ഞാൻ അവൾക് ഒരു മിസ്കാൾ അയച്ചു.
അപ്പൊ തന്നെ വിളി വന്നു.
“അജു…. രേഖ മുഴുവൻ തപ്പി നടക്കുവാ. ഈ ഹോസ്പിറ്റൽ ഒക്കെ അവളുടെ കൂടെ ആണെന്ന് അവൾ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.ഒപ്പം നിനക്ക് ഇത്രയും കാശ് എവിടെ നിന്ന് വന്നു എന്നുള്ള ചോദ്യവും അവൾ ചോദിച്ചു കഴിഞ്ഞിരിക്കുന്നു.
നീ രണ്ട് ദിവസം മാറി നില്കുന്നത് ആണ് നല്ലത്.
ഗായത്രി ഹോസ്പിറ്റൽ ആയത് കൊണ്ട് അവൾ അവളോട് ഒന്നും ചോദിക്കില്ല. മരിയ ക് ആണേൽ ഒന്നും അറിയില്ല. ഞാൻ തന്നെ മാനേജ് ചെയ്തോളാം.
പിന്നെ മമ്മി ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വിളിക്കാൻ പറയണം കേട്ടോ ഇച്ഛയാ.”
“ഡീ… ഇപ്പൊ രേഖ എന്ത്യേ?”
“ദീപുന്റെ കുഞ്ഞു ആയി കാന്റീൻ ലേക്ക് പോകുവാ എന്ന് പറഞ്ഞു ഇപ്പൊ ഇറങ്ങിയേ ഉള്ളു.”
“നിന്റെ മമ്മി കാണിച്ച കുരുത്തക്കേട് അറിഞ്ഞോ?”
“ഉം പാട്ട വിളിച്ചു പറഞ്ഞിരുന്നു.
മമ്മി നിന്നെ മാമിയുടെ അടുത്തേക് വിടരുത് എന്ന് പറഞ്ഞത് ഇതിന് ആയിരുന്നു എന്ന് ഇപ്പോഴാ മനസിലായെ.
എന്തായാലും… എല്ലാം അവസാനിച്ചില്ലേ.
ഇനി ക്രിസ്റ്റിന മാത്രം.
പക്ഷേ ഇച്ഛയാ… ഞാൻ കേട്ട് അറിഞ്ഞോടത്തോളം ഈ ക്രിസ്റ്റിന ക്ക് മുഴുവനും പോസിറ്റീവ് കമന്റ്‌സ് ആണ് വരുന്നേ. സർജറി യിൽ ഷീ ഈസ് ക്വീൻ. അവൾ അറ്റാൻഡ് ചെയ്തതിൽ ആകെ രണ്ടെണ്ണം ആണ് ഫൈൽ ആയെ. ഒന്ന് രേഖയുടെ അനിയന്റെയും പിന്നെ അജു നിന്റെ അമ്മയുടെയും.
പക്ഷേ എനിക്ക് ഒരുപാട് സംശയം ഉണ്ടായേക്കുവാ…
ക്രിസ്റ്റീന ഒരിക്കലും ഒരു സീരിയസ് ആയ രോഗിയെ ഇട്ടേച് അവൾ ഹോസ്പിറ്റൽ ന്ന് പോകത്തില്ല… എന്നാണ് അവിടെ നിന്ന് വന്ന ഡോക്ടർസ് നേഴ്‌സുന്മാരും പറഞ്ഞെ.
പക്ഷേ അന്ന് അവൾ വീട്ടിലേക് പോയി…
ഉച്ചയോടെ തിരിച്ചു വന്നു.
അപ്പോഴേക്കും എല്ലാം കഴിഞ്ഞു ഇരുന്നു.
പിന്നീട് അവൾക് എന്തോ സംഭവിച്ചപോലെ രണ്ടു വർഷം ഹോസ്പിറ്റലിലേക് വന്നിട്ട് ഇല്ലാ… എല്ലാം ഉപേക്ഷിച്ച രീതിയിൽ ആയിരുന്നു.
പിന്നെ ഈ അടുത്ത് രണ്ട് വർഷം മുന്നേ ആയിരുന്നു വേഗം ഹോസ്പിറ്റൽ ന്റെ ചുമതല മുഴുവനും എടുത്തു തലയിൽ വെചേ.
എന്താണ് എന്ന് പോലും ആർക്കും മനസിലായില്ല.
അജു എന്നാ ഞാൻ പിന്നെ വിളികാം രേഖ വിളിക്കുന്നുണ്ട് ഫുഡ് കഴിക്കാൻ പോകാൻ.”
ഉം.
അവൾ ഫോൺ വെച്ച ശേഷം ഞാൻ ആലോചിച്ചു.
എന്തോ എവിടേയോ അങ്ങ് കണക്ട് ആകുന്നില്ലലോ.
ഞാൻ പുറത്തേക് നോക്കി ആലോചിച്ചു കൊണ്ട് ഇരുന്നു. അവസാനം ക്രിസ്റ്റിന യെ കാണാൻ തന്നെ തീരുമാമിച്.
ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഫോൺ ഓഫ് ആക്കി പോക്കറ്റിൽ ഇട്ട് അവളുമാർ ഇറങ്ങി വരുന്നതും കത്ത് കാർ സിറ്റിൽ ചാരി കിടന്നു.
പെണ്ണ് അല്ലെ വർഗം. ഒരുമണിക്കൂർ മുകളിൽ എന്തോ ചെലവഴിച്.
എന്റെ ഫോൺ അടിക്കുന്ന സൗണ്ട് കേട്ട് ആണ് ഞാൻ മയക്കത്തിൽ നിന്ന് എഴുന്നേക്കുന്നെ.
ദീപ്തി ആയിരുന്നു… കാറും കൊണ്ട് വാ ഞങ്ങൾ ഫ്രണ്ടിൽ നിൽകുവാ.
ഞാൻ നോക്കിയപ്പോൾ ഞാനും ഞെട്ടി പോയി.
പണ്ട് കോളേജിൽ ചേട്ടന്റെ ഒപ്പം നിൽകുമ്പോൾ മാത്രം കണ്ട അതേ സ്റ്റൈലിൽ ദീപ്‌തി. ജീൻസും ടി ഷർട്ടും ഇട്ട്… അതു ആളുകൾ മുഴുവനും നോക്കുന്നപോലെ.
അവളുടെ ശരീര വടിവുകൾ മുഴുവനും കാണാം കഴിയുന്ന രീതിയിൽ ഉള്ള ഒരു മോഡേൺ ലുക്ക്. ഒപ്പം ഒരു സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നു.
നല്ല രീതിയിൽ പർച്ചേസ് ചെയ്തിട്ട് ഉണ്ടെന്നു കൈയിൽ ഇരിക്കുന്ന കിറ്റ് കവറുകളുടെ പരസ്യം കണ്ടപ്പോഴേ എനിക്ക് മനസിലായി.
കൂടെ പോയ ഇവൾ ഇങ്ങനെ ആണേൽ കൊണ്ട് പോയ എലിയ യെ ഞാൻ നോക്കി.
ബട്ട് അവൾ നോർമൽ ആണ്… ഒരു കൂർത്ത ആണ് ഇട്ടേക്കുന്നെ… അതു എലിയയെ അതീവ സുന്ദരി ആക്കി കഴിഞ്ഞു ഇരിക്കുന്നു.
പിന്നെ പർച്ചേസ് കിറ്റുകളുടെ എണ്ണത്തിൽ കുറവ് കൾ ഒന്നും അവളുടെ കൈയിൽ കാണാൻ ഇല്ലാ. അതിന് മാത്രം വാങ്ങി കൂട്ടിട്ട് ഉണ്ട് രണ്ടാളും.
ഞാൻ കാർ കൊണ്ട് ചെന്ന് എല്ലാം ഡികിയിൽ വെച്ച ശേഷം എലിയ പുറകിൽ കയറി. ദീപുനെ മുന്നിലേക്ക് ഇരിക്കാൻ തള്ളി വിട്ടേച്ചിട്ട് ആണ് എലിയ ഉള്ളിൽ കയറി ഡോർ അടച്ചു ലോക്ക് ചെയ്തു ചിരിക്കുന്നത് ഞാൻ കണ്ടു.
