വഴി തെറ്റിയ കാമുകൻ – 12 58

റിയ : സുഹൈലിനെ കണ്ടില്ലല്ലോ…

ആദി : അവൻ ഇന്നലെ രാത്രി കൊച്ചിക്ക് പോയി ദിവ്യ സൂയിസൈഡിന് ശ്രെമിച്ചു ഹോസ്പിറ്റലിലാണ് കഴുത്തിന്റെ എല്ലിന് പൊട്ടലുണ്ട് വൈകീട്ടാ റൂമിലേക്ക് മാറ്റിയെ അവൻ അവളെ കണ്ട് ഇവളെ വണ്ടിയുമെടുത്തവിടുന്നു തിരിച്ചിട്ടുണ്ട്…

പാട്ടും ക്യാമ്പ് ഫയറും ഫുഡും ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി പോയി ഇത്തമാരും അളിയനും ഉപ്പയും ഉമ്മയും ഞാനും മുത്തും കുട്ടികളും ബാക്കിയായി

അളിയാ… വണ്ടിയെങ്ങനെ ഉണ്ട്…

ഒരു രക്ഷയുമില്ല… താർ ഓഫ്‌ റോഡിന് വേണ്ടി മാത്രമുള്ളതാണെന്നു പറയുന്നവർ ഇത്‌ ഓടിച്ചാൽ ഓഫ്‌ റോഡും ഓൺ റോഡും താറിന് ഒരുപോലെ വയങ്ങുമെന്ന് പറയും…

അപ്പൊ ഇഷ്ടമായല്ലോ…

അത് പറയാനുണ്ടോ… അടിപൊളി…

ഇത്ത വന്ന് ഇറങ്ങാം എന്ന് പറഞ്ഞതും ഞാൻ അവളെ നോക്കി

അളിയാ… ഇന്ന് പോണോ ഇവിടെ നിന്നൂടെ…

ഇത്ത അളിയനെ നോക്കി അളിയൻ തല കുലുക്കിയതും എന്നോട് ഒക്കെ പറഞ്ഞു ഇത്ത അകത്തേക്ക് പോയ പിറകെ ഫൗസി വന്നു

റാഷി…

അവൻ മുറിയിൽ കാണും…

അവൾ മതിലിനോട് ചേർന്നുള്ള റാഷിയുടെ മുറിക്ക് നേരെ പോയി തിരികെ അകത്തേക്ക് കയറി പോയി കുട്ടികളെയും കൂട്ടി വന്നു കുറച്ച് ഉറക്കതിൽ നിന്നും വിളിച്ചുണർത്തിയതിനാൽ രണ്ടുപേരും നിന്ന് തൂങ്ങുന്നുണ്ട് റാഷി വരാൻ വൈകുന്നത് കണ്ട് ആമിയെ അളിയന്റെ കൈയിൽ കൊടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോ മുത്തും പിറകെ തന്നെ വന്നു അമിയെയും മടിയിൽ വെച്ച് മുത്ത് കോ ഡ്രൈവർ സീറ്റിലും അമിറിനെ മടിയിൽ വെച്ച് ഫൗസി പുറകിലും ഇരുന്നു വണ്ടിയിൽ കയറിയപ്പോ തന്നെ കുട്ടികൾ ഉറങ്ങി അല്പം മുന്നോട്ട് പോവുമ്പോയേക്കും ഫൗസിയും ഉറക്കം പിടിച്ചു അവരുടെ വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി ചെന്ന് അമിറിനെ എടുത്തതും ഞെട്ടി എഴുനേറ്റുകൊണ്ടവൾ ചുറ്റും നോക്കി

ഫൗസി : ഞാനെടുത്തോളം…

നിങ്ങൾ ചെന്ന് വാതിൽ തുറക്ക്…

അവർ വാതിൽ തുറന്ന് അകത്ത് കയറിയ പിറകെ ഞങ്ങൾ മക്കളേ കൊണ്ട് കിടത്തി

ഫൗസി : ചെയ്യായെടുക്കട്ടെ നിങ്ങളിരിക്ക്

മുത്ത് : വേണ്ട ഇത്താ… നിങ്ങൾ കിടന്നോ ഞങ്ങളിറങ്ങുകയാ…

ഫൗസി : വന്നിട്ട് ഒന്നും കുടിക്കാതെ…

ഇത്രേം വൈകിയില്ലേ നിങ്ങൾ കിടന്നോ… ചായയൊക്കെ ഇനി വരുമ്പോ ആവാം…

അവിടുന്നിറങ്ങി വീട്ടിലെത്തി ഉപ്പയും അളിയനും സംസാരിച്ചിരിപ്പുണ്ട്

നിങ്ങൾ കിടന്നില്ലേ…

അളിയൻ : ഞങ്ങൾ സംസാരിച്ചിരുന്ന് സമയം പോയി…

ചായ എടുക്കണോ…

അളിയൻ : ഉറങ്ങാറായില്ലേ ഇനിയിപ്പോ വേണ്ട…

ഉപ്പാക്കോ…

എന്നാ എടുത്തോ…

മുത്തേ…

ഇപ്പൊ കൊണ്ടുവരാം…

അവൾ അകത്തേക്ക് പോയി

ഞങ്ങൾ സംസാരിച്ചിരിക്കെ റാഷി അങ്ങോട്ട് വന്നു

റാഷി : ഫൗസിയാനോട് വരാൻ പറ…

എന്താ നിന്റെ പ്രശ്നം… അവര് കാലത്ത് മുതൽ ഓടിനടന്ന് പണിയെടുത്തിട്ട് വീട്ടിൽ പോവാൻ എത്ര സമയം നിനെ കാത്ത് നിൽക്കണം…

ഞാൻ കുളിക്കുകയായിരുന്നു…

റാഷീ… അവര് മെഷീനല്ല നീ കൊണ്ട് വിട്ടിട്ട് വേണം അവർക്ക് ഉറങ്ങാൻ… കാലത്ത് കോളേജിൽ കൊണ്ടുവിടാൻ എന്നും ഇത്ത നിനെ വിളിച്ചുണർത്തണം… വൈകീട്ട് ക്ലാസും കഴിഞ്ഞ് നിനെയും കാത്ത് നിൽക്കണം… മറ്റുള്ളോരെ സമയത്തിന്റെ വില നീ എന്താ മനസിലാക്കാതെ… പറ്റൂലെങ്കിൽ നിർത്തിയേക്ക് ഞാൻ വേറെ ആളെ നോക്കിക്കോളാം… നിക്കുന്നോ പോകുന്നോ എന്ന് നീ പറഞ്ഞോ…

മുത്ത് ചായയുമായി വന്നു

നിനക്ക് ചായവേണോ…

വേണ്ട…

പിന്നെ പുഴക്കരയിൽ വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്നതാണ് അതുകൊണ്ട് അങ്ങോട്ട് പോവരുത്…

മ്മ്…

ദേഷ്യമടക്കി അമർത്തി മൂളിയ അവനെ നോക്കി

എങ്കി പോയി കിടന്നോ… നാളെ മുതൽ കോളേജിൽ പോവാൻ വിളിച്ചുണർത്തില്ല… ഈ പറഞ്ഞതൊന്നും ഇനി ഒരിക്കൽ കൂടി ഞാൻ പറയില്ല…

ഒന്നും മിണ്ടാതെ ദേഷ്യത്തോടെ തിരികെ പോയി

ഉപ്പ : അങ്ങനെ പറയണ്ടായിരുന്നു…

ചെയ്യുന്ന ജോലിക്ക് ഇത്തിരി ഉത്തരവാദിത്തവും ആത്മാർത്തതയും ഇല്ലെങ്കിൽ നിർത്തുന്നതല്ലേനല്ലത്… കൂടെ പഠിച്ചെന്ന ഒറ്റ കാരണം കൊണ്ടാ ഇത്രേം വട്ടം പറയേണ്ടിവന്നിട്ടും ഞാൻ ഒഴിവാക്കി പോവാൻ പറയാത്തെ… അവൻ അവന്റെ ആവശ്യങ്ങൾക്കും ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാൻ പോവുന്നതിനും എല്ലാം വണ്ടിയെടുക്കുന്നതിനോ അതിനെല്ലാം കാർഡ് യൂസ് ചെയ്യുന്നതിനോ ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ… ഇതിപ്പോ ഇവനെ ഉണർത്താനും പറഞ്ഞയക്കാനും വേറെ ഒരാളെ പണിക്ക് നിർത്തണ്ട അവസ്ഥയാ…

എന്തായാലും നോക്കാം ശെരിയാവുമായിരിക്കും

ഷെബിത്തയും അളിയനും ഉള്ളതിനാൽ ഞാനും ഇത്തയും കുട്ടികളും ഹാളിൽ പാ വിരിച്ച് കിടന്നു മൂത്തിനെ ഏന്റെ കട്ടില്ലും കിടത്തി എന്നെ കെട്ടിപിടിച്ചു നെഞ്ചിൽ തട്ടികൊണ്ട് കിടക്കുന്ന ഇത്തയേ നെഞ്ചിൽ ചേർത്തുപിടിച്ച് കിടന്നു ഉറങ്ങി

നൂറടി ഉയരത്തിൽ തീർത്ത സാത്താന്റെ വികൃത രൂപത്തിനു മുന്നിൽ കഴുത്തിലും മുൻ കാലുകൾക്ക് മീതെയും ഉണ്ടായ മുറിവുകളിൽ നിന്നും ചൊരിയുന്ന രക്തത്തെ വക വെക്കാതെ ചിനച്ചുകൊണ്ട് എഴുനേറ്റരികിലേക്ക് വരാൻ കിണഞ്ഞു ശ്രമിക്കുന്ന കർണൻ നിലത്തേക്ക് വീണു കൊണ്ടിരുന്നു “ഹ്രീ…” കുവ ഉച്ചത്തിൽചിനച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു വരുന്നു “കുവാ… വേഗം…” എന്ന് പറഞ്ഞു കടിഞ്ഞാണിളക്കി സർവ്വ ശക്തിയോടെ കാറ്റ് പോലെ മുന്നോട്ട്കുതിക്കുന്ന കുവയുടെ വേഗത്തിൽ പൊടിമണ്ണ്ഉഴർന്നു പൊങ്ങി കുഞ്ചിരോമങ്ങൾ കൊടിപോലെ പാറി ഇടറിയ ശബ്ദത്തോടെ അവെളുറക്കെ “കുവാ…” “ഹ്രീ…” ചിനച്ചുകൊണ്ട് കുവ മുന്നോട്ട് കുതിച്ചു. വരല്ലേ തിരിച്ചു പോ അവരെ തനിച്ചാക്കല്ലേ… എന്ന് അലറി പറയേ മുറിഞ്ഞ തൊണ്ടയിൽ നിന്നും രക്തം ചീറ്റിയതല്ലാതെ ശബ്ദം പുറത്തേക്ക് വന്നില്ല ഏന്റെ പ്രാണനായവളുടെ ജീവനോർത്ത് അവളെ ഏൽപ്പിച്ചു പോന്ന ജീവനുകളെ ഓർത്ത് ഭയമെന്ന വികാരം ജീവിതത്തിലാദ്യമായി അതിന്റെ ഉച്ചസ്ഥായിയിൽ എന്നെ പുൽകി കൈയിലെ കറുത്ത രക്തം പുരണ്ട വാൾ നിലത്ത് കുത്തി ഒരു കയ്യാൽ രക്തം വാർനൊലിക്കുന്ന കഴുത്തിൽ അമർത്തി പിടിച്ച് മുഴുവൻ ശക്തിയും കൊടുത്ത് തളർന്ന ശരീരവുമായി എഴുനേറ്റ് നിന്നു കൺ പോളക്ക് മേൽ രക്തം ഒലിച്ചിറങ്ങുന്നു എങ്ങും രക്തത്തിന്റെ ഗന്ധം സാത്താൻ രൂപത്തിനു ചുറ്റും ചലനമറ്റ് കിടക്കുന്ന വികൃത രൂപങ്ങളും പടയാളികളും പടത്തലവൻ മാരായ എനിക്കേറെ പ്രിയപ്പെട്ട ശിഷ്യരും കണ്ണുകൾ അടഞ്ഞു പോവുന്നു അവളോട് തിരിച്ചുപോവാനായി പറയാൻ ശബ്ദം പുറത്ത് വരുന്നില്ല വികൃത രൂപത്തിൽ തീർത്ത സാത്താന്റെ പ്രതിമക്ക് നേരെ മുഴുവൻ ശക്തിയിൽ വീശിയെറിഞ്ഞ വാളിന് നേരെ പറന്നു വന്ന കുന്തം വാളിനെ തട്ടി തെറിപ്പിച്ചു ഭലം നഷ്ടപെട്ട ശരീരം പുറകോട്ട് മലർന്നു വീഴേ കുവയുടെ പുറത്തുനിന്നും ചാടിയിറങ്ങിയ അവൾ ഓടി വരുന്നതിനിടെ അവളുടെ വലം കയ്യിലെ കറുത്ത രക്തം പുരണ്ട വാളിനെ നിലത്തേക്കിട്ടു നിലം പതിക്കും മുൻപ് വാവിട്ടു കരഞ്ഞുകൊണ്ടവൾ രക്തത്തിൽ കുതിർന്ന എന്നെ താങ്ങി കിടത്തി തല എടുത്ത് മടിയിലേക്ക് വെച്ച് ദേഹത്തെ അമ്പുകളോരോന്നായി പറിക്കുമ്പോഴും അലറി കരയുന്ന അവളിൽ നിന്നും കണ്ണുനീര് ഉറ്റി വീണുകൊണ്ടിരിക്കുന്നു ചുറ്റുമുള്ള ശവങ്ങൾക്ക് നടുവിലിരിക്കുന്ന കറുത്ത രക്തം പുരണ്ട തൂവെള്ള വസ്ത്രമണിഞ്ഞ അവളെന്നെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പണിപ്പെട്ടു തുറന്നു പിടിച്ച മിഴി അവളുടെ കരയുന്ന മിഴികളിലേക്ക് നോക്കി നിന്നു അവളുടെ കണ്ണുനീര് തുടക്കാനായി പാതി ഉയർത്തിയ കൈ നിലത്തേക്ക് വീണു “തനിച്ചാക്കി പോവല്ലേ…” അവളുച്ചത്തിൽ വിലപിച്ചു അകലെ നിന്നും വന്ന അമ്പുകൾ കുനിഞ്ഞിരിക്കുന്ന അവളുടെ മുതുകിൽ തറച്ചു കയറി നിലത്തുനിന്നും വാളെടുത്തുകൊണ്ട് എഴുന്നേറ്റ് തിരിഞ്ഞു നിന്ന അവൾ കരഞ്ഞുകൊണ്ട് എന്റെ നേരെ വരുന്ന അമ്പുകൾ വെട്ടിമാറ്റി അവളുടെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങി നിറഞ്ഞ കണ്ണുകളുമായി അവളെന്നിലേക് നോക്കി വാൾ വീശേ തളർന്ന അവളുടെ വേഗം കുറഞ്ഞു അമ്പുകൾക്കിടയിൽ പറന്നുവന്ന കുന്തം അവളുടെ നെഞ്ചിൽ തറച്ചു ഇടം കൈ കൊണ്ട് കുന്തം വലിച്ചൂരി അവളെന്റെ മേലേക്ക് കിടന്നു അറ്റുപ്പോയ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരാതെ നിൽക്കെ അവളുടെ മുതുകിലായി മഴതുള്ളി കണക്കെ അമ്പുകൾ വന്നു പതിച്ചു അവൾ തല പൊക്കി കണ്ണിലേക്കു നോക്കി “നീയാണെന്റെ പ്രാണൻ… ഞാനുള്ളകാലം കഴിഞ്ഞും നീ വേണം…” രക്‌തമൊലിച്ചിറങ്ങുന്ന ചുണ്ടുകളിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കുകളെനെ കീറി മുറിക്കേ അവളെന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു മുതുകിൽ വലിയ അമ്പ് വന്ന് പതിച്ചതും അവളെന്റെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു തല ഉയർത്തി ഏന്റെ മുഖത്തേക്ക് നോക്കുന്ന അവളുടെ മുഖത്ത് അവളുടെ ജീവൻ പോവും വരെ അവളെനെ സംരക്ഷിക്കും നിശ്ചയ ദാർഢ്യവും അതിന് കഴിയുമെന്ന ഉറപ്പിൽ വിരിഞ്ഞ പുഞ്ചിരിയോടെ കണുകൾ കൂമ്പി അടയെ അവളെന്റെ ചുണ്ടുകളെ ചുണ്ട് ചേർത്തു നുണഞ്ഞു രക്തം മണക്കുന്ന മരണ ഓളം നിറഞ്ഞു നിൽക്കുന്ന പടക്കളത്തിൽ ഏന്റെ ചുണ്ട് നുകരുന്ന അവളെ ചേർത്തു പിടിക്കാൻ ശക്തിയില്ലാത്ത കൈകളോടെ ജീവ ചവമായി കിടക്കെ അവളുടെ കണ്ണുകൾ മിഴിഞ്ഞു അവളുടെ തൊണ്ടയിലൂടെ കടന്നുവന്ന കുന്തം ഏന്റെ തൊണ്ടയിലേക്ക് കുത്തി ഇറങ്ങി

1 Comment

Add a Comment
  1. വല്ലാതെ വഴുകി കേട്ടോ കട്ട വൈറ്റിംഗ് ആണിവിടെ

Leave a Reply

Your email address will not be published. Required fields are marked *