ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 19 1

അവൾ വിങ്ങിപ്പൊട്ടി മുഖം കുനിച്ച് കുറ്റവാളിയെ പോലെ നിന്ന് പിറുപിറുത്തു…

“ചെന്നതേ അഡ്മിഷനാ കുറിച്ചേ ഞാങ്കിടക്കാമ്വയ്യ മരുന്നുമതീന്നു പറഞ്ഞപ്പ ദേഷ്യപ്പെട്ടെന്തോ മരുന്നിന് കുറിച്ചുതന്നതാ അല്ലാതൊരു ടെസ്റ്റും നടത്തീട്ടല്ല!”

“പഷ്ട്…! മിടുക്കി!
ആ ഡോക്ടറെ ഒരുകുറ്റോമ്പറയാനില്ല!”

എന്റെ പതിഞ്ഞത് എങ്കിലും പരുഷമായ ശബ്ദം കേട്ടതും അവൾ ശബ്ദം പുറത്ത് വരാതെ വായ് പൊത്തിപ്പിടിച്ച് കൊണ്ട് ഏങ്ങലടിച്ച് കരച്ചിൽ തുടങ്ങി…

“പോട്ടെടീ…. സാരവില്ല! ആപത്തൊന്നുമ്പിണഞ്ഞില്ലല്ലോ!”

ഞാൻ എണീറ്റ് ലതികയുടെ തോളിൽ തട്ടി അവളെ ആശ്വസിപ്പിച്ചു!

പൊടുന്നനെ എന്റെ മാറിലേയ്ക് വീണ ലതിക എന്നെ വരിഞ്ഞ് മുറുക്കി പൊട്ടിക്കരഞ്ഞു..!

കടിച്ച് പിടിച്ച് എന്റെ മാറിൽ വായമർത്തി ശബ്ദമടക്കിയിട്ടും മുളംതണ്ട് ചീന്തും പോലുള്ള കരച്ചിൽ ശബ്ദം വെളിയിൽ വരുന്നുണ്ടായിരുന്നു!
ഞാൻ പെട്ടന്ന് ലതീഷ് കിടക്കുന്ന കട്ടിലിലേയ്ക് എത്തിനോക്കി.
ബാത്ത് റൂമിന്റെ വശത്തെ കട്ടിലിൽ ഇങ്ങോട്ട് ശിരസ്സും വച്ചുള്ള കിടപ്പ് ആയതിനാൽ ലതീഷിന് എണീറ്റ് ഉയർന്ന് നോക്കിയാൽ മാത്രമേ ഞങ്ങളെ കാണാനാവൂ..!

ലതികയുടെ ആ വലിയ തിരയിളക്കം ഒന്ന് അടങ്ങുന്നത് വരേയും ആ മുടിയിഴകളും തഴുകി ഞാനവളെ ഇറുകെ പുണർന്ന് കൊണ്ട് നിന്നു…

ആ വലിയ കിതപ്പ് ഒന്നാറിയപ്പോൾ ഞാനവളുടെ കാതിലേയ്ക് ചുണ്ടുകൾ ചേർത്ത് മന്ത്രിച്ചു:

“നീയൊറ്റയ്കല്ലല്ലോടീ മോളേ… നിനക്കു ഞങ്ങളൊക്കെയില്ലേ…”

എന്നെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ മുന്നിലേയ്ക് എടുത്ത് എന്റെ കഴുത്തിലൂടെ ഇട്ട് വരിഞ്ഞ് മുറുക്കിയ ലതിക ഭ്രാന്ത് പിടിച്ചത് പോലെ എന്റെ മുഖമാസകലം ഉമ്മകൾ കൊണ്ട് മൂടി…

ആ കൊടുങ്കാറ്റ് ഒന്നടങ്ങി ലതിക വീണ്ടും എന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് ഇറുകെ പുണർന്ന് എന്റെ മാറിൽ കവിളമർത്തി പതിയെ മന്ത്രിച്ചു:

“എന്റെ വറീച്ചാ നീയപ്പം എന്നെക്കണ്ടില്ലാന്നേലോ…?
ഹോ….! എനിയ്കാലോചിക്കാമ്പോലുവ്വയ്യത്..!”

കതകിൽ മുട്ട് കേട്ടു…

ഞങ്ങൾ അടർന്ന് മാറി.
ഞാൻ ചെന്ന് കതക് തുറന്നപ്പോൾ ഒരു നേഴ്സ് കൌണ്ടറിൽ അടയ്കാൻ പറഞ്ഞ് ഒരു കടലാസ് എന്റെ നേരേ നീട്ടി…..

ഡീലക്സ് റൂമിന്റെ അഡ്വാൻസ് വാടകയും ഉൾപ്പടെ ആകെ തൊള്ളായിരത്തി എൺപത് രൂപ!
“ഉയ്യോ…! ഇത്രോമ്പൈസയോ! ഈശ്വരാ ഇപ്പവിതായപ്പ ഇവിടൊന്നൊന്നു പോണേ എത്രയായിരാകും..?”

എന്റെ പിന്നിൽ വന്ന് ചേർന്ന് നിന്ന് ബില്ലിലേയ്ക് എത്തിനോക്കിയ ലതികയുടെ അമ്പരപ്പ് വെളിയിൽ വന്നു!

“രാവിലെ പല്ലുതേരോ കുളിയോവൊക്കെ കഴിഞ്ഞേച്ചു നടക്കാമ്മേലേടീ വെടുങ്കേ…! നാറീട്ടുമേല…!”

ഞാൻ അന്തരീക്ഷം ഒന്ന് ലഘൂകരിയ്കാനായി മനഃപൂർവ്വം പറഞ്ഞു!

“പോടാ പട്ടീ…. ഞാമ്പല്ലൊക്കെ തേച്ചിട്ടുതന്നാ നടക്കുന്നേ അല്ലാണ്ടു നിന്നെപ്പോലല്ല!”

ലതിക ആ പഴയ പ്രസരിപ്പ് പെട്ടന്ന് വീണ്ടെടുത്തു!
എന്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു!

ലതിക കട്ടിലിൽ വച്ചിരുന്ന ബിഗ് ഷോപ്പറിൽ പരതി അതിൽ നിന്ന് പേഴ്സ് വലിച്ചെടുത്ത് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ എടുത്ത് എന്റെ നേരേ നീട്ടി….

“അതെന്തിനാ…? വേണ്ടെന്റേലൊണ്ട്..!”

ഞാൻ പറഞ്ഞപ്പോൾ അവൾ തർക്കിച്ചു:

“അതിനു നീ കോട്ടേത്തിനു പോയില്ലല്ലോ!
എന്റേ കാശൊണ്ടെടാ സെലിൻ പോകാന്നേരത്ത് തന്നേച്ചുപോയ മൂവായിരം രൂപ കൈയിത്തന്നെയൊണ്ട്..!
ആ സെലിന്റെ കാര്യമ്പറഞ്ഞപ്പഴാ ഇതോർത്തേ..!
നമ്മളു പിന്നെ കണ്ടില്ലാരുന്നല്ലോ അവള് തന്നേച്ചു പോയതായിത്..”
ലതിക അവളുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഉയർത്തിക്കാട്ടി!

സെലിൻ ഇടയ്കിടെ ധരിയ്കുന്ന ഒന്നര പവന്റെ ചെറിയ മിന്നൽക്കണ്ണി മാല…!

“അതെന്തായാലും നിന്റേലിരുന്നോട്ടെ!”

പറഞ്ഞിട്ട് ഞാൻ പുറത്തേയ്കിറങ്ങി കതക് ചാരി!
കൌണ്ടറിൽ ബിൽ അടച്ചശേഷം ശാലിനിയെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ച ശേഷം കാന്റീനിൽ പോയി റൂംനമ്പറും പറഞ്ഞ് മൂന്ന് ഊണും ഓർഡർ ചെയ്തിട്ട് അര കിലോമീറ്റർ അകലെയുള്ള ഗോകുലിന്റെ സ്റ്റുഡിയോയിൽ പോയി വണ്ടികൾ കൈമാറിയതിനും ശേഷമാണ് ഞാൻ തിരികെ കയറി പോയത്…!

Leave a Reply

Your email address will not be published. Required fields are marked *