വഴി തെറ്റിയ കാമുകൻ – 12 58

ചേച്ചി : ഇത്രയും കാലം ഞങ്ങൾ പുറകെ നടന്നിട്ട് നടക്കാത്ത കാര്യമാ ഞങ്ങൾ ആവശ്യപ്പെടും മുൻപ് ചെയ്തുതന്നിരിക്കുന്നത് ഞാനും മേപ്പാടൻ കുന്നിലെ പത്തു കുടുംബങ്ങളും മോൾക്ക് തന്നെ വോട്ട് ചെയ്യും എന്ന് മാത്രമല്ല പ്രചാരണത്തിനും ഞങ്ങൾ മുന്നിൽ തന്നെ ഉണ്ടാവും…

ലെച്ചു തൊണ്ടയിൽ തടവുന്നത് കണ്ട് ഒരു ഗ്ലാസിൽ വെള്ളം കൊണ്ടുകൊടുത്തു

ഒരു പെൺകുട്ടി എഴുന്നേറ്റു ഏന്റെ പേര് ഫർസാന ഇൻവെസ്റ്റിക്യേറ്റീവ് ജെർണലിസം ചെയ്യുന്നു ലഹരി ഉപയോഗം ഇല്ലാതാക്കാൻ എന്താണ് പ്ലാൻ…

നിരോധിത പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി നിശ്ചിത മില്ലി ഗ്രാമിൽ ഒരു പോയിന്റ് കൂടിയാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അനിസ്ഥേഷ്യൻ മെഡിസിനുകൾ വരെ ഇപ്പൊനമ്മുടെ നാട്ടിൽ ലഹരിക്കായി ഉപയോഗിക്കുന്നു പോയിന്റ് അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു കഴിഞ്ഞ വർഷം സ്ത്രീകളിൽ ലഹരി ഉപയോഗം എങ്കിൽ ഈ വർഷം അത് അഞ്ച് ശതമാനത്തിന് മേലേക്ക് വർധിച്ചിരിക്കുന്നു കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ലഹരി വില്പനക്കാർ ഉള്ളത് നമ്മുടെ ജില്ലയിൽ ആണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന ലഹരി ഉത്പന്നങ്ങളിൽ എൺപത് ശതമാനവും നമ്മുടെ ജില്ലയിൽ നിന്നുമാണ് മറ്റുജില്ലകളിലേക്ക് എത്തുന്നത് എന്നാണ് കണ്ടെത്താൻ കഴിഞ്ഞത് ഈ കഴിഞ്ഞ ദിവസം നടന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലോടെ ജില്ലയിൽ ഒരു പരിതിവരെ ലഹരി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട് ഇതിന്റെ ഉറവിടം നശിപ്പിക്കലാണ് അടുത്തപടി അതും ഉടനെ തന്നെ സംഭവിക്കുംഎന്ന് കരുതാം…

ഫർസാന : ഈ വിഷയത്തിൽ മാത്രം നിങ്ങൾ വ്യക്തമായ മറുപടി നൽകാത്തത്തിന് കാരണം വ്യക്തമാക്കാമോ…

ചില കാര്യങ്ങൾ പൂർണതയിൽ എത്തും വരെ പുറത്ത് പറയാതിരിക്കുകയാണ് അവ പൂർണതയിൽ എത്താൻ ആദ്യം വേണ്ടത്…

ഫർസാന : ഇത്‌ നിങ്ങൾ നിങ്ങളുടെ വിജയത്തിന് വേണ്ടി പറയുന്നതല്ലെന്നെങ്ങനെ വിശ്വസിക്കും… മറ്റു സ്ഥാനാർഥികൾ ലക്ഷങ്ങളും കോടികളും ചിലവാക്കി ഇലക്ഷൻ പ്രജരണം നടത്തുമ്പോൾ ആരുടെയോ പൈസക്ക് വാട്ടർ കണക്ഷൻ കൊടുത്ത് ജനങ്ങളെ നിങ്ങളുടെ പ്രചാരണത്തിനുപയോഗിക്കുകയാണെന്നു ഞാൻ പറഞ്ഞാൽ…

ലെച്ചു : (ചിരിയോടെ) പറഞ്ഞോ… അത് നിങ്ങളുടെ സ്വാതന്ത്രം… ഞാൻ ഈ നാട്ടിലേക്ക് വന്നിട്ട് പത്തുവർഷം കഴിഞ്ഞു… (നിറഞ്ഞ പുഞ്ചിരിയോടെ) ഭർത്താവിന്റെ ചികിത്സക്കായി കിടപ്പാടം പോലും വിറ്റ് കയറികിടക്കാൻ ഇടമില്ലാതിരിക്കുന്ന സമയത്താണ് ദൈവ ദൂതനെ പോലെ വേണുമാഷ് ഞങ്ങൾക്ക് മുന്നിൽ വരുന്നത് കുന്നിലെ വീട് ഞങ്ങൾക്ക് താമസിക്കാനായി അദ്ദേഹം വിട്ട് തന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോ വീട്ടിലെ കിണറ്റിൽ രണ്ട് പാമ്പുകളെ കണ്ടു പാമ്പിനെ പിടിച്ചു കുപ്പിയിലാക്കി വീടിനു ചുറ്റുമുള്ള കാടുവേട്ടാനും വീടിന്റെ കേടുപാടുകൾ തീർക്കാനും നിങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്ന ചിലർ തന്നെ തീരുമാനിച്ചു അന്ന് ഈ നാട്ടുകാരെ ചെയ്തി കണ്ടപ്പോ മനസിൽ ആദ്യം തോന്നിയത് ഇങ്ങനെയുമുണ്ടോ നാട്ടുകാര് ഒരു പ്രതിഫലോം പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് വേണ്ടി എല്ലാസൗകര്യങ്ങളും ഒരുക്കിത്തന്ന അവരെല്ലാം എനിക്ക് അത്ഭുതം തന്നെയായിരുന്നു… അവർ ഞങ്ങളോട് കാണിച്ച സ്നേഹവും കരുതലും ഈ നാടിനോട് കാണിക്കണം എന്ന നിർബന്ധം മാത്രമാണ് ഈ നാടിനുവേണ്ടി പല സമരങ്ങളും തുടങ്ങി വെക്കാനും മുന്നിൽ നിന്നുനയിക്കാനും നാടിന്റെ പ്രശ്നങ്ങൾ അക്ഷരങ്ങളിലൂടെ തുറന്ന് കാണിക്കാനും എന്നെ പ്രേരിപ്പിച്ചത്… അധികാരത്തിൽ ഇരുന്നത്കൊണ്ടല്ല ആദിയും അഫീഫയും നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത്… അവർ പ്രവർത്തിച്ചത് ഈ നാടിന് വേണ്ടിയാണ് അവരുടെ പ്രവർത്തനങ്ങൾക്ക് അധികാര ഭലം കൂടെ വേണമെന്ന തോന്നലിലാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്… ഈ നാടിന് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന പഴയ സഹോദര്യവും സൗന്ദര്യവും തിരികെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്…

അധികാരത്തോടുള്ള മോഹമായിരുന്നു ഞങ്ങളെ ഭരിക്കുന്നതെങ്കിൽ രണ്ട് മുൻനിര രാഷ്ട്രീയകക്ഷികളിലൊന്നിൽ ചേർന്നാൽ മതിയായിരുന്നു… പണത്തോടുള്ള മോഹമായിരുന്നു ഭരിക്കുന്നതെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ച പണം സ്വന്തമാക്കി വെച്ചാൽ മതിയായിരുന്നു… ഇപ്പൊ ഈ ഇലക്ഷന് നിൽക്കുന്നത് ഏന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഊട്ടി ഉറപ്പിക്കാനല്ല നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യാം… ഇല്ലെങ്കിൽ എതിർക്കാം… രണ്ടായാലും ഞങ്ങൾ ഞങ്ങളുടെ പ്രവർത്തികളുമായി മുന്നോട്ട്പോവുകതന്നെ ചെയ്യും…

ഫർസാന : സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോളൂ എന്നപോലെയാണ് നിങ്ങൾ വോട്ട് ചോദിക്കുന്നത് ഇപ്പൊ ഇങ്ങനെ പെരുമാറുന്ന നിങ്ങളുടെ പെരുമാറ്റം വിജയിച്ചാൽ ഇതിനേക്കാൾ മോശമാകുമെന്ന് ഞാൻ പറഞ്ഞാൽ…

ലെച്ചു : (ചിരിയോടെ)പറഞ്ഞോളൂ… സൗകര്യമുണ്ടെകിൽ വോട്റ്റുചെയ്യാനല്ല പറഞ്ഞത്… വിശ്വാസമുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യാനാണ്… ഒരു കാര്യം ചോദിച്ചോട്ടെ… ഫർസാനക്ക് വ്യക്തിപരമായി ലാഭമില്ലാത്ത ഒരു കാര്യതിന് ഫർസാന ആരുടെ എങ്കിലും കാല് പിടിക്കുമോ ഉദാഹരണത്തിന് ഒരു ജേണലിസ്റ്റ് ആയ ഫർസാന ജോലി ചെയ്യുന്ന ചാനലിന്റെ ടി ആർ പി ഉയരാൻ വേണ്ടി മാത്രമായി ന്യൂസ്‌ എഡിറ്ററിന്റെ മുന്നിൽ തലകുനിക്കുമോ…

ഫർസാന : അതില്ല… പക്ഷേ അതുപോലെ ആണോ ഇത്‌…

ലെച്ചു : അതേ… ഞാൻ മത്സരിക്കുന്നത് എനിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്… തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് കരുതി ഏന്റെ അഭിമാനം നഷ്ടപ്പെടുത്താനോ വോട്ടിനു വേണ്ടി യാചിക്കാനോ ഞാൻ തയ്യാറല്ല… എന്ന് കരുതി നാളെ ഏന്റെ നാടിനുവേണ്ടി മറ്റൊരാളോട് യാചിക്കേണ്ടി വന്നാൽ അതിന് ഞാൻ മടികാണിക്കില്ല… ഞാൻ വീണ്ടും പറയുന്നു… ഈ ഇലക്ഷന് നിൽക്കുന്നത് ഏന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഊട്ടി ഉറപ്പിക്കാനല്ല നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യാം… ഇല്ലെങ്കിൽ എതിർക്കാം… കിട്ടുന്നത് ഒരു വോട്ട് ആണെങ്കിലും ഒരാൾ സപ്പോർട് ചെയ്യുന്നു എന്ന വിശ്വാസത്തിൽ ഞങ്ങൾ അയാൾക്ക് വേണ്ടി പ്രവർത്തിക്കും

ഫർസാന : (ചിരിയോടെ) തന്ന വിശദീകരണത്തിനു നന്ദി… ആസ് എ ജേണലിസ്റ്റ് ജനങ്ങളുടെ സംശയം ഞാൻ ചോദിച്ചു എന്ന് മാത്രം… നിങ്ങൾ സത്യം ചെയ്തുതന്നതിനു പകരം…ഏന്റെ വോട്ട് വാളേന്തിയ കൈ അടയാളത്തിൽ നിങ്ങൾക്ക് നൽകുമെന്ന് ഞാനും സത്യം ചെയ്യുന്നു…

അപ്പോഴേക്കും എല്ലാവർക്കും ചായയും കടിയും എത്തി അടുത്ത് വന്ന ലെച്ചുവിനെ നോക്കി

അടിപൊളി…

ലെച്ചു : നന്നായോ…

അഫി : നന്നായോന്നോ അടിപൊളിയായി ചേച്ചീ…

അല്പ സമയം കൂടെ ചെയ്യാൻ പോവുന്ന പ്രവർത്തികളെ കുറിച്ചും നാടിന് വേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു ആളുകൾ പിരിഞ്ഞു പോവുമ്പോ പ്രകടന പത്രിക ആളുകളുടെ കൈയിൽ കൊടുത്തു സമയം പതിനൊന്ന് മണി കഴിഞ്ഞു ഞങ്ങൾ വീട്ടുകാർ മാത്രം ബാക്കിയായി

1 Comment

Add a Comment
  1. വല്ലാതെ വഴുകി കേട്ടോ കട്ട വൈറ്റിംഗ് ആണിവിടെ

Leave a Reply

Your email address will not be published. Required fields are marked *