വധു is a ദേവത – 5

വധു is a ദേവത 5

Vadhu Is Devatha Part 5  | Author : Doli

[Previous Part]

 


 

എടാ വിട്ടെക്കട ഇവന്മാരുടെ പ്രകടനം കണ്ട് എനിക്ക് സങ്കടം വന്നു എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടല്ലോ എന്നുള്ളത് എൻ്റെ മനസ്സ് നിറച്ചു….

അവിടെ നിന്നും ഇറങ്ങി നേരെ ഒരു കോഫീ ഷോപ്പിൽ കയറി…. എടാ അളിയന്മാരെ ഞാൻ നാളെ വന്നു ടി. സി വാങ്ങും .. ഞാൻ പറഞ്ഞു….

നീ എന്താടാ ഈ പറയുന്നെ ദീപു ചോദിച്ചു…നീ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ…. ഈ നിസാര കര്യ… നിസാര കാര്യമോ ഇത് നീസാരം ആണോടാ ഞാൻ അവനോട് സാവധാനം തിരക്കി…

അവൻ എന്തോ പറയാൻ വന്നു … പിന്നെ വേണ്ടെന്ന് വെച്ച്…. എടാ നിനക്ക് ഒന്നും പറയാൻ ഇല്ലെ…. അമറിനോട് ദീപു ചോദിച്ചു….

ഇല്ലടാ..എനിക്ക് ഒന്നും പറയാൻ ഇല്ല അമർ പറഞ്ഞു… അല്ലെങ്കിലും ഇവനോട് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ….

നീ വീട്ടിൽ എന്ത് പറയും…..ദീപു ചോദിച്ചു…. അറിയില്ല എന്തെങ്കിലും പറഞ്ഞ് സമ്മതിപിച്ചെ പറ്റൂ…. വേറെ വഴിയില്ല. ഞാൻ പറഞ്ഞു.. എന്നാലും എടാ. ഇന്ദ്ര നീ ഒന്ന് കൂടെ ആലോചിക്ക് … അമർ പറഞ്ഞു… എടാ നിനക്ക് ഒരു കുഴപ്പവും വരാതെ ഞങൾ നോക്കി കൊള്ളാം… ദീപു പറഞ്ഞു….

ശെരി എടാ ഞാൻ വിളിക്കാം ദീപു… നീ ഒരു കാര്യം ചെയ്യ് എൻ്റെ ബയിക്ക് കൊണ്ടുപോ…. ഞാൻ പറഞ്ഞു വേണ്ടാട ഇനി നമ്മൾ ഇങ്ങനെ കൂട്ട് ഇല്ലല്ലോ നാളെ തൊട്ട് വേറെ വേറെ അല്ലെ ഞാൻ നടന്നോളം….അവൻ പറഞ്ഞു.. എടാ എന്താടാ നീ ഇങ്ങനെ.. ഇല്ലടാ അളിയാ കുഴപ്പം ഇല്ല നിങൾ വിട്ടോ ഞാൻ സെറ്റ് ആണ് നിങൾ വിട്ടോ…

അതും പറഞ്ഞോണ്ട് അവൻ അവിടുന്ന് മെല്ലെ പോയി… ഇതേ സമയം ദീപു : ദൈവമേ നമ്പർ എൽക്കണെ.. 🥴🥴

കണ്ടോടാ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്… അമർ എന്നെ കുറ്റപ്പെടുത്തി…

എനിക്ക് വല്ലാത്ത വിഷമം ആയി എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ ഉറച്ച് നിന്നു….

അങനെ വീട്ടിൽ എത്തി… റൂമിൽ ആയിരുന്ന ഇന്ദ്രൻ എന്തോ ഫോണിൽ നോക്കുന്ന തിരക്കിൽ ആയിരുന്നു … അത് മനസ്സിലാക്കിയ അമർ നേരെ താഴെ പോയി…അമ്മയെ കാണാൻ.

അമ്മ ആ എന്താ അടുക്കളയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം… ഒക്കെ

ഒന്നും ഇല്ല ആൻ്റി.. എന്നാലും എന്തോ ഉണ്ടല്ലോ… വന്ന കാര്യം പറയട ചുമ്മാ സമയം കളയാതെ…

അതെ ആൻ്റി ഇന്ദ്രൻ ഇനി മുതൽ ക്ലാസിലേക്ക് വരുന്നില്ല എന്ന പറയുന്നത്..

അതെന്താ. അവന് ..

നിങൾ രണ്ടാളും ആണ് കാരണം ഞങ്ങൽ എന്ത് ചെയ്തു അമ്മ കൊതിച്ചു… നിങൾ എന്തിനാ അവനെ ഇങ്ങനെ കല്യാണം കല്യാണം എന്ന് പറഞ്ഞ് സല്യം ചെയ്യുന്നത്….

എന്താടാ അവൻ നിന്നോട് വല്ലതും പറഞ്ഞോ. ആ പിന്നെ പറയാതെ . അവൻ ഇംഗ്ലണ്ട് പോവാൻ ആണ് പ്ളാൻ…

ഇംഗ്ലണ്ടിൽ എന്തിനാ പോവുന്നത്. ഇനി അവിടെ ആണ് ജീവിതം എന്നൊക്കെ പറഞ്ഞ് .. എടാ അതിന് 23 വയസ്സിൽ കല്യാണം കഴിക്കാൻ ആരും പറഞ്ഞില്ലല്ലോ… അവന് അവളെ ഇഷ്ടം അല്ല ആൻ്റി അതാണ് … എന്ന് അവൻ നിന്നോട് പറഞ്ഞോ….

അങനെ പറഞ്ഞില്ല പിന്നെ എന്താടാ കുഴപ്പം …

അമറെ ഞാൻ ഒരു കാര്യയം പറഞ്ഞേക്കാം ഇത്ര കാലം ആയിട്ട് അവൻ്റെ ഒരു ആഗ്രഹത്തിന് ഞങൾ തടസം നിന്നിട്ടില്ല ഉണ്ടോ… ഇല്ല എത്തില്ല അമർ പറഞ്ഞു.. കാറിന് കാർ അതും ഒന്നിന് പരകരം രണ്ടണം പിന്നെ നീയും അവനും കൂടെ പുറകെ നടന്നു പറഞ്ഞിട്ടില്ലേ അവന് ആ പച്ചിലകൊത്തി വണ്ടി വാങ്ങി കൊടുത്തത്….. അത് പോലെ അവന് വേണ്ട എല്ലാം അവൻ്റെ ഇഷ്ടത്തിന് വിട്ടു പക്ഷേ അവൻ്റെ ജീവിതം അത് തിരഞ്ഞെടുക്കാൻ ഉള്ള പക്വത അവനില്ല അത് ഇനി ഒട്ടും വരാൻ പോവുന്നില്ല …

അയ്യോ പക്വത ഒക്കെ വന്നോളും ആൻ്റി വരും വരും ഞാൻ ഒരു കാര്യം ചൊതിക്കട്ടെ എന്താണ് അമ്മുവിന് ഒരു കുറവ്… നല്ല സ്വഭാവം, നല്ല അച്ചടക്കം , നല്ല ബഹുമാനം ,നല്ല വിദ്യാഭ്യാസം, നല്ല കുടുംബം ,ചെറുപ്പം മുതലേ നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടി… പിന്നെ മെയിൻ അവനെ വരച്ച വരക്ക് നിർത്താൻ അവൾക്ക് കഴിയും .. ഒരു വെടിക്കുള്ള മരുന്ന് അവളുടെ കൈയ്യിൽ ഉണ്ട്.. എൻ്റെ മരുമോൾക്ക് വേണ്ട എല്ലാം അവൾക്ക് ഉണ്ട്…. എന്നാലും ആൻ്റി…

ഒരു എന്നാലും ഇല്ല ദേ ചെക്കാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും കൂടെ കുരുത്ത കെട് വല്ലതും കാണിച്ച അറിയാലോ എന്നെ എനിക്ക് വേറേ ഒരു മുഖം കൂടെ ഉണ്ട് രണ്ടിനെയും ഞാൻ അയ്യോ ബാക്കി വേണ്ട ഞാൻ ഏറ്റു എല്ലാം സെറ്റ് പിന്നെ നാളെ ഞാൻ ഒരു നമ്പർ ഇടും കൂടെ നിന്ന മാത്രം മതി ഒക്കെ അല്ലേ ആൻ്റി.. അത് ഞാൻ ഏറ്റു….. ആ പിന്നെ നമ്മൾ ഇവിടെ സംസാരിച്ചത് ഇന്ദ്രൻ അറിയരുത് കേട്ടല്ലോ ആൻ്റി അറിഞ്ഞ… ആൻ്റിക്ക് അഭിനയിക്കാൻ അറിയോ.. യാറെ പാത്ത് എന്നെ കെട്ടെ… അഭിനയിക്കാൻ അറിയോ എന്ന്…എടാ എന്നെ കൊറേ സിനിമയിൽ വിളിച്ചത് ആണ്…. ഞാൻ പോയില്ല.

ആൻ്റി യു ആർ മിസ്സ്റ്റയ്ക്കൺ ആൻ്റി ഞാൻ ആൻ്റിക്ക് അഭിനയം അറിയുമോ എന്നാണ് ചൊതിച്ചത് അല്ലാതെ തള്ളാൻ അറിയുമോ എന്നല്ല 🤣

അതും പറഞ്ഞു അവൻ ജീവനും കൊണ്ട് ഓടി..

അങ്ങനെ സംഭവബഹുലമായ ആ ദിവസം …. ക്ലാസ്സിലെ പിള്ളേർ ഒക്കെ വന്ന് തുടങ്ങി . അമൃതയും സോനയും ക്ലാസിലേക്ക് വന്നു. അമൃതയുടെ കണ്ണ് ആദ്യം ചെന്നത് ഇന്ദ്രനെ തപ്പി ആണ്… അങ്ങനെ കൊറേ നേരം കഴിഞ്ഞ് ബെൽ അടിച്ചു ഇല്ല വന്നില്ല… അവൾക്ക് ആക്കെ വിഷമം ആയി…. അങ്ങനെ രണ്ട് പിരീഡ് കഴിഞ്ഞു ഇൻ്റർവെൽ ആയി അപ്പോ ക്ലാസ്സിലെ ഹരി വന്ന് പറഞ്ഞു ഇന്ദ്രൻ ദേ ടിസി വാങ്ങാൻ വന്നിരിക്കുന്നു എന്ന്… എന്ത് മായ ആണ് അവൾ നേരെ വെളിയിലോട്ട് നടന്നു….

അന്നത്തെ ആ ദിവസം അവനെ കുറ്റവാളി ആകാൻ നിന്ന എല്ലാരും അവന് വേണ്ടി സഹതപിച്ചു… ഇന്ദ്രൻ ഓഫീസ് മുറിയിൽ…

ഹെഡ് മിസ്സ്… എന്താടോ താൻ ഈ പറയുന്നത് … മോൻ ഒന്നും ചിന്തിക്കാതെ ആണ് സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്…. അല്ലാ മിസ്സ് ഞാൻ ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയത്…

എടോ താൻ ലാസ്റ്റ് ഇയർ അല്ലെ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോടോ….

അതൊന്നും കുഴപ്പം ഇല്ല മിസ്സ് ഞാൻ നോക്കിക്കോളാം….

ശെരി ഇത്ര നേരം കോളജിൻ്റെ ഹെഡ് ആയി സംസാരിച്ചു ഇപ്പൊ ഞാൻ നിൻ്റെ ആൻ്റി ആയി സംസാരിക്കാം….

ഇവർ ഇങ്ങനെ ഏൻ്റെ ആൻ്റി എന്നല്ലേ റിയൽ ആൻ്റി അല്ല അമ്മയുടെ ഫ്രണ്ട് ആണ് ക്ലോസ് ഫ്രണ്ട്…

ഇന്ദ്ര നിനക്ക് ഉണ്ടായത് വളരെ വലിയ നാണക്കേട് തന്നെ ആണ്…… പക്ഷേ നിൻ്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് ഈ ഒളിച്ചോട്ടം വേണോ മോനെ… വേണം ആൻ്റി ഇത് ഒളിച്ചോട്ടം അല്ല ഇത്ര കാലം കൂടെ നടന്നിട്ട് ഇവരൊക്കെ ഇത്ര മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി… ഇവരെ പോലെ ഉള്ളാവരോട് ഒത്ത് ഒരു ക്ലാസ്സിൽ പഠിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല കുട്ടി…

Leave a Reply

Your email address will not be published. Required fields are marked *