അമ്മു : പക്ഷെ ഇന്ദ്രൻ ദൈവത്തിന് എതിരെ നിന്നു ല്ലേ 😂
ഞാൻ : പിന്നെ ഞാൻ എന്ത് ചെയ്യണം
അമ്മു : ഇനി എങ്കിലും അടങ്ങി ഒതുങ്ങി ഇരിക്ക്
ഞാൻ : ശെരി ശെരി…
അമ്മു : ഇന്ദ്രാ
അമ്മു എന്റെ കവിളിൽ കവിൾ ചേർത്ത് ചേർന്ന് ഇരുന്നു
ഞാൻ : ന്താ ഉണ്ടേ
അമ്മു : 😊 പറ അല്ല എനിക്ക് വാക്ക് താ
ഞാൻ : എന്ത്
അമ്മു : നമ്മക്ക് തല വേദന ആയിട്ട് ആരും വരില്ലല്ലോ ഇനി
ഞാൻ : doubting you me 😁
അമ്മു : എനിക്ക് ഈ സുഖം അങ്ങ് പിടിച്ച് പോയി കണ്ണാ, എനിക്ക് ഇനി പറ്റില്ല സങ്കടപ്പെടാൻ
ഞാൻ : അച്ചോടാ
അമ്മു : ദേ എന്നെ വെഷമിപ്പിക്കാതെ നോക്കണ്ടത് നിന്റെ responsibility ആണ്…എന്താറിയോ എന്റെ മൊഖം മാറിയാ ഒരു 🥺 ഹ്.. ഒരു അസുരനെ എല്ലാരും കാണണ്ടി വരും…
ഇല്ലില്ല അമ്മു കരഞ്ഞില്ല…
ഞാൻ അവൾടെ ചെവിക്ക് ഊതിക്കൊണ്ട് അമ്മൂനെ രണ്ട് കുലുക്ക് കുലുക്കി…
അമ്മു : ശെരി, ദേ അമ്മായി ഒക്കെ എന്ത് happy ആണ് അറിയോ
ഞാൻ : അതേ സിദ്ധുന്റെ കല്യാണം പിന്നെ ചിത്തുടെ ജോലി, പ്രഭു മാമടെ തിരിച്ച് വരവ്
അമ്മു : എല്ലാത്തിനും കാരണം എന്റെ ചക്കര
ഞാൻ : അതേ അതേ 😃
അമ്മു : അല്ല നീ എന്താ ചിത്തു ചേച്ചിക്ക് Crime branch ജോലിക്കാരനെ കൊണ്ട് വരും പറഞ്ഞത്
ഞാൻ : ഹും അതൊക്കെ ഇണ്ട് ഇനി അത് വേറെ തൊടങ്ങണം 😂
അമ്മു : cooking cooking
ഞാൻ : yes yes…
.
.
.
> 09:22
പപ്പ : കാശിക്കുഞ്ചി ദേ garage ലെ കാര്യം ഒക്കെ രാജു നോക്കും വെയിലത്ത് തെണ്ടി നടക്കരുത് രണ്ട് തെമ്മാടികളും
ഞാൻ : ആഹ്
പപ്പ : പൈസ വേണോ
ഞാൻ : ആഹ് 😃
പപ്പ : നിന്റെ അമ്മായിയപ്പനോട് ചോദിക്ക് 😏
ദാസ് അങ്കിൾ : ഞാൻ കൊടുക്കും 😏
പപ്പ : കൊടുത്തോ എടാ എച്ചി നീ ഒരു ചായ ആർക്കും വാങ്ങി കൊടുക്കില്ല ആ നീ ആണ് അവന്റെ bill സെറ്റിൽ ചെയ്യാൻ പോണേ
ദാസ് അങ്കിൾ : ഇന്നലെ വൈകീട്ട് ബാറി നിന്റെ അച്ഛൻ ആണല്ലോ കാശ് കൊടുത്തേ
അമ്മ അത് കേട്ടോണ്ട് വരേം ചെയ്തു
ഞാൻ : എനിക്ക് അറിയില്ല
പപ്പ : അത് പിന്നെ ഇന്നലെ നമ്മടെ ദാസേട്ടൻ ഇല്ലേ ഹനുമാൻ അയാളെ കാണാൻ പോയേ മോന്റെ കല്യാണത്തിന് കാണില്ല പറയാൻ അപ്പൊ
അമ്മ : 👀
അമ്മു : അയ്യേ സൂസു അടിച്ചു എന്താ മൊതലാളി ചേ
പപ്പ : പൊക്കോണം
അമ്മായി : ടാ വൈകീട്ട് വരാ
ഞാൻ : എന്തിന്
അമ്മായി : 😡 എന്നാ വേണ്ടാ
ഞാൻ : എന്നാ ശെരി വീട് പണി ഞാൻ നോക്കില്ല
അമ്മായി : അമ്മോ 🙄
ഞാൻ : ബാങ്കിന്ന് വരുമ്പോ ഇന്നത്തേ ആൾക്കാർടെ deposit മൊത്തം എടുത്തോ
അമ്മായി : ശെരി സാർ
ഞാൻ : പപ്പാ പെട്ടെന്ന് വരണേ
പപ്പ : okey dear 🥺
ഞാൻ : ഉമ്മ
പപ്പ : പോടാ 🥹 😏
പപ്പ വന്ന സങ്കടം എങ്ങനെയൊക്കേ make ചെയ്യാൻ നോക്കി…
അമ്മ : മതി മതി, ദേ ആഹാരം കഴിക്കണം അമ്മായി നോക്കിക്കോളും നിന്നെ നിന്റെ അമ്മായി അമ്മ ചേച്ചിടെ അടുത്ത് പോവാ
ഞാൻ : ഏഹ്
അമ്മ : അവർക്ക് എന്തോ വൈയ്യാന്ന് കൊച്ചും ഉള്ളതല്ലേ
ഞാൻ : ആഹ്
അമ്മ : ടീ എന്റെ മോനെ നോക്കണം
അമ്മായി : വൈകുന്നേരം വന്നിട്ട് നോക്കിയാ മതിയോ
അമ്മ : കുടുംബത്തോടെ തർക്കുത്തരം തന്നേ
പപ്പ : കിച്ചു വേണ്ടാ
അമ്മ : ഉംച് 👀
പപ്പ : കൃഷ്ണ വാ കേറ് ഡോ ടൈമായി
അമ്മ : കണ്ണാ bye ഉമ്മ
ഞാൻ : bye പെട്ടെന്ന് വരണം
അമ്മ : okey ചക്കരെ അമ്മു ഉമ്മ
അമ്മു : 🥹 i will miss you
അമ്മ : okey ടാ. ദാസേട്ടാ ശെരി
അങ്കിൾ : ഓ മോളെ 😊
.
.
.
> 11:11
ദാസ് അങ്കിൾ : എടോ താൻ പറഞ്ഞത് ശെരിയാ എന്തിനാ ഈ ചെറിയ ജീവിതത്തിൽ പെണക്കമൊക്കെ
ഞാൻ : അതാണ്
ദാസ് അങ്കിൾ : നാളെ തന്നേ ഞാൻ പോയി സംസാരിക്കാ അവനെ ഇങ്ങോട്ട് വരാനും പറയാ
ഞാൻ : best
.
.
.
ഉച്ചക്ക് ഞാനും ചെറുതും കൂടെ സൂര്യടെ വീട്ടി പോയി നൈസിന് കേറി….
വൈകിട്ട് വണ്ടി തള്ളൽ ഒക്കെ കഴിഞ്ഞ് വരുമ്പോ തന്നേ ലേറ്റായി
> 20:33
ഞാൻ : ടീ വിട് ജാനു
ജാനു : 😂 പറ tour
ഞാൻ : എന്റെ ചിക്കു ഇല്ലാതെ ഞാൻ tour ഇല്ല
ശ്രീ : അതാണ് കൊട് മോനെ കൈ
ഞാൻ : പിന്നല്ല
അമ്മു : എന്നാ ഞങ്ങള് പോവും
ഞാൻ : പൊക്കോ
അച്ചു : ഓ നിങ്ങള് കുടുംബക്കാര്
ഞാൻ : പിന്നെ വേറെ ഒരു കാര്യം രാമനും പത്മിനിയും കാണും അങ്ങനെ ആണെങ്കി tour okey
