വഴി തെറ്റിയ കാമുകൻ – 7 8

മ്മ്… എങ്കിൽ ഒരുമ്മ തന്നെ

ഇല്ല… എന്നെ കാണാൻ വാ അപ്പൊ തരാം നേരിട്ട്…

അപ്പൊ ഉമ്മയൊന്നും പോരെന്റെ ചരക്കെ…

പിന്നെന്തൊ വേണം…

നിന്നെ മൊത്തത്തിൽ

അതിനിനി ആരുടേലും സമ്മതം വേണോ…

ഇടയിൽ ഫോണിലേക്ക് ഒരു കാൾ കയറി വന്നത് കണ്ട് നോക്കുമ്പോ ഇന്നലെ നമ്പർ കൊടുത്ത ഓർഫനെജിൽ നിന്നുമാണ്

മോളെ ഞാൻ വിളിക്കാം എനിക്കൊരു കാൾ വരുന്നുണ്ട്

ശെരി… പിന്നെ…

മ്മ്… പറ…

ഉംംംംംംംമ്മ… ഉമ്മ കിട്ടിയത് കൊണ്ട് വരാതിരിക്കലെ ഞാൻ കാത്തിരിക്കും

ഉംംംംംംംമ്മ… വരാടി പൊനെ

ഓർഫാനെജിൽ പോയി കാര്യങ്ങളെല്ലാം കണ്ടും ചോദിച്ചും മനസിലാക്കി നാളെ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോ നാളെ ചെയ്യേണ്ടുന്ന ജോലികളുടെ കൂട്ടത്തിൽ ഫോണിന്റെ നോട്ട് പാടിൽ അത് കൂടെ എഴുതിവെച്ചു അവിടുന്ന് സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ മാനുക്കയേയും സതീഷേട്ടനെയും കാണാൻ ചെന്ന് സെന്റിന് എഴുപത്തി അഞ്ച്ന് തീർത്ത് ആയിരം അഡ്വാൻസ് കൊടുത്തു ഇറങ്ങും മുൻപ്

സതീഷേട്ടൻ : എടാ നീ പരിപാടിയൊക്കെ നിർത്തിയോ

എന്തേ… കാര്യം പറ

മാനുക്ക : ഞങ്ങളെ കൈയിൽ ഒരു പണി ഉണ്ട് നിനക്ക് പറ്റുമെങ്കിൽ നോക്കിക്കോ

ഏതാ സൈസ്

സതീ : വലിയവീട്ടിൽ കാരില്ലേ അവർക്കൊരു പെങ്ങളുണ്ട് ബസ്സിലെ ക്ണ്ടക്ടറെ ഒപ്പം ഒളിച്ചോടി പോയതാ…

നിർത്തിക്കോ… ഞാനീ സൈസ് എടുക്കില്ല…നിങ്ങൾക്കുമറിയുന്നതല്ലേ… ഞാനിറങ്ങുവാ…

മാനു : അതല്ല പ്രശ്നം നീ മുഴുവൻ കേൾക്ക്

മ്മ്…പറ

സതീ : ഇവരെ തന്തപടി മരിക്കും മുൻപ് നമ്മുടെ സ്ഥലത്തോട് ചേർന്നുള്ള അവരെ ആ വലിയ പറമ്പിലെ അതിൽ നിന്നും അഞ്ചേക്കർ നേരിട്ട് പൊതുവഴി ഉള്ളത്തരത്തിൽ ഇർക്ക് കൊടുക്കണം എന്ന് വിൽപത്രത്തിൽ എഴുതിവെച്ചു മക്കൾക്ക് നാലാൾക്കും അതിൽ താല്പര്യമില്ലായിരുന്നു

അങ്ങേര് മരിച്ച ശേഷം സ്ഥലം ഭാഗം വെക്കും മുൻപ് മക്കൾ പെരുമാൾ വക്കീലിനെ കണ്ട് അവർക്ക് ഒന്നും കൊടുക്കാതെ നിയമപരമായി എങ്ങനെ കാര്യം തീർക്കാം എന്നതിന് പോം വഴി തേടി

വില്പത്രത്തിൽ പറഞ്ഞത് പോലെ അഞ്ചേക്കർ അവർക്ക് കൊടുത്തുകൊണ്ട് എന്നാൽ സ്ഥലം അവരുടെ കൈവിട്ട് പോവാതിരിക്കാനുള്ള വഴിയായി പെരുമാൾ അവർക്ക് ഉപദേശിച്ചുകൊടുത്തത് ഇവരുടെ സ്ഥലത്തിന് ചുറ്റും രണ്ടര മീറ്റർ വീതിയിൽ സ്ഥലം കൊടുക്കാനാണ് അവർ അതുപോലെ ചെയ്യുകയും ചെയ്തു

മാനു : ചുരുക്കി പറഞ്ഞാൽ അവരുടെ പേരിൽ അഞ്ചേക്കർ ഭൂമി ഉണ്ട് ഒന്നിനുമുതകാത്ത അത് വിറ്റാൽ ആരും വാങ്ങുകയുമില്ല വാങ്ങിയാൽ ഉപകാരത്തിൽ എത്തുക അവരുടെ ആങ്ങളമാർക്ക് മാത്രമാണ്

വലിയവീട്ടിലെ അങ്ങേര് മരിച്ചിട്ടും സ്ഥലം രജിസ്റ്ററേഷൻ കഴിഞ്ഞിട്ടും കൊല്ലം ഒരുപാട് കഴിഞ്ഞില്ലേ ബുദ്ധിഉപദേശിച്ച പെരുമാൾ വക്കീലും കിടപ്പിലായി ഇത്രയും കാലം കഴിഞ്ഞിതിപ്പോ പറയാൻ

സതീഷ് : അവരിപ്പോ ആശാവർക്കർ ആയി ജോലി ചെയ്യുകയാ ഒരു മോളുണ്ട് അവൾക്ക് പുറത്തെങ്ങാണ്ടോ പോയി എന്തോ പഠിക്കാൻ പതിനഞ്ചു ലക്ഷം രൂപ ഇനി രണ്ടാഴ്ചക്കുള്ളിൽ വേണം ഇവരിപ്പോ താമസിക്കുന്ന അഞ്ചുസെന്റ് വീടും സ്ഥലവും വിറ്റാൽ കയറി കിടക്കാൻ പോലും വേറെ ഒരിടവുമില്ല മാത്രമല്ല വേനലായാൽ വെള്ളം പോലും കിട്ടാത്ത കുന്നിൻ മുകളിൽ അത്രേം പൈസകിട്ടുകയുമില്ല അവർ ആങ്ങളമാരുടെ അടുത്തുചെന്ന് കാര്യം പറഞ്ഞശേഷം ആ സ്ഥലം മുഴുവനായി എടുത്തിട്ട് പതിനഞ്ചു ലക്ഷം കൊടുക്കാമോ എന്ന് ചോദിച്ചു മോളുടെ പഠിപ്പ് കഴിഞ്ഞാൽ ഇവർ രക്ഷപെട്ടു പോയാലോ എന്ന് കരുതിയാവാം അവർക്കാ സ്ഥലം വേണ്ടെന്നു പറഞ്ഞവർ ഇവരെ മടക്കി അയച്ചു കാര്യം മനസിലായില്ലേ…

മ്മ്…(എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട്)

മാനു : അവർക്കൊരു പതിനഞ്ചു ലക്ഷവും ഞങ്ങൾക്കൊരു രണ്ട് ലക്ഷവും കിട്ടുന്ന തരത്തിൽ നീ ഇതൊന്നു തീർത്തു തരണം പറ്റുമോ

ഇതിൽ എനിക്കെന്താ ലാഭം…

നിനക്ക് വേണ്ടത് നീ അവരെ കൈയിൽ നിന്നും വാങ്ങണം

(എന്ത് ചെയ്യണമെന്ന് ചിന്തിച്ചു തീരുമാനിച്ചു) അത് നടക്കില്ല… ഞാനൊരു വഴി പറയാം… അവർക്ക് പതിനഞ്ചു നിങ്ങൾക്കും എനിക്കും ഓരോന്ന് ഒക്കെ ആണേൽ ഒക്കെ അല്ലേൽ നമുക്കിതങ്ങ് മറക്കാം എന്ത് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *