“ഇവളുടെ ആവശ്യം കഴിഞ്ഞു ആ സാധനതിനെ ഡിസ്പോസ് ചെയ്തേരെ.”
“ക്രിസ്റ്റിന, ദിപക്, ജോർജ്..?”
“ഒരു ആഴ്ച ടൈം തരാം.. കിട്ടുന്ന അത്രയും വിവരങ്ങൾ ശേഖരിക്കുക.
എപ്പോഴും കണ്ണ് വേണം അവരുടെ നേരെ.
ഞാൻ റസ്റ്റ് എടുക്കാൻ പോകുവാ ഒരു ആഴ്ച.
എന്താണെന്ന് അറിയില്ല നല്ല മേൽ വേദന ഒക്കെ ഉണ്ട്.
മൈരൻനമർ കൈ തിരിച്ചു പിടിച്ചു ആയിരുന്നു കെട്ടിയെ.”
“നല്ലോണം കുഴമ്പ് ഇട്ട് തിരുന്മിയാൽ മതി.”
ജൂലിക് ചിരി വന്നു.
പിന്നെ ഞാൻ എലിയായുടെ റൂമിൽ ചെന്നതും അവൾ ഓടി വന്നു കെട്ടിപിടിച്ചു.കരഞ്ഞു.
സ്വന്തം മോൾ അടുത്ത് ഉണ്ടേലും അതൊന്നും എലിയ മൈൻഡ് ചെയ്യുന്നില്ല.
“അജു നിന്നെ വേദനിപ്പിച്ചോടാ.”
അപ്പൊ തന്നെ ജൂലി ഇറക് കയറി…
“മതി മതി….
രണ്ടാളും വേഗം സ്ഥലം വിട്ടേ…”
“എങ്ങോട്.”
ഞാൻ എലിയയെയും കൂട്ടി വെളിയിലെക് നടന്നു.
“എലിയ..
ഈ രൂപത്തിൽ നമ്മളെ കണ്ടാൽ പലർക്കും വിഷമം തോന്നില്ലേ… ഒരു ആഴ്ച നമ്മൾ മാത്രം.. ഉള്ള ഒരിടത്തേക്.”
അപ്പോഴേക്കും ഹോസ്പിറ്റൽ ന്റെ ഫ്രണ്ടിൽ കാർ വന്നു നിന്ന് എന്റെ പുതിയ ബെൻസ് കാർ.
ജൂലി അമ്മക് ഉള്ള ഡ്രസ്സ് ഒക്കെ അപ്പോഴേക്കും ഓഡർ ചെയ്തു വാങ്ങി ഇരുന്നു അതെല്ലാം അവിടത്തെ സ്റ്റാഫ് വണ്ടിയുടെ ഡികിയിൽ വെച്ച്.
പിന്നെ ജൂലി അവളുടെ മാമിയെ ഫ്രണ്ടിൽ കയറ്റി ഇരുത്തിയ ശേഷം പറഞ്ഞു.
“മേൽ അധികം അനക്കണ്ടാട്ടോ.”
“ഉം”
എന്ന് എലിയ തല ആട്ടി. എന്നിട്ട് എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു.
പിന്നെ എന്റെ അടുത്ത് വന്നിട്ട്.
“ഞാൻ എപ്പോഴും വിളിക്കുട്ടോ.”
“ഞാനും. ഫോൺ എടുത്തോകോളണം എല്ലാവരും.
ഗായത്രി.”
അവൾ അടുത്തേക് വന്നു.
“പേടിക്കണ്ട. പരമാവധി ഹോസ്പിറ്റൽ തന്നെ സ്റ്റേ ചെയ്യാൻ നോക്ക്. ദീപ്തി പെണ്ണിനോട് ഞാൻ ഒരു ടൂർ പോയേക്കുവാ എന്ന് പറഞ്ഞേരെ.”
“ആം ഏട്ടാ.”
എന്നിട്ട് അവൾ എന്നെ കെട്ടിപിടിച്ചു. ഒരു കിസും തന്നു കവിളിൽ.
പിന്നെ ഞാൻ വണ്ടി എടുത്തു.
പണ്ട് മരിയയെ ഒളിപ്പിച്ചു താമസിച്ച സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങൾ പോകുന്നെ.
അവിടെ ആണേൽ ഒരു സുഖമാ.
പട്ടയോട് ജൂലിയുടെ കൂടെ കാണണം എന്ന് പറഞ്ഞു.
അവൻ ഹോസ്പിറ്റൽ പരിസരത്തു തന്നെ ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞു.
ശെരിക്കും പറഞ്ഞാൽ അവിടെ ഞാൻ ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു എന്ന് വേണേൽ പറയാം… അത് താണ്ടി വന്നു എന്നെ യും അല്ല എന്റെ പെണ്ണുങ്ങളെ തൊടാൻ കഴിയില്ല എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.
അവിടത്തെ പോലിസ് സ്റ്റേഷനിൽ നിൽക്കുന്ന കോൺസ്റ്റബിൾ മുതൽ ആ നാട്ടിലെ റോട്ടിൽ കൂടെ ഓടുന്ന പ്രൈവറ്റ് ബസ് ഡ്രൈവർ തൊട്ട് ഓട്ടോ ഡ്രൈവർനമർ വരെ ഞങ്ങൾ ആളുകൾ ഉണ്ടായിരുന്നു.
അതും അല്ല എന്തിനും തയാർ ആയി നിൽക്കുന്ന ഞങ്ങളുടെ ടിപ്പേർ ഡ്രൈവർനമർ… അങ്ങനെ അങ്ങനെ..
ഇത്രയും ശക്തമായി വളരാൻ കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക് പണം…
ഈ പണം കാരണം ചതിക്കാ പെട്ടവർ ആയിരുന്നു എന്റെ കൂടെ ഉള്ള തുറുപ്പു ചിട്ടുകൾ അവർ തന്നെ പണം കൊണ്ടു എല്ലാം നേടി എടുത്തു കഴിഞ്ഞിരുന്നു.
അവര്ക് എന്നെപോലെ തന്നെ ഒരിക്കലും തിരിച്ചു കിട്ടാത്തത് നഷ്ടമായവർ തന്നെ…………
അങ്ങനെ ഞാനും ഏലിയായും കൂടെ ഹൈ റേഞ്ചിലേക്ക് വിട്ടപ്പോൾ.
“അജു…
എനിക്ക് വീട്ടിൽ ഒന്ന് പോകണം…”
ഞാൻ ചിരിച്ചു കൊണ്ടു തല ആട്ടി…
പിന്നെ എലിസബത് ന്റെ വീട്ടിൽ എത്തി.
അവൾ കാറിൽ നിന്ന് പതിയെ എഴുന്നേറ്റ് പോയി വീട്ടിലേക് കയറി പോയി.
ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഒരു ബാഗ് എടുത്തു കൊണ്ടു അവൾ വീട് പൂട്ടി എന്റെ അടുത്തേക് വന്നിട്ട്. കാറിൽ കയറി ഇരുന്നു.
ഞാൻ കാറിൽ കയറി ഇരുന്നപ്പോൾ അവൾ എന്റെ നേരെ നോക്കി പറഞ്ഞു.
“അജു….
എനിക്ക് എന്റെ ജന്മ വീട്ടിൽ നീയും ആയി കുറച്ച് നാൾ കഴിയണം എന്നുണ്ടടാ….
അയാൾ ഉണ്ടായിരുന്നപ്പോൾ പോലും എനിക്ക് അത് സാധിച്ചില്ല…..
എല്ലാം മണ്ണോടു അലിയാൻ പോകുവാ.”
“അതെന്നാ?”
“പുതിയ ഒരു റോഡ് അലയ്മെന്റ് എന്റെ വീട് പോകുമാടാ…
ഒരു ദിവസം എങ്കിലും ഒരു ദിവസം… ഒരു ആണും ആയി എന്റെ ജന്മ വീട്ടിൽ.
അച്ഛനും അമ്മയും പോയ ശേഷം പള്ളികർ ആണ് വീട് നോക്കിയേ…
