വഴി തെറ്റിയ കാമുകൻ – 12 63

കുറേ കാലമായില്ലേ രണ്ട് പാർട്ടിയും മാറി മാറി ഭരിക്കുന്നു ഇനി ഏന്റെ കെട്ടിയോളൊന്നു ഭരിച്ചു നോക്കട്ടെടോ…

നടക്കട്ടെ… നടക്കട്ടെ…

നമ്മുടെ മണ്ഡലത്തിൽ നിൽക്കുന്ന സ്ഥാനാർത്തികളുടെ ലിസ്റ്റില്ലേ കൈയിൽ

ഉണ്ട്…

അവരുടെ മുഴുവൻ ഡീറ്റൈൽ എടുക്കണം… മുഴുവൻ എന്ന് പറഞ്ഞാൽ ജനിച്ച നാൾ മുതൽ ഉള്ളത് മുഴുവൻ തരിയോ തുരുമ്പോ വിടാതെ വേണം…

ശെരി…

പ്രിയാ… എന്തേലും എടുക്കാനുണ്ടെങ്കിൽ എടുത്തോ ഇനി ഡ്യൂട്ടിക്ക് കയറേണ്ട ദിവസം വരാം…

അഫിയുടെ വീട്ടിലേക്ക് തിരിച്ചു ഉമ്മച്ചി അച്ചുവിനെ കളിപ്പിച്ചോണ്ടിരിക്കുന്നത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറി ചെന്നു

എല്ലാരും എവിടെ…

ഉമ്മച്ചി : അവര് രണ്ടാളും മുകളിലുണ്ട്…

ഞങ്ങൾ മുകളിലേക്ക് ചെന്നു അമ്മു നല്ല ഉറക്കമാണ് അവളെ ഉണർത്താതെ അവരെ കൂട്ടി പുറത്തിറങ്ങി

അഫി : സെടഷനിലാ… വൈകുന്നേരത്തെക്ക് ഉഷാറായിക്കൊള്ളും…

മ്മ്… ലച്ചൂ…

എന്തായേട്ടാ…

ഒരു ചായ തരുമോ…

ഇപ്പൊ തരാ…

അവൾ തായേക്ക് പോയി റിയ മുത്തിനെയും കൂട്ടി മുറ്റത്ത് എത്തി അവരോട് ഉമ്മച്ചീനെയും കൂട്ടി ചായയും എടുത്ത് വരാൻ പറഞ്ഞു അവർ ചായയുമായി വന്നു

ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്

മുത്ത് : എന്താ… പ്രിയേച്ചിക്ക് പ്രേമോഷനായോ…

റിയ : എങ്കി ഇന്ന് നമ്മൾ പൊളിക്കും…

പ്രിയ : അതൊന്നുമല്ല ആദ്യം മധുരം കഴിക്ക്…

അവൾ ബാഗിൽ നിന്നും എടുത്ത് വന്ന സ്വീറ്റ് ബോക്സ്‌ എടുത്ത് എല്ലാർക്കും വായിൽ വെച്ചുകൊടുത്തു

ലെച്ചു : നിങ്ങൾ സസ്പെൻസ് ഇടാതെ കാര്യം പറ…

ഈ പ്രാവശ്യം നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥി ആരാണെന്നറിയുമോ…

ലെച്ചു : നമുക്ക് പരിചയമുള്ള ആരേലുമാണോ…

പിന്നെ… നന്നായിട്ടറിയാം…

അഫി : ആരാ…

ദേവ ലക്ഷ്മി ഷെബിൻ അഹമ്മദ്…

അഫി : അത് പൊളിച്ചു… ഏതാ പാർട്ടി…

ലെച്ചു : ഞാനോ…

നീയല്ലേ ദേവ ലക്ഷ്മി ഷെബിൻ അഹമ്മദ്…

ലെച്ചു : അതല്ല ഞാൻ സ്ഥാനാർഥി ഒന്നും ആവൂല… അയ്യേ എനിക്കിതൊന്നും എന്താന്ന് പോലും അറിയില്ല…

അഫി : പിന്നെ… ഒന്ന് പോ ചേച്ചീ… എല്ലാം അറിഞ്ഞിട്ടല്ലേ ഇക്കണ്ട വരൊക്കെ മത്സരിക്കുന്നെ…

ലെച്ചു : നിനക്കെന്താ…

ഉമ്മച്ചി : എന്താ മോളേ… ഇവര് നിനക്ക് ദോഷമുള്ള എന്തേലും ചെയ്യുമെന്ന് തോന്നുന്നോ…

ലെച്ചു : അതല്ല… ഇതൊന്നും ശെരിയാവില്ല…

മുത്ത് : ഒക്കെ ശെരിയാവും… ഏത് പാർട്ടിയാ…

സ്വാതന്ത്ര…

ലെച്ചു : ഹഹഹ… ഇവിടെ സ്വാതന്ത്ര ആയി നിന്ന് ജയിക്കാൻ കഴിയുമെന്നാണോ…

അതൊക്കെ കഴിയും…

ലെച്ചു : എന്നാലും എന്ത് കണ്ടിട്ടാ എന്നെ…

ഒരു പാർട്ടിയുടെയും സപ്പോർട് ഇല്ലാതെ നീ എത്ര സമരം തുടങ്ങിവെച്ചിട്ടുണ്ട്… എത്ര ജനകീയ പ്രശ്നങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്…

ലെച്ചു : അതുപോലാണോ ഇത്‌…

അതേ… നീ എം എൽ എ ആയാൽ നമ്മുടെ നാടിന് വേണ്ടി പലതും ചെയ്യാൻ കഴിയും…

ലെച്ചു : എന്നാലും…

അവളുടെ തോളിൽ കൈ ഇട്ട് അടുത്തിരുത്തി

ലച്ചൂ… എല്ലാം വിട് നാടിന് വേണ്ടിയോ വീടിനു വേണ്ടിയോ ഒന്നുമല്ല എനിക്ക് വേണ്ടി നീ നിൽക്കില്ലേ…

മ്മ്…

ഉംംംംംംംമ്മ… (അവളുടെ കവിളിൽ ഉമ്മവെച്ചു)

എല്ലാരും വന്നു കെട്ടിപിടിച്ചു

റിയ : അപ്പൊ ഇന്ന് നമ്മൾ അടിച്ചു പൊളിക്കുന്നു…

അടിച്ചു പോളിയോക്കെ രാത്രി… ഉമ്മച്ചിയേയും അമ്മുവിനെയും കൂട്ടി രാത്രി വീട്ടിലേക്ക് വാ… ഇപ്പൊ ഞാനിറങ്ങട്ടെ…

വൈകീട്ട് പണികയറി യവർക്ക് കൂലി കൊടുത്ത ഉപ്പ കുരുമുളക് വള്ളികൾ നോക്കുന്ന എനിക്കരികിലേക്ക് വന്നു ഞങ്ങൾ പറമ്പിലൂടെ നടന്നു

ഇനി ഇവിടെ എന്താന്ന് വെച്ചാൽ ചെയ്യാം…

ഇത്‌ വാങ്ങിയോ…

മ്മ്… അവർക്ക് പൈസേടെ അത്യാവശ്യം വന്നപ്പോ അവര് വീണ്ടും വന്നു…

എത്രക്കാ വാങ്ങിയേ…

രണ്ടായിരത്തിന്…

അവര് നീ രണ്ടായിരത്തഞ്ഞൂറ് പറഞ്ഞിട്ടും തന്നില്ലായിരുന്നല്ലോ… പിന്നെ ഇതെങ്ങനെ…

അവര് രണ്ടായിരത്താഞ്ഞൂറിന് പറഞ്ഞു ഞാൻ രണ്ടായിരം ആണെങ്കിൽ ഒക്കെ എന്ന് പറഞ്ഞു അവര് കുറേ പേശിയെങ്കിലും എനിക്കിത് പൈസ കൊടുത്തു വാങ്ങാൻ വലിയ താല്പര്യമില്ല ഇനി ഒരുവട്ടം കൂടെ ഇത്‌ വിൽക്കാൻ വന്നാൽ ഇനിയും കുറച്ചേ ഞാൻ പറയൂ എന്ന് ഞാനും പറഞ്ഞു

എന്നാലും ഇത്‌ പിടിച്ചെടുത്ത പോലെ ആയില്ലേ…

Leave a Reply

Your email address will not be published. Required fields are marked *