വഴി തെറ്റിയ കാമുകൻ – 7 7

അതാണ് ഷഫീഖ് ഡോക്ടർ…

ഓഹ്… എങ്കിൽ നീയൊന്നു പരിചയപെടുത്തിതാ…

വണ്ടി പാർക്ക്‌ ചെയ്തു വന്ന അങ്ങേരെ നോക്കി കൊണ്ടവൾ

അസ്സലാമു അലൈകും ഡോക്ടർ ഗുഡ് മോർണിംഗ്

വ അലൈകും അസ്സലാം ഗുഡ് മോർണിംഗ് എന്താ ഡോക്ടർ വിശേഷം സുഖമല്ലേ…

അതേ… ഡോക്ടർ ഇത് ഷെബി…

ആ നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു അല്ലേ… (എനിക്കുനേരെ കൈ നീട്ടി)

അതേ… അവർ വന്നിട്ടുണ്ട്…

സമയമായി നമുക്ക് മുകളിലേക്ക് പോവാം

ശെരി…

മുകളിലേക്ക് പോവുന്നതിനിടയിൽ

Dr : നോക്ക് ഷെബി ടു ബി ഫ്രാങ്ക് ആളുടെ കേസ് കുറച്ച് കോംപ്ലിക്കേറ്റഡ് ആണ് പ്രായവും

മ്മ്…

Dr : ആളെ നേരിട്ട് കണ്ട് ആളുടെ ഹെൽത് കണ്ടീഷൻ ശെരിയായി മനസിലാക്കാതെ ഒപ്പറേഷൻ എത്രത്തോളം സെക്സസ്ഫുൾ ആവുമെന്നെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല

മ്മ്…

Dr : മാത്രമല്ല ഓപ്പറേഷൻ കഴിഞ്ഞാലും മിനിമം ഒരു മാസമെങ്കിലും ഹോസ്പിറ്റലിൽ തന്നെ നിൽക്കേണ്ടിവരും…

അത് കുഴപ്പമില്ല

ബാബയെയും മാമയെയും മേടത്തെയും കൂട്ടി മുറിയിലേക്ക് കയറി പരിശോധിക്കലും റിപ്പോർട്ടുകൾ നോക്കലും കഴിഞ്ഞ് ബാബയെ നോക്കി

Dr : പേടിക്കാനൊന്നുമില്ല ഇതൊരു ചെറിയ പ്രശ്നമാണ് വലിയ ഓപ്പറേഷനൊന്നുമല്ല ഇൻഷാ അല്ലാഹ് എല്ലാം ശെരിയാവും

ബാബ : ഇൻഷാ അല്ലാഹ്…

Dr : അഡ്മിറ്റാവാൻ റെഡിയായല്ലേ വന്നത്

അതേ ഡോക്ടർ…

Dr : അഡ്മിറ്റ് എഴുതുന്നുണ്ട്

ശെരി…

Dr : കൂടെ ഒരാളെ മാത്രമേ അലോഡ് ചെയ്യാൻ കഴിയൂ

ഒക്കെ ഡോക്ടർ…

അവരോടൊപ്പം പുറത്തേക്കിറങ്ങാൻ നോക്കിയ എന്നെ വിളിച്ചു

Dr : ആൾക്ക് നല്ല ടെൻഷൻ ഉണ്ട് ഈ അവസ്ഥയിൽ ഓപ്പറേഷൻ ചെയ്താൽ റിക്കവറി ചാൻസ് കുറയും ഒരാഴ്ച്ച ഇവിടെ നിൽക്കട്ടെ ടെസ്റ്റും കാര്യങ്ങളും ചെയ്തു മരുന്നൊക്കെ കൊടുത്ത് സ്‌ട്രെസ്സും ഒക്കെ ശെരിയാക്കിയ ശേഷം ഓപ്പറേഷൻ ചെയ്യാം ആള് പേടിക്കണ്ട എന്ന് കരുതിയാണ് ആളോട് കുഴപ്പമില്ലെന്ന് പറഞ്ഞത് ഓപ്പറേഷൻ ചെയ്താൽ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ എപ്പോ വേണമെങ്കിലും…

ഒക്കെ… ഡോക്ടർ… ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു…നിങ്ങൾ ഓപ്പറേഷന് വേണ്ട ഫോർമാലിറ്റീസ്നോക്കിക്കോളൂ…

ഒക്കെ ഷെബിൻ…

ശീട്ടുമായി പുറത്തിറങ്ങി ഹോസ്പിറ്റലിൽ കൂട്ടിന് ഞാൻ നിന്നോളം എന്ന് പറഞ്ഞെങ്കിലും മാമക്ക്കൂടെ നിൽക്കണം എന്ന് നിർബന്ധം പറഞ്ഞു അവർക്കൊപ്പം ഒരാളേ കൂടെ നിൽപ്പിക്കാൻ ഡോക്ടറോട് സംസാരിച്ചു പെർമിഷൻ എടുത്തു ഡിലക്സ്റൂം എടുത്തു അവരെ റൂമിലാക്കി ദിവ്യയും, തേൻമൊഴിയും, ചാന്ധിനിയും ഹോസ്പിറ്റലിൽ നിൽക്കാൻ തയ്യാറായി തന്നെ ആയിരുന്നു വന്നത് മൂന്ന് പേരെയും നോക്കി

ഓരോ ദിവസവും ഓരോരുത്തരും മാറിമാറി നിന്നാൽ മതി ഇന്ന് ദിവ്യ നിക്ക്

ദിവ്യ : ശെരി…

അപ്പോഴേക്കും ബാങ്കിൽ പോയ ആദി തിരികെ വന്നു

അവന്റെ കൈയിൽ നിന്നും രണ്ട് ലക്ഷം രൂപഎടുത്തു മാമയുടെ കൈയിൽ കൊടുത്തു പുറത്തിറങ്ങി നേഴ്സിംഗ് സ്റ്റേഷനിൽ ചെന്ന് പ്രത്യേകം ശ്രെധിക്കണമെന്നും എന്ത് പ്രശ്നം ഉണ്ടായാലും ഉടനെ അറിയിക്കണം എന്നും ആവശ്യപ്പെട്ടു നേഴ്സ്മാർക്ക് എല്ലാവർക്കും രണ്ടായിരം രൂപ വീതം നൽകി ഫോൺ നമ്പറും നൽകി റൂം സർവീസിൽ റൂം സർവീസിനു വരുന്നവരെ വിളിച്ചുവരുത്തി അവരോടും പ്രത്യേകം ശ്രെദ്ധ ആവശ്യപ്പെട്ടു അവർക്കും പൈസ കൊടുത്തു പുതിയ ഐ ഫോണുകളിൽ ഒന്ന് ഡോക്ടറിന് സമ്മാനമായി നൽകി ഡോക്ടറോട് അവിടെ ഉള്ളതിൽ ഏറ്റവും നല്ല നേഴ്‌സുമാരെതന്നെ വേണമെന്ന് റിക്വസ്റ്റ് ചെയ്തു ഡോക്ടർ ഫോൺ എടുത്തു ഫോൺ ചെയ്ത് ഒരു നേഴ്സിനെ വരുത്തി

Dr : ഷെബിൻ ഇത് ആലീസ് അവരുടെ നേഴ്സിംഗ് സ്റ്റേഷനിലെ ഹെഡ്നേഴ്സാണ് ഇവർക്കായിരിക്കും ഈ ഷിഫ്റ്റിൽ റൂമിന്റെ ഇൻ ചാർജ്

താങ്ക്യൂ ഡോക്ടർ

പുറത്തിറങ്ങുമ്പോ ഡോക്ടറുടെ അസിസ്റ്റന്റിനെയും അലീസിനെയും വിളിച്ചു മാറ്റി നിർത്തി പത്തായിരം രൂപ വീതം നൽകി ശ്രെദ്ധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടെ നിന്നുമിറങ്ങി ഖാലിദിനെ വിളിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞതിനൊപ്പം റൂം സർവീസ് മുതൽ ഡോക്ടറുടെ അസിസ്റ്റന്റ് വരെ എല്ലാവർക്കും പൈസയും ഡോക്ടറിനു ഐ ഫോണും കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു

അവർക്ക് ആവശ്യമുള്ളത് എന്ത് വേണമെങ്കിലും കൊടുക്കാനും പൈസ ആവശ്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞശേഷം താങ്ക്സ് പറഞ്ഞു കൊണ്ട് ഖാലിദ് ഫോൺ വെച്ചു

തിരികെ റൂമിൽ ചെന്ന് ഹോസ്പിറ്റലിനോട് ചേർന്ന് രണ്ട്റൂമെടുത്തു രണ്ടുപേരെയും ആണുങ്ങൾ ഒരാളും നിൽക്കാം എന്നകാര്യം സംസാരിക്കുമ്പോയേക്കും അഫിയും മെർലിനും അങ്ങോട്ട് വന്നു

ഹോസ്പിറ്റലിൽ നിന്ന് അല്പം മാറി ഒരു വീട് വാടകക്ക് എടുത്താണ് മെർലിനും രണ്ട് സുഹൃത്തുക്കളും കൂടെ താമസിക്കുന്നത് ഹോസ്പിറ്റലിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നും വിരോധമില്ലെങ്കിൽ അവരോടൊപ്പം താമസിക്കാം എന്നും മെർലിൻ പറഞ്ഞത് മേഡത്തിനു പറഞ്ഞുകൊടുത്തതും മെർലിനും സുഹൃത്തുക്കൾക്കും ബുദ്ധിമുട്ടാവില്ലെങ്കിൽ അതാണ് നല്ലത് എന്ന് മേടവും അഭിപ്രായപെട്ടു അവർക്കും എത്തിരഭിപ്രായമൊന്നുമില്ലാത്തതിനാൽ അത് അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു മേഡത്തെ ഹോട്ടലിൽ തന്നെ നിർത്താം എന്ന അഭിപ്രായം കേട്ട അഫി എന്നെ കൂട്ടി മാറ്റി നിർത്തി

നൂറക്ക് പ്രശ്നമില്ലെങ്കിൽ എന്റെവീട്ടിൽ താമസിച്ചൂടെ അവളെ ഒറ്റയ്ക്ക് ഹോട്ടലിൽ നിർത്തണോ

അവളെ ഹോട്ടലിൽ നിർത്തിയാൽ ഒരാൾ അവൾക്കൊപ്പം ഹോട്ടലിൽ നിൽക്കണം ഒരാൾ ഒറ്റയ്ക്ക് നിൽക്കുക എന്നാൽ ബോറായത് കൊണ്ട് രണ്ടുപേരെ അവിടെ നിർത്തേണ്ടിവരും രണ്ടുപേർ ആശുപത്രിയിലും വേണം അവൾ സമ്മതിച്ചാൽ നിന്റെ വീട്ടിൽ നിർത്തുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല നീ തന്നെ ചോദിച്ചുനോക്ക് സമ്മതിച്ചാൽ ഒക്കെ

ഞങ്ങൾ അവർക്കരികിലേക്ക് ചെന്നു

അഫി : നൂറാ എന്റെ വീട്ടിൽ ഞാനും ഉമ്മയും മാത്രമേ ഉള്ളൂ നിനക്ക്സമ്മതമാണേൽ ഒറ്റയ്ക്ക് ഹോട്ടലിൽ നിൽക്കേണ്ട എന്റെ വീട്ടിൽ നിൽക്കാം കാലത്ത് എന്റെ കൂടെ ഇങ്ങോട്ട് വരികയും വൈകീട്ട് നമുക്കൊരുമിച്ചു വീട്ടിലേക്ക് പോവുകയും ചെയ്യാം

ബാബയും മേടവും എന്റെ അഭിപ്രായത്തിനായി എന്നെ നോക്കി

മേഡത്തിനു ബുദ്ധിമുട്ടില്ലെങ്കിൽ ഡോക്ടറുടെ വീട്ടിൽ നിൽക്കുന്നതാണ് നല്ലത് (ഞാനെന്റെ അഭിപ്രായം വ്യക്തമാക്കി)

മേടത്തിന്റെ അഭിപ്രായത്തിനായി ബാബ മേഡത്തെ നോക്കി

മേഡം : അത് അവർക്കൊരു ബുദ്ധിമുട്ടായാലോ

അഫി : ഞങ്ങൾക്കെന്ത് ബുദ്ധിമുട്ട് നിങ്ങളെല്ലാരും വീട്ടിൽ വന്നു നിന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ

മേഡം : ഞാൻ ഖാലിദിനോട് ചോദിക്കട്ടെ

ഞാൻ ഖാലിദിനെ ഫോൺ ചെയ്തു മേഡത്തിനു കൊടുത്തു മേഡം സംസാരിച്ചു കഴിഞ്ഞു ഫോൺ എനിക്ക് തന്നു എനിക്ക് സേഫ് ആയിതോന്നുന്നത് ചെയ്യാൻ പറഞ്ഞു ഖാലിദ് ഫോൺ വെച്ചു

മേഡം : നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാൻ ആണ് പറഞ്ഞത് എന്ത് ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *