ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24 Like

റസിയയ്ക് മുന്നിലേയ്ക് കയറി നിന്ന അവൻ കനലെരിയും പോലെ സെലിനെ നോക്കിയിട്ട് പറഞ്ഞു:

“ക്ഷമിയ്കണം!
എന്റെ ഭാര്യ എടീന്ന് വിളിച്ചത് ഈ രുപം കണ്ടപ്പോൾ ഞങ്ങൾ പറഞ്ഞ് കേട്ടിട്ടുള്ള അറിവ് വച്ച് നിങ്ങൾ ഞങ്ങളുടെ സെലിനാണന്ന് അവക്ക് തോന്നിപ്പോയി! അതാ!
പറഞ്ഞും കേട്ടുമുള്ള അറിവല്ലേ ഈ മുടീം താടീടെ ആകൃതീം നുണക്കുഴീം കുപ്പിവളകളും മുടീം ഒക്കെ കണ്ടപ്പോൾ ആ സെലിനാണെന്ന് ഇവളങ്ങു കരുതി….”

“ശ്രീയേട്ടാ… ഞാൻ….”

സെലിൻ വിക്കി! ശ്രീക്കുട്ടൻ കൈയെടുത്ത് വിലക്കി…

ഏതു ശ്രീയേട്ടൻ…?
“ശ്രീകാന്ത്…! ഡോ:ശ്രീകാന്ത് ചന്ദ്രൻ…!
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ലക്ചററാണ്…!

ഇതെന്റെ ഭാര്യ… ആലപ്പുഴ മെഡിയ്കൽ കോളജിലെ ഗൈനക്കോളജിസ്റ്റാണ്…!

ഇവൻ ലിജോവർഗ്ഗീസ്!
ഐ.എസ്സ്.ആർ.ഒ യിലെ ഉദ്യോഗസ്ഥനാണ്…!
ഇവന് വിവാഹാലോചനയുമായാണ് ഞങ്ങൾ വന്നത്!
താങ്കൾക്ക് താൽപ്പര്യമില്ല എന്നത് അറിഞ്ഞില്ല!
ബുദ്ധിമുട്ടിച്ചതിൽ ക്ഷമിയ്കണം!”

ശ്രീക്കുട്ടൻ ജ്വലിയ്കുന്ന ശബ്ദത്തിൽ ഇത് പറയുമ്പോൾ സെലിൻ ജീവശ്ചവം പോലെ കേട്ട് മരവിച്ച് അടി കിട്ടിയത് പോലെ നിൽക്കുകയാണ്….!

ഒപ്പം റസിയയും!

ശ്രീക്കുന്റെ ഇങ്ങനൊരു മുഖം അവർ ഇത് ആദ്യമായാണ് കാണുന്നത്…!

അവൻ എന്റെ നേരേ തിരിഞ്ഞ് അതേ ചൂടൻ ശബ്ദത്തിൽ പറഞ്ഞു:

“വാടാ പോയേക്കാം!
ഈ പെണ്ണുവേണ്ടന്ന് ഞാൻ തീർത്തുപറഞ്ഞാൽ അത് കേൾക്കാത്ത അമ്മച്ചീം പപ്പേം മമ്മീമൊന്നുവല്ല നിനക്കൊള്ളത്!”

ഞാനവനെ കണ്ണ് കാട്ടി പുറത്തോട്ട് ഇറങ്ങാൻ!
അവൻ വേണ്ട എന്ന് കണ്ണ് കാട്ടിയപ്പോൾ ഞാൻ ഇല്ല എന്ന് സമ്മതിച്ച് തലയാട്ടി!

മോൾക്ക് ഒരു ചെറുതിനുള്ള അർഹതയുണ്ട് ഞാൻ അത് കൊടുക്കും അതിനാണ് അവരോട് പുറത്തിറങ്ങാൻ കണ്ണ് കാണിച്ചത് എന്നത് അവന് മനസ്സിലായി!

ഞാൻ അവന്റെ പോക്കറ്റിൽ നിന്നും നാലായി മടക്കിയ ഒരു കടലാസ് കൈയിട്ട് എടുത്തു!

ശ്രീക്കുട്ടൻ റസിയയുടെ കൈയിൽ പിടിച്ച് പുറത്തേയ്ക് ഇറങ്ങിയതും ഞാൻ കതക് അടച്ച് കുറ്റിയിട്ടു!

കതകിന്റെ കുറ്റി വീണ ശബ്ദം കേട്ട സെലിൻ ഒന്ന് ഞെട്ടി എങ്കിലും കുത്തിവീർത്ത മുഖവുമായി മേശയിൽ ചാരി ഇരുകൈകളും മേശയിൽ വച്ച് കൊണ്ട് ബലംപിടിച്ച് നിന്നു….!

“ശ്രീക്കുട്ടനിങ്ങനെ ദേഷ്യപ്പെട്ടപ്പ നീയങ്ങു വല്ലാതായല്ലോടീ മോളേ..?”

ഞാൻ ചിരിച്ച് ചോദിച്ചു!
അവൾ കനത്ത മുഖത്തോടെ മുഖം കുനിച്ച് തന്നെ നിന്നു!
ഒട്ടും അയവില്ല!

“അവനെങ്ങനെ ദേഷ്യം വരാതിരിയ്കും? നീ കണ്ടതല്ലേയിതു ഞാനവന്റെ പോക്കറ്റീന്നെടുക്കുന്നേ? നീയിതൊന്നു നോക്കിക്കേ..”

ഞാനാ കടലാസ് മോൾക്ക് നേരേ നീട്ടി..
എന്തായാലും അവൾ അത് വാങ്ങി തുറന്ന് നോക്കി ഞെട്ടലോടെ ചോദ്യഭാവത്തിൽ എന്റെ നേരേ നോക്കി..

“ഞാനറിയാതെ അവൻ ബിഷപ്പ് ഹൌസീന്ന് പോയി ഒപ്പിച്ചതാ ഇത്!
ആ അവനോടു നീയിങ്ങനെ പെരുമാറിയാ പിന്നവനു ദേഷ്യമ്വരാതിരിക്കുവോ..?”

കാഞ്ഞിരപ്പള്ളിയിലുള്ള പള്ളികളുടെ വിലാസങ്ങൾ അടങ്ങിയ കുറിപ്പായിരുന്നു അത്…!

ഞാൻ വീണ്ടും തുടർന്നു:

“ഇന്നീ പെണ്ണുകാണാമ്വന്നില്ലേലും അവനീയാഴ്ച വന്നേനേ ഇതുമായി കാഞ്ഞിരപ്പള്ളീൽ നിന്റെ വീടുതപ്പാൻ….!”

വഴക്ക് പിടിക്കുന്ന കുട്ടിയുടെ അതേ വീറോടെ സെലിൻ വീണ്ടും പറഞ്ഞു:

“എന്തിനാ വെറുതേ നേരങ്കളയുന്നേ?
എനിക്കീ കല്യാണത്തിനു താൽപ്പര്യമില്ലെന്നു ഞാമ്പറഞ്ഞല്ലോ? നേരങ്കളയാതടുത്തയാളെ പോയി നോക്ക്..!”

എന്റെ മോളല്ലേ അവടെ പിണക്കം സാരമില്ല!
മാറ്റിയെടുക്കാം എന്റെ ഭയം മാറിയല്ലോ അവളിനിയെന്താന്നാ പറഞ്ഞു കലിതീർത്തോട്ടെ എന്ന് കരുതി തമാശ കാണുമ്പോലെ ചിരിച്ച് നിന്നിട്ടും ഈ വാക്കുകൾ കേട്ട എന്റെ നിയന്ത്രണം വിട്ടുപോയി..!
പെട്ടന്നുണ്ടായ നിയന്ത്രണാതീതമായ കോപത്താൽ വീശിയ വലതുകരം ആ ഇടതുകവിളിൽ പതിയും മുൻപ് ഇതെന്റെ മോളാണല്ലോ എന്ന ചിന്ത എന്നിൽ വന്നു!

പിന്നോട്ട് വലിച്ചിട്ടും ആ കൈ ചെറുതായി കവിളിലെത്തി…

അത് അവൾക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നു താനും…!

കവിളും പൊത്തി എന്നെ പകച്ച നോട്ടവും നോക്കി നിന്ന മോളോട് ഞാൻ അമർത്തിയ ശബ്ദത്തിൽ മുരണ്ടു:

Leave a Reply

Your email address will not be published. Required fields are marked *