിരുന്നത് അങ്ങനെ തന്നെ അവിടെ ഇരുന്നോട്ടെ എന്നും പറഞ്ഞ് വർഷേച്ചി തന്ന അയ്യായിരം എന്റെ പേഴ്സിൽ ഉണ്ട്!
അറുപിശുക്കൻ ആയ കെട്ടിയോൻ വർഷങ്ങളായി മറന്ന് കിടക്കുന്ന വർഷേച്ചിയുടെ പേരിലുള്ള രണ്ട് എഫ്.ഡികളിലായി വർഷേച്ചിയുടെ പക്കൽ ആറ് ലക്ഷത്തോളം രൂപയുണ്ട്.
അതിൽ നിന്ന് എത്ര വേണമെങ്കിലും ഇത്തരം നല്ല കാര്യങ്ങൾക്ക് വേണമെങ്കിൽ വിനിയോഗിയ്കാം എന്നത് പറഞ്ഞിട്ടും ഉണ്ട്!
ആശുപത്രിയിൽ എത്തി പെട്ടന്ന് അത്യാഹിത വിഭാഗത്തിൽ കയറ്റി ധ്രുതഗതിയിൽ പരിശോധനകളും ചികിത്സകളും നടന്നു. ഞങ്ങൾ മൂവരും അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ കിടന്ന കസേരകളിൽ കാത്തിരുന്നു….
ഞാൻ ചെന്ന് ഡോക്ടറോട് ലതീഷിന്റെ അവസ്ഥ പറഞ്ഞ് അമ്മയ്ക് അഡ്മിഷൻ എഴുതിച്ച് ലതീഷിനെ കൊണ്ട് ചെന്ന് മുറിയിലാക്കി…
ലതീഷിനെ മുറിയിൽ കിടത്തിയിട്ട് ഞങ്ങൾ വീണ്ടും ഐസി യൂണിറ്റിന് മുന്നിൽ എത്തി…
അൽപ്പസമയത്തിന് ശേഷം ഡോക്ടർ ഞങ്ങളെ മുറിയിലേയ്ക് വിളിപ്പിച്ചു…..
“ഒരു രണ്ടുമൂന്ന് മണിക്കൂറുകളൂടി കഴിഞ്ഞിങ്ങ് കൊണ്ടുവന്നാൽ മതിയാരുന്നല്ലോ..?”
ഞങ്ങൾ ഇരുന്നതും ഡോക്ടർ പരുഷമായി ചോദിച്ചു!
ഞാൻ ലതികയെ നോക്കി….
അവൾ നിറകണ്ണുകളോടെ മുഖം താഴ്ത്തി.
“ഇനിയിപ്പോൾ കുഴപ്പമൊന്നുമില്ല! പനി ന്യുമോണിയയായി ലംഗ്സിനെ ബാധിച്ചായിരുന്നു. രണ്ട് ദിവസം ഒബ്സർവേഷനിൽ തന്നെ കിടക്കട്ടെ നിങ്ങൾ റൂമിലേയ്ക് പൊയ്കോ…
എന്തെങ്കിലും ആവശ്യം വന്നാൽ വിളിപ്പിച്ചോളും”
ഡോക്ടറോട് നന്ദിയും പറഞ്ഞ് ഞാൻ എണീറ്റു. ഒപ്പം കണ്ണീരും ഒലിപ്പിച്ച് ലതികയും!
മുറിയിൽ എത്തിയപ്പോൾ ലതീഷ് കിടന്ന് നല്ല ഉറക്കമാണ്….
“മെഡിക്കൽകോളജിലെ ഡോക്ടറപ്പ ഈ ന്യുമോണിയയുടെ കാര്യവൊന്നുമ്പറഞ്ഞില്ലേ…?”
അടുത്തടുത്ത് രണ്ട് കട്ടിലുകൾ കിടന്നതിന് അപ്പുറം മുറിയ്കുള്ളിൽ തന്നെ തിരിച്ച ബാത്ത് റൂമിന്റെ ചതുരം കഴിഞ്ഞുള്ള വീതി കുറഞ്ഞ ഭാഗത്ത് കിടന്ന ചാരില്ലാത്ത ദിവാൻകോട്ട് പോലുള്ള ചെറിയ ഫോം ചെയ്ത ഇരിപ്പിടത്തിലേയ്ക് ഇരുന്ന ഞാൻ എന്റെയൊപ്പം അടുത്ത് വന്ന് നിന്ന ലതികയോട് ചോദിച്ചു…
