ആയിക്കോട്ടെ (അകത്തുപോയി പേപ്പറുകളുമായി വന്ന് കൈയിൽ തന്നു)
പത്ത് ഞാൻ രജിസ്ട്രെഷന്റെ അന്ന് തരാം
അയ്യോ… അപ്പൊ പതിനഞ്ചു തരാമെന്ന് പറഞ്ഞിട്ട്
അത് ഞാൻ നാളെയോ മറ്റന്നാളോ തരാം അത് കൂടാതെ പത്ത് പിന്നെ ഈ കാര്യം മാനുക്കയും സധീഷേട്ടനും അറിയണ്ട അറിഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്നതിൽ നിന്നും പിന്നെയും കൊടുക്കേണ്ടിവരും അവരെക്കൊണ്ട് തീറ്റിക്കാതെ ഉള്ള പൈസവെച്ചു നല്ലൊരു വീട്ടിലേക്ക് താമസം മാറാൻ നോക്കിക്കോ
എനിക്കിപ്പോ ഇത് ഓകെയാടാ എനിക്കിതു ശീലമായി നീ പറഞ്ഞപോലെ കാര്യം നടന്നാൽ പതിനഞ്ചു ലക്ഷം കൊണ്ട് അവളെ പഠിപ്പും അഞ്ചുലക്ഷം ബാങ്കിലുമിട്ടാൽ ബാങ്കിലെ പലിശകൊണ്ട് അവളെ ചിലവും കഴിയും
അപ്പൊ ബാക്കി അഞ്ചു ലക്ഷത്തിനു എന്താ പരിപാടി വീട് നന്നാക്കാനാണോ
ഹേയ്… അതുകൊണ്ട് വേറൊരു കാര്യമുണ്ട്
മ്മ്… എന്തായാലും വിചാരിച്ചപോലെ നടക്കട്ടെ… ഞാൻ കരുതിയപോലെ കാര്യം നടന്നാൽ അൻപത് ലക്ഷം കൂടെ ഞാൻ തരും…
അവരെന്നെ നോക്കി
ഇറങ്ങട്ടെ ചേച്ചീ… പോയിട്ട് പണിയുണ്ട്…
മ്മ്…
(പേഴ്‌സ് തുറന്നു രണ്ടായിരത്തിന്റെ അഞ്ചുനോട്ടെടുത്തു ചേച്ചിക്ക് നേരെ നീട്ടി വാങ്ങാൻ മടിച്ചുനിന്ന ചേച്ചിയെ നോക്കി)
എന്നെ അന്യനായി കാണുന്നില്ലെങ്കിൽ ഇത് വാങ്ങണം
ചേച്ചി അത് വാങ്ങി
പറയുന്നത് കൊണ്ടൊന്നും തോന്നരുത് ഈ ചേരാത്ത ഡ്രെസ്സും ഇട്ട് നടക്കരുത് നല്ല സാരിയോ അല്ലെങ്കിൽ പഴയപോലെ ധാവണിയോ ഒക്കെതന്നെ മതി അതാ ചേച്ചിക്ക് ചേരൂ…ഇതൊരുമാതിരി സാവിത്രിയുടെ പ്രേതമാണെന്നേ പറയൂ…
പൊടിഞ്ഞുവന്ന കണ്ണീരിനിടയിലും അവസാന വാചകം അവരെ ചിരിപ്പിച്ചു
ഒരു മിനുട്ട്… (അവർ അകത്തേക്ക് പോയി തിരികെവരുമ്പോ കൈയിലൊരു പഴകിയ പേഴ്‌സ് ഉണ്ട് അത് തുറന്ന് അതിലെ നിറം മങ്ങിയ ഫോട്ടോ എനിക്ക് നേരെ കാണിച്ചുകൊണ്ട്) നിനക്കിയാളെ അറിയുമോ…
(ഫോട്ടോയിൽ നോക്കി നല്ല പരിചയമുള്ള മുഖം പക്ഷേ ആരെന്ന് ഓർമ്മകിട്ടുന്നില്ല) ഇവനെ ഞാനെവിടെയോ കണ്ടിട്ടുണ്ട് പക്ഷേ എവിടെയാണെന്നോർമകിട്ടുന്നില്ല ഇതാരാ…
അറിയില്ല…പേഴ്‌സ് കളഞ്ഞു കിട്ടിയതാ നിനക്ക് നമ്മുടെ നാട്ടിലുള്ള എല്ലാരേം അറിയാലോ അതോണ്ട് ചോദിച്ചതാ
ഇവൻ നമ്മുടെ നാട്ടിലല്ല എങ്കിലും ഇവനെ എനിക്കറിയാം പക്ഷേ എവിടുന്നെന്നു ഓർമ്മകിട്ടുന്നില്ല ഒരു മിനിറ്റ് ഞാനൊരു ഫോട്ടോ എടുത്തോട്ടെ
മ്മ്… എടുത്തോ
എടുത്ത ഫോട്ടോ ചെക്കന്മാർക്ക് അയച്ചുകൊടുത്ത് ഇയാളെ പരിചയമുണ്ടോ എന്ന് മെസ്സേജ് അയച്ചു അല്പസമയം കഴിയുമ്പോയേക്കും ബിച്ചുവിന്റെ കാൾ വന്നു
പറയെടാ…
ഫോട്ടോ കണ്ടിട്ട് തുരുമ്പിനെപോലെ ഉണ്ട് പക്ഷേ അവന് കുറച്ചുകൂടി തടിയുണ്ട് പോരാത്തേന് താടിയും ഇത് ചിലപ്പോ അവന്റെ ബന്ധുക്കൾ ആരേലുമാവും
ഈ ഫോട്ടോ കുറച്ച് പഴയതാ
എങ്കിൽ ചിലപ്പോ അവൻ തന്നെ ആവും ആളത്ര വെടിപ്പല്ല മെയിൻ പരിപാടി കൊട്ടേഷൻ ആണ്
മ്മ്…ഞാനിപ്പോ വിളിക്കാം
ചേച്ചിക്ക് ഈ പേഴ്‌സ് എവിടുന്ന് കിട്ടിയതാ സത്യം പറയണം
നിങ്ങളൊന്നും കരുതുംപോലെ ഉണ്ണി മരിച്ചത് ആക്സിഡന്റിലല്ല കൊന്നതാ…
ആര്…
അതൊന്നുമറിയില്ല…
ഒരുദിവസം രാത്രി ഞങ്ങൾ താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ട് കേട്ട് ചേട്ടൻ പോയി തുറന്നു മുന്നിൽ നിൽക്കുന്നവരെ തള്ളി ചേട്ടൻ എന്റെ കൈപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഓടി കുറച്ച് ദൂരം കഴിയുമ്പോയേക്കും ചേട്ടന്റെ പുറത് വെട്ടുകൊണ്ടു എന്നോട് ഓടാൻ പറഞ്ഞു വയറ്റിലെ കുഞ്ഞിനെ രക്ഷിക്കാൻ ഞാൻ ഓടി ഒളിച്ചു ദൂരെനിന്നു ഞാൻ കണ്ടു അവർ ചേട്ടനെ വെട്ടി കൊല്ലുന്നത് അവർ ഞാൻ ഓടിയ വഴിയേ ഓടി പോയ ശേഷം ഞാൻ ചേട്ടനരികിൽ ചെന്നുനോക്കി അപ്പോയെക്കും ചേട്ടൻ മരിച്ചിട്ടുണ്ടായിരുന്നു അവർ തിരികെ വരുന്ന ശബ്ദം കേട്ട് എഴുനേറ്റ് ഓടാൻ നോക്കുമ്പോഴാണ് ഈ പേഴ്‌സ് കണ്ടത് ഞാനതുമെടുത്തു ഒളിച്ചുനിന്നു അവർ വന്ന് ഏട്ടനെ എടുത്തുകൊണ്ടു പോയി അപ്പൊ തന്നെ ഞാൻ താമസിച്ചിരുന്ന മുറിയിൽ ചെന്ന് എടുക്കാൻ പറ്റുന്നതെല്ലാമെടുത്തു രക്ഷപെട്ടു…
ഓഹ്… അപ്പൊ ഇവനെ കൊല്ലാൻ കോട്ടേഷൻ കൊടുക്കാനായിരുന്നോ അഞ്ചുലക്ഷം
