രേഖയും അടുത്ത് ഉണ്ടായിരുന്നു… അവൾ ഫോൺ മേടിച്ചിട്ട് കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം ഏട്ടൻ ദീപ്തി ചേച്ചിയെ നാട് മുഴുവനും ചുറ്റി കറക്കിട്ട് കൊണ്ട് വന്നാൽ മതി. അങ്ങെനെ എങ്കിലും ചേച്ചി സൂര്യ വെളിച്ചം അടിക്കട്ടെ എന്ന് പറഞ്ഞു ചിരി ആയിരുന്നു പെണ്ണുങ്ങൾ.
വേറെ ഒന്നും അല്ല ദീപ്‌തി അങ്ങനെ ചേട്ടൻ മരിച്ച ശേഷം വെളിയിലെക് ഒന്നും ഇറങ്ങാൻ മടി ആയിരുന്നു.
ഇപ്പോഴും ഉണ്ട്… ഹോസ്പിറ്റൽ -വീട് അങ്ങനെ അങ്ങ് പോകുന്നു. ഇടക്ക് അമ്പലത്തിൽ എന്റെ ഒപ്പം വരും.
അല്ലാതെ ആ പെണ്ണിന് ഒരു ഇടത്തെക്കും പോകാൻ താല്പര്യം ഇല്ലാ.
ഫോൺ വെച്ച ശേഷം.
ഞാൻ വണ്ടി തിരിച്ചു നേരെ ഹൈ റേഞ്ചിലേക്ക്…
അപ്പൊ തന്നെ ദീപ്‌തി എനിക്ക് ഉടുക്കാൻ ഡ്രസ്സ് ഒന്നും ഇല്ലാ എന്ന് പറഞ്ഞു.
അപ്പൊ തന്നെ എലിസബത്. “പത്തു നൂറു വർഷം മുൻപ് ഇവിടെ ഉള്ള ആരും തുണി ഉടുത്തിരുന്നില്ല.”
എലിസബത് റിപ്ലൈ അടിച്ചു. അതിന് ഒരുള്ളക് ഉപ്പേരി എന്നപോലെ ദീപ്തിയും പറഞ്ഞു. “പത്തു നൂറു വർഷം പഴക്കം ഉള്ള ഈ മൊതലിനെ എന്തിനാ അജു ഒക്കത് വെച്ച് കൊണ്ട് നടക്കുന്നെ.. എന്നെപോലെ പുത്തൻ സാധനം ഇരിക്കുമ്പോൾ.”
“ഡീ…. ജൂലി പറഞ്ഞപോലെ തന്നെ ഇവളെ പറഞ്ഞു തോൽപിക്കാൻ എനിക്ക് ആകും എന്ന് തോന്നണില്ല അജു.”
ദീപ്തി ചിരിച്ചിട്ട് പിന്നിൽ നിന്ന് എലിയയുടെ ഇടുപ്പിൽ കികിളി കൂട്ടി യാ ശേഷം പറഞ്ഞു.
“ഓൾഡ് ആണേലും ക്വാളിറ്റി സാധനം അല്ലെ അജു.. കണ്ടാൽ പറയോ 41 വയസ്സ് പ്രായം, രണ്ട് പെൺകുട്ടികളുടെ അമ്മ അതും അമ്മ ആകാൻ പോകുന്ന കുട്ടിയുടെ അമ്മ.
ദേ എലിസബത് ആന്റി ഇതെല്ലാം ഈ എനിക്ക് പറഞ്ഞു തരണട്ടോ എനിക്കെ ഇതേപോലെ എന്നും ഇരിക്കാൻ ആണ്.”
“ആന്റിയോ… എനിക്ക് അത്രേ ഒന്നും പ്രായം ഇല്ലാ..26ഉള്ള്.. നീ ഇങ്ങനെ തള്ളാലേ..”
“എന്റെ തള്ളേ… ഇങ്ങനെ തള്ളാലെ…”
എലിസബതും ദീപ്തിയും ഒടുക്കാത്ത ചിരി.
ഞാൻ ആലോചിക്കുവാ ആയിരുന്നു… പത്തു ഇരുപത് പേരെ കത്തിച്ചിട്ട് എന്ത് കൂൾ ആയി ആണ് ഇരിക്കുന്നെ.
തുക്കു കയറ് കിട്ടേണ്ട കേസ് ആണ്.. പിടിച്ചാൽ തീർന്നു.
എന്റെ കൈയിൽ തട്ടിട്ട് എലിയ എന്താ ആലോചിക്കണേ എന്ന് ചോദിച്ചു. ഞാൻ ഒന്നും ഇല്ലാ എന്ന് തല ആട്ടി.
“നല്ല ഒരുതുണികട കണ്ടാൽ ഒന്ന് നിർത്തണം കേട്ടോ അജു. ഇല്ലേ ഈ പെണ്ണ് പ്രശ്നം ഉണ്ടാകും. ഇവളുടെ സാരി, ബ്ലസ് ഉടുത്തു എന്റെ എല്ലാം വേദന എടുക്കുവാ.”
“അബടി.. എന്നാൽ അങ്ങ് അഴിച് കളഞ്ഞു നടക്കു എന്തിനാ തുണി.”
“അജു ഈ പെണിനു കുറച്ച് കുറുമ്പ് കൂടുന്നുണ്ടാട്ടോ.”
ഞാൻ ചിരിച്ചിട്ട് എലിയ നോക്കി പറഞ്ഞു.
“അവൾക് കുറച്ച് അല്ല കുറുമ്പ് കൂടുതലാ. അതു വഴിയേ പോകുമ്പോൾ മനസിലാകും. എന്നെ ഒറ്റക്ക് കിട്ടുമ്പോൾ ഒക്കെആണ് ഭയാനകം ആകുന്നെ .”
“പോ അജുട്ടാ.”
ഒരു ഷോറും കാർ നിർത്തി അവർ പർച്ചേസ് വേണ്ടി ഇറങ്ങി. ഒപ്പം എന്റെ പോക്കറ്റിൽ നിന്ന് ക്രെഡിറ്റ് കാർഡ് കൊണ്ട് ആണ് അവളുമാർ പോയെ.
ഞാൻ വരുന്നില്ല ഇവിടെ തന്നെ കാണും എന്ന് പറഞ്ഞു കാറിൽ ഇരുന്നു.
അവർ പോയ ശേഷം ഞാൻ പട്ടായെ വിളിച്ചു. അവൻ അവിടെ എല്ലാം സെറ്റ് ആക്കി എന്നാ പറഞ്ഞെ. 27പേര് മരിച്ചത് വെറും 4പേര് ആക്കി കുറച്ച്. അവിടത്തെ പോലീസ് ഒക്കെ എന്റെ ആളുകൾ വിലക്ക് വാങ്ങി കഴിഞ്ഞിരുന്നു. ബാക്കി ഉള്ളവരെ നീ പണ്ട് കാണിച്ചു തന്ന സ്മസാനത്തിൽ കൊണ്ട് കുഴിച്ചു ഇടാൻ ആണ് പ്ലാൻ.
ഗ്യാസ് പൊട്ടിത്തെറി ആണ്.
വീടിന്റെ ഓണർ സ്ഥലത്ത് ഇല്ലാ ഒമാനിൽ ആണ്.
എലിസബത് ന്റെ പേര് പോലും വന്നട്ടില്ല.
അവൻ ഫോൺ വെച്ചു.
അപ്പൊ എലിസബത് ഈ പ്ലാൻ തുടങ്ങിയത് തന്നെ MLA യെ തട്ടിയ അന്ന് മുതൽ അവൾ വീട് വിൽക്കാൻ പ്ലാൻ ഇട്ടായിരുന്നു. എന്നോ വിറ്റ് ഇരുന്നു കാണും. പിന്നെ അയാളെ കുറച്ച് മോഹിപ്പിച്ചു ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നാ രീതിയിൽ അവിടെ പറ്റി പിടിച്ചു നിന്ന് എട്ടിന്റെ പണിയും കൊടുത്തിട്ടന് എന്റെ വീട്ടിൽ കയറിയെ.
പെണ്ണ് എന്നാ ഇത്രയും ബുദ്ധി ഉണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസിലായെ തന്നെ.
അപ്പോഴാണ് എനിക്ക് ഒന്ന് ഓർമ വന്നത്. ദീപ്തിയെ വിളിച്ച സമയത്ത് രേഖ ഹോസ്പിറ്റൽ ഫയൽസ് ഒക്കെ നോക്കുക ആയിരുന്നു എന്ന് പറഞ്ഞെ. വേഗം തന്നെ ഫോൺ എടുത്തു മെസ്സേജ് നോക്കിയപ്പോൾ ജൂലിയുടെ മെസ്സേജ് ഉണ്ടായിരുന്നു… ‘അവൾ നിന്റെ വഴി തിരഞ്ഞു കൊണ്ട് ഇരിക്കുന്നു. ‘
