വഴി തെറ്റിയ കാമുകൻ – 7 8

ശെരിക്കും അത്രക്ക് ബോറാണോ എന്റെ വര

അവളെ വരച്ചതും അവളെയും കണ്ടാൽ ആരുമിതേ പറയൂ

അതെനിക്കും തോന്നാറുണ്ട്

അതുതന്നെയാ ഞാനും പറഞ്ഞത്… അവിടെചെന്ന് അവളെ വായിനോക്കി ഇരിക്കാതെ…അതികം വൈകും മുൻപ് ഇറങ്ങണേ…ഇപ്പൊത്തന്നെ സമയം പോയി

എന്താ തിരക്ക്

വീട്ടിലെത്തി വിശേഷം അറിയുവോളം ഉമ്മയും ഉപ്പയും ഉറങ്ങുമെന്ന് തോന്നുന്നില്ല

മ്മ്… നേരത്തെ തിരികാം

അവളുടെ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോ ഇത്ത ഇറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി നാലുപേരും മുറ്റത്തുണ്ട് രണ്ടാളും ടോയ് കാറിൽ കയറി ഇരുന്ന് കളിക്കുന്നു അവളും ഉമ്മച്ചിയും അവർക്കൊപ്പം തന്നെ ഉണ്ട്

ഇത്ത : ഇവര് ഉറങ്ങിയില്ലേ…

അഫി : ഇല്ല ഞങ്ങള് കളിക്കുവായിരുന്നു അതിനിടയ്ക്കാ ഈ കാറ് ഡെലിവറി വന്നത് അപ്പൊപിന്നെ ഞങ്ങള് കളി മുറ്റത്താക്കി

ഞങ്ങളും അവർക്കടുത്തേക്ക് ചെന്നു ഇത്ത മക്കളെ നോക്കി

പോവണ്ടേ…

അഭി : വേണ്ട… ഞങ്ങളിന്ന് മാമീന്റെ കൂടെയാ… (പാത്തൂനെ നോക്കി)അല്ലേ

പാത്തു : ആ… (അവളും അഭിപ്രായം രേഖപ്പെടുത്തി)

ബെസ്റ്റ് ഇനി രണ്ടാളും ഉറങ്ങാതെ പോവുന്നകാര്യം ചിന്തിക്കുകയെ വേണ്ട

അഫി : (ഇത്താന്റെ അടുത്തേക്ക് ചെന്നു) അതേ ഇത്താ ഇന്നിവിടെ നിന്നിട്ട് കാലത്ത് പോവാം

ഇത്ത : പോണം മോളെ അവിടെ എല്ലാരും കാത്തിരിക്കും

അഫി : (ഇത്താന്റെ കൈ പിടിച്ചുകൊണ്ട്) പ്ലീസ് ഇത്താ ഒരുദിവസമല്ലേ ഇവിടെ നിൽക്ക് ഇന്നിനി നിങ്ങളൊക്കെ പോയാൽ ഞങ്ങളിവിടെ ഒറ്റയ്ക്കായ പോലാവും (അവളെനെ നോക്കി കള്ളചിരിയോടെ സപ്പോർട്ട് ചെയ്യാൻ ആംഗ്യം കാണിച്ചു)

ഇത്ത : (എന്റെ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ കണ്ണുകൊണ്ട് നിൽക്കാൻ ആഗ്യം കാണിച്ചു) ശെരി മോളെ

ഉമ്മച്ചി : (ഇത്താന്റെ കൈയിൽ പിടിച്ചുകൊണ്ട്)വാ അകത്തേക്കിരിക്കാം

അഫി : (അവരെ നോക്കി) നിങ്ങള് ചെല്ല് ഞങ്ങളിതെല്ലാമെടുത്ത് ഇവരേം കൂട്ടിവരാം സമയം ഒരുപാടായി ഭക്ഷണം കഴിച്ചു കിടക്കണ്ടേ ഇക്കാക്ക് കാലത്ത് ആശുപത്രിയിൽ പോവാനുള്ളതല്ലേ

അവരകത്തേക്ക് പോയതിനുപുറകെ മക്കളോട് പറഞ്ഞു ഇത്തിരി പണിപ്പെട്ടാണെങ്കിലും കളി മതിയാക്കിച്ചു അവരുടെ കളിപ്പാട്ടങ്ങളുമെടുത്തുകൊണ്ട് അകത്തേക്ക് കയറി പാത്തു അവളുടെ പുതിയ അഭരണങ്ങൾ സന്തോഷത്തോടെ എനെ കാണിച്ചു അഭിയാണെങ്കിൽ സൈക്കിളിനെ പറ്റി പറഞ്ഞുകൊണ്ടിരുന്നു പാത്തുവും അബിയും വളരെ സന്തോഷത്തിലാണ്

വിയർത്തൊലിച്ച അവരെ കുളിപ്പിക്കാനായി അഫി അവളുടെ മുറിയിലെ ബാത്‌റൂമിൽ കയറ്റി ഹീറ്റർ ഓൺ ചെയ്ത് തലയിലെ ശ്വാളിന്റെ തലപ്പ് പുറകിലേക്കിട്ട് അവരുടെ തുണി അഴിച്ചു തോർത്ത്‌ ഉടുപ്പിച്ചുകൊണ്ടവൾ ഇരുവരുടെയും കാലുകൾ വെള്ളമൊഴിച്ചു സോപ്പിട്ടു കഴുകി വെള്ളത്തിന്റെ ചൂട് ഒപ്പിച്ച് അവരുടെ കഴുത്തിനു തായേക്ക് ഒഴിച്ചു കുളിപ്പിക്കുമ്പോഴും ചുണ്ടിന് കോണിൽ ഒളിപ്പിച്ചുവെച്ച കള്ളചിരിയോടെ ഇടയ്ക്കിടെ എനിക്കുനേരെ നോക്കാനുമവൾ മറന്നില്ല അവരെ കുളിപ്പിച്ചു ഡ്രസ്സിടീപ്പിച്ചു മക്കളെ കൈപിടിച്ച് താഴേക്കിറങ്ങുമ്പോ എന്റെ വയറിനു വശത്തെ അവൾക്കു കൈയിൽ കിട്ടിയ തൊലി അവളുടെ നകങ്ങൾക്കിടയിൽ ഞെരിഞ്ഞു അവൾ നുള്ളിപ്പറിച്ചിടത് തടവി അവളെ നോക്കി പുരികം പൊക്കി കണ്ണുകൊണ്ട് എന്തേ എന്ന് ചോദിച്ചതിനൊരുകണ്ണടച്ച് ഒന്നുമില്ലെന്ന് കാണിക്കുമ്പോഴും കള്ള ചിരി മായാതെ ചുണ്ടിന്റെ കോണിലുണ്ട്

താഴെ എത്തി കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുത്തിരുന്നതിനാൽ പാല് കൊടുത്തു താഴെത്തനെയുള്ള മുറിയിൽ കൊണ്ട് കിടത്തി ഞങ്ങൾ നാലുപേരും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു കൈ കഴുകി കഴിഞ്ഞ എനിക്ക് പുറകിൽ കൈ തുടക്കാൻ ടവ്വലുമായി നിൽക്കുമ്പോഴും അവളുടെ ചുണ്ടിൻ കോണിൽ ഇന്നോളം ഞാൻ കണ്ടിട്ടില്ലാത്തയാ കള്ള ചിരി മായാതെ കിടപ്പുണ്ട് അവൾ തന്ന ടവലിൽ കൈ തുടച്ചവളെ പുറകിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് കഴുത്തിൽ ചുണ്ട് ചേർത്തതും അവളാഞ്ഞു വലിച്ച ശ്വാസത്തിൽ വായിലാക്കിയ വെള്ളം കലർനിട്ടെന്നു തോന്നുന്നു അവൾ ചുമക്കാൻ തുടങ്ങി ചുമച്ചു കൊണ്ടിരിക്കുന്ന അവളിലെ പിടി വിട്ട് അവളുടെ നെറുകയിൽ തട്ടി ചുമ നിന്നതും എന്റെ കൈയിലെ ടവലെടുത്തവൾ മുഖവും കയ്യും തുടക്കുമ്പോഴും ആ ചിരി മായാത്തത് കണ്ട്

Leave a Reply

Your email address will not be published. Required fields are marked *