ആാാാ… അവരെന്റെ മോനേ കൊല്ലും…
ആര്…
അവര്…
ഒന്നും പറ്റില്ല ഞാൻ കൊണ്ടുത്തരും മോൾക്കവനെ…
പ്രതീക്ഷയോടെ ഏന്റെ മുഖത്ത് നോക്കി
കൊണ്ടുത്തരുമോ…
കൊണ്ടുത്തരും പൊന്നേ… അവൻ എവിടെയാ ഉള്ളതെന്ന് മാത്രം പറ മോള്…
അവൾ അഡ്രസ്സ് പറഞ്ഞു
മോള് ഇവിടെ റെസ്റ്റെടുക്ക് ഇവര് പറയുന്നത് കേൾക്കണം ഞാൻ പോയിട്ട് മോനെയും കൂട്ടി വരും
പുറത്തേക്കിറങ്ങി വണ്ടിയിലേക്ക് കയറുന്ന ഏന്റെ പിറകെ പ്രിയയും ഓടിവന്നു വണ്ടിയിൽ കയറി വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു
പ്രിയ… ആ ഡാഷിൽ പിസ്റ്റളുണ്ട് എടുത്ത് കൈയിൽ വെച്ചോ ആരേലും വന്നാൽ കാലോ കയ്യോ എന്നൊന്നും നോക്കണ്ട കൊള്ളുന്നെടുത്തു പൊട്ടിച്ചോ…
ഫോൺ അടിഞ്ഞു
പറ… അഫീ…
ഇക്കാ അത് ഇവളെ പട്ടിണിക്കിട്ടതും കുഞ്ഞിനെ ഉപദ്രവിക്കുന്നതും അവളെ കെട്ടിയോനും വീട്ടുകാരും തന്നെയാ…
ഹേ…
ആ… ഇക്കാ… ഒരാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ അവിടുത്തെ സ്റ്റോർ റൂമിൽ അടച്ചിട്ടിരിക്കുകയായിരുന്നെന്നു…
നീ വെച്ചോ… ഞാൻ മോനെ കൂട്ടി വരാം…
അവൾ ഫോൺ വെച്ചു
വീട്ടിൽ ച്ചെന്ന്
ബെല്ലടിച്ചു
മുപ്പത്തി അഞ്ചുകാരി വാതിൽ തുറന്നു പിറകെ തന്നെ അറുപതിനരികെ പ്രായമുള്ളൊരു സ്ത്രീയും ഉണ്ട് ഞങ്ങളെ നോക്കി
പ്രായമായ സ്ത്രീ : ആരാ…
സനൂപിന്റെ വീടല്ലേ…
ചെറുപ്പക്കാരി : അതേ…
സനൂപിനെ ഒന്ന് വിളിക്കുമോ…
തള്ള : അവനുറക്കമാ… വിളിക്കാം…
ഞങ്ങളകത്തേക്ക് കയറി
രണ്ട് കട്ടൻ ചായകിട്ടുമോ… ഒത്തിരി ദൂരെന്ന് വരുവാണ് ആകെ ടായെർഡ് ആയി അതാ…
അതിനെന്താ…
ലിവിങ് മുറിയിലേക്ക് നടക്കുമ്പോ ബെഡ്‌റൂമിൽ നിന്നും ഭയത്തോടെ നോക്കുന്ന കുഞ്ഞി കണ്ണുകൾ കണ്ട് കൈ കാട്ടി അടുത്തേക്ക് വിളിച്ചു ഭയത്തോടെ നോക്കി നിൽക്കുന്ന അവനെ ചെന്നെടുത്തു
എന്താ മോന്റെ പേര്…
അ… അ… അ…
അച്ചു മോൻ എന്തിനാ പേടിക്കുന്നെ… പേടിക്കണ്ടാ ട്ടോ മോന്റെ മാമനല്ലേ… മോന്റെ അമ്മയാ പറഞ്ഞേ മോനേ കൂട്ടി കൊണ്ട് ചെല്ലാൻ അതിനാ മാമനും മാമിയും വന്നേ…
കുഞ്ഞു കവിളിൽ തിണർത്തുകിടക്കുന്ന വിരലടയാളത്തിൽ തലോടി
മോനേ ആരാ തല്ലിയെ…
ഒന്നും മിണ്ടാതെ നിൽക്കുന്ന അവനെ നോക്കി
മോൻ പേടിക്കണ്ട പറഞ്ഞോ മോനേ ഇനി ആരും ഒന്നും ചെയ്യില്ല…
മുകളിൽ നിന്നും ഇറങ്ങി വരുന്ന തള്ള ഞങ്ങളെയും എന്റെ കൈയിലിരിക്കുന്ന കുഞ്ഞിനേയും നോക്കി
തള്ള : നിങ്ങളോടാരാ അവനെ എടുക്കാൻ പറഞ്ഞേ… അവനെ താഴെവെക്ക്…
പ്രിയ… ഓ ചൂതിയാനെ മാർ…
അവൾ ഞങ്ങൾക്ക് നേരെ നടന്നടുക്കുന്ന തള്ളക്ക് നേരെ തിരിഞ്ഞു അവളുടെ കവിളിൽ ആഞ്ഞടിച്ചു ഒരു വശത്തേക്ക് വേച്ചു പോയ അവളുടെ മുടിക്ക് പിടിച്ച് കൈ കൊണ്ടും കാൽ മുട്ട് കൊണ്ടും ഇടിച്ചു പതപ്പിക്കുന്നതിനിടെ ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് വന്ന യുവതി ഒച്ച വെച്ചതും പ്രീതിയുടെ അരയിൽ നിന്നും പിസ്റ്റൾ വലിച്ചെടുത്ത് അവൾക്കു നേരെ ചൂണ്ടി
മിണ്ടാതിരുന്നോണം…
പ്രീതീ… ഒന്ന് ചതച്ചു വെക്ക്…
ശെരി…
കുഞ്ഞിനേയും കൊണ്ട് പുറത്തേക്കിറങ്ങി
അച്ചൂ… മോന് അമ്മേനെ കാണണ്ടേ…
മ്മ്…
നമുക്ക് മിട്ടായിയോക്കെ വാങ്ങി അമ്മേടെ അടുത്തേക്ക് പോവാം…
അമ്മ എവിടെയാ…
അമ്മ മാമീടെ വീട്ടിലുണ്ട്… അവിടെ മോനേ നോക്കാൻ മമ്മിമാരും അമ്മയും മോന് കളിക്കാൻ ഫ്രണ്ട്‌സും എല്ലാമുണ്ട്…
അവന്റെ കവിളിൽ ഉമ്മ വെച്ച് അവനെ കളിപ്പിച്ചോണ്ട് നിൽക്കെ പ്രിയ വാച്ച് കെട്ടികൊണ്ട് പുറത്തേക്ക് വന്നു
പുറകിലെ ഗ്രില്ലും ഡോറും ലോക്ക് ചെയ്തിട്ടുണ്ട്…
നീ ഇവനെ കൂട്ടി പോയൊന്ന് കറങ്ങിയിട്ട് എന്തേലുമൊക്കെ വാങ്ങി കഴിച്ചിട്ട് ഞാൻ വിളിക്കുമ്പോ വന്നാ മതി
അവളെ നമ്പർ വാങ്ങി മോനേ അവളുടെ കൈയിൽ കൊടുത്തു ചുറ്റും നോക്കി അവർ വണ്ടി എടുത്തു പോയ പിറകെ അഅടുക്കളയിൽ ച്ചെന്ന് കൊടുവാളെടുത്ത് പുറത്തിറങ്ങി മുറ്റത്തെ പേര മരത്തിൽ നിന്നും ലാത്തി വണ്ണമുള്ള കമ്പ് മുറിച്ചെടുത്ത് അകത്തേക്ക് കയറിമുൻ വാതിൽ അടച്ചു ലോക്ക് ചെയ്തു കമ്പിനെ ഒരു നാലടി നീളം വെച്ച് മുറിച്ചു
പ്രിയയോട് കിട്ടിയതിൽ പേടിച്ച് അവളിരുത്തിയിടത്തുനിന്നുമനങ്ങാതെ ഇരിക്കുന്ന അവരെ മൂന്ന് പേരെയും നോക്കി സോഫയിലേക്കിരുന്നവരെ നോക്കി
