വഴി തെറ്റിയ കാമുകൻ – 12 58

ഉപ്പ : കുഴപ്പമില്ല മോളേ…

ഭാവി എം എൽ എ വോട്ട് പിടിക്കാനുള്ള സോപ്പിടലാ…

അവളെനെ നോക്കി കണ്ണുരുട്ടി ഉപ്പ ചിരിച്ചകൊണ്ട്

ഉപ്പ : ആണോ മോളേ…

ലെച്ചു : ദേ വാപ്പച്ചീ ഇതിന്റെ കൂടിച്ചേർന്ന് എന്നെ കളിയാക്കിയാൽ തള്ളി താഴെയിടുമേ ഞാൻ…

നീ ചെയ്യുമെടീ… നീയത് ചെയ്തില്ലേലേ അത്ഭുതമുള്ളൂ…

അവൾ ചവിട്ടികുലുക്കി അകത്തേക്ക് പോയി

ഇത്ത : (അകത്തേക്ക് നോക്കി) ഉമ്മാ… ഇതാരാ വന്നേന്ന് നോക്ക്…

അവളുടെ കാറിച്ച കേട്ട് വന്ന ഉമ്മ കോലയിൽ നിൽക്കുന്ന ഉമ്മച്ചിയേയും അമ്മുവിനെയും കണ്ട് ആരെന്നറിയാതെ നോക്കി

ഇത്ത : ഉമ്മാക്ക് ഇതാരാന്നു മനസ്സിലായോ… അഫിന്റെ ഉമ്മയാ…

ഉമ്മ : അള്ളോഹ്… ആദ്യായിട്ട് കാണുവല്ലേ എനിക്ക് മനസിലായില്ല അതാ ഇരിക്ക്…

ഉമ്മ അവരോട് സംസാരിക്കേ ആദിയും അവന് പിറകെ ഒരു പിക്കപ്പിൽ കസേരകളും വന്നു മുറ്റത്ത് നിന്ന സമയം ഉമ്മാന്റെ വീട്ടുകാർ വന്നു പിറകെ തന്നെ ചെക്കന്മാരും മേഡവും ബാബയും അടക്കമുള്ളവരും വന്നു

മുറ്റത്തിന് വശത്ത് ചെറിയ ജനറേറ്ററും ചുറ്റും ലൈറ്റും അവർ ഫിറ്റ് ചെയ്യുന്നതിനിടെ ഇറക്കിവെച്ച കസേര ഞങ്ങൾ നിരത്തി ഇട്ടു തീരുമ്പോയേക്കും ഞങ്ങളുടെ അടുത്ത പരിചയക്കാരും മണ്ഡലത്തിലെ സ്കൂൾ പി ടി എ ഭാരവാഹികളും പ്രധാന അധ്യാപകരും നാട്ടിലെ രാഷ്ട്രീയം നോക്കാതെ പൊതുപ്രവർത്തനം നടത്തുന്നവരും യുവാക്കളും യുവതികളും മണ്ഡലത്തിനകത്തും അടുത്ത മണ്ഡലങ്ങളിലുമുള്ള ഞങ്ങളുടെ ആളുകളിൽ മിക്കവരും പള്ളി അമ്പലം ഭാരവാഹികളും മണ്ഡലത്തിലെ ക്ലബുകളുടെ ഭാരവാഹികളും മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികളും മണ്ഡലത്തിലെ മുഴുവൻ കുടുംബ ശ്രീ യൂണിറ്റുകളുടെയും വ്യാപാരി സങ്കങ്ങളുടെയും തൊഴിലാളി സങ്കങ്ങളുടെയും അടക്കമുള്ള ഒരുവിധം എല്ലാവരും കൂടെ ആണുങ്ങളും പെണ്ണുങ്ങളും എല്ലാം കൂടെ മുറ്റം നിറയെ ആളുകളുണ്ട്

ആളുകൾ ഇരുന്നു മുഷിയാതിരിക്കാൻ റിയ ഗിറ്റാർ വായിക്കുകയും മുത്ത് പാട്ടു പാടുകയും ചെയ്തു എല്ലാവരോടും എത്താൻ പറഞ്ഞ സമയമാവുമ്പോയേക്കും കൊണ്ടുവന്നിട്ട കസേരകൾ കഴിഞ്ഞ് ആളുകൾക്ക് ഇരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയായതും പുറകിൽ താർപ്പ വിരിച്ചും കോലയിലും ആളുകളെ ഇരുത്തി അല്പ സമയം കൊണ്ടുതന്നെ അവർക്ക് കൂടെ ഇരിക്കാനുള്ള കസേരകളും ചിഹ്നം പ്രിന്റ് ചെയ്ത ബാനറും എത്തി ബാനർ എല്ലാവർക്കും മുന്നിലായി വെച്ചു

ആദീ… വൈകിക്കണ്ട തുടങ്ങിക്കോ…

ആദി : ശെരി…

പാട്ട് കഴിഞ്ഞതും ആദി മുത്തിനോട് മൈക്ക് വാങ്ങി റിയയും മുത്തും അകത്തേക്ക് പോയി

ആദി : പരിചിതരും പരസ്പരം വേണ്ടപ്പെട്ടവരുമായ നമുക്കിടയിൽ ഔപചാരികതയുടെ അകലം വേണ്ടെന്ന് കരുതി ഞാൻ കാര്യത്തിലേക്ക് കടക്കാം… അഞ്ചു വർഷത്തിലൊരിക്കൽ നമുക്ക് മുന്നിൽ വോട്ട് ചോദിച്ചെത്തി വിജയിച്ചുകഴിഞ്ഞാൽ നമ്മെ പറ്റി ഓർക്കാൻ സമയമില്ലാത്ത രാഷ്ട്രീയകാർക്ക് പിറകെ നാടിന്റെ ആവശ്യങ്ങൾ പറഞ്ഞു ഓടി തളർന്ന ഈ അവസ്ഥയിൽ നമുക്കിടയിൽ നിന്ന് നമ്മുടെ നാടിനു വേണ്ടി പ്രവർത്തിക്കാൻ ഒരു എം എൽ എ വേണം എന്ന ചിന്തയിൽ നിന്നും ഞങ്ങളുടെ കൂട്ടുകാരന്റെ അമ്മയും നാടിന് ഹാനിയായ പല പ്രശ്നങ്ങളിലും തന്റെ എഴുത്തിലൂടെയും ശക്തമായ സമരങ്ങളിലൂടെയും പ്രതികരിച്ചു സമരങ്ങൾ വിജയിപ്പിച്ചു നിങ്ങളിൽ പലർക്കും പരിചിതയായ കഥാകൃത്തും കവയത്രിയുമായ ശ്രീമതി ദേവലക്ഷ്മിയെ വരുന്ന തിരഞ്ഞെടുപ്പിൽ നമ്മുടെ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്തിയായി വാൾ ഏന്തിയ കൈ അടയാളത്തിൽ മത്സരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കാനും ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയുവാനും വേണ്ടിയാണ് നമ്മളിവിടെ ഒത്തുചേർന്നിരിക്കുന്നത് രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കെതിരെ മത്സരിക്കാനിറങ്ങിയ നമ്മുടെ സ്ഥാനാർഥി ശ്രീമതി ദേവ ലക്ഷ്മിക്ക് പറയാൻ ഉള്ളത്കൂടെ നമുക്കൊന്ന് കേൾക്കാം

എല്ലാവരും കൈ അടിച്ചു ലെച്ചു ഞങ്ങളെ എല്ലാം നോക്കി എല്ലാവർക്കും മുന്നിൽ ചെന്ന് നിന്നു ചിരിയോടെ

ലെച്ചു : ഇതിൽ പലരും എനിക്ക് പരിചിതരാണ്… ആദി എന്നെ വല്ലാതെ ബിൽഡപ് ചെയ്തു നിങ്ങളെ മുന്നിൽ നിർത്തി… എന്താ ഞാനിപ്പോ നിങ്ങളോട് പറയാ… ഇന്ന് കാലത്താണ് ഇവരെനോട് ഈ കാര്യം പറയുന്നത്… ഇവരുടെ തീരുമാനം എത്രകണ്ട് ശെരിയാണെന്നോ ഒരു എം എൽ എ ആയാൽ നിങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്നോ എനിക്കുറപ്പില്ല… എങ്കിലും ഞാൻ ഉറപ്പിച്ചു പറയാം എന്നെ നിങ്ങൾ ഈ മണ്ഡലത്തിലെ എം എൽ എ ആയി തിരഞ്ഞെടുത്താൽ ഒരു സുപ്രഭാതത്തിൽ ഈ നാട് മുഴുവൻ സ്വർണം വിളയിച്ചോളാമെന്നോ നാട്ടുകാരെ മുഴുവൻ കോടീശ്വരന്മാർ ആക്കാമെന്നോ നിങ്ങളുടെ എല്ലാപ്രശ്നങ്ങളും ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാം എന്നോ ഞാൻ പറയുന്നില്ല… മറ്റ് രാഷ്ട്രീയ നേതാക്കളെ പോലെ ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ നിങ്ങൾക്ക് ഞാൻ നൽകുന്നില്ല… നിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു പ്രാവശ്യത്തിലധികം ഏന്റെ മുന്നിൽ നിങ്ങളെ വരുത്തിക്കാതിരിക്കാൻ ഞാൻ ഏന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കും… നമ്മുടെ സ്കൂളുകളുടെയും ആശുപത്രികളുടെയും ശോജനീയ അവസ്ഥ പരിഹരിക്കാനും വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗകര്യം ഉറപ്പ് വരുത്താനും മണ്ഡലത്തിൽ കളി സ്ഥലങ്ങളും തൊഴിലിടങ്ങളും വർധിപ്പിക്കാനും നമ്മുടെ വരും തലമുറയെ കാർന്നു തിന്നുന്ന ലഹരിയേ ഇല്ലാതാക്കാനും നമ്മുടെ റോഡുകളുടെ ശോജനീയ അവസ്ഥ മാറ്റുവാനും തരിശായി കിടക്കുന്ന കൃഷി ഭൂമികൾ കൃഷിയിടങ്ങൾ ആക്കാനും മലിനമായി കിടക്കുന്ന ജലാശയങ്ങൾ നവീകരിക്കാനും അതിലൂടെ ജല ലഭ്യത ഉറപ്പ് വരുത്താനും നാടിന് ഹാനിയായ മാഫിയകളെ ഇല്ലായ്മ ചെയ്യാനും നിങ്ങളിൽ ഒരാളായി ഞാനും ഉണ്ടാവും എന്ന് നിങ്ങൾക്ക് ഞാൻ സത്യം ചെയ്തു തരുന്നു…

അവൾ പറഞ്ഞു നിർത്തിയതും കയ്യടി മുഴങ്ങി

ഇത്‌ എന്നെ നിങ്ങൾ തിരഞ്ഞെടുത്താൽ ഞാൻ ചെയ്തു തരും എന്നല്ല എന്നെ നിങ്ങൾ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും ഇതിനെല്ലാം നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും എന്നാണ് ഞാൻ നിങ്ങൾക്ക് ചെയ്തു തന്ന സത്യം…

ഇത്‌ കേട്ടതും എല്ലാവരും കയ്യടിച്ചു

നിങ്ങൾ എന്നെ തിരഞ്ഞെടുത്താൽ നമുക്കിതെല്ലാം ചെയ്യാൻ അധികാരം കൂടെ ഉണ്ടാവും എന്നതിനാലാണ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിതിരിച്ചത്… ജയിച്ചാൽ മണ്ഡലത്തിലേക്ക് പാസാവുന്ന ഓരോ പൈസയും ഇവിടെ ചിലവഴിക്കപെടുന്നുണ്ട് എന്നും അതിൽ അഴിമതി നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഓരോ രൂപയുടെയും കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുവാനും ഞാൻ തയ്യാറാവുമെന്നും ഗവണ്മെന്റിൽ നിന്നും എനിക്ക് ശമ്പളമായി ലഭിക്കുന്ന തുക മണ്ഡലത്തിലെ ആശരണരായ രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കും എന്നും ഞാൻ നിങ്ങൾക്ക് സത്യം ചെയ്തു തരുന്നതോടൊപ്പം ഏന്റെ അധികാരപരിധിയിൽ വരുന്ന പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾ തയ്യാറാവണം എന്ന് കൂടെ ഓർമപ്പെടുത്തുന്നു…

1 Comment

Add a Comment
  1. വല്ലാതെ വഴുകി കേട്ടോ കട്ട വൈറ്റിംഗ് ആണിവിടെ

Leave a Reply

Your email address will not be published. Required fields are marked *