ഇന്ദ്രൻ്റെ ഡയറി….കൊറേ കാലം ആഗ്രഹിച്ചത് ആണ് ഇതിൻ്റെ ഉള്ള് ഒന്ന് കാണാൻ
അവൾ വളരെ ക്യൂരിയസ് ആയി…….തുറന്ന് നോക്കി…..
2018
ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ് നീ എങ്ങനെ എന്തിലോക്കെ കൂടെ ആണ് കടന്നു വന്നത് എന്നുള്ള ഓർമപ്പെടുത്തൽ
“ഈ കൊല്ലം എല്ലാം കൊണ്ടും ഒരു പാഠം ആണ് എല്ലാ മലയാളികൾക്കും എനിക്ക് പ്രത്യേകിച്ചും…..
നീ ഒന്നും ഒന്നും അല്ല എന്ന് ദൈവം നേരിൽ വന്ന് കാണിച്ച് തന്ന വർഷം…..
പ്രളയത്തിൽ തുടങ്ങി ഓർമ വച്ച കാലം മുതൽ ജീവന് തുല്യം സ്നേഹിച്ചവൾ അവളുടെ ജീവിതത്തിൽ ഏറ്റവും വെറുക്കുന മനുഷ്യൻ ഞാൻ ആണെന്ന് പറഞ്ഞു……
വിവരം ഉളളവർ പണ്ടെ പറഞ്ഞിട്ട് ഉള്ളതാ പെണ്ണും പണവും നമ്മളെ തേടി വരണം എന്ന്….
ഒരിക്കലും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം നാട്ടുകാരുടെ മുന്നിൽ അവൾ എന്നെ നാണം കെടുത്തിയ ദിവസം….
ഒന്നേ ഇനി ചെയ്യാൻ ഉള്ളൂ നമ്മൾ അവരെ ഇഷ്ടപ്പെടുന്നത് സത്യം ആണെങ്കിൽ അവരെ അവരുടെ പാട്ടിന് പോവാൻ അനുവദിക്കുക ……
. . . പുതിയ കോളജിലെ അദ്യ ദിവസം
ആകെ അവിടെ ഉള്ള ഒരു ആശ്വാസം കൂട്ടുകാരും ക്രിക്കറ്റ് കളിയും പിന്നെ രേണു ആൻ്റിയും ആണ്
…
ഇന്നാണ് എൻ്റെ പുതിയ ബയിക്ക് എൻ്റെ കൈകൾ എത്തുന്ന ദിവസം 6 മാസത്തെ അമ്മയുടെയും എൻ്റെയും യുദ്ധത്തിൻ്റെ പരിണാമ ഭലം ആയി കിട്ടിയതാണ്…..
കുറച്ച് കാലങ്ങൾക്ക് ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിക്കുന്നത്….
.. . . അമൃത പേജുകൾ മറിച്ച് കുറച്ച് മുന്നോട്ടെക്ക് മാറ്റി……
ഇന്നാണ് സൂര്യയുടെ കാലിൻ്റെ കെട്ടഴിക്കുനത്….
അവൾ വീണ്ടും കൊറേ പേജ് മറിച്ച് മാറ്റി….
സെപ്റ്റംബർ
കുടമ്പ ക്ഷേത്രത്തിൽ ഉത്സവത്തോടുബന്ധിച്ച് കൊടിയേറ്റം നടത്താൻ കുടുംബത്തോടെ പോയതാണ്……
എൻ്റെ അമ്മ എന്നെ അദ്യം ആയി തല്ലി ……
.. .
ഇന്ന് വൈകുന്നേരം രണ്ട് കാര്യങ്ങൾ സംഭവിച്ചു…..
ഒന്ന് അമ്മയുടെ നിർബന്ധം കാരണം അമൃതയെയും കൂട്ടി അമ്പലത്തിൽ പോയി…..
അവിടെ വച്ച് ഞാൻ ആദ്യം ആയി അവളെ കുടുംബ ക്ഷേത്രത്തിൽ വച്ച് കൈ പിടിച്ചു…..
എന്തോ അറിയില്ല എൻ്റെ കണ്ണ് നിറഞ്ഞു പോയി …..
ഒരുപക്ഷേ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഏറ്റവും വലിയ കാര്യം ആയത് കൊണ്ടാവും സാഹചര്യം പോലും മറന്ന് ഞാൻ അത് മനസ്സ് കൊണ്ട് ആസ്വദിച്ചത്…… . പിന്നെ എൻ്റെ പഴയ കൂട്ടുകാരനെ .
അവൾ വീണ്ടും പേജുകൾ മറിചു…..
അമലിനെ യാദൃച്ഛികം ആയി കുടുംബ ക്ഷേത്രത്തിൽ വച്ച് കണ്ടു…..
ഞാൻ അവനെ പോയി കണ്ടു ഒരു ധൈര്യത്തിന് ദീപുവിൻ്റെ കൂടെ കൂട്ടി പ്രധാനപെട്ട കാര്യം പറയാൻ എന്ന് പറഞ്ഞ് അവൻ എന്ന് കാണണം എന്ന് പറഞ്ഞു….
അവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എന്നെ വീണ്ടും മുറിവേൽപ്പിചു……
——————————-
അവൾ പേജ് മറിച്ച് നോക്കി ഇല്ല എഴുതിയിട്ടില്ല അവസാനം തൻ്റെയും ഇന്ദ്രൻ്റെയും ചെറുപ്പത്തിലേ ഫോട്ടോ മാത്രം ഉണ്ടായിരുന്നു…..
അത് അവൾക്ക് വളരെ സന്തോഷം കൊടുത്ത ഒന്നായിരുന്നു….
അവൾ പെട്ടന്ന് ഫോൺ എടുത്തു അമറിനെ വിളിച്ചു…..
ടാ നീ എവിടെ അണ്…..
ഞാൻ ക്ലാസ്സിൽ പോയിട്ട് വരുവാ ….
ആണോ വേഗം ഒന്ന് വാടാ
കുറച്ച് നേരത്തിനു ശേഷം
ഡീ എന്തിനാ വരാൻ പറഞ്ഞത് ഉമ്മറത്ത് തന്നെ അമറിനെ നോക്കി ഇരുന്ന അമൃതയോട് അവൻ ചോദിച്ചു….
എടാ അതൊക്കെ പറയാം നീ അദ്യം ദീപുവിൻ്റെ നമ്പറിൽ വിളിച്ച് അവൻ എവിടെ എന്ന് ചോദിക്ക്….. എന്നിട്ട് എങ്ങോട്ടെങ്കിലും വരാൻ പറ
നീ കാര്യം പറ
എടാ പറയാം നീ ചോദിക്ക്
ശെരി
ഹലോ ദീപു അളിയാ എവിടെ ഇരിക്കണെ
ഞാൻ വീട്ടിൽ ഉണ്ട് എന്ത്ര ഒന്നുമില്ല നീ ഒന്ന് ടർഫിലേക്ക് വാ…..
ശെരി ദാ വന്നു…..
അവൻ വരാം പറഞ്ഞു
വണ്ടി വിട്…..
ദീപു അങ്ങോട്ട് വരുമ്പോ
അമറും കൂടെ അമൃതയും നിക്കുന്നത്ത് കണ്ടു…..
ടാ എന്താടാ വരാൻ പറഞ്ഞത്…..അവൻ അമറിൻ്റെ മുഖത്ത് നോക്കി ചോദിച്ചു……
ടാ ദീപു നീ അന്ന് ഇന്ദ്രൻ്റെ കൂടെ അമൽ പറഞ്ഞ് ഒരുത്തനെ കാണാൻ പോയില്ലേ അവൻ എന്താ നിങ്ങളോട് പറഞ്ഞത്…..
ഏത് അമൽ എനിക്കൊനും അറിയില്ല പിന്നെ നീ എന്നോട് എന്തിനാ ഇതൊക്കെ ചോദിക്കുന്നത്…. നിനക്ക് അവനെ ദ്രോഹിച്ചു മതിയായില്ലേ…..
