വഴി തെറ്റിയ കാമുകൻ – 12 63

മ്മ്… നീ ഈ പറഞ്ഞ എം എൽ എ ഏതാ അതാ എനിക്ക് മനസിലാവാത്തെ…

അവൾ ഭരണകക്ഷിയിൽ പെട്ടത് തന്നെയാ പേര് ശ്രീ കല… സ്വന്തം മോൻ പെൺപിള്ളേരെ പീഡിപ്പിച്ചത് പറഞ്ഞിട്ടും ഒരു കുളിക്കവുമില്ല തള്ളക്ക് “അവനെന്തു ചെയ്താലും അവനെ തല്ലാൻ ഇവനാരാ… ” എന്നാ തള്ളയുടെ ചോദ്യം അത് കേട്ടപ്പോ പിടിച്ചൊന്ന് പൊട്ടിക്കാനാ തോന്നിയെ… ഇവിടുന്ന് ട്രാൻസ്ഫർ വാങ്ങി പോവാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ആ തള്ളയെ ഞാൻ തല്ലാഞ്ഞത്…

മ്മ്…

ആലോചിച്ചുകൊണ്ടിരിക്കുന്ന എന്നെ നോക്കി

ഏട്ടനെന്താ ആലോചിക്കുന്നെ…

അവൾക്കൊരു പണി കൊടുക്കുന്നതിനെ പറ്റി ആലോചിച്ചതാ… സാരോല്ല അതിന് നമുക്ക് വഴിയുണ്ടാക്കാം…

തല്ലാനോ…

മ്മ്… കൈകൊണ്ടല്ല…

പിന്നെ…

നിക്ക്…

ഫോൺ എടുത്ത് ആദിയെ വിളിച്ചു

ആദീ…

പറയെടാ…

ഭരണ കക്ഷിയുടെ പാർട്ടി സെക്രട്ടറിയെ വിളിച്ച് നമ്മുടെ മണ്ഡലത്തിലെ എം എൽ എ സീറ്റ് നമുക്ക് തരുന്നോ എന്ന് ചോദിക്ക്…

അതവർ സമ്മതിക്കുമോ… അല്ലെങ്കിൽ നമ്മൾ നിർബന്തിക്കേണ്ടി വരും അല്ലാതെ… അവർ കാനിടെറ്റിനെ ഒക്കെ തീരുമാനിച്ചതല്ലേ ഈ സമയത്ത്…

നിർബന്തിക്കണ്ട… തരില്ലെന്നറിയാം… നമ്മൾ ചോദിച്ചില്ലെന്ന് വേണ്ട… നീ ജസ്റ്റ് വിളിച്ച് ചോദിക്ക്… അവർ സമ്മദിച്ചില്ലെങ്കിൽ പ്രതിപക്ഷത്തോടും ചോദിക്ക്… ഇല്ലെങ്കിൽ നമുക്ക് സ്വാതന്ത്ര സ്ഥാനാർഥിയെ നിർത്താം…

എടാ… അത്… രണ്ട് പാർട്ടിക്കാരും സീറ്റ് തരില്ല… പിന്നെ രണ്ട് ശക്തമായ മുന്നണികളോട് നമ്മൾ സ്വാതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുക എന്ന് പറഞ്ഞാൽ…

എന്തേ തോൽക്കുമെന്ന് പേടിയുണ്ടോ…

അത്…

എടാ നമ്മുടെ മണ്ഡലത്തിൽ എത്ര വോട്ടർമാരുണ്ട്…

ഒരുലക്ഷത്തി അറുപത്തി ഏഴാംയിരത്തി നാൽപത്തി അഞ്ച്…

ഭരണ കക്ഷിക്കല്ലേ കൂടുതൽ വോട്ടുള്ളത്…

അതേ…

മണ്ഡലത്തിൽ ഇത്രയും കാലം ഒരു പാർട്ടിയുടെയും കുപ്പായമിടാതെ നീ സഹായിച്ച വോട്ടർമാരുടെ എണ്ണം എൺപത്തി രണ്ടായിരം എങ്കിലും ഉണ്ടാവില്ലേ…

അതതിലും മേലേ കാണും…

അത് തന്നെ പാതി വോട്ടായി… അത് പോട്ടേ സഹായിച്ചവരൊന്നും അത് കൊണ്ട് വോട്ട് ചെയ്യണമെന്നില്ല… മണ്ഡലം വിട് നമ്മുടെ ജില്ലയിൽ ഏതേലും പഞ്ചായത്തിൽ നമുക്ക് ആളുകളില്ലാതെ ഉണ്ടോ…

അതില്ല…

നമ്മുടെ മണ്ഡലത്തിൽ ഒരു സ്ഥലമോ ഒരു വീടോ ഒഴിയാതെ നേരിട്ട് പരിചയമുള്ള ആളുകൾ നമുക്കൊപ്പമില്ലേ…

അതുണ്ട്… പക്ഷേ നമ്മോട് ദേഷ്യമുള്ള കുറേപ്പേരുമുണ്ടല്ലോ…

നമ്മോട് ദേഷ്യമുള്ളവരുടെ കാര്യം വിട്… മണ്ഡലത്തിലെ മുഴുവൻ വോട്ടും നമുക്ക് വേണ്ട പാതി വോട്ട് മതി… ബാക്കി പാതി രണ്ട് പാർട്ടികൾക്കും വിപചിച്ചു പോവും അതോടെ നമ്മളെ സ്ഥാനാർഥി നല്ല ഭൂരിപക്ഷത്തോടെ തന്നെ ജയിക്കും…

എന്നാലും സോഷ്യൽ മീഡിയയിൽ പോലും ഫോട്ടോ പോസ്റ്റ് ചെയ്യാത്ത നമ്മൾ ഇലക്ഷന് നിൽക്കുക എന്ന് പറഞ്ഞാൽ… ആരേ നിർത്താനാ ഉദ്ദേശിക്കുന്നെ…

ദേവ ലക്ഷ്മി…

ചേച്ചിയോ… എടാ… അത്… അത് ചേച്ചി സമ്മതിക്കുമോ…

അതൊക്കെ നമുക്ക് സമ്മദിപ്പിക്കാം അതോർത്ത് ടെൻഷനാവണ്ട… നീ ആദ്യം ഇത്‌ ചെയ്യ് അത് കഴിഞ്ഞ് വിളിക്ക്… എന്തായാലും ഈ പ്രാവശ്യം നമ്മുടെ മണ്ഡലത്തിലെ എം എൽ എ മിസ്സ്‌ ദേവ ലക്ഷ്മി ആണ് പാർട്ടി ടിക്കറ്റിൽ ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ സ്വതന്ത്ര… എന്താ നടക്കില്ലേ…

പൈസക്ക് വേണ്ടി വോട്ട് വിൽക്കാൻ മാത്രം നമ്മളെ ജനങ്ങൾ അതപ്പതിച്ചിട്ടില്ല അതുകൊണ്ട് തോൽക്കില്ല…

മ്മ്… നീ അവരെ വിളിച്ചാൽ ശേഷം നോമിനീഷൻ കൊടുക്കാൻ എന്തൊക്കെ വേണമെന്ന് അന്വേഷിക്ക്…

ശെരി…

ഫോൺ വെച്ച് എന്നെ നോക്കി നിൽക്കുന്ന പ്രിയയെ നോക്കി

എന്തേ…

ചേച്ചിയോ…

അതേ…

ബിച്ചുവിനെ വിളിച്ചു

നീ എവിടെയാ…

സ്കൂളിലാ…

മ്മ്…

നിന്റെ അമ്മ എം എൽ എ ആകുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ…

ഹേ… നീ എന്താ പറയുന്നേ…

നിനക്ക് ചെവിക്ക് വല്ല പ്രേശ്നമുണ്ടോ…

ചെവിക്കും പ്രശ്നമില്ല… അമ്മയെ അപ്പൻ എം എൽ എ ആക്കുന്നതിലും പ്രശ്നമില്ല…

മ്മ്…

അല്ല നിക്ക്… ഇതെന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ…

നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥി ശ്രീ കലക്ക് ഒരടി നിർബന്ധമാണ് മാത്രവുമല്ല നമ്മളെ ജനങ്ങൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായി എത്തുകയും ചെയ്യുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *